ഇണക്കുരുവികൾ 12 [പ്രണയ രാജ] 675

അനു നേരെ എൻ്റെ അമ്മയെ കെട്ടിപ്പിടിച്ചു. അവളുടെ കോലം പിന്നെ അവൾ നേരത്തെ വിളിച്ചു കൂവിയ വാക്കുകൾ അവരുറപ്പിച്ചു ബാക്കിയെല്ലാം . അനുവിനെ അമ്മ അടർത്തി മാറ്റിയപ്പോ അമ്മയുടെ കയ്യിൽ പടർന്ന രക്തം അതുകൂടി ആയപ്പോ അമ്മ അനുവിനെ വിട്ട് എൻ്റെ അടുത്തു വന്നു മുഖം അടച്ചൊന്നു തന്നു . എൻ്റെ കുട്ടിനെ നി എന്താടാ ചെയ്തെ പിന്നെ വാക്കുകൾ കൊണ്ടും കൈകൾ കൊണ്ടും ഏറ്റ ക്ഷതങ്ങൾക്ക് കണക്കില്ല . അമ്മ മാമിയോട് പറയുന്നുണ്ടായിരുന്നു നീ ഇതു കാര്യക്കണ്ട ഇവനെ കൊണ്ട് തന്നെ നമുക്ക് ഇവളെ കെട്ടിക്കാം എന്ന് അപ്പോ അനു ചിരിച്ച ആ ചിരി കണ്ടപ്പോ.
എനിക്ക് സഹിച്ചില്ലെടാ ഹരി അവളുടെ കരണത്തൊന്നു കൊടുത്തു പിന്നെ കഴുത്തു പിടിച്ച് ഞെക്കി കൊണ്ടു ഞാൻ പറഞ്ഞു നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങി വന്നതായിരുന്നു നായിൻ്റ് മോളെ നി ഈ ചതി എന്നോട് കാട്ടുമെന്ന് കരുതിയില്ല. ഞാൻ ചത്താലും നിന്നെ കെട്ടുമെന്ന് സ്വപ്നം കാണണ്ട . അമ്മയും മാമിയും കൂടി കൈ വിടുവിപ്പിച്ചു അല്ലേ അന്നവൾ ചത്തേനെ . പിന്നെ അമ്മ കൊറേ തല്ലി എന്തൊക്കെയോ പറഞ്ഞു . പിന്നെ എറങ്ങി പോടാ എന്നു അലറി. ഞാനാ വിടു വിട്ടിറങ്ങി . കുളക്കടവിൽ പോയി കുറേ കരഞ്ഞു കരഞ്ഞു കിടന്നുറങ്ങി ആ പടിക്കെട്ടിൽ . ആറു മണിയായപ്പോ മാമനെന്നെ തേടി എത്തി, എന്നോട് അനുവിന് പകരം മാപ്പ് പറഞ്ഞു. അവൾ തന്നെ സത്യങ്ങൾ പറഞ്ഞതാവാം . ഞാൻ മാമൻ്റെ കുടെ വിട്ടു പടിക്കലെത്തി അകത്തേക്ക് മാമൻ വിളിച്ചെങ്കിലും കയറിയില്ല. അപ്പോഴേക്കും അച്ഛൻ വന്നു കരണത്ത് ഒന്നു തന്നു മാമൻ അച്ഛനെ പിടിച്ചു വെച്ചു. അച്ഛനെന്നോടു പറഞ്ഞു അവൾ എന്തു തെറ്റു ചെയ്തെന്നും വെച്ച് നൂന്നാടാരാ തല്ലാൻ പറഞ്ഞത് അതൊരു പെങ്കൊച്ചല്ലേ . പെണ്ണിനെ തല്ലുന്നത് ആണത്തമല്ല അതിനാ നിനക്കൊന്ന് തന്നെ വാ കേറ് . അകത്തു ഞാൻ കയറാൻ കൂട്ടാക്കിയില്ല അനു ഓടി വന്ന് മാപ്പ് പറഞ്ഞു കരഞ്ഞു . പിന്നെ മാമനും മാമിയും. അമ്മയ്ക്ക് ഞാൻ മുഖം കൊടുത്തില്ല. ഒടുക്കം അച്ഛനും ഞാനും ആ രാത്രി ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചു. അതിപ്പിന്നെ ഇന്നുവരെ ആ വീട്ടിൽ കയറിട്ടില്ല . കുടുംബത്തിലെ പരിപാടികൾ പോയിട്ടില്ല അവരെയൊക്കെ കാണാതിരിക്കാൻ . അന്നു മുതൽ ഞാൻ വെറുത്തതാ അനുവിനെ.
ഹരി ഒരു മറുപടിയും തന്നില്ല പകരം എന്നെ തന്നെ നോക്കി ഇരുന്നു. അപ്പോഴാണ് ജിഷ്ണു അകത്തേക്ക് കടന്നു വന്നത്.
ജിഷ്ണു: ഇപ്പോ ഈച്ചയും തിട്ടവും ആയല്ലോ
ഞാൻ: ടാ വൃത്തികെട്ടവനെ
ജിഷ്ണു : ഒന്നു പോടാ അന്ന് എന്തൊക്കെ ഏനി ഇന്ന് ഇപ്പോ കണ്ടില്ലേ
ഹരി : പൊന്നു മോനെ നി എരുതിയിലെണ്ണ ഒഴിക്കാൻ വന്നതാ
ജിഷ്ണു : വീണു കടന്നപ്പോ വരാത്തവനൊക്കെ നാവു നീട്ടണത് കണ്ടാ
ഞാൻ: ജി വേണ്ട കൂടുന്നു
ജിഷ്ണു : ഞാൻ വെറുതെ പറഞ്ഞതല്ലേ ഇപ്പഴാ സമാധാനം വന്നത്
ഹരി: നീ ഇവൻ്റെ അടുത്ത് ഇരിക്ക് ഞാനൊന്നു പുറത്ത് പോയി വരാ
ഞാൻ: ടാ കള്ള തെണ്ടി അങ്ങനെ നി മുങ്ങണ്ട
ഹരി : അതല്ല ടാ ഞാൻ വരാം
ഞാൻ: അനു വരാതെ നീ പോവില്ല
ഹരി : അത് വേണോ ടാ
ഞാൻ: നി എന്നെ കൊലക്കു കൊടുക്കോ ടാ
ഹരി: പന്നി, മതി ഞാൻ പോണില്ല
ഒന്നും മനസിലാവാതെ ജിഷ്ണു
ജിഷ്ണു : എന്താ സംഭവം
ഹരി: ഇവൻ്റെ കസിൻ അനു പൊക്കി ഇവനെ
ജിഷ്ണു: എന്ത്
ഹരി: ഇവനെയും മാളുനെയും അവളുടെ റൂമിന്നു പൊക്കി
ജിഷ്ണു : ശരിക്കും
എന്നെ നോക്കിയ ജിഷ്ണുവിനെ ആണെന്ന രീതിയിൽ തലയാട്ടി കാണിച്ചു ഞാൻ.
ജിഷ്ണു: എന്നാലും ഈ അവസ്ഥയിൽ പണി പറ്റിക്കാൻ പോയല്ലോടാ നീ
ഞാൻ: അയ്യേ അതല്ലെടാ പുല്ലേ

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

186 Comments

Add a Comment
  1. ❤️❤️❤️

  2. ഈ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. തുടക്കം എന്ന കഥ വായിച്ചുനോക്കു. നല്ല കഥയാണ് പ്രണയമാണ് തീം. കുറച്ചു കമ്പിയുണ്ട്. കരയിക്കുന്ന കഥകൂടിയാണ്.

  3. Ende ponnu rajaaavee?
    Innale aanu ee kadha vayikaan thudangiyath, peruthishttayi❤️
    Eee kadhake kittenda reach kitteetilaa ennoru vishamam ind,pakshe ningl ingane thannne thudarnezhuthiyal theerchayayum ee kadha oru super hit aavum❤️

    1. Bro thanks, ee katha thudarnnu ezhuthuga thanne chaiyum

      1. Ee kadhaykk enthu pati?????????

  4. രാജാ ഇന്ന് ഉണ്ടാവോ????

    1. ഉണ്ടാവും ഇന്ന് ഇവനിംഗ് വരും . സമയം Dr പറഞ്ഞില്ല. എന്തായാലും ഇവനിംഗ് കഥ വരും

  5. നാടോടി

    ഞാനും ആദ്യം ഇ പേര് കണ്ട് തെറ്റിദ്ധരിച്ചു. പക്ഷെ വായിച്ചു തുടങ്ങിയപ്പോൾ കഥ മാറി. എന്തായാലും പേര് മാറ്റിയത് നന്നായി

    1. ശരിയാണ് അതാണ് ഞാനും പേരു മാറ്റിയത്

  6. നിങ്ങളുടെ ഈ “വെടി രാജ” എന്ന പേര് കണ്ടു വെറുതെ കമ്പി മാത്രമായിരിക്കും എന്ന് വിചാരിച്ചു വായിക്കാതെ വിട്ട കഥ ആയിരുന്നു ഇത്. ഇന്ന് വൈകിട്ട് വെറുതെ ഇരുന്നു ബോറടിച്ചതിനാലും കമ്പിക്കുട്ടനിലെ ആദ്യ പേജിലെ കൂടുതൽ ലൈക് കിട്ടിയ ബാക്കി കഥകൾ പലതും വായിച്ചു തീർന്നതിനാലും “പ്രണയ രാജ” എന്ന പേരിൽ കഥകൾ കണ്ടതായി ഓർമ്മയില്ലാത്തതിനാലും മാത്രം വായിച്ചു നോക്കാം എന്ന് കരുതിയതാണ്. ഒറ്റ ഇരുപ്പിനു 12 ഭാഗങ്ങളും വായിച്ചു തീർത്തു. കരയിപ്പിച്ചു കളഞ്ഞല്ലോ ഭായി..! അത്ര മനോഹരം. കടത്തിൽ മുങ്ങി നിൽക്കുന്നവന് ലോട്ടറി അടിച്ച പോലെ ആയിപ്പോയി ഈ കഥ വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക്. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ മനോഹര പ്രണയ കാവ്യം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    നബി: നിങ്ങൾ പേര് മാറ്റിയത് ഏതായാലും നന്നായി. അല്ലെങ്കിൽ ഈ കഥ മിസ് ആയിപ്പോയേനെ.

    1. ഈ പേര് പലരും തെറ്റിധരിച്ചതായി പറഞ്ഞു അതുകൊണ്ടാ മാറ്റിയത്. ഒരു പാട് നന്ദിയുണ്ട് ജാൻഗോ താങ്കൾ അഭിപ്രായം രേഖപ്പെടുത്തിയതിന്. സന്തോഷം മാത്രം. ഈ സ്നേഹം എന്നും കൂടെ ഉണ്ടാവും എന്നു കരുതുന്നു

  7. Malu nu karyam paranja manisilavumme….?

    1. നമുക്ക് കണ്ടറിയാം അല്ല വായിച്ചറിയാം

  8. Muthoniye evade adutha part…

    1. അയാച്ചതാ ബ്രോ br മറുപടി തന്നിട്ടില്ല

  9. എന്താ വരുവാൻ മടി… എന്തിനാണ് ഇങ്ങനെ ടെൻഷൻ ആക്കി അവസാനിപ്പിക്കുന്നത്… Waiting next part Today…

    1. ഇന്ന് അമ്മയുടെ ആരോഗ്യപരമായ പ്രശ്നങ്ങളാൽ പോസ്റ്റിറ്റൽ പോയതാണ്

  10. ഒരു കമ്പി കഥയുടെ ചായ്വ് തോനുന്നു, പ്രണയം മതി കമ്പി എഴുതി കഥയുടെ നല്ല ഭാഗങ്ങൾ ഇല്ലാതാക്കരുത്.

    പ്രണയമായി തന്നെ മുന്നേറു.

    1. ഇത് കമ്പി ചായാവില്ല. ഇതിൽ ഒരിക്കൽ മാത്രം അത്തരം സിൻ വരാൻ ഉണ്ട്. അതും ഞാൻ കമ്പി ആക്കി എഴുതില്ല സാഹിത്യ വരികളിൽ ഒതുക്കും അങ്ങനാ കരുതിയിരിക്കുന്നത്

      1. പ്രണയം ആണ് കഥയെ മുന്നോട്ടു നയിക്കുന്നത് അതിൽ കമ്പി വന്നാൽ കഥ ഇല്താകും. അതിനാലാണ് ഓർമിപ്പിച്ചു എന്നേ ഉള്ളൂ.

  11. അപ്പുക്കുട്ടൻ

    ആശാനെ അമ്മക്കെന്ത് പറ്റി

      1. അപ്പുക്കുട്ടൻ

        ഇപ്പൊൾ കുറവുണ്ടോ അമ്മക്ക്
        എന്തായാലും നാളത്തേക്ക് ഉള്ളത് എഴുതി തുടങ്ങിക്കോ

        1. എഴുതി തുടങ്ങി

  12. ഇന്നത്തെ പാർട്ട് ഇപ്പോഴാണ് സബ്മിറ്റ് ചെയ്യാൻ സാധിച്ചത്. ഹോസ്പിറ്റലും മറ്റുമായി ഇന്നൊരു വല്ലാത്ത ദിവസമായിരുന്നു. കിട്ടിയ സമയത്ത് എഴുതി അയച്ചു. ഈ സമയം വന്നതിനാൽ ഇന്ന് വരുമോ എന്നുറപ്പ് ഞാൻ തരുന്നില്ല. ഇന്നു വന്നില്ലെങ്കിൽ നാളെ എന്തായാലും ഉണ്ടാക്കും എന്നു ഉറപ്പ് തരുന്നു

    1. ഹോസ്പിറ്റലിലോ എന്തു പറ്റി???

      1. അമ്മക്ക് വയ്യായിരുന്നു

        1. ലുട്ടാപ്പി

          ഇപ്പൊ അമ്മക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ.അമ്മക് സുഖം തന്നെ അല്ലെ.

          1. സുഖം വീട്ടിലെത്തി എനി ടെസ്റ്റുകൾ കുറച്ചുണ്ട്

    2. കാത്തിരിക്കാൻ വായനക്കാരുണ്ടെന്ന് അറിയുന്നത് കൊണ്ട് Dr. ഇത് ഇന്ന് തന്നെ upload ചെയ്യും എന്നാണ് എന്റെ വിശ്വാസം.

      1. നാളെ രാവിലെ ആവാനാ ചാൻസ്

        1. അപ്പൊ നാളെ ഇനി part 14 ഉണ്ടാവൂലെ?? !

          1. അങ്ങനെ വിടില്ല അത് കഥയുടെ വിര്യം കളയും ഹരം പോകും

  13. പേര് നന്നായി ചേരുന്നു പ്രണത്തിൻറെ രാജാവ് അല്ലെങ്കിൽ ചക്രവർത്തി.
    പേര് മാറ്റാൻ ഞാനും ഒരു ഘടകമായി എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം.
    എന്നും എനിക്ക് രണ്ടു ബലഹീനതകൾ ഉണ്ടായിരുന്നുളൂ. പ്രണയവും സൗഹൃദവും. എന്റെ പ്രതിച്ഛായ ഞാൻ ഈ കഥയിൽ കാണുന്നൂ

    1. പേരു മാറ്റാൻ കാരണക്കാരനിൽ ഒരാൾ താങ്കൾ തന്നെയാണ് മുൻ കമൻ്റിൽ താങ്കൾ പറഞ്ഞതാണ്. പച്ചയായ ജീവിതം ആയതിനാൽ പലരുടെ ജീവിതത്തിൻ്റെ ചില ഏടുകൾ ഓർത്തെടുക്കാൻ ഈ കഥ സഹായകമാകട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു

  14. രാജാവേ,എങ്ങനെ എഴുതാൻ പറ്റുന്നു ഇങ്ങനെയൊക്കെ … അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു എന്നു പറയുന്നത് കേൾക്കാൻ പോലും നിൽക്കാതെ, വായനക്കാരുടെ താൽപ്പര്യം ഉൾക്കൊണ്ട് അടുത്ത ഭാഗം താങ്കൾ ഉടനെ തന്നെ upload ചെയ്യും എന്നു അറിയാം…
    ഇപ്പോൾ ഞാൻ താങ്കളുടെ തൂലികയുടെ ഒരു ആരാധിക ആയി തീർന്നു…

    സ്നേഹത്തോടെ
    അമ്മു

    1. താങ്ക്സ് അമ്മു . ഞാനിവിടെ പച്ചയായ ജീവിതത്തിൽ കുറച്ച് സാഹിത്യം ചാർത്തി മോടി പിടിപ്പിച്ച് വിടുന്നു എന്നു മാത്രം അതു നെഞ്ചിലേറ്റുന്ന വായനക്കാരാണ് ഞങ്ങളെ പോലുള്ളവരുടെ ശക്തി

      1. ❣️❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *