ശിവ ഞാനുമായി കവലയിൽ ഒരു റൗണ്ട് പോയി തിരിച്ചു വന്നു.. അപ്പോളും എല്ലാ എണ്ണവും ഗ്രൗണ്ടിന് സമീപം കുത്തി ഇരിക്കുകയാണ്.. ഗ്രൗണ്ട് ആണേൽ വെള്ളം കൊണ്ടു നിറഞ്ഞു ഒരു വയൽ പോലെ ഉണ്ട് ഇപ്പൊ കാണാൻ. ഇത് വറ്റിക്കാൻ തന്നെ കുറെ സമയം പിടിക്കും.. ഞാൻ ശിവേച്ചിയുടെ പിന്നിൽ ഇരുന്ന് കവലയിൽ നിന്ന് വാങ്ങിയ സിപ്പപ്പ് ചപ്പി ഗ്രൗണ്ടിനെ ഗൃഹാതുരതയോടെ നോക്കി
എന്നെ ഇവിടെ ഇട്ടു തല്ലിയപ്പോ തിരിഞ്ഞ് നോക്കാഞ്ഞ മൈരന്മാരുടെ മുന്നിലൂടെ വിജയി ഭാവത്തിൽ ശിവദ സൈക്കിൾ ചവിട്ടി. അവരുടെ എല്ലാം പകയോടെ ഉള്ള നോട്ടങ്ങളെ ഒരു കളിയാക്കി ചിരി കൊണ്ട് ഭസ്മമാക്കി ഒരു കയ്യിൽ സൈക്കിൾ ഹാൻഡിൽ പിടിച്ചു മറു കയ്യിൽ സിപ്പപ്പ് വായിൽ വച്ചു കൊണ്ടു ഒരു സിനിമ രംഗത്തിൽ എന്ന പോലെ സ്ലോ മോഷനിൽ ശിവ അവർക്ക് മുന്നിലൂടെ എന്നെയും കൊണ്ടു കടന്നു പോയി…..

എവിടെ ബ്രോ