ഡോക്ടർ പോയപ്പോ പാത്തു നവാസിനോട് പറഞ്ഞു …
“ഇക്കാ ആ കവർ ഇങ്ങെടുത്തെ…”
തന്റെ അരികിലിരുന്ന ഡ്രെസ്സിന്റെ കവർ പാത്തു ന് കൊടുത്ത് ഫോണിൽ നോക്കിയിരുന്നു…. അതിൽ ആകെ ഉണ്ടായിരുന്നത് രണ്ട് കൂട്ട് ചുരിദാർ മാത്രമാണ്.. കാര്യമായി എന്തോ തിരയുകയാണെന്ന് അവന് മനസ്സിലായി…
“എന്താ പാത്തു നോക്കുന്നത്…??
“ഉമ്മ ഡ്രെസ്സ് മുഴുവനും വെച്ചിട്ടില്ല…”
“അത് പോരെ…??
കവറിൽ നിന്നും വലിച്ചിട്ട ഡ്രെസ്സ് നോക്കി നവാസ് പറഞ്ഞു…
“അതിക്കാ….”
“എന്താടി…??
“ഇന്നലെ ഇട്ടത അടിയിലുള്ളത്…”
ഇക്കാടെ മുഖത്ത് നോക്കാതെയാണ് പാത്തു അത് പറഞ്ഞത്…. സത്യം പറഞ്ഞാൽ നവാസും അപ്പോഴാണ് അക്കാര്യം ഓർത്തത്…
“എന്താ ചെയ്യ… ഞാൻ പോയി എടുത്ത് വന്നാലോ….??
“കുറെ വൈകില്ലേ പോയി വരാൻ…??
“അതാകും … അല്ലങ്കിൽ ഉമ്മാട് വിളിച്ചു പറയണം…”
“നല്ല ആളോട ഇന്നലെ തന്നെ അനിയത്തിയുടെ അടുത്ത് പോയി കാണും….”
“അല്ലങ്കിൽ വേണ്ട തൊട്ട മുന്നിൽ കടയുണ്ട് ഞാൻ വാങ്ങി വരാം…”
അതാകും നല്ലതെന്ന് അവൾക്കും തോന്നി… നവാസ് പേഴ്സും എടുത്ത് പുറത്തേക്കിറങ്ങി…. കടയിൽ എത്തിയപ്പോഴാണ് അളവിന്റെ കാര്യം ഓർമ്മ വന്നത്… അതിനി പാത്തുനോട് എങ്ങനെ ചോദിക്കുമെന്ന് അവൻ ആലോചിച്ചു… ചോദിക്കാതെ എടുക്കാനും പറ്റില്ല… ആകെ പെട്ട അവസ്‌ഥ… സ്ത്രീകളുടെ സെക്ഷനിലേക്ക് നടക്കുമ്പോ അവൻ ഫോണെടുത്തു അവളെ വിളിച്ചു…
“പാത്തു അത്… ടീ സൈസ് എങ്ങനെ…??
ഇക്കാടെ പെട്ടന്നുള്ള ചോദ്യത്തിന് മുന്നിൽ അവളൊന്ന് പതറി… അത് സംസാരത്തിൽ അറിയിക്കാതെ അവൾ പറഞ്ഞു…

കിടിലൻ
പരസ്പരം 2 കൂടെ update തരുമോ ❤️
super bakki evede
ബാക്കി വേഗം അയക്കു
ഇത്താ അടുത്ത പാർട്ട് എവിടെ