ഇക്കാന്റെ പാത്തൂസ് 1
Ikkante Pathoos Part 1 | Author : Ansiya

ഉച്ചയുറക്കത്തിൽ ആയിരുന്ന നവാസ് ഫോൺ നിർത്താതെ അടിക്കുന്നത് കേട്ടാണ് ഉണർന്നത് പാത്തു ന്ന് കണ്ടതും ഉറക്ക ചടവോടെ ഫോണെടുത്ത് ചെവിയിൽ വെച്ച് അവൻ ചോദിച്ചു…
“എന്താടി….??
“ഹലോ നവാസ് അല്ലെ…??
അങ്ങേ തലക്കൽ ഒരാണിന്റെ ശബ്ദം കേട്ടതും നവാസ് ചാടി എണീറ്റു
“അതേ നിങ്ങളാരാണ്…??
“ഇക്ക നിങ്ങളൊന്ന് സൂര്യ ഹോസ്പിറ്റൽ വരെ ഒന്ന് വരണം…”
അത് കേട്ടതോടെ അണ്ണാക്കെല്ലാം വറ്റി വരണ്ടു…
“എന്താ . .എന്താ ഉണ്ടായേ…??
“ചെറിയൊരു അക്‌സിഡന്റ് പേടിക്കാനൊന്നുമില്ല.. പെങ്ങള് തന്നെയാണ് ഫോണ് വിളിക്കാൻ പറഞ്ഞത്…”
“എന്നിട്ട് അവളെവിടെ….??
“അവിടെ അകത്തുണ്ട്… ”
“ഞാനിപ്പോ വരാം…”
ഞൊടിയിടയിൽ നവാസ് വസ്ത്രം മാറി കാറിന്റെ ചാവിയും എടുത്ത് പുറത്തിറങ്ങി….
“എങ്ങോട്ടാ തൃതിയിൽ….??
“കടയിലേക്കാ…”
ഉമ്മാട് അങ്ങനെ പറയാനാണ് നവാസിന് അപ്പൊ തോന്നിയത്… ഒന്നാമത് പാത്തൂനെ തീരെ കണ്ടൂടാ അവൾക്ക് ബൈക്ക് എടുത്ത് കൊടുത്തത് കൊണ്ട് അവനോടും ഉമ്മാക്ക് ദേഷ്യം ആയിരുന്നു .. ഇനി ഇതും കൂടി കേട്ടാൽ പണിയാകും എന്നവന് ഉറപ്പായിരുന്നു…. നവാസ് കാറും എടുത്ത് വേഗത്തിൽ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു…
നവാസിന് പതിനഞ്ച് വയസ്സുള്ളപ്പോൾ ആയിരുന്നു ഫാത്തിമ എന്ന പാത്തു ജനിച്ചത് … അന്ന് കൂട്ടുകാരും നാട്ടുകാരും അവനെ ഒരുപാട് കളിയാക്കിയിട്ടുണ്ട് … അതൊന്നും അവനെ ബാധിച്ചില്ല… അവൾക്ക് പത്ത് വയസ്സ് ഉള്ളപ്പോൾ ആണ് ഉപ്പ മരണപ്പെട്ടത് പിന്നെ അവിടെ നിന്ന് ഉപ്പാടെ സ്ഥാനം ആയിരുന്നു നവാസിന് … ഉപ്പാക്ക് ഉണ്ടായിരുന്ന ആകെ ഒരു സ്വത്ത് എന്ന് പറയുന്നത് അങ്ങാടിയിൽ ഒരു കട മുറി ആയിരുന്നു… ഉപ്പാടെ മരണ ശേഷം നവാസ് കൂട്ടുകാരനെ പാർട്ണർ ആക്കി അത് പുതുക്കി പണിതു…
