ഇണക്കുരുവികൾ 10 [വെടി രാജ] 413

ഇണക്കുരുവികൾ 10

Enakkuruvikal Part 10 | Author : Vedi Raja

Previous Chapter

ആ വരാന്തയിലൂടെ നടക്കുമ്പോ ഞാൻ ഏകനായിരുന്നു. കരങ്ങളിൽ കോർക്കാൻ ഞാൻ ആഗ്രഹിച്ച കൈകൾ എനിക്കു കണ്ടെത്താൽ ആയില്ല. പരാജിതനാണ് താൻ അവളുടെ പ്രണയ പന്തയത്തിൽ കാലിടറി പോയ നിമിഷം, അമിത വിശ്വാസം, അവളെ കാണാനുള്ള ആഗ്രഹം അതിൻ്റെ കൊടുമുടികൾ കീഴടക്കിയപ്പോ . തനിക്ക് അറിഞ്ഞിരുന്നില്ല അവളുടെ വാക്കിൻ്റെ പൊരുൾ. അവൾക്ക് ഉറപ്പുണ്ടായിരുന്നു തനിക്കവളെ കണ്ടെത്താൻ അവില്ല എന്ന്.
താൻ ജീവനു തുല്യം സ്നേഹിക്കുന്ന തൻ്റെ നല്ല പതിയെ തനിക്കു കണ്ടെത്താൻ കഴിഞ്ഞില്ല. തൻ്റെ പ്രണയം ബലഹീനമാണോ, ആത്മാർത്ഥ എൻ്റെ പ്രണയത്തിനില്ലെ അവളുടെ സാന്നിധ്യം ഞാൻ തിരിച്ചറിയാത്തതെന്ത്. ആദ്യ പ്രണയം തോൽവി സമ്മാനിച്ച് അമൂല്യമായ നിധി എൻ്റെ മാളുവിനെ തന്നു. മാളു നീ എന്നിൽ തോൽവിയായി പരിണമിച്ചാൽ മരണത്തിൻ്റെ മാറിൽ തല ചായ്ച്ചുറങ്ങുകയല്ലാതെ മറ്റു വഴികളൊന്നും കാണാനില്ല.
അവൾ ഒരു കൊച്ചു കാന്താരിയാണ് അവളെ വേദനിപ്പിച്ചതിന് അവൾ എനിക്കു മുന്നിൽ ഒളിച്ചു കളിക്കുകയാണ്. പിടി തരാതെ വഴുതുന്ന പരൽ മീനിനെ പോലെ. അവളുടെ കൊച്ചു മധുര പ്രതികാരം. മറ്റുള്ളവരുടെ ആഗ്രഹവും വികാരവും സാഹചര്യവും പറയാതെ തന്നെ മനസിലാക്കുന്ന അവൾ എന്തുകൊണ്ടാണ് തൻ്റെ വികാരങ്ങളെ മനസിലാക്കാത്തത് . തന്നിൽ സംജാതമായ ആഗ്രഹങ്ങളുടെ പർവ്വത നിരകൾ കാണാതെ പോയത്. ആഗ്രഹത്തിൻ കുന്നിൻ നിരകൾ വാനോളം തലയുയർത്തി നിന്നിട്ടും മാളു എൻ്റെ വാവേ നീ കണ്ടില്ലെന്നു നടിക്കുകയാണോ, എൻ്റെ ഇപ്പോഴത്തെ സാഹചര്യം ആവിശ്യ പെടുന്നത് എന്തെന്നു നിനക്കറിയാം എൻ്റെ മാനസിക അവസ്ഥ എന്നെക്കാൾ ഏറെ നിനക്കറിയാം എന്നിട്ടും എൻ്റെ രാധേ നീ കളിക്കുകയാണോ മരങ്ങളുടെ മറവിൽ ഈ കണ്ണാരം പൊത്തി കളി നിർത്തി അദൃശ്യതയുടെ മറപടം മാറ്റി നിനക്കു വന്നു കൂടെ ആ അസുലഭ നിമിഷങ്ങൾ എനിക്കായി തുറന്നു തരില്ലേ നീ.
ശ്യാമിൻ്റെ ചില വരികളാണ് എനിക്കിപ്പോ ഓർമ്മ വരുന്നത്
” വെറുക്കുന്ന മിഴികളാൽ നോക്കരുതേ……….
മടിക്കുന്ന മൊഴികളാൽ മൊഴിയരുതേ……..
തുടിക്കുന്ന നെഞ്ചകം നീ കാണുന്നില്ലേ……..
എൻ ഹൃദയത്തിൽ നൊമ്പരം നീ കേൾക്കുന്നില്ലേ…….
പ്രണയമാം മേഘശകലം മുടുന്നെന്നെ,
മിഴികൾ അണയും മുന്നെ – നിന്നെ ,
ഒരു നോക്കു കാണാൻ കൊതിക്കുന്നു വെറുതേ ”
എനിക്കായ് അവൻ ചൊല്ലിയ വരികൾ ഇപ്പോ എനിക്കേറെ പ്രിയപ്പെട്ട വരികൾ
വിഷമിക്കുന്ന മനസുമായി ക്ലാസിലെത്തി . ഒരു ഉണർവില്ലാത്ത പോലെ, എല്ലാവരും കേളേജ് ലൈഫ് ആലോഷിച്ച് തിമിർക്കുമ്പോൾ ഒരു അയിത്തക്കാരനെ പോലെ ഞാൻ വേറിട്ടു നിന്നു. മിഴികൾ കണ്ണീരിൽ ഈർപ്പം നുകരാൻ കൊതിക്കുന്നുണ്ട്. തൊണ്ടയിൽ ഉറങ്ങി കിടക്കുന്ന സ്വരവീചികൾ ഉണരാൻ ശ്രമിക്കുന്നുണ്ട് . മനസിലെ ദുഖത്തിൻ്റെ പാനപാത്രം നിറഞ്ഞൊഴുകി. വിവേകം അതെല്ലാം തടഞ്ഞു നിർത്തി. സ്വഭിമാനബോധം ക്ലാസിൽ ഒരു കൊച്ചു കുഞ്ഞിനെ പോലെ അലമുറയിടാൻ കൊതിച്ച മനസിനെ വിലങ്ങിട്ടു പൂട്ടി.
ജിഷ്ണു : അളിയാ അവളുടെ നിശ്ചയാ വെള്ളിയാഴ്ച

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

92 Comments

Add a Comment
  1. Sho endu scene anu broii….adutha part …vayikkan pedi avunnu….hari chunk parichu tharunna chagathine manisilaville ninakku….????

  2. ഇന്ന് 6 pm ഇണക്കുരുവികൾ – II വരുന്നതാണ്

    1. Waiting ani bro

    2. ലുട്ടാപ്പി

      Waiting man……

  3. വേട്ടക്കാരൻ

    ഹേ…രാജാ,ഇതു വല്ലാത്തൊരു ചെയ്ത്തായി
    പ്പോയീ.ഹോ ഭയങ്കരം തന്നെ…?ട്രാജടിയാക്കല്ലേ..?സൂപ്പർ

    1. കണ്ടറിയാം ബ്രോ

  4. ഞാൻ അടുത്ത ഭാഗം വായിച്ച ശേഷം അഭിപ്രായം പറയാം ok ☺️☺️☺️☺️☺️?

    1. അങ്ങനെയാവട്ടെ

  5. Azazel (Apollyon)

    ജീവിതത്തിൽ ക്ലൈമാക്സ്‌ കഴിഞ്ഞോ?

    1. അത് കഴിഞ്ഞതാ

  6. നന്ദൂ

    Maha raja ennakkiyal powlikkum
    വാട്ട് പിടിപ്പിക്കാൻ തന്നെ ആണല്ലെ തീരുമാനം എന്നാ Twista ഇതിൽ നിത്യയുടെ അവസ്ഥ മനസിലായി എന്നാൽ മാളു ഈ അവസ്ഥ എങ്ങനെ താങ്ങി എന്ന് അറിയാതെ ഒരു സമാധാനം ഇല്ല

    നമ്മുടെ ചെറുക്കനെ കെന്ന് കഥ അവസാനിപ്പിക്കാൻ ഉള്ള പ്ലാൻ ആണോ എന്ന് ഇടയ്ക്ക് തോന്നി എന്നാൽ കണ്ണ് തുറന്ന സീൻ വായിച്ച് കഴിഞ്ഞപ്പോൾ മനസിലായി ഇത് ഒരു നടയ്ക്ക് പോകുന്ന ലക്ഷണം ഇല്ലന്ന്
    Waiting for your next part

    1. സത്യം ഒരു നടയ്ക്ക് പോവില്ല

  7. MR. കിംഗ് ലയർ

    ഒരു അപേക്ഷ ഉണ്ട് വട്ട് പിടിപ്പിക്കരുത്… ഒന്നാമത്തെ ഒരു വല്ലാത്ത അവസ്ഥയിൽ ആണ്… അത് തരണം ചെയ്യാൻ പരമാവധി നോക്കുവാ. മാളുവിനെ വിട്ടുകൊടുക്കില്ല സഹോ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. അതിനുള്ള ഉത്തരം അടുത്ത പാർട്ടിൽ കിട്ടും. പിന്നെ ഇത് ഒരു റിയൽ കഥയാണ് . നടന്നത് കുറച്ച് പൊലിപ്പിച്ച് ചെറിയ ചേരുവകൾ ചേർത്ത് പാകം ചെയ്യുന്നു എന്നു മാത്രം

  8. ഏലിയൻ ബോയ്

    സോറി ബ്രോ…കുറച്ചു വൈകി..ഇന്നലെ ബിസി ആയിരുന്നു…വളരെ നന്നായിട്ടുണ്ട്…നാളെ രാവിലെ തന്നെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു….

    1. രാവിലെ വരില്ല 4 മണിക്ക് ശേഷം നോക്കിയാ മതി സമയമറിഞ്ഞാ കമൻ്റിൽ കൊടുക്കാം

  9. അപ്പുക്കുട്ടൻ

    എനിക്ക് ഈ സൈറ്റിലെ ഏറ്റവും ഇഷ്ടപെട്ട കഥ അനുപല്ലവി ആയിരുന്നു ഇത് വായിക്കുന്ന വരെ, വല്ല കമ്പികഥ ആയിരിക്കുമെന്ന് കരുതി ഇതിന്റെ ഒന്നാം ഭാഗം ഇറങ്ങിയത് തൊട്ടു ഇന്നുവരെ ഞാൻ നോക്കിയിട്ടില്ല പോരാത്തതിന് വെടിരാജ എന്ന പേരും മതിയല്ലോ, യാദൃ്ചികമായി ആണ് ഇന്ന് ഇത് വായിച്ചത് പറയാൻ വാക്കുകൾ ഇല്ല ട്വിസ്റുകൾക്ക്‌ മേലെ ട്വിസ്റ്റ് താനാര ക്രിസ്റ്റഫർ നോളനാ എന്തായാലും അടുത്ത ഭാഗം ഉടനെ അയക്ക്‌

    1. നാളെ തന്നെ വരും ബ്രോ പേര് ചിലർ പറയുന്ന ഒരു പ്രശ്നമാണ് ഞാൻ അത് മാറ്റാൻ പോവാ

      1. അത് എനിക്കും തോന്നി. രാജ നല്ല പേരനാണ്

        1. പ്രണയരാജ എന്നാക്കുവാ

Leave a Reply to വെടി രാജ Cancel reply

Your email address will not be published. Required fields are marked *