” എന്റെ പേര് നന്ദകിഷോർ… നന്ദൻ എന്ന് എല്ലാവരും വിളിക്കും…. കൂടെ വന്നത് അച്ഛനും അമ്മയുമാണ്…. ഞാൻ ഒരു ബിസിനെസ് ചെയ്യുന്നുണ്ട്…. ”
അവൻ പറഞ്ഞു നിർത്തിയിട്ടും അവൾ മുഖം ഉയർത്തിയില്ല…. അല്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം അവൻ വീണ്ടും തുടർന്നു….
” കുറച്ചു ദിവസം മുൻപാണ് ഞാൻ തന്നെ കണ്ടത്…. കണ്ട നിമിഷം തന്നെ എനിക്ക് ഇയാളെ ഇഷ്ടായി…. അതാ ആലോചനയുമായി വന്നത്…. ”
“ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും താൻ എന്താ ഒന്നും മിണ്ടാത്തത്…. ”
അവളുടെ നിശബ്ദത സഹിക്കാതെ അവൻ പറഞ്ഞു …..
” സോറി…. ഞാൻ എന്റെ കാര്യമേ നോക്കിയുള്ളൂ….. തനിക്ക് ഇഷ്ടമാണോന്ന് അറിഞ്ഞിട്ട് വരണമായിരുന്നു…. ഇയാൾക്ക് എന്നെ ഇഷ്ടപ്പെട്ടില്ലല്ലേ… സാരമില്ല…. ”
ശബ്ദത്തിൽ വന്ന പതർച്ച മറച്ചുകൊണ്ട് അവൻ തിരിഞ്ഞു നടക്കാനൊരുങ്ങി….
” അയ്യോ…. പോവല്ലേ….. ”
പിന്നിൽ നിന്നും അവളുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നിന്നു….
“എന്റെ ഈ കാലിന് സ്വാധീനം കുറവാ…. ഇനി ഒരിക്കലും അത് ശരിയാകാൻ പോണില്ല…. എല്ലാവരെയും പോലെ ഓടി നടക്കാനോ ജോലി ചെയ്യാനോ എനിക്ക് സാധിക്കില്ല…. ഒരു നല്ല ഭാര്യയാകാൻ എനിക്ക് സാധിക്കുമോയെന്നും അറിഞ്ഞൂടാ….. ”
അവൻ അവൾ പറയുന്നത് ശ്രദ്ധിച്ച് കേട്ടു….
“എന്നെ കണ്ടു ഇഷ്ടപ്പെട്ടു എന്നല്ലേ പറഞ്ഞത്…. കാണാൻ എന്നെ പോലെ തന്നല്ലേ രേണുവും…. അല്ല…. എന്നേക്കാൾ നല്ലതല്ലേ രേണു…. അവൾക്ക് രണ്ട് കാലും ഉണ്ട്…. അപ്പോൾ അവളെ വിവാഹം കഴിച്ചാൽ പോരെ…. ”
അവളുടെ ശബ്ദം വിറങ്ങലിച്ചിരുന്നു…. ഇഷ്ടത്തോടെയല്ല അവൾ അത് പറഞ്ഞതെന്ന് വ്യക്തം…..
” മ്മ്…. അത് ശരിയാണല്ലോ…. രണ്ടു പേരും കാണാൻ ഒരുപോലെ…. രേണുകയാകുമ്പോൾ രണ്ടു കാലും ഉണ്ട്…. അപ്പോൾ അങ്ങനെ തീരുമാനിക്കാം…. ”
അവന്റെ ആ മറുപടി അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല…. ഒരു ഞെട്ടലോടെ അവനെ നോക്കിയ ശേഷം അവൾ കണ്ണുകൾ തുടച്ച് അവന്റെ സൈഡിലൂടെ മുറിയിലേക്ക് പോകാനൊരുങ്ങി… അവനെ മറി കടക്കും മുൻപ് അവളുടെ കൈയിൽ പിടിച്ച് അവൻ അവളെ മുന്നിലേക്ക് നിർത്തി…
” ഞാൻ പറഞ്ഞത് നീ കേട്ടില്ലാന്നുണ്ടോ പെണ്ണേ…. ഞാൻ കണ്ടതും ഇഷ്ടപ്പെട്ടതും നിന്നെയാണ്…. എനിക്ക് വേണ്ടതും നിന്നെയാണ്…. നിനക്ക് പകരമാകുമോ നിന്നെ പോലുള്ള മറ്റൊരാൾ…. ”
അവളുടെ കൈയിൽ നിന്നും അവൻ കൈ വിട്ടെങ്കിലും അവൾ അവനെ മുറുകെ പിടിച്ചിരുന്നു…. അതൊരു ഉറപ്പായിരുന്നു…. പ്രതീക്ഷകൾ അറ്റിരുന്ന ഒരു പെണ്ണിന്റെ മനസ്സായിരുന്നു….. നിയന്ത്രണമില്ലാതെ അവളുടെ കണ്ണുകൾ നിറഞ്ഞോഴുകി….
” അപ്പൊ ഇനി ചടങ്ങ് ചടങ്ങ് പോലെ തന്നെ നടത്താല്ലോ അല്ലെ…. ചേട്ടൻ പൊയ്ക്കോ…. ഞാൻ ഇവളെ ഒന്ന് ഒരുക്കി സുന്ദരിയാക്കിക്കൊണ്ട് വരാം….. ”
പിന്നിൽ നിന്നും രേണുക വിളിച്ചു പറഞ്ഞു…. നന്ദൻ ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി….
വെറുതേ കരയിപ്പിക്കാനായിട്ടു. ❤️
Ithanu kadha… So good and touching ?
Veruthe krayippichu…
Comment kandu vayikkanda ennu vicharichirunnathanu pakshe vaadaa malliyude author ayathukondu vaykkathirikkan kazhinjilla..
Ennalum happy ending aakamayirunnu…
Thanks.
ദേ മനുഷ്യൻ കരഞ്ഞു ഒരു പരുവം ആയി കേട്ടോ അത്രയും ഫീൽ ആയി
ചേട്ടായിടെ 2 കഥകളും kadhakal.com ൽ ഇടാമോ…
ഈ കഥക് കമന്റ് ഇടാതെ പോയാൽ അത് വലിയ ഒരു നഷ്ട്ടമാകും കൂടാതെ നിങ്ങളെ തളർത്തുന്നതിനു സമമാണ്
അത്രക് സൂപ്പർ സ്റ്റോറി ആണ്
പക്ഷെ വായിച്ചു കഴിഞ്ഞപ്പോൾ മനസിന് ഒരു വിഷമം
ഇനിയും ഇതുപോലുള്ള കഥയായി വരുക കേട്ടാലോ
ഒരു കൊച്ചു കഥ കൊണ്ട് രണ്ടാം തവണയാണ് താങ്കൾ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നത്.വാടാമുല്ലപ്പൂക്കൾ ഒരുപാട് ഇഷ്ടമുള്ള കഥയാണ്.അതിനേക്കാൾ ഒരുപടി ഈ കഥ മുന്നിൽ നിൽക്കുമെന്ന് തോന്നുന്നു. പ്രമുഖ എഴുത്തുകാർ ഒരുപാട് പേജുകൾ ഉൾകൊള്ളിച്ചു തരുന്ന ഫീൽ താങ്കൾ കേവലം അൽപ്പം പേജുകൾ കൊണ്ട് ഞങ്ങൾക്ക് തരുന്നത്. ഈ കഥയും വല്ലാതെ മനസിൽ തട്ടി.ആ അവതരണം കഥാവിഷ്കാരം ഒക്കെ ഒരുപാട് മികച്ചു നില്ക്കുന്നു രാധികയുടെ ഓര്മയിലല്ല അവളോടൊപ്പമാണ് നന്ദൻ ജീവിക്കുന്നത്. അവൾക് ഒരു ജീവിതം നൽകിയ അവൻ അവളുടെ മനസ്സിൽ ദൈവ തുല്യനായിരിക്കും.താങ്കൾ ഇനിയും നല്ല കഥകൾ ആയി മുന്നോട്ട് വരിക.
സ്നേഹപൂർവം സാജിർ???
Bro sherikkkum ee kadha feel cheythu… pranayam thine maranam illa enn paranj therunna oru kadha paranayamane penne ninte karimashi kannnukalode adagatha dhahaman ee varikalil ninn amathram manadsilakam avan ethramathram avale snehikkunnnu enne ????
Super super super super
Thanks
Super
Thankss… ❤️
nalla oru love story……iniyum ithupole ulla nalla kathakalkku vendi wait chaiyunnu…….
Thank you…. ❤️❤️❤️
കണ്ണു നിറഞ്ഞു. പ്രണയം ഇതാണ് എന്ന് ഇന്നത്തെ തലമുറ അറിയേണ്ടതിനു രുദ്ര യുടെ തൂലിക ഇനിയും ചലിക്കട്ടെ.. നല്ലൊരു ഭാവി ഉണ്ട് ധാരാളം വായിക്കണം എഴുതണം.. എല്ലാ ആശംസകളും.. അടുത്ത കഥ ഉടനെ വേണം . പ്രണയം മാത്രം മതി…
നന്ദി Pindu…. ഇനിയും എഴുതണമെന്നാണ് എന്റെയും ആഗ്രഹം…. ❤️❤️❤️
കണ്ണ് നിറഞ്ഞു എന്താ ഇപ്പോൾ പറയാൻ extream ലെവൽ ഓഫ് ലവ് ഒന്നും പറയാനില്ല അതിൽ അങ്ങനെ ഇരുന്നു പോയി
വളരെ നന്ദി… ❤️
Entha oru feel, super!
Thank you… ❤️❤️❤️
Enthappo preyaa. Oro vakkum atraikkang ishtayii…. Amma yod dheshyam tonniyirunnu ammayiamma poru samayathu. Athu pole tanne palathum. Oroo charachtersinodumulla intimacy kadhayil vyakthamayi kanan kazhinju. And thanks for that.
Vadamullakal enna storykku cmnt cheitheya but moderation ennu kanichattu pinne comment vannillennu ippol nokkiyappozha kandee. And thanks for the wonderful writings
Thanks തുമ്പി….❤️❤️❤️
Kollam orupade isttamayi
Thank you… ❤️
എന്റെ ദൈവമേ.. വേറെ ലെവൽ.. വായിച്ചു കണ്ണ് നിറഞ്ഞു പോയല്ലോ….! ഹൃദയവും.. ഒരു ആയിരം ഹൃദയം ഒരുമിച്ചു നൽകണം എന്നുണ്ട്… ❤️❤️❤️❤️❤️
സ്നേഹത്തോടെ
മാലാഖയുടെ കാമുകാ… നിങ്ങളുടെ കഥകൾ തന്ന ഊർജമാണിത്….ഞാൻ വെറും ശിശുവല്ലേ….. ❤️❤️❤️❤️❤️
Mwuthe enna kadhayado❤️?
Avasanm ingne oru twist aanenn pratheekshichilla
Kann niranju poyi vayichapppo?
Itile oro variyilum endh feelaan bhai
Nandan enna character othiri ishtapettu ❤️
Pnne radhika ye orkumbol vishamam thonnunnu
Paavam swantham amma polum enthokkeya prnjirunnadh
Bro iniyum ingnthe kadhayumayi varanam❤️
Waiting?
Thanks Berlin…. ❤️❤️❤️❤️
Vayichappole kannu niranju ,karanam njanum itheypoley ulla avasthayillanu Oru vyathyam ullathu maranam Alla njagaley verpirichathu ennullathannu
????❤️❤️❤️❤️
???❤️❤️❤️
വാക്കുകൾ ഇല്ല. വരികളിലെ തീവ്രത എത്രമാത്രം. നിറകണ്ണുകളോടെ ആണ് ഈ വരികൾ ഇവിടെ കുറിച്ചിടുന്നു. അഭിനന്ദനങ്ങൾ..
മരണം മൂലമല്ലാതെ ജീവിതത്തിൽ നിന്നും നഷ്ടപ്പെട്ടുപോയ ഒരാളെ അത്രത്തോളം ഓർമിപ്പിച്ചു.
നന്ദി സന്ദു… ❤️❤️❤️
വല്ലാത്തൊരു ഫീൽ ആണ് ബ്രോ വായിക്കുമ്പോൾ. കുറച്ച് സങ്കടം തോന്നി വായിച്ചു കഴിഞ്ഞപ്പോ. മൊത്തത്തിൽ പൊളിച്ചു ?
Thanks Abhinav…. ❤️❤️❤️
Super rudra endoru feel ulla story….♥️♥️♥️
Thanks Taniya…. ????
Oru bangi vakkil othukkan kazhiyilla rudra ninte ezhuthine..
Manassil thattunna varikall. Manoharamaya ezhuth…
വളരെ നന്ദി അഭിമന്യു…, ❤️❤️❤️❤️
ഹോ എന്റെ മോനെ???? എന്തൊരു എഴുത്താണെടോ???
With lots of love… ❤️❤️❤️
എന്തര് കാന്തികശക്തി ആണ് ഈ മഹാനായ എഴുത്തുകാരൻ റെ അല്ലെങ്കിൽ എഴുത്തുകാരിയുടെ വരികൾക്ക്………mmm പ്രണയമാണ് പെണ്ണേ നിന്നോട്…. നിന്റെ ഈ കരിമഷി കണ്ണുകളോട്…. ഒരിക്കലും അടങ്ങാത്ത ദാഹമാണ്….. മരിച്ചിട്ടും കൂടെ പിടിച്ചു നിർത്തുന്ന ദാഹം…. ഇനിയും ഒരായിരം ജന്മം ഒരുമിച്ചു കഴിഞ്ഞാലും തീരാത്ത ദാഹം…”…. ഈ വരികൾ… ഒരു രക്ഷയും ഇല്ല… പൊന്നെ…
ഇതിന് ഞാൻ എന്താ മറുപടി പറയണ്ടേ…. ഏതൊരു എഴുത്തുകാരനും ആഗ്രഹിക്കുന്നു ഇത്രയും നല്ലൊരു കമന്റ്….with lots of love and happiness….. ❤️❤️❤️❤️❤️❤️❤️❤️❤️❤️???????
അടിപൊളി ഫീൽ ലവ്
Thanks Aryan.. ❤️❤️❤️