Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഇണക്കുരുവികൾ 15 [പ്രണയ രാജ] 520

Kambi Views 72535

എന്തിന്
ഹരിയെ കാണാൻ
ഹരിയേട്ടനെ കാണുന്നതെന്തിനാ
ടി പൊട്ടത്തി ആ പേരിൽ ആ പെണ്ണിനെ കണ്ടിട്ട്
കണ്ടിട്ട്
അതവൾ പറയുമ്പോ വാക്കിനു മുർച്ച കൂടിയിരുന്നു. പെണ്ണാണ് വർഗ്ഗം , സ്വന്തം ഇനത്തെ പുകഴ്ത്തുന്നത് അവർക്കിഷ്ടമല്ലല്ലോ
അവള് എങ്ങനെ ഉണ്ട് കാണാൻ എന്നു പറയൊടി എന്നോട്
ദേ മനുഷ്യാ കണ്ടവയുമാരുടെ കോലം നോക്കലല്ല എൻ്റെ പണി
ഈശ്വരാ രക്ഷതു …… ഇവളല്ല ഇവളുടെ അമ്മയെ കൊണ്ട് നോക്കി പറയിപ്പിക്കും ഞാൻ പിന്നെയാ മനസിൽ പറഞ്ഞതാണേ ….. ഇതെങ്ങാനും അവൾ കേട്ടാ എൻ്റെ നെഞ്ചിൽ പൊങ്കാലയിടും.
ടി , നീ ചൂടാവണ്ട ഹരി നിന്നെയും അവളെയും ചേർത്തങ്ങനെ പറഞ്ഞപ്പോ നിന്നോട് പറഞ്ഞു പോയി അത് വിട്ടേര്
എന്താ ഹരിയേട്ടൻ പറഞ്ഞത്
മതി , അതു വിട്ടേര് അതു കാരണാ ഇപ്പോ ഈ മുഷിപ്പ്
കണ്ണാ, ടാ ചക്കരെ പറയെടാ
അതു വേണ്ടാന്നു പറഞ്ഞില്ലെ
ദേ മനുഷ്യാ, പറഞ്ഞില്ലെ പിന്നെ ഉമ്മാ കുമ്മാ എന്നൊന്നും പറഞ്ഞെനി വരണ്ട
അയ്യോ മോളെ വയറ്റത്തടിക്കല്ലേടി
അങ്ങനെ വഴിക്കു വാ എനി പറ
ഹരി പറഞ്ഞു നിന്നെക്കാൾ അടിപൊളി പെണ്ണ് ക്ലാസ്സിൽ ജോയിൻ ചെയ്തെന്ന്
ആണോ
ആടി, എനിക്കങ്ങു ദേഷ്യം വന്നു
എന്തിന്
എൻ്റെ പൊന്നല്ലെ സുന്ദരി, വേറെ ഒരുത്തിയും സുന്ദരിയല്ല
മാളു ആ സുഖിപ്പിക്കലിൽ വീണു എന്നത് അവളുടെ ചിരിയിൽ തന്നെ എനിക്കു മനസിലായി.
ദേ ഞാന ങ്ങോട്ടു വിളിക്കാവേ..
അതും പറഞ്ഞവൾ ഫോൺ കട്ടാക്കി. കാര്യം ഏറ്റെങ്കിലും അവൾ നോക്കിയിട്ടു പറയാം എന്നു പറയാത്തതിനാൽ മനസിൽ ചെറിയൊരു നിരാശ, എത്രയൊക്കെ ആയാലും പെണ്ണെല്ലേ. എന്തായാലും രണ്ടു ദിവസം കഴിയട്ടെ , ഞാൻ നേരിൽ കണ്ടോളാം. അങ്ങനെ ചിന്തിച്ചിരിക്കുമ്പോ മാളുവിൻ്റെ കോൾ വന്നു .
എന്താ വാവേ
അതെ ഞാനെന്താ പറയാ
എന്താടി ഇങ്ങോട്ടു വിളിച്ചിട്ട് നിനക്കൊന്നും പറയാനില്ലെ
അതല്ല മനുഷ്യാ ആ പെണ്ണ്
ഏത് പെണ്ണ്
സത്യത്തിൽ ഞാൻ ആ പുതിയ വന്ന പെണ്ണിൻ്റെ കാര്യം മറന്നിരുന്നു. മാളുവുമായി സംസാരിക്കുമ്പോ മറ്റെല്ലാം മറന്നു പോവും.
നിങ്ങടെ ക്ലാസ്സിൽ പുതിയ വന്ന ആ കൊച്ചില്ലെ
ആ അവൾ പറ
അയ്യോ എന്താ ആകാംക്ഷ
വാവേ നീ പറയുന്നുണ്ടോ
ആ …… ആ പെണ്ണൊരു അപ്സരസ, എന്താ ഭംഗി

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

108 Comments

Add a Comment
  1. Kollam broii…pranayam, sawhridam ellam poli ayi ponununditto…🥰🥰…nxt part vegam thanne….

    1. പ്രണയരാജ

      വേഗം തന്നെ വരും താനിയ

  2. മുത്തേ ഇന്ന് ഉണ്ടാവോ????

    1. പ്രണയരാജ

      ഇന്നലെ അയച്ചു കൊടുത്തതാ ഇന്ന് കാമുകി പോസ്റ്റ് ചെയ്തതിനാലാവും ചിലപ്പോ ഇന്നുണ്ടാവാത്തത്. അങ്ങനെ ആണെങ്കിൽ നാളെ പ്രതീക്ഷിക്കാം

  3. പ്രണയരാജ

    ഇണക്കുരുവികൾ ഇന്നുണ്ടാകുമോ എന്നതിൽ Dr മറുപടി തന്നിട്ടില്ല പക്ഷെ കാമുകി ആദ്യ പാർട്ട് ഇതിൽ വരുന്നുണ്ട്. ഇന്ന് 10.30 AM

  4. പ്രണയരാജ

    ഇണക്കുരുവികൾ 16 ഇന്ന് ഇപ്പോ മെയിൽ ചെയ്തു . ഇന്നോ നാളെയോ നിങ്ങൾക്ക് വായിക്കാം എന്ന് പ്രതീക്ഷിക്കുന്നു.

      1. പ്രണയരാജ

        താങ്ക്സ് അനു

  5. Azazel (Apollyon)

    എന്ത് പറ്റി ബ്രോ, മറ്റു കഥകൾ നമ്മുട ഈ കൃതിയെ ബാധിക്കാതെ നോക്കണം. വർക്കും മറ്റു കഥകളും ഈ കഥയുടെ ഓളത്തെ എൽകാതിരിക്കാൻ വളരേ കഷ്ട്ടപെടുന്നു എന്ന് മനസിലാക്കുന്നു. എന്നാലും ഈ പാർട്ടും നീ വളരേ ഭംഗി ആയി തന്നെ എഴുതി.കമന്റ്‌ ഇടാൻ വൈകിയതിന് ക്ഷമിക്കണം, കഥ നേരത്തെ വായിച്ചതാ എന്നാൽ കമന്റ്‌ ഇടാൻ കഴിഞ്ഞില്ല. അടുത്ത പാർട്ടിൽ നേരത്തെ അഭിപ്രായം അറിയിക്കുന്നതാണ് 🌺

    1. പ്രണയരാജ

      ശരിയാണ് ബ്രോ കാമുകി ഒരു മത്സര ഇനത്തിന് വേണ്ടി എഴുതിയത Daily പോസ്റ്റ് ചെയ്യണം ലൈവ് സീരിയസ് കോമ്പറ്റീഷൻ വല്ലാത്ത റിസ്ക്കാ സമയം കൂടുതൽ അതിൽ ചിലവിടുന്നതിനാൽ അത് വല്ലാതെ എന്നിൽ തന്നെ ലയിക്കുന്നു. അതു കൊണ്ട് മറ്റു കഥകളെയും അതിൻ്റെ ശൈലി കയറിക്കൂടാൻ ശ്രമിക്കുന്നു.

  6. Kurach thirakilaayi poyi
    Ipozhanu kadha vayich kazhinjhathu
    Sambhawam kalaki kidukki thimirthu🔥

    1. പ്രണയരാജ

      താങ്ക്സ് ബ്രോ

  7. ബ്രോ ഈ കഥ വളരെ മനോഹരമാണ്.ഇതല്ലാതെ താങ്കളുടെ വേറെ കഥകൾ ഉണ്ടോ. 😊😊😊😊

    1. പ്രണയരാജ

      ഉണ്ട് ബ്രോ, ഒരിക്കൽ ഇതിൽ കമ്പി എഴുതിയിരുന്നു. ഇപ്പോ അതില്ല , മറ്റൊരു സൈറ്റിൽ “കാമുകി ” എന്ന നോവലും, പിന്നെ “ശ്രീ എന്ന അനുശ്രീ ” എഴുതുന്നുണ്ട്

  8. ആദ്യ ഭാഗം മുതൽ ഒന്നും കൂടി full വായിച്ചു…
    ആ freshness ഇപ്പോഴും feel ചെയ്യുന്നുണ്ട്😊
    എത്ര വായിച്ചാലും മടുപ്പ് വരുന്നില്ല…
    തിരക്കിലാണ് എന്നറിയാം എന്നാലും curiosity കൊണ്ട് ചോദിക്കുകയാ അടുത്ത ഭാഗം നാളെ ഉണ്ടാകുമോ?

    സ്നേഹപൂർവം അനു

    1. പ്രണയരാജ

      തീർച്ചയായും പകുതി എഴുതി കഴിഞ്ഞു. പകുതി ഇന്നു കൂടെ കഴിയും നാളെ തന്നെ ലഭിക്കും

  9. Princeofdarkness

    കൊള്ളാം ഫീൽ വന്നപ്പോഴേക്കും കഴിഞ്ഞു , അത് പോട്ടെ പിന്നെ twist . കൊള്ളാം നെക്സ്റ്റ് പാർട്ടിനു വേണ്ടി വെയ്റ്റിംഗ് ആണ് .കുറച്ച പേജ് കൂട്ടണം .എന്നാലും വാവ എങ്ങനെ കിസ്സ് അടിച്ച കാര്യം അറിഞ്ഞു , കൊള്ളാം വേഗം നെക്സ്റ്റ് പാർട്ട് എഴുതി ഇടണെ 😊

    1. പ്രണയരാജ

      പേജ് കൂട്ടണം എന്നുണ്ട് ഞാൻ പെട്ടെന്നു തന്നെ പോസ്റ്റ് ചെയ്യാറാണ് പതിവ് അതുകൊണ്ടാണ് പേജ് കുറയുന്നത്. വർക്കും ഈ കഥയും കൂടെ മറ്റു രണ്ട് കഥകൾ വേറെയും ഉണ്ട് അതാണ് എങ്കിലും ശ്രമിക്കാം ബ്രോ

      1. ഏതായാലും കാത്തിരിക്കുന്നു. മറ്റു കഥകൾ പബ്ലിഷ് ചെയ്തതാണോ

        1. പ്രണയരാജ

          അതെ ഇവിടെയല്ല എന്നു മാത്രം ഇണക്കുരുവിക്കു പിറകെ അവ ഇവിടെ വരും

      2. Bro…..
        മറ്റ് രണ്ട് കഥകളോട് പേര് പറയൂ

        1. പ്രണയരാജ

          നവകാമുകി എന്നാണ് മറ്റൊരു സൈറ്റിൽ കഥയ്ക്ക് പേര് ഇതിൽ കാമുകി എന്ന പേരിൽ ഇന്നു വന്നിട്ടിണ്ട്. പിന്നെ ഉള്ളത് അനു എന്ന അനുശ്രീ അത് ഇവിടെ അനുനന്ദ എന്ന പേരിൽ ഇടാനാണു ഉദ്ദേശിക്കുന്നത് അത് വഴിയേ വരും. കുറച്ച് കാലതാമസം ഉണ്ടാകും

  10. kollam supper pakshe katha vaichhu feel aei vannapozhekkum page theernnu poiii.. aduta partine vendi wait chaiyunnu …

    1. പ്രണയരാജ

      വേഗം വരുന്നതാണ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: