ഇണക്കുരുവികൾ 3 [വെടി രാജ] 318

ഞാൻ: അമ്മ അവളെന്തിയേ
അമ്മ : അവൾ നേരത്തെ കഴിച്ചു കിടന്നു
ഞാൻ: അതെന്താ അങ്ങനെ പതിവില്ലാത്തതാണല്ലോ
അമ്മ: ടാ പാവത്തിനു തലവേദനയാണ് വെറുപ്പിക്കണ്ട
ഭക്ഷണം കഴിച്ചു കൈ കഴുകി വന്ന ഞാൻ ആ വാതിൽ തുറക്കാൻ നോക്കി. അകത്തു നിന്നും ലോക്ക് ആണ് . ഞാൻ പതിയെ ആ വാതിലിൽ മുട്ടി വിളിച്ചു.
ഞാൻ: എടി നിത്യേ വാതിലൊന്നു തൊറന്നെ
പെട്ടെന്നായിരുന്നു പുറത്ത് ഒരടി വീണത്. ഞാൻ തിരിഞ്ഞു നോക്കിയതും ദേഷ്യത്തോടെ എന്നെ നോക്കുന്ന അമ്മ
അമ്മ: ആ പാവത്തിനു വയ്യ എന്നു നിന്നോട് പറഞ്ഞതല്ലെ
ഞാൻ: അതമ്മേ വയ്യാന്നു കേട്ടപ്പോ
അമ്മ: അയ്യടാ ഇല്ലാത്ത സ്നേഹമെനി അഭിനയിച്ചു കാട്ടണ്ട
ഞാൻ: അല്ലേലും നിങ്ങക്ക് അവളോടാ സ്നേഹം അതെനിക്കറിയാ, എനിയെന്നോട് മിണ്ടാൻ നിക്കണ്ട
അതും പറഞ്ഞു ഞാൻ ദേഷ്യത്തോടെ എൻ്റെ മുറിയിലേക്ക് പോയി. ഞാനും അവളും അവസരം വരുമ്പോ അടിക്കുന്ന സ്ഥിരം ഡയലോഗ് അതമ്മക്കു നേരെ എറിഞ്ഞ് ഞാൻ സമാധാനത്തോടെ പോയി കിടന്നുറങ്ങി. പാവം അമ്മ ഇരുവരെ ഞങ്ങൾക്കിടയിൽ വേർതിരിവിൻ്റെ ഒരു അംശം പോലും തോന്നാനുള്ള ഇടവരുത്തിയിട്ടില്ല. അതമ്മയുടെ കഴിവാണ് കേട്ടോ ഏതു പക്ഷം നിന്നാലും എതിരെ നിക്കുന്നവന് ആ പക്ഷം ചേരൽ സങ്കടം വരില്ല എന്നതാണ് സത്യം .

ഇന്നത്തെ രാത്രി നിദ്രാ ദേവി എന്നെ പുൽകി, ആദ്യമായി ഞാൻ കിടക്കയിൽ ശയിക്കവേ നിദ്ര പുൽകിയിരിക്കുന്നു. രാത്രിയുടെ യാമങ്ങൾ എനിക്കായ് കോർത്തു വെച്ച സ്വപ്നങ്ങൾ തൻ ഹാരം എന്നെ ചാർത്തി , അതറിഞ്ഞെന്നോണം രാപാടി എനിക്കായി മധുര ഗാനം പാടി. അവൾക്കു കൂട്ടായി ചീവീടും മറ്റു പലതും അവരാൽ ആവുന്ന ശബ്ദ മേളങ്ങൾ ഉയർത്തി. അങ്ങ് അകലെ നിന്നും ഒരു തണുത്ത കുളിർക്കാറ്റെന്നെ തേടി എത്തി, അതെൻ്റെ മേലാകെ തഴുകി എന്നെ വിവശനാക്കുകയാണ് കൂടെ ചെല്ലുവാൻ. എൻ്റെ നാസികകൾ പതിയെ വിരിഞ്ഞു ആ ഗന്ധം അവളുടേത് തന്നെ, ആ മനം മയക്കുന്ന ഗന്ധവുമായി ഈ കാറ്റെന്നെ തേടി വന്നതെന്തിന്
ഞാൻ പതിയെ കാറ്റോടൊപ്പം യാത്രയായി അവൾക്കരികിലെത്താൻ ഞാൻ കൊതിച്ചിരുന്നു, ഈ നിമിഷം അവളെ കാണണമെന്നു കരുതി ഒരു മേഘശകലത്തിൽ ഇരുന്നു കൊണ്ട് ഞാൻ തെന്നലിനോടൊത്തു യാത്രയായി. അവളെ പോലെ പവിത്രമായ മേഘശകലം എന്നെ വഹിക്കവെ ഞങ്ങളെ പാറി പറത്തി തെന്നൽ കൂട്ടു കൂടി . അവളെ കാണുന്ന നിമിഷത്തിനായി ഞാൻ വിതുമ്പി
കണ്ണൈത്താ ദൂരം നിരന്നു നിന്ന നെൽപ്പാടം , അതെ അവളിലേക്കുള്ള എൻ്റെ യാത്രയുടെ തുടക്കം തന്നെ പ്രകൃതിയുടെ മടിത്തട്ടിൽ നിന്നാണ്, പച്ചപ്പരവതാനി വിരിച്ച പോലെ അവൾ അങ്ങ് കാണാമറയത്തു വരെ പരന്നിരുന്നു. സ്വർണം നെറുകയിൽ ചാർത്തിയ പെണ്ണിൻ്റെ ലാസ്യ ഭാവത്തോടെ നെൽക്കതിരുകൾ അണിഞ്ഞ നെൽച്ചെടി നാണത്താൽ ആടിയുലയുന്നത് ഞാൻ നോക്കി നിന്നു. പ്രാണനാഥയ്ക്കായി താൻ കൊത്തിയെടുത്ത വിളഞ്ഞ നെൽക്കതിർ സ്നേഹ ചുംബനത്തിലൂടെ കൈമാറുന്ന ഇണക്കുരുവികളെ ഞാൻ കണ്ടു. അവരുടെ പ്രണയം ഞാൻ മിഴികളാൽ കവർന്നെടുത്തിരുന്നു. കണ്ണകലത്തിൽ നിന്നും ആ പ്രണയ ജോഡികൾ അകലും വരെ ഞാൻ നോക്കി നിന്നു.

ദേഹത്തേക്ക് തണുപ്പു കലർന്നൊരു ജലകണങ്ങൾ പതിഞ്ഞ നിമിഷം ഞാൻ മുന്നോട്ടു നോക്കിയത് , മലമുകളിൽ നിന്നും തഴെ ചിന്നി ചിതറുന്ന ജലകണം ചിലത് കാറ്റിനോട് കിന്നാരം പറഞ്ഞു പാറിപ്പോകവേ മറ്റു ജലകണങ്ങൾ കൈവെടിയില്ലെന്ന വാശിയോടെ കരങ്ങൾ ഒന്നായി ചേർത്തിണക്കി നദിയായി ഒഴുകി അകന്നു. പ്രണയത്തിൻ്റെ പല അർത്ഥ തലങ്ങൾ ഇന്നെനിക്കു മുന്നിൽ തുറന്നിട്ട ‘ പുസ്തകം’ പോലെ. ഈ തെന്നൽ എന്നെയും കൊണ്ട് മല നിരകൾ കടക്കുവാൻ ഒരുങ്ങുകയാണ്. ഉയരങ്ങൾ ഞങ്ങൾ കീഴടക്കി, മൂടൽ മഞ്ഞ് ഞങ്ങളെ വരവേറ്റു , തണുപ്പിൻ്റെ നേർത്ത വിരൽ സ്പർഷം ഞാൻ ആസ്വദിച്ചു. മൂടൽ മഞ്ഞിൻ്റെ മറവിലൂടെ അങ്ങിങ്ങായി ‘തെളിയുന്ന കാഴ്ചകൾ നിർവചനീയമായ അനുഭൂതി’. തൂവെള്ള മുടി അലസമായി പാറി കിടക്കുന്ന വാർദ്ധക്യത്തിലും സ്ത്രീ സൗന്ദര്യം ഞാനെന്ന പോലെ തലയുയർത്തി നിന്ന മലനിരകൾ’, ആടയാഭരണങ്ങൾ അണിഞ്ഞ് നവവധു പോലെ . ആ ഒഴുകി അകലുന്ന അരുവികൾ അവളുടെ ആഭരണമായി പച്ച പുൽ പരവതാനി അവളുടെ മേലാടയായി. മൂടൽ മഞ്ഞും ഇടക്കിടക്കായി തെളിയുന്ന കാഴ്ചകളും മനോഹരമായ പറഞ്ഞറിയിക്കാനാവാത്ത ലോകം അതിന്നെൻ്റ മുന്നിൽ പ്രണയം അറിയുംതോറും ഇമ്പം കൂടുന്ന കനിയാണ് മധുര കനി.

The Author

വെടി രാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

24 Comments

Add a Comment
  1. Adipoli
    Adutha partinu wait cheyyukayanuttoo

    1. വെടി രാജ

      അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ

  2. ജിത്തു -ജിതിൻ

    അടിപൊളി,നല്ല അവതരണം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. വെടി രാജ

      Thanks bro

      1. അടിപൊളി ?? waiting for next part

  3. നല്ല കഥ, നല്ല ആവിഷ്കരണം, നല്ല അവതരണം ചെറിയ അക്ഷര തെറ്റുകൾ ഒഴിച്ചാൽ, it’s perfect.

    1. വെടി രാജ

      താങ്ക്സ്. നിങ്ങളുടെ സപ്പോർറ്റ് ആണ് എൻ്റെ ബലം

    2. വെടി രാജ

      I just preparing this story on mobile , it’s too risk for me when I type it’s show like low size format. After I read it when I complete the entire part but sometimes i miss some mistakes because of mobile display. Sorry for spelling mistakes. I really expecting comments from you . When someone say about our mistakes that is real love. Thanks bro for your love

  4. കടലിൽ നിന്ന് ഉയർന്നു വന്ന മതിലിനെ വേരോടെ പറിച്ചു മാറ്റി പ്രണയത്തിന്റെ വൻ വൃക്ഷങ്ങളിൽ ചേക്കേറുന്ന ഇണക്കുരുവികളുടെ കൊഞ്ചലുകൾ കേൾക്കാൻ കാത്തിരിക്കുകയാണ് രാജാ…,

    1. വെടി രാജ

      തീർച്ചയായും ആയിരം മതിലുകൾ ഉയർന്നാലും പ്രണയമെന്ന കാട്ടു കുതിരയെ തളച്ചിടുക അതു അസാധ്യമാണ്. ഒരു ഇല കൊഴിയുമ്പോ പുതിയ ഇല കിളിർക്കും ചിലപ്പോ പ്രണയം അതു പോലെയാണ്. വേരറ്റ വൃക്ഷം പിന്നെ വളരാത്ത പോലെ ചില പ്രണയങ്ങൾ മരണത്തിനു കീഴടങ്ങുന്ന പ്രണയവും ഇതിലൊന്നു പെടാത്ത മറ്റൊരു പ്രണയവും. എൻ്റെ ഈ കഥ അവസാനത്തെ പ്രണയമാണ്. അത് വായിച്ചു തന്നെ അറിയുക

  5. നന്നിയുണ്ട് ബ്രോ ബാക്കി പെട്ടന്ന് പോരട്ടെ

    1. വെടി രാജ

      നിങ്ങളുടെ അഭിനന്ദനകൾക്ക് നന്ദി പറയേണ്ടത് ഞാൻ അല്ലെ എനിക്കെന്തിനാണ് നന്ദി പറയുന്നതെന്ന് മനസിലായില്ല. അടുത്ത ഭാഗം അയച്ചു കൊടുത്തിട്ടുണ്ട്

  6. സ്വപ്ന തേരിലാണല്ലോ യാത്ര. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. വെടി രാജ

      എനിയാത്രകളില്ല ജീവിതം മാത്രം. അടുത്ത ഭാഗം മുതൽ കഥ അല്ല ജീവിതം തുടങ്ങി

  7. നാലാം ഭാഗത്തിനായി ??

    1. വെടി രാജ

      കാത്തിരിക്കുന്ന നിങ്ങളാണ് എൻ്റെ ശക്തി ഞാൻ അടുത്ത ഭാഗം അയച്ചു കൊടുത്തിട്ടുണ്ട്

  8. പൊളിച്ചു bro keep going കാത്തിരിക്കുന്നു

    1. വെടി രാജ

      തീർച്ചയായും അടുത്ത ഭാഗം മുതൽ പേജുകൾ കൂടുതൽ ഉണ്ട്

  9. പൊന്നു സഹോദരാ, പ്രണയ സാഹിത്യങ്ങൾ ഒക്കെ അടിപൊളി. പറയാൻ വാക്കുകളില്ലാ. പക്ഷെ, പേജ് കൂടുതൽ എഴുതണം. ഈ 7 പേജ് ഒന്നും അല്ലാ. അതൊക്കെ വെറും തുടക്കം മാത്രം. നമ്മുടെ ഹാർഷൻ ബ്രോ യെ പ്പോലെ 2 അഴച്ചായിൽ 1 തവണ പോസ്റ്റ് ചെയ്താൽ മതി. പക്ഷെ പേജ് കൂടുതൽ വേണം. താങ്കളുടെ കഥ സൂപ്പർ ആണ്. ഞാൻ വായിച്ചു. ഇതുപോലെ മുന്നോട്ട് പോകട്ടെ. Best wishes…….

    1. വെടി രാജ

      പേജ് കുറച്ചതല്ല ഈ മുന്ന് ഭാഗം കുറഞ്ഞ പേജിൽ എഴുതേണ്ട ആവിശ്യം ഉണ്ട് അടുത്ത ഭാഗം മുതൽ കഥ തുടങ്ങുന്നത്. ഇനി പേജുകളുടെ പരാതി നിങ്ങൾ ആരും പറയില്ല

  10. വേട്ടക്കാരൻ

    1st

    1. വെടി രാജ

      yes നന്ദി നിങ്ങളുടെ സ്നേഹമാണ് എനിക്കുള്ള പ്രോത്സാഹനം

    2. വെടി രാജ

      പേജ് കുറച്ചതല്ല ഈ മുന്ന് ഭാഗം കുറഞ്ഞ പേജിൽ എഴുതേണ്ട ആവിശ്യം ഉണ്ട് അടുത്ത ഭാഗം മുതൽ കഥ തുടങ്ങുന്നത്. ഇനി പേജുകളുടെ പരാതി നിങ്ങൾ ആരും പറയില്ല

Leave a Reply

Your email address will not be published. Required fields are marked *