ഇണക്കുരുവികൾ 14 [പ്രണയ രാജ] 500

തിരിയുമ്പോയൊക്കെ ചെറിയൊരു ഭയം അവളുടെ കരങ്ങളിൽ പ്രതിഫലിച്ചിരുന്നു. ആ കൈകൾ മാറിൽ മുറുകുമ്പോൾ അവൾ എന്നിൽ സുരക്ഷിതത്വം തേടുകയായിരുന്നു . നോക്കെത്താ ദൂരത്തെ മലനിരകൾ ഞങ്ങൾക്കു മുന്നിൽ തിരശ്ശീലയുയർത്തി.
അവളുടെ വിരലുകൾ എൻ്റെ മാറിൽ പിച്ചിയ നിമിഷം വണ്ടിയുടെ വേഗത കുറഞ്ഞു.
കുക്കുസെ ദേ അവിടെ നിർത്തോ
അവൾ പറഞ്ഞ സ്ഥലത്ത് ഞങ്ങളുടെ യാത്ര നിശ്ചലമായി. ആളൊഴിഞ്ഞ ഭാഗം റോഡിൽ നിന്നും കുറച്ചു മുന്നോട്ടു നടന്നാൽ ചെറിയൊരു പാറ. ഞങ്ങൾ നടന്നു ആ പാറയിൽ ഇരുന്നു. താഴേക്ക് അഗാതമായ താഴ്ച . താഴെ മരങ്ങൾക്കു മുകളിലൂടെ ചെറു പറവകൾ പറക്കുന്നു. നയന മനോഹരമായ ദൃശ്യം . പ്രകൃതി അവളുടെ നഗ്ന സൗന്ദര്യം തുറന്നു കാട്ടി നാണത്താൽ ചിരിച്ചു. താഴെ ആ ഗർത്തത്തിലാണോ എന്നറിയില്ല ചെറിയൊരു അരുവി ഒഴുകുന്ന ആ മനം മയക്കുന്ന മന്ദഹാസത്തിൻ്റെ മാറ്റൊലി ഞങ്ങൾ കേട്ടു.
മാളു അവൾ കാഴ്ചകളിൽ സ്വയം മറന്നു നിൽക്കുകയാണ് അത് പതിവാണ്. എത്ര വട്ടം വന്നാലും അവൾക്ക് മടുക്കാത്ത സ്ഥലം ഇതാണ് അവൾ തന്നെ എന്നോട് പറഞ്ഞതാണ്. അവൾ സ്വയം മറന്ന നിമിഷങ്ങളിൽ എൻ്റെ കരങ്ങൾ അവളുടെ കഴുത്തിലൂടെ ഇട്ടു അവളെ ഞാൻ മാറോടു ചേർത്തു. ആ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. പിന്നെ അവൾ എന്നെ തന്നെ നോക്കി. കണ്ണുകളെ മയക്കുന്ന മായ കാഴ്ചകളിൽ നിന്നും സ്വയം മുക്തയായി ആ മിഴികൾ എന്നിൽ അഭയം പ്രാപിച്ചു. ആ മിഴികളിൽ നാണം അലയടിക്കുമ്പോൾ എന്നിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതിയാണ്.
അവളുടെ അധരങ്ങൾ വിറകൊണ്ടു. ഞാൻ ആ മിഴികളിൽ തന്നെ നോക്കി നിന്നു. മുഖാമുഖം അകലങ്ങൾ പതിയെ പതിയെ കുറഞ്ഞു വന്നു കൊണ്ടിരുന്നു . നിമിഷങ്ങൾ ഒടിയലഞ്ഞിട്ടും ആ ദൂരം മറികടക്കാൻ ഞങ്ങൾക്ക് ആ സമയം തികയാതെ വന്നു. ഒരു കുളിരേകുന്ന തണുപ്പോടു കൂടി അവൾ എൻ്റെ അധരങ്ങൾ കവർന്നെടുത്തു . അവളിലെ സന്തോഷം മുഴുവനും ആ കുളിരിൽ ഒളിഞ്ഞിരുന്നു . അവൾ പ്രണയത്തിൻ്റെ പുഴയായി ഞാനെന്ന സാഗരത്തിൽ ഒന്നായി കൊണ്ടിരുന്നു. ആ പുഴയിലെ നീർത്തുള്ളികൾ അന്ത്യമില്ലാതെ എന്നിലേക്ക് ശക്തമായി പ്രവഹിച്ചു. അവൾ എന്നിൽ സ്വയം മറന്നു ലയിച്ചു. നിമിഷങ്ങൾ യുഗ സമാനമായി. ഒടുക്കം അധരങ്ങൾ കഥ പറഞ്ഞു തീർന്ന നിമിഷം അവൾ കണ്ണു പൊത്തി ചിരിച്ചു. എന്നെ അവളിലേക്ക് എന്നും വലിച്ചടുപ്പിക്കുന്നത് അതാണ് എല്ലാം കഴിഞ്ഞ് അവളിലെ നിഷ്കളങ്കമായ ആ നാണത്തിൻ്റെ മാറ്റൊലികൾ . അവളുടെ മിഴികൾ വീണ്ടും ആ മായക്കാഴ്ചകൾ തേടി.
വാവേ
എന്താ കിച്ചു
ഇന്നും ഞാനാ സ്വപ്നം കണ്ടു
ഇന്നും കണ്ടോ
ആടി പറ കേക്കട്ടേ
എത്ര വട്ടം പറഞ്ഞതാ
എന്നാലും കുഞ്ഞൂസ് പറയുന്നത് കേക്കാൻ രസാ പറ
രാത്രിയിൽ തെളിഞ്ഞ ചന്ദ്രക്കല . അമാവാസിയെ പരിണയിക്കാൻ ഒരു ദിവസം കൂടി. ചന്ദൻ്റെ അവസാന നിമിഷം കാണുന്ന ചന്ദ്രക്കലയിൽ ഒരു നക്ഷത്രത്തെ നോക്കി അവൾ ഇരുന്നു. മഞ്ഞ ടോപ്പും ചുവന്ന പാവാടയും’ ആ പാവാട താഴേക്ക് കാറ്റിൽ പാറി ഒഴുകി നടന്നു. അഴിച്ചിട്ട കേശഭാരം അതിൻ്റെ കറുപ്പ് ചന്ദ്ര

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

171 Comments

Add a Comment
  1. Our thalayum valum illallo. Nirthanathevide ! Thudanganethevide.?
    Pinne painkili sahithyam kuravanu Karachi katha our track il aaku.

  2. ഇണക്കുരുവികൾ 15 ഇപ്പോ മെയിൽ ചെയ്തിട്ടുണ്ട് നാളെ നിങ്ങൾക്ക് വായിക്കാൻ പറ്റുമെന്ന പ്രതീക്ഷയോടെ പ്രണയരാജ. വരുന്ന സമയം അറിഞ്ഞാൽ ഞാൻ കമൻ്റിൽ ഇടാം

    1. ഒരുപാട് നന്ദി . പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹമുണ്ട് നിങ്ങളോട്. വായനക്കാരുടെ ആവിശ്യപ്രകാരം കഥകൾ വേഗം തരുന്നത് നിങ്ങളാണ്. മറ്റുള്ള എഴുത്തുകാരെ കുറ്റം പറയുകയല്ല. എല്ലാവർക്കും അവരുടേതായ കാര്യങ്ങൾ ഉണ്ടാകും. ഫാമിലി പ്രശ്നം, ജോലി അങ്ങനെ പലതും. പിന്നെ ഫോണിൽ കുറെ നേരം നോക്കിയിരുന്നാൽ പ്രേശ്നമാണ്.ഈ ഫോണിലുള്ള എഴുത്ത് വളരേ കഷ്ടമാണ്. പേജുകൾ കുറെ ഉള്ള കഥകൾ എഴുതാൻ വളരെ ബുദ്ധിമുട്ടാണ്. അവരുടെ സാഹചര്യവും. പലരും കഥകളുടെ അടുത്ത ഭാഗങ്ങൾ വരാത്തതിന് സങ്കടം അറിയിക്കാറുണ്ട്. അതുകൊണ്ട് പറഞ്ഞതാണ്. ബ്രോ എന്റെ ഇഷ്ട്ടപ്പെട്ട എഴുത്തുകാരിൽ മുൻപന്തിയിലുള്ള എഴുത്തുകാരൻ താങ്കളാണ് .

  3. story orupadae nallathane adutta bhagatine vendi wait cheyunnu…..

    1. താങ്ക്സ് ബ്രോ

  4. മുത്തേ ഇന്ന് കിട്ടോ????

    1. എഴുതി ഇന്ന് തീരും ഇന്ന് മെയിൽ ചെയ്താ നാളെ വരും

Leave a Reply

Your email address will not be published. Required fields are marked *