മൂടൽ മഞ്ഞിൽ നിന്നും മോചനമേകി കാറ്റാഞ്ഞടിച്ചു. എൻ്റെ മിഴികൾ തുറക്കാൻ സാധിച്ചില്ല. ആർത്തിരമ്പുന്ന ആരവം എൻ്റെ കാതുകളെ തേടിയെത്തി. കാറ്റിൻ്റെ ശക്തി പതിയെ കുറഞ്ഞു വന്നു. അനന്ത സാഗരം എൻ്റെ മുന്നിൽ എനിക്കു തന്നെ അവിശ്വസനീയമായ പ്രതീതി. പൂർണ്ണ ചന്ദ്രൻ കടലിൻ്റെ മാറിൽ ചാഞ്ഞുറങ്ങാൻ വിഫലമായി ശ്രമിച്ചു കൊണ്ടിരിക്കുന്നു. നക്ഷത്ര കുഞ്ഞുങ്ങൾ ഇതു കണ്ടെന്നതിനാലോ ഒളികണ്ണിട്ടു രസിക്കുകയാണ്. മത്സര്യങ്ങൾ അവരുടെ ജോഡികളായി രാത്രി സല്ലാപത്തില്ലാണ്. എനിക്കു ചുറ്റും പ്രണയമാണ് എന്നാൽ എൻ്റെ പ്രണയമെവിടെ
വിശാദമിഴികൾക്ക് ആശ്വാസമാണ് ആ കാഴ്ച , തുടിക്കുന്ന ഹൃദയത്തിൻ്റെ താളമുണർത്തിയ കാഴ്ച . അങ്ങകലെ ആ ദ്വീപിൽ എനിക്കായ് കാത്തിരിക്കുന്ന അവളെ ഞാൻ കണ്ടു. ചെറു മന്ദഹാസമില്ലെ ആ മുഖത്ത്, അവളുടെ മിഴികൾ നാണത്താൽ തുടിക്കുന്നില്ലെ, സ്ത്രീ സഹജമായ ലാസ്യ ഭാവത്താൽ അവളുടെ കവിളുകൾ ചുവന്നിട്ടില്ലെ. ആ മൂക്കുത്തി നക്ഷത്രത്തോട് മത്സരിക്കുവല്ലേ. അവൾക്കരികിലെത്താൻ ഞാൻ വിതുമ്പി. എന്നിലെ വിതുമ്പലറിഞ്ഞ തെന്നൽ എന്നെ അവൾക്കരികിലേക്ക് കൊണ്ടു പോയി. നിമിഷങ്ങൾ മാത്രം ഞങ്ങൾക്ക് ഒന്നാവാൻ
കടൽ രോഷം കൊണ്ടു ജ്വലിച്ചു വൻ തിരയാൽ എനിക്കും അവൾക്കുമിടയിൽ മതിൽ ഉയർന്നു വന്നു. ആ തിരമാല ആർത്തിരമ്പി എന്നിലേക്കു വന്നടിച്ചു. ഞാൻ ആ സാഗര ഗർത്തത്തിലേക്ക് കൂപ്പു കുത്തി . ശ്വാസത്തിനായി ഞാൻ പിടഞ്ഞു. എൻ്റെ മിഴികൾ അടഞ്ഞു. മരണമാം മുക്തിയിൽ ഞാൻ അലിഞ്ഞു ചേർന്നു.
Adipoli
Adutha partinu wait cheyyukayanuttoo
അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ
അടിപൊളി,നല്ല അവതരണം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
Thanks bro
അടിപൊളി ?? waiting for next part
നല്ല കഥ, നല്ല ആവിഷ്കരണം, നല്ല അവതരണം ചെറിയ അക്ഷര തെറ്റുകൾ ഒഴിച്ചാൽ, it’s perfect.
താങ്ക്സ്. നിങ്ങളുടെ സപ്പോർറ്റ് ആണ് എൻ്റെ ബലം
I just preparing this story on mobile , it’s too risk for me when I type it’s show like low size format. After I read it when I complete the entire part but sometimes i miss some mistakes because of mobile display. Sorry for spelling mistakes. I really expecting comments from you . When someone say about our mistakes that is real love. Thanks bro for your love
കടലിൽ നിന്ന് ഉയർന്നു വന്ന മതിലിനെ വേരോടെ പറിച്ചു മാറ്റി പ്രണയത്തിന്റെ വൻ വൃക്ഷങ്ങളിൽ ചേക്കേറുന്ന ഇണക്കുരുവികളുടെ കൊഞ്ചലുകൾ കേൾക്കാൻ കാത്തിരിക്കുകയാണ് രാജാ…,
തീർച്ചയായും ആയിരം മതിലുകൾ ഉയർന്നാലും പ്രണയമെന്ന കാട്ടു കുതിരയെ തളച്ചിടുക അതു അസാധ്യമാണ്. ഒരു ഇല കൊഴിയുമ്പോ പുതിയ ഇല കിളിർക്കും ചിലപ്പോ പ്രണയം അതു പോലെയാണ്. വേരറ്റ വൃക്ഷം പിന്നെ വളരാത്ത പോലെ ചില പ്രണയങ്ങൾ മരണത്തിനു കീഴടങ്ങുന്ന പ്രണയവും ഇതിലൊന്നു പെടാത്ത മറ്റൊരു പ്രണയവും. എൻ്റെ ഈ കഥ അവസാനത്തെ പ്രണയമാണ്. അത് വായിച്ചു തന്നെ അറിയുക
നന്നിയുണ്ട് ബ്രോ ബാക്കി പെട്ടന്ന് പോരട്ടെ
നിങ്ങളുടെ അഭിനന്ദനകൾക്ക് നന്ദി പറയേണ്ടത് ഞാൻ അല്ലെ എനിക്കെന്തിനാണ് നന്ദി പറയുന്നതെന്ന് മനസിലായില്ല. അടുത്ത ഭാഗം അയച്ചു കൊടുത്തിട്ടുണ്ട്
സ്വപ്ന തേരിലാണല്ലോ യാത്ര. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.
എനിയാത്രകളില്ല ജീവിതം മാത്രം. അടുത്ത ഭാഗം മുതൽ കഥ അല്ല ജീവിതം തുടങ്ങി
നാലാം ഭാഗത്തിനായി ??
കാത്തിരിക്കുന്ന നിങ്ങളാണ് എൻ്റെ ശക്തി ഞാൻ അടുത്ത ഭാഗം അയച്ചു കൊടുത്തിട്ടുണ്ട്
പൊളിച്ചു bro keep going കാത്തിരിക്കുന്നു
തീർച്ചയായും അടുത്ത ഭാഗം മുതൽ പേജുകൾ കൂടുതൽ ഉണ്ട്
പൊന്നു സഹോദരാ, പ്രണയ സാഹിത്യങ്ങൾ ഒക്കെ അടിപൊളി. പറയാൻ വാക്കുകളില്ലാ. പക്ഷെ, പേജ് കൂടുതൽ എഴുതണം. ഈ 7 പേജ് ഒന്നും അല്ലാ. അതൊക്കെ വെറും തുടക്കം മാത്രം. നമ്മുടെ ഹാർഷൻ ബ്രോ യെ പ്പോലെ 2 അഴച്ചായിൽ 1 തവണ പോസ്റ്റ് ചെയ്താൽ മതി. പക്ഷെ പേജ് കൂടുതൽ വേണം. താങ്കളുടെ കഥ സൂപ്പർ ആണ്. ഞാൻ വായിച്ചു. ഇതുപോലെ മുന്നോട്ട് പോകട്ടെ. Best wishes…….
പേജ് കുറച്ചതല്ല ഈ മുന്ന് ഭാഗം കുറഞ്ഞ പേജിൽ എഴുതേണ്ട ആവിശ്യം ഉണ്ട് അടുത്ത ഭാഗം മുതൽ കഥ തുടങ്ങുന്നത്. ഇനി പേജുകളുടെ പരാതി നിങ്ങൾ ആരും പറയില്ല
Thanks
1st
yes നന്ദി നിങ്ങളുടെ സ്നേഹമാണ് എനിക്കുള്ള പ്രോത്സാഹനം
പേജ് കുറച്ചതല്ല ഈ മുന്ന് ഭാഗം കുറഞ്ഞ പേജിൽ എഴുതേണ്ട ആവിശ്യം ഉണ്ട് അടുത്ത ഭാഗം മുതൽ കഥ തുടങ്ങുന്നത്. ഇനി പേജുകളുടെ പരാതി നിങ്ങൾ ആരും പറയില്ല