നിത്യ: എടാ ഒരു പ്രണയം മണക്കുന്നില്ലേ ഇവിടെ
അവളുടെ ആ ചോദ്യം എന്നിൽ ഞെട്ടലുളവാക്കിയെങ്കിലും അതു മറച്ചു പിടിക്കാൻ വിഫലമായ ഒരു ശ്രമം ഞാൻ നടത്തി. എന്നാൽ അതവൾക്കു മനസിലായി എന്നത് ഉറപ്പാണ്.
ഞാൻ: നിനക്കു വട്ടായോ ഇന്നെലെ തല്ലു കൊണ്ട് തലേടെ പിരി ലൂസായോ
നിത്യ: അയ്യോ തമാശിക്കല്ലേ ഞാനിപ്പോ ചിരിച്ചു ചാവും ചളിയടിക്കാതെ പോടാ
ഞാൻ: ടീ നിനക്കു കുറച്ചു കൂടുന്നുണ്ട്
നിത്യ : ഓ ആയിക്കോട്ടെ , ഞാൻ കണ്ടു പിടിച്ചോളാ
ഞാൻ: എന്ത്
നിത്യ : അതൊക്കെ ഉണ്ടെടാ ചക്കരെ , ഒന്നോർത്തോ മോനെ ഞാൻ പൊട്ടിയല്ല
അതും പറഞ്ഞ് ആരോടോ ഉള്ള ദേഷ്യം ആ നിലത്ത് ചവിട്ടി മെതിച്ചവൾ നടന്നകലുന്നത് ഞാൻ നോക്കി നിന്നു. അവളെ സുക്ഷിക്കണം അവളറിയാതെ ജിൻഷയെ എൻ്റീശ്വരാ ഞാനെന്താ ചെയ്യാ സ്വയം പിറു പിറുത്തു കൊണ്ട് ഞാൻ താഴേക്കിറങ്ങി.
ഞാൻ ചായ കുടിക്കാനായി ഇരുന്നതും എനിക്കരികിലായി അവളും വന്നിരുന്നു . അവളുടെ നോട്ടം എനിക്ക് അസഹനിയമായി തോന്നി ഞാൻ ആഹാരം മതിയാക്കി പെട്ടെന്നു എഴുന്നേറ്റു
ഇതതു തന്നെ പ്രേമം , പ്രേമം തുടങ്ങിയ വിശപ്പൊക്കെ പോകുമെന്നു കേട്ടതു നേരാ ആരോടെന്നില്ലാതെ നിത്യ പറഞ്ഞു. ഞാനതു കേട്ടതായി ഭാവിച്ചില്ല ഇപ്പോ അവൾക്കുള്ള സംശയം മാത്രം അതങ്ങനെ തന്നെ നിക്കട്ടെ ഞാൻ ചൂടായാൽ അതവൾ ഉറപ്പിക്കു അത് വേണ്ട.
ഞാൻ: ടീ നമുക്ക് പോവട്ടെ
നിത്യ: എന്താ മോനെ നേരത്തെ , ഇന്നലെ എന്തെക്കാരുന്നു ബലം പിടുത്തം
ഞാൻ: എ ടി പുല്ലെ, എനിക്ക് ജിഷ്ണുനെ കൂടാൻ പോകണം നിന്നെ കോളേജിൽ ഇറക്കി വിട്ടിട്ടു പോവാന്നു വച്ചു അല്ലേ വേണ്ട മോൾ ബസ്സിൽ പോര്
നിത്യ: ഇമ്മിണി പുളിക്കും മോനെ
ഞാൻ: എന്നാ അതു കാണാലോ
നിത്യ: ടാ ഞാൻ പറഞ്ഞിലാ എന്നു വേണ്ട
ഞാൻ : എന്നാ വാടി വേഗം കഴുതെ
നിത്യ: അങ്ങനെ വഴിക്കു വാടാ മുത്തെ
അവൾ അകത്തു നിന്നും ഷാളും ബാഗുമെടുത്തു വന്നു വണ്ടിയിൽ കയറി. ഞാൻ വേഗം വണ്ടി കോളേജിലേക്ക് വിട്ടു. അവളാണേ എന്നെ ഒട്ടി ചേർന്നിരിക്കുന്നു. കാണുന്നവർക്ക് ഞങ്ങൾ കമിതാക്കളായി. ആയിരം കുടത്തിൻ്റെ വായ് കെട്ടാം നാട്ടുക്കാരുടെ വായ് കെട്ടാനൊക്കില്ലല്ലോ. പെട്ടെന്നു തന്നെ കോളേജിലെത്തി അവളെ അവിടിറക്കി ഞാൻ വണ്ടി വളച്ചു.
നിത്യ: ടാ പന്നി
ഞാൻ: എന്താടി
നിത്യ: എടാ നിൻ്റെ പോക്കിലെന്തോ പന്തികേടില്ലെ
ഞാൻ: നിത്യാ നീ ഒന്നു മിണ്ടാണ്ടെ നിക്കോ
നിത്യ: ശരി ശരി പൊക്കോ
ഞാൻ വണ്ടി നേരെ പായിച്ചു . ഇന്നലെ ജിൻഷയെ കണ്ട ആ വഴിവക്കിൽ നിത്യയെ മാറോടണച്ച ആ വഴിവക്കിൽ ഞാൻ ജിൻഷക്കായി കാത്തിരുന്നു.. സമയം ഒച്ചിനെക്കാൾ പതിയെ ഇഴയുന്ന പോലെ. ഹൃദയത്തിൽ എന്തോ വിങ്ങുന്ന പോലെ. പറഞ്ഞറിയിക്കാനാവാത്ത ഒരവസ്ഥ കാലുകൾ തളരുന്നുണ്ട് . നെറ്റിയിൽ വിയർപ്പുതുള്ളികൾ കിനിച്ചു തുടങ്ങി. ശരീര പേശികൾ വലിഞ്ഞു മുറുകുന്നു ഹൃദയത്താളം താളം തെറ്റി ഒഴുകുന്നു. ഈ വഴിയോരത്ത് കാത്തു നിൽക്കുന്ന ഈ നിമിഷം തന്നിൽ വരുന്ന മാറ്റങ്ങൾ അവൻ സ്വയം വിലയിരുത്തുകയാണ്.
അടുത്ത പാർട്ട് എപ്പളാ വന്നെ
ഇന്നു വന്നു ബ്രോ
നാളെ ഇണക്കുരുവികൾ 5 വരുന്നതാണ്. അഡ്മിൻ പറഞ്ഞിരുന്നു. ആരും പ്രതിക്ഷിക്കാത്ത സംഭവബഹുലമായ കഥയുടെ അടുത്ത ‘ഭാഗം വിരക്തി. അപ്പോ നാളെ കാണാം.
താങ്ക്സ് മുത്തേ.
ടൈം എപ്പോഴാ ബ്രോ
Ravile enna paranjath
കൊള്ളാലോ സംഭവം കളറായിണ്ട്….. !
വർണ്ണങ്ങൾ ചാർത്താൻ ‘ നിമിഷങ്ങൾ ഏറെയുണ്ട് നമുക്ക് കാത്തിരിക്കാം
അടുത്ത ഭാഗം ഇനി എന്നാ
ഞാൻ അയച്ചു കൊടുത്തു കഴിഞ്ഞു നാളെ മുതൽ എന്നു വേണമെങ്കിലും വരാം അഡ്മിൻ എന്നു പോസ്റ്റ് ചെയ്യുന്നോ അന്നു നിങ്ങൾക്ക് വായിക്കാം
താങ്ക്സ്. നല്ല കഥയാണ് അതുകൊണ്ടാണ് ചോദിക്കുന്നത്. ഒരുപാട് ഇഷ്ട്ടമായി
സത്യം പറഞ്ഞാ നിങ്ങളുടെ ഈ വാക്കുകൾ ആണ് എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്. ഈ പ്രോൽസാഹനം തുടരുക. നന്ദിയുണ്ട് എല്ലാവരോടും
അടിപൊളി ആയിട്ടുണ്ട് സഹോ… എന്നാലും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പൊയ്ക്കളഞ്ഞല്ലോ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. എത്രയും പെട്ടെന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു.
സ്‌നേഹപൂർവ്വം
ആദിദേവ്
ആകാംക്ഷയുടെ മുൾമുനയിൽ നിക്കുമ്പോൾ മാത്രമേ ഏതൊരു വായനക്കാരും ആ കഥയെ കുറിച്ചു ചിന്തിക്കു
വെടി രാജ,സൂപ്പറായിട്ടുണ്ട്,ഇനി അടുത്ത പാർട്ടിനായുള്ള കാത്തിരിപ്പാണ് അസഹനീയം.
അതു സത്യമാണ് എന്നിരുന്നാലും കാത്തിരിപ്പിനും ഒരു സുഖമില്ലെ
ഇ പാർട്ടും സൂപ്പർ bro?. അടുത്തത് പെട്ടന്ന് പോരട്ടെ ☺️.
തീർച്ചയായും പെട്ടെന്നു തന്നെ വരും
ബ്രോ വേഗം next part പ്ലീസ് ????
തീർച്ചയായും പെട്ടെന്നു തന്നെ നിങ്ങൾക്ക് വായിക്കാം ഞാൻ നാളെ അയച്ചു കൊടുക്കും.
പേജുകളുടെ പരാതി ആരും പറയാത്തതിൽ ഞാൻ സന്തുഷ്ടനാണ് നിങ്ങളും എന്നു ഞാൻ കരുതുന്നു. പേജുകളിൽ കണക്കിലല്ല എൻ്റെ കഥ ഞാൻ നിർത്തുക സസ്പൻസ് അതു വരുന്ന അടുത്തതെന്തെന്ന് നിങ്ങൾ ചിന്തിക്കുന്ന ഒരു end അവിടെ വരുമ്പോ മാത്രമേ നിർത്തു ചിലപ്പോ പേജിൻ്റെ കൂമ്പാരമാവും ചിലപ്പോ വെറും വിറകു കൊള്ളികൾ മാത്രം
നല്ല കഥയാ ബ്രോ ഇങ്ങിനെ തന്നേ പോട്ടേ. പെട്ടെന്ന് അടുത്ത ഭാഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
തീർച്ചയായും നാളെ തന്നെ ഞാൻ അയച്ചു കൊടുക്കാം അഡ്മിൻ എന്നു പബ്ലിഷ് ചെയ്യുമെന്ന് എനിക്കറിയില്ല
നന്നായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് പെട്ടന്ന് വരട്ടെ ഞാൻ കാത്തിരിക്കുന്നു
നന്ദി . ഞാൻ എപ്പോഴും പെട്ടെന്നു തന്നെ അയക്കുന്നുണ്ടെന്നാണ് എൻ്റെ വിശ്വാസം വിഷമിപ്പിക്കാതെ നാളെ തന്നെ ഞാൻ അയച്ചു കൊടുക്കാം വായിക്കാൻ നിങ്ങൾക്ക് എന്നു കിട്ടുമെന്ന് എനിക്കറിയില്ല
മനോഹരം ബ്രോ നന്നായിട്ടുണ്ട് ❣️
നന്ദി ഉണ്ട് നിങ്ങളുടെ പ്രോത്സാഹനത്തിന് അതാണെൻ്റെ ഊർജം
ഒരു വല്ലാത്ത മറുപടിയാണല്ലോ ജിൻഷാ കൊടുത്തത്. അടുത്ത ഭാഗം വേഗം വേണം പ്ലീസ്.
Thanks and regards.
എതൊരു പെണ്ണും ആദ്യം പറയുന്ന മറുപടി അല്ലെ അത് പ്രണയത്തിൻ്റെ ആദ്യാക്ഷരം ഇവിടെ നമ്മുടെ കക്ഷിയും തിരക്കു കാണിച്ചില്ലെ . നാളെ തന്നെ അയക്കാം ഞാൻ
അടുത്ത പാർട്ട് പെട്ടെന്നിടണേ
നാളെ തന്നെ അയാക്കാം വായിക്കുവാൻ വിങ്ങുന്ന മനസുകൾക്കായി എൻ്റെ താരാട്ട്
Sahoooooo…. Adipoli ini varanirikkunna pranayakaalam, athinay kaaathirikkunnu…..
ഇണക്കുരുവികളുടെ പ്രണയകാലം അതൊരു വസന്തക്കാലമാണ് വർഷമാണ് വേനലാണ് ഋതുക്കൾ പൊഴിയും ജിവിതമാണ്.
??????
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വൈകരുത് !
തീർച്ചയായും നാളെ കഴിയും നാളെ തന്നെ അയച്ചു കൊടുക്കും
ഹോ നാളെതന്നെ കിട്ടുമല്ലേ
ആശ്വാസം ??????????????????????????????????
അതു പറയാനാവില്ല ഞാൻ അഡ്മിനാണ് അയക്കുക അത് പോസ്റ്റ് ചെയ്യുവാൻ അഡ്മിനാണ് കഴിയുക എപ്പോ വേണമെന്ന് അഡ്മിൻ തീരുമാനിക്കും
ഷെ ഇപ്പോ പറയണ്ടായിരുന്നു…. ഇനി ഇപ്പോ പുതിയ ഇറക്കുമതി ഒക്കെ വരുന്ന സ്ഥിതിക് മൊത്തം വഷളാവുമല്ലോ… വേണെങ്കിൽ രണ്ട് കിട്ടിക്കോട്ടെ എന്നാലും l സെറ്റ് ആക്കി കൊടുക്കാതെ നക്കരുത്… ?
എല്ലാം കണ്ടറിയ അവൻ്റെ ഇണക്കുരുവി ആരെന്ന് അറിയില്ല ആതിര ജിൻഷ അനു അല്ലെ മറ്റൊരാൾ അതും ആവാം അവൻ്റെ യഥാർത്ഥ പ്രണയത്തെ അവൻ തേടുന്നു
കാത്തിരിക്കുന്നു വരാനിരിക്കുന്ന നല്ല മുഹൂർത്തതിന്ന്
കാത്തിരിപ്പാണ് ജീവിതം ചിലപ്പോ പ്രതീക്ഷകൾക്ക് വകയുണ്ടാവാം ചിലപ്പോ അതും ഉണ്ടാവില്ല
ഇത് ഒരു പ്രത്യേക തരം ഇണക്കുരുവിയാണ് തനിക്ക് ചുറ്റും പെൺകിളികളാണ് തൻ്റെ ഇണയെ ആൺ കിളി തേടുന്നു. ഒരിക്കൽ സംഗമിച്ചു സ്വയം ഇണകളായാൽ ജീവിതാവസാനം വരെ ആ ഇണയെ സ്വീകരിക്കുന്ന ഇണക്കിളി . ചിലപ്പോ വഴി മാറാനും ഇടയുണ്ട്.
ഇണക്കുരുവികളിങ്ങനെ കൂട്ടം കൂട്ടമായ് വരുന്നുണ്ടല്ലോ …രാജാ… എന്നാലും കാത്തിരിപ്പാണടുത്ത പാർട്ടിന്… വളരെ നല്ലൊരു സ്റ്റോറിയാണ് രാജ…✨✨
താങ്ക്സ് ഈ വാക്കുകൾ ആണ് എൻ്റെ ഊർജം അടുത്ത ഭാഗം ആരും പ്രതീക്ഷിക്കാത്ത പലതും കാണാം എന്ന പ്രതീക്ഷയോടെ