Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഇളംതെന്നൽ പോലെ [രുദ്ര] 436

Kambi Views 100343

ഇളംതെന്നൽ പോലെ
ElamThennal Pole | Author : Rudra

 

( ഇവിടെ എന്റെ രണ്ടാമത്തെ കഥയാണ് ഇത്….. ആദ്യമായി എഴുതിയ വാടമുല്ലപ്പൂക്കൾ എന്ന കഥയ്ക്ക് നിങ്ങൾ നൽകിയ പ്രോത്സാഹനം വളരെ വലുതാണ്… ഈ പ്രണയ കഥയ്ക്കും അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…. നിറയെ സ്നേഹത്തോടെ രുദ്ര… )” നന്ദേട്ടാ എണ്ണീറ്റെ…. ദേ സമയം കുറെ ആയിട്ടോ…. ഇങ്ങനെ കിടന്നാൽ എങ്ങനാ???…
കട്ടിലിൽ കിടക്കുന്ന നന്ദനെ തട്ടി വിളിച്ചു കൊണ്ട് രാധിക പറഞ്ഞു…

” എന്റെ രാധു ഞാൻ കുറച്ചു നേരോടെ ഒന്ന് കിടന്നോട്ടെ…. നേരം വെളുത്തു വരുന്നതല്ലേയുള്ളൂ…. ”
നന്ദൻ ഉറക്കചടവോടെ പുതപ്പ് തലയിലൂടെ വലിച്ചിട്ടു…..

” നന്ദേട്ടാ….. രാവിലെ വിളിക്കണം ഓഫീസിൽ എന്തോ മീറ്റിംഗ് ഉണ്ടെന്ന് ഇന്നലെ പറഞതല്ലേ…. ഇനി ഞാൻ വിളിച്ചില്ലാന്ന് പരാതി പറയരുത് കേട്ടോ..??..”
രാധിക ചിണുങ്ങിക്കൊണ്ട് പറഞ്ഞു…. അത് കേട്ടപ്പോൾ നന്ദന്റെ ഉറക്കം എല്ലാം പമ്പ കടന്നു…. പെട്ടന്ന് ചാടി എഴുന്നേറ്റ് അവൻ ബെഡിൽ എന്തോ പരതി….

” ഫോൺ ടേബിളിൽ ഇരിപ്പുണ്ടേ…. ”
അത് കണ്ട് രാധിക പറഞ്ഞു… അവൻ പെട്ടന്ന് ഫോൺ എടുത്ത് എന്തൊക്കെയോ നോക്കി എന്നിട്ട് ബാത്‌റൂമിലേക്ക് ഓടി….

” അതേ ഡ്രസ്സ്‌ കബോർഡിലുണ്ട്…. എടുത്തോണ്ട് പോ…. ബാത്‌റൂമിൽ ഇരുന്ന് രാധു രാധൂന്ന് അലറിയാൽ ഡ്രെസ്സും കൊണ്ട് വരാൻ എനിക്ക് പറ്റൂല്ലന്ന് അറിയാല്ലോ…. ”
അത് കേട്ട് കയറിയ സ്പീഡിൽ തന്നെ അവൻ പുറത്തേക്ക് ഇറങ്ങി ഡ്രസ്സ്‌ എടുത്ത് ബെഡിലിട്ടു… തോർത്തും എടുത്ത് തിരിച്ചു ബാത്‌റൂമിൽ കയറുന്നതിനുമുൻപ് അവൻ തന്നെ നോക്കി ഭിത്തിയിൽ ചാരി നിൽക്കുന്ന രാധികയെ നോക്കി ഇളിച്ചു കാണിച്ചു…

” നിനക്ക് ഓരോ ദിവസം കഴിയുമ്പോളും സൗന്ദര്യം കൂടുന്നുണ്ടോ പെണ്ണേ..??… ”
അവൻ ചോദിച്ചു….

” നിന്ന് കൊഞ്ചാതെ വേഗം പോകാൻ നോക്ക് നന്ദേട്ടാ…. ”
അവൾ വീണ്ടും ചിണുങ്ങി…. അവൻ ചിരിയോടെ കുളിക്കാൻ കയറി……

കുളി കഴിഞ്ഞ് അവൻ ഡ്രസ്സും മാറിയിട്ടും അവളെ അവിടെയെങ്ങും കണ്ടില്ല…. അപ്പോളേ അവൾ ബാൽക്കണിയിൽ ഉണ്ടാകും എന്ന് അവൻ ഊഹിച്ചു…. അവന്റെ ഊഹം തെറ്റിയില്ല…. ഉദിച്ചു നിൽക്കുന്ന സൂര്യനെയും നോക്കി അവൾ അവിടെ ഉണ്ടായിരുന്നു…. അഴിഞ്ഞുലഞ്ഞ മുടി കാറ്റത്തു പറന്നു കിടക്കുന്നുണ്ട്…. സാരിയുടെ തുമ്പ് ഇടുപ്പിൽ കുത്തി വച്ച് ഹാൻഡ് റെയിലിൽ പിടിച്ചാണ്‌ അവൾ നിൽക്കുന്നത്….

ഗ്ലാസ്‌ ഡോർ അവൻ ശബ്മുണ്ടാക്കാതെ വലിച്ചു തുറന്നു…. അവളുടെ പിന്നിലൂടെ ചെന്ന് ഇടുപ്പിലേക്ക് കൈവച്ച് അവളെ ഇറുകെ പുണർന്നതും മുടികൾ വകഞ്ഞു മാറ്റി കഴുത്തിലേക്ക് മുഖം അമർത്തിയതും ഒരുമിച്ചു കഴിഞ്ഞു…. പക്ഷെ പതിവ് പോലെ അവളിൽ ഒരു ഞെട്ടലും ഉണ്ടായില്ല….

” ശെടാ… ഞാൻ ഒരു ശബ്ദവും ഉണ്ടാക്കതല്ലെ പെണ്ണെ വരുന്നത്…. പിന്നെയും നിനക്ക് എങ്ങനെ മനസ്സിലാവുന്നു….”

The Author

107 Comments

Add a Comment
  1. ആദ്യമായാണ് ഇവിടെ ഒരു കമന്‍റിടുന്നത് . അത്രയും ഇഷ്ടപെട്ടു ഈ പ്രണയവും കഥയും

    1. വളരെ വളരെ നന്ദി Siraj…. ❤️❤️❤️

  2. കാളിദാസൻ

    ഈ.. കഥ വായിച്ചപ്പോൾ ഞാനും ചില ഓർമകളിലേക്ക് പോയി.
    ഞാൻ മറക്കാൻ ശ്രെമിക്കുന്ന. എന്നാൽ ഇതുവരെയും അതിനു സാധിക്കാത്ത.
    ഒരു നഷ്ട്ട പ്രണയത്തിൻ്റെ ഓർമ്മ.

    1. അതൊരു വിങ്ങലാണ് ബ്രോ.. thanks അ lot….. ❤️❤️❤️

  3. P$¥¢HO മനു@MJ

    മരണത്തെ പോലും തോൽപ്പിക്കാൻ പ്രണയം കൊണ്ട് സാധ്യമാകും അത്രമേൽ സ്നേഹിച്ച പ്രാണിനിയുടെ പ്രണയം ഏതാനും ചില വാക്കുകൾ കൊണ്ട് പറയുവാൻ സാധിക്കില്ല. അത്രമേൽ ഇഷ്ടപ്പെട്ടു രുദ്രേ…

    1. ശെരിയാണ്…. മരണത്തെ തോൽപ്പിച്ച പ്രണയങ്ങൾ ഇനിയും ഉണ്ടാകട്ടെ.. ❤️❤️❤️❤️

  4. അഗ്നിദേവ്

    എന്തുപറ്റി എനിക്ക് എന്ന് അറിയില് കണ്ണൊക്കെ നിറഞ്ഞുവരുന്നു. സത്യമായ സ്നേഹം ഒരിക്കലും നമ്മളെ വിട്ടു പോകില്ല. നല്ല കഥകൾ ഇനിയും എഴുതുക. ദൈവം അനുഗ്രഹിക്കട്ടെ.all the best dear.👍👍👍👍

    1. Thanks dear…. ❤️❤️❤️

    1. 😊😊😊😊😊❤️❤️❤️❤️

  5. വിഷ്ണു

    സൂപ്പർ ആയിട്ടുണ്ട് നല്ല ഫീലിംഗ് ഇനിയും എഴുതണം അടുത്ത കഥയ്ക്കായ് കാത്തിരിക്കും…..

    1. Thank you… ❤️

  6. ജിത്തൂസ്

    അമ്പോ എന്താ പറയാ.. നെഞ്ചിൽ ഒരു പിടച്ചിൽ.. വല്ലാത്തൊരു ഫീൽ

    1. Thanks ജിത്തൂസ്… ❤️

  7. Mass kolamass 😍😍😍😞😞😞

    1. Thanks bro…. ❤️❤️❤️

  8. നെപ്പോളിയൻ

    മാസ്റ്റർ പീസ് ❤️❤️❤️

    1. വളരെ നന്ദിയുണ്ട് നെപ്പോളിയൻ…. ❤️❤️❤️

  9. ingeneyokke kadha ezhuthamo bro . ingeneyulla kadhakal vaayikkumbozha kammamalla premamanennu valithu ennu thonnunnath

    Thanks bro for this story

    Waiting for your next Love story

    1. Thanks bro…. ❤️

  10. ദേവദൂതൻ

    വളരെ നന്നായിട്ടുണ്ട്. ഇതുപോലെ ഹൃദയത്തില് തട്ടുന്ന കഥകൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു.

    1. ഞാൻ ശ്രെമിക്കാം… thanks… ❤️

  11. കണ്ണ് നിറഞ്ഞു പോയി, അത്രക്കുണ്ട് ഫീലിംഗ്

    1. Thanks… ❤️

  12. Heart touching . ♥️♥️

    1. Thank you.. ❤️

  13. പൊളി പൊളി ….ഹൂ ,വല്ലാത്ത ഫീൽ തന്നെ…

    1. Thanks man….. ❤️❤️❤️

  14. Ithupoleyoke oralkku snehikkan patumo. Iee katha mansil oru vingal aayi maari

    1. സോറി ബ്രോ…. 😥💓💓💓

  15. ❤️❤️❤️Lot of respect and love…

    “പ്രണയമാണ് പെണ്ണേ നിന്നോട്…. നിന്റെ ഈ കരിമഷി കണ്ണുകളോട്…. ഒരിക്കലും അടങ്ങാത്ത ദാഹമാണ്….. മരിച്ചിട്ടും കൂടെ പിടിച്ചു നിർത്തുന്ന ദാഹം…. ഇനിയും ഒരായിരം ജന്മം ഒരുമിച്ചു കഴിഞ്ഞാലും തീരാത്ത ദാഹം…”

    ഉള്ളൊന്ന് ഇളകി… കണ്ണ് നിറഞ്ഞു…

    എല്ലാ വിധ ആശംസകളും…

    1. Thanks gopinath…. thank you so much.. ❤️

  16. മാർക്കോപോളോ

    കുറെ കാലത്തിന് ശേഷം ഒരു കഥ വായിച്ചു കണ്ണ് നിറഞ്ഞു മികച്ച അവതരണം

    1. Thank you…. ❤️❤️❤️

  17. ഋഷി മൂന്നാമൻ

    നന്നായിട്ടോ 💓💓..
    നല്ല എഴുത്ത് .. മുഷിച്ചിലില്ലാതെ ഒറ്റയിരുപ്പിൽ വായിച്ചു .. 👍

    വാടമുല്ലപ്പൂക്കൾ -> ഇതിന്റെ ലിങ്ക് തരോ ?

    1. Thank you….. author namil വാടാമുല്ലപ്പൂക്കൾ ഉണ്ട്…. ❤️❤️❤️

  18. Kidilan bro , oru vallatha mookatha pole, Kannu niranju, ethupoleyum pranayikaam ennu nee e ezhuthilude kanichu thannu…..

    1. Thanks Vipi….. ❤️❤️❤️

  19. മരിക്കാത്ത പ്രണയം കരിമഷി കണ്ണിനോട് ….
    ഇഷ്ടം – രുദ്ര…..

    1. Thanks man… ❤️

  20. തൃശ്ശൂർക്കാരൻ

    ന്താ പറയാ heart touching story ഒരു രക്ഷയുമില്ല 😍😍😍😍😍😍😍👏👏👏
    ഇനിയും കാത്തിരിക്കുന്നു ബ്രോ

    1. താങ്ക്സ് ബ്രോ…. ❤️❤️❤️

  21. 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
    Eshtayi……
    Orupadu……..
    Waiting for next part…

    1. താങ്ക്സ്…. പക്ഷെ ഇതിന് ഇനി അടുത്ത പാർട്ട്‌ ഉണ്ടാകില്ല കേട്ടോ…🙂🙂🙂😊😊

  22. Dear Rudra, വളരെ ഭംഗിയായ ഒരു ലവ് സ്റ്റോറി. രേണുക വന്നതിനു ശേഷം അമ്മയുടെ സംസാരത്തിലാണ് രാധിക ജീവിച്ചിരിപ്പില്ല എന്നറിയുന്നത്. അതിനു ശേഷമുള്ള നന്ദുവിന്റെ പ്രതികരണം വളരെ heart touching ആയിരുന്നു. ഈ കഥ എഴുതിയതിനു ഒരുപാട് നന്ദി.
    Regards.

    1. Dear Haridas താങ്കളുടെ അഭിപ്രായത്തിന് വളരെയേറെ നന്ദിയുണ്ട്…. ഇനിയും ഈ സപ്പോർട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…. ❤️❤️

  23. 😢😢😢😢❤❤❤❤parayan valkukalilla. Iniyum ithupolaeyulla kadhakal pretheekshikkunnu

    1. താങ്ക്സ്തീ…. ർച്ചയായും ഇനിയും രചനകളുമായി ഞാൻ വരും…. ❤️

  24. Super, heart touching Love story bro.

    1. Thanks bro… ❤️

  25. Sathyam parayamallo enikku entha payendathennu ariyilla..vaakkukal illa…njan nigalude munnil namikkunnu… Super.super.super

    1. Thank you so much…. ❤️❤️❤️❤️

  26. എന്താണ് പറയേണ്ടത് എന്ന് പോലും എനിക്കറിയില്ല. കണ്ണ് നിറയിച്ചു കളഞ്ഞല്ലോ? സൂപ്പർ 👌 ഡൂപ്പർ 👌 മിത്രം…

    1. നിങ്ങളുടെ നല്ല അഭിപ്രായത്തിന് ഒരുപാട് നന്ദിയുണ്ട്…. ❤️

  27. Super story man

    1. Thanks man…. ❤️

  28. Entha mone paraya parayan vakukal illa valare ere ishtayi vayichu kazhinjappo karachilu vannu branthamaya sneham
    Iniyum ithupolathe nalla kathakal pratheekshikunnu

    1. Thanks joker…. നിങ്ങളുടെ പ്രോത്സാഹമാണ് എല്ലാം…. വളരെ വളരെ നന്ദി…. ❤️

      1. Thank,s this story rudhra parayan vakukal kittunnilla anik atharak ishtam ayi

        1. Thanks Anoop… ❤️❤️❤️

  29. കണ്ണിൽ നനവ്.

    1. പ്രണയം ഇങ്ങനെയും ഇല്ലേ ബ്രോ…. 😊😊❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: