അവൾക്ക് ശ്രദ്ധ കൊടുക്കാതെ ഞാൻ മുഖം തിരിച്ചു . സത്യത്തിൽ എനിക്കവളെ ഭയമാണ്. അവളുടെ സൗന്ദര്യം അതിനെ ഞാനും ഭയക്കുന്നു. നുണക്കുഴികൾ വിരിയുന്ന ആ പുഞ്ചിരിയിൽ താനും മയങ്ങുമോ എന്ന ഭയം.
ഭയം മനുഷ്യനെ അശക്തനാക്കുന്ന വികാരം, എതിരാളിയുടെ പത്തിരട്ടി ശക്തിയുള്ളവനായാലും ഭയന്നാൽ പുഷ്പം പോലെ ജയിക്കേണ്ടിടത്ത് തോൽവി മാത്രമാവും സ്വന്തമാവുക. ജയപരാജയങ്ങളിൽ പ്രധാനി. പതിയെ പതിയെ മനോധൈര്യത്തെ തകർക്കുന്ന വിഷം അതാണ് ഭയം, ആ വികാരം എന്നിലും ഉടലെടുത്തിരുന്നു.
ഉച്ച സമയം ജിൻഷയുടെ സഹായത്തോടെ എനിക്കും മാളുവിനും ഉല്ലാത്താൻ സമയം ലഭിച്ചു. നിത്യയുടെ വേടൻ മിഴികളിൽ നിന്നും സ്വതന്ത്രനായ ഞാൻ എൻ്റെ ഇണയെ തേടി മൈതാനത്തെത്തി. കുട്ടികൾ ഫുഡ്ബോൾ കിളിക്കുന്നുണ്ട്. ചില കമിതാക്കൾ കുറുകുന്നുമുണ്ട്. അങ്ങനെ ഞങ്ങൾ ഇണക്കുരുവികൾ അവിടെ ഇരുന്നു കുറുകാൻ തുടങ്ങി.
അക്ഷരങ്ങൾ ഉപയോഗിക്കാതെ മിഴികളിൽ നോക്കി നിൽക്കുന്ന പ്രണയസല്ലാപം, അതിൻ്റെ ഒരു ഫീലിംഗ് വേറെ തരത്തിലാണ്. ആ പേടമാൻ മിഴിയിലെ കറുത്ത കരിമണിയുടെ ഓരോ ചലനവും എന്നോടു സംസാരിച്ചു. മിഴിളെ പോള കൊണ്ട് മറച്ചും അങ്ങനെ പല തരത്തിലും മിഴികൾ സംസാരിച്ചപ്പോ എൻ്റെ മിഴികളും അതുപോലെ മറുപടികൾ കൊടുത്തു. എന്തോ പറയാനായി എൻ്റെ ചുണ്ടുകൾ അനങ്ങിയ നിമിഷം അവളുടെ ചൂണ്ടുവിരൽ എൻ്റെ ചുണ്ടിൽ മുട്ടി എന്നെ മൗനം പാലിപ്പിച്ചു.
എനിക്കറിയാം എന്താ…. പറയാൻ വരുന്നത് എന്ന്
അവളുടെ വിരലുകൾ തട്ടി മാറ്റിക്കൊണ്ട് പുഞ്ചിരിയോടെ ഞാനും ചോദിച്ചു.
ഉം എന്താ……
അന്നു മിണ്ടാതെ തെറ്റി ഇരുന്നിട്ട് അതിൻ്റെ ഒരു ചമ്മലും ഇല്ലല്ലോ എന്നല്ലെ.
മാളവിക, എൻ്റെ മാളു അവൾക്ക് ഞാൻ തുറന്നിട്ട ഒരു പുസ്തകമാണ്, എൻ്റെ ഓരോ ചലനത്തിൻ്റെയും അർത്ഥം അവൾക്കറിയാം. ഞാൻ മനസിൽ കരുതുന്ന കാര്യം എന്തിന് കരുതാൻ തുടങ്ങും മുന്നെ അവൾ അറിയും. ഞങ്ങൾ ഒരു മനസും രണ്ട് ശരീരവുമാണെന്ന് അവൾ ഇപ്രാവിശ്യവും തെളിയിച്ചു. ഒരു മനസും ഒരു ശരീരവുമാവാൻ എത്ര നാൾ നമ്മൾ കാത്തിരിക്കണം മാളു.
പഠിപ്പ് പൂർത്തിയാകണം, ഒരു ജോലി കണ്ടെത്തണം, പിന്നെ അമ്മയോട് പറയണം, സമ്മതം വാങ്ങണം, അതൊന്നും വലിയ കാര്യമല്ല, പക്ഷെ നിത്യ , ആ പിശാച് എനി എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കുവോ ആവോ…. ഇതു വരെ അവളോട് മറച്ചു വെച്ചത് തുടങ്ങി അവൾ ഓരോന്നും എണ്ണിയെണ്ണി ചോദിക്കും നോക്കിക്കോ….
എന്നാലും എൻ്റെ മാളു നീയെന്തിനാടി അവളെ ഭയക്കുന്നത്. അതിൻ്റെ കാരണം മാത്രം എനിക്കിതുവരെ മനസിലായില്ല. ആ ഒരു കാര്യത്തിൽ നീ എന്നിൽ നിന്നും എന്തോ ഒന്ന് മറയ്ക്കുന്നു എന്ന് എൻ്റെ മനസ് പറയുന്നു. അതെന്താ അങ്ങനെ നീ വല്ലതും മറയ്ക്കുന്നുണ്ടോ…
ദേ…. മനുഷ്യാ നിങ്ങൾ ഇതേതു ലോകത്താ…
അവളുടെ ശബ്ദമാണ് ആഴമേറിയ എൻ്റെ ചിന്തകൾക്ക് വിരാമമിട്ടത്.
Ithinte baakki illeee
Bro oru thirichu varavvu undakkumo
അടിപൊളി
Bro ee kadha nirthiyoo
Ithinte thudarcha varumo
Bakki evide
Pulli marich pooyi
Sherikkum bro ? തമാശ പറയല്ലേ
ബാക്കി വരുമോ
Bakki evide??
എന്താന്ന് ഭായ്, ഇവിടെങ്ങും ഇല്ലേ. ഇതിന്റെ ബാക്കി താ…. ഇഷ്ടായോൻടാല്ലെ…
ബാക്കി പാർട്ട് ഇതുവരയും വന്നില്ലല്ലോ
???? varumayirikum ellarum w8ing anu
ബ്രോ നവംബർ 14 ആയി ബാക്കി എന്നാ
ഇനി ഇതു തന്നെ ആണ് എഴുതുന്നതിനു രാജാവ് പറഞ്ഞിട്ടുണ്ട് time കൊടുക്കണം ഒരു കിടിലൻ സാധനം കിട്ടും അതിനു വേണ്ടി w8 chey
Bakki yevide kure ayallo??
Athetha നാലു കഥകൾ
Next part evide
adutha part pls
Rajave,
How long will it take for next episode?