പെണ്ണിനെ ഞാനിന്നു വെറുക്കുന്നു. പ്രണയിക്കാൻ കൊള്ളാത്ത വർഗം . അമ്മയായി പെങ്ങളായി സുഹൃത്തായി ഭാര്യയായി കാണാം ഒരിക്കലും കാമുകി ആയി കാണരുത് . അമ്മ പെങ്ങൾ അവയെല്ലാം രക്തത്തിൽ കലർന്നതാണ് അതിൽ കളങ്കമില്ല. സൗഹൃദം പരസ്പരം ആവിശ്യവും വിശ്വാസത്തിൻ്റെയും അടിത്തറയിൽ പാകി ഉയർത്തിയ കൊട്ടാരമാണ്. ഭാര്യ താലി എന്ന ചരടിൻ്റെ ബന്ധനത്തിൽ തടവിലായവളാണ് അവളും ആ ബന്ധനത്തിൽ ഒതുങ്ങും സന്തോഷിക്കും ആ തടവറ അവളുടെ ഇഷ്ട വാസസ്ഥലവും.
കമുകി അവർക്ക് ബന്ധങ്ങൾ ഇല്ല ബന്ധനവും ചിലപ്പോ പുതിയ മേച്ചിൽപുറങ്ങൾ തേടി അവളലയും. പൂവായി വിടർന്ന പുരുഷ ഹൃദയം അവൾ ചുരുട്ടി കൂട്ടും. പുരുഷ ഹൃദയം ദൃഡമാണ് പ്രണയമാം മധു പാനം ചെയ്ത് പൂവായി പരിണമിച്ച് മൃദുല ഭാവം ഉൾക്കൊള്ളവെ അതിനെ അവൾ തൻ്റെ അഭിനയ മികവിൻ്റെ ആലയിൽ തീയിൽ ചുട്ടു പഴുപ്പിക്കും പിന്നെ വാക്കുകളാം ചുറ്റിക കൊണ്ട് ആ പഴുപ്പിച്ചു വച്ച മൃദു പുഷ്പത്തെ തല്ലും . തല്ലി തല്ലി അത് കാരിരുമ്പാക്കും. പിന്നെ ഒരിക്കലും അതിനു മൃദുല ഭാവം കൈവരിക്കാനാവാതാവും
അതെ താനും ഇന്ന് ആ അവസ്ഥയിലാണ്. നോവിലും സുഖം പകരുന്ന അനുഭൂതി പ്രണയം.
നോവിലും സുഖം പകരുന്ന അനുഭൂതിയാണ് പ്രണയം. വിരഹ വേദന ചിലപ്പോ അസഹനമാണ് മരണം , സുഹൃത്തിൻ്റെ നഷ്ടം അങ്ങനെ പലതും എന്നാൽ ആ നോവെല്ലാം കാലം മായിച്ചു കളയും. പ്രണയ വിരഹ വേദന അത് ഒരിക്കലും മായില്ല. അതൊരു സുഖം പകരുന്ന അനുഭൂതിയാണ് . കഴിഞ്ഞ കാലത്തെ വസന്തമാണ്. താൻ നീന്തിത്തുടിച്ച സ്നേഹ പാലാഴിയാണ്. ഓർക്കുമ്പോൾ നോവായി വരും പിന്നെ പഴയ സുഖമുള്ള ഓർമ്മയായി പരിണമിക്കും. നഷ്ടബോധം ഉടലെടുക്കും പിന്നെ ശാന്തമാകും
ആ വിരഹത്തിനു കാരണം ശന്തി പകരം . അവളോടുള്ള പക ദേഷ്യം വെറുപ്പ് അറപ്പ് എല്ലാം പൊട്ടി മുളക്കും എന്നാൽ ഒരിക്കൽ മനസിലുണ്ടായ പ്രണയത്തിൻ്റെ പാന പാത്രത്തിൽ അവശേഷിക്കുന്ന സ്നേഹത്തിൻ്റെ രണ്ടു തുള്ളി അവയെ കരിയിച്ചു കളയും. തനിക്കായി പിറക്കുന്ന പെൺ പൈതലിനെ അവളുടെ പേരിട്ടു വിളിക്കും അവളുടെ ഓർമ്മ പുതുക്കാൻ . സ്നേഹത്തോടെ ആ പേരൊന്നു വിളിക്കാൻ മനസറിഞ്ഞു സ്നേഹിക്കാൻ അവളെ വീണ്ടും സ്നേഹിക്കാൻ . ആ കുഞ്ഞിൽ നിന്നും കിട്ടുന്ന സ്നേഹം അവളുടേതായി മനസ് സ്വീകരിക്കും ഒരിക്കൽ കളങ്കിതമായ സ്നേഹം ഇപ്പോ കളങ്കമില്ലാതെ അനുഭവിക്കാൻ അവളുടെ പേര് സ്വന്തം രക്തത്തിനു നൽകി സ്നേഹിക്കും. പുരുഷനാണ് പ്രണയത്തിന് അർത്ഥം നൽകുന്നതും അത് മനസിലാക്കുന്നതും.
തൻ്റെ ചിന്തകൾ പോയ അർത്ഥ തലങ്ങൾ അവനു തന്നെ വ്യക്തമല്ല. ആയിഷയുടെ ഫോൺ കോൾ വന്നു കൊണ്ടിരുന്നു കാര്യമറിയാതെ അവൾ അവളുടെ കർത്തവ്യം നിർവഹിച്ചു. ആ കോൾ ഒന്നെടുക്കാൻ പോലും അവൻ്റെ മനസനുവദിച്ചില്ല . ഒരു തരം വിരക്തി . സമയം പാഞ്ഞകലുകയാണ്. അമ്മ ആ വാതിൽക്കൽ വന്നു നിൽക്കുന്നതു പോലും അവനറിഞ്ഞില്ല. ഏറെ നേരം മകൻ്റെ വിഷമം ആ അമ്മ കണ്ടു നിന്നു.
അമ്മ: അപ്പു മോനേ.,…
ആ വാക്കുകൾ അവനെ ഉണർത്തി . ചിന്തകൾ തൻ കൊടുമുടിയിൽ നിന്നും അവൻ പടിയിറങ്ങി. ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ഉറങ്ങാതിരുന്നതിനാൽ ആ മിഴികൾ രക്ത വർണ്ണമായിരുന്നു. അവൻ്റെ ആ കോലം അമ്മയിൽ ‘ നോവായി പടർന്നു .
അമ്മ: മോനിന്നു ‘ക്ലാസ്സിൽ പോണില്ലേ
ഞാൻ: ഇല്ല ഇന്നു വയ്യ അമ്മേ
അമ്മ: എന്നാ പോവണ്ട അമ്മ ഇപ്പോ വരാം
അമ്മ താഴോട്ടു പടിയിറങ്ങി പോയി. ഞാൻ അവിടെ തന്നെ കിടന്നു.അമ്മ നിത്യയുടെ അടുത്തു പോയി .
ആകെ തല തിരിഞ്ഞല്ലോ ദേവീ, ഡെയിലി ഓരോ പാർട്ട് വച്ചു വരാണെ എനിക്ക് സസന്തോഷം, നന്നായിട്ടുണ്ട് വായിക്കാൻ ലേറ്റ് ആയി പോയി എന്ന സങ്കടം ഉണ്ട് പക്ഷെ അത് നന്നായി ഇല്ലേ വെയിറ്റ് ചെയ്തു പണ്ടാരം അടങ്ങിയേനെ.
Loved it?
കണക്കുരുവികൾ 6 നാളെ വരുന്നതാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആ വഴിത്തിരിവ് ഇന്നു തന്നെ കിട്ടിയത് കൊണ്ട് എഴുതി അയച്ചു നാളെ വരുമെന്ന് അഡ്മിൻ പറഞ്ഞു. പ്രണയത്തിൻ്റെ നല്ലൊരു നാളെ കാണാം .
???
രാജ..ഇത് ഇപ്പോ പ്രശാന്തമായല്ലോ? ആരാ അപ്പൊ നായിക ?
Waiting for next part
നായിക അവൾ വരും അവൻ്റെ ജീവിതത്തിൽ അവനിൽ പതിയായി അവനിൽ ലയിച്ചു ചേരാൻ കാത്തിരിക്കാം നമുക്കാ വരവിനായി
അടുത്ത ഭാഗം പെട്ടെന്നു പ്രതീക്ഷിക്കണ്ട കൊറച്ചു കാലതാമസം കാണുന്നുണ്ട് നല്ലൊരു end കിട്ടിയിട്ടില്ല.
പൊളിച്ചു ബ്രോ നന്നായിട്ടുണ്ട്
താങ്ക്സ് ബ്രോ
നാളെ അടുത്ത ഭാഗം സബ്മിറ്റ് ചെയ്യുന്നതാണ്
എന്താ ഇവിടെ നടക്കുന്നെ…. ട്വിസ്റ്റ് ഓ ട്വിസ്റ്….സമ്മതിച്ചു…. അടുത്ത പാർട്ടിലെങ്കിലും അറിയുമോ ആരൊക്കെയാ ഇണക്കുരുവികൾ എന്നു….?
എന്തായലും തുടരുക….വേഗത്തിൽ….കാത്തിരിക്കുന്നു….??????
കാത്തിരിപ്പല്ലോ സുഖദായകം ചുരുളഴിയാത്ത ചേദ്യങ്ങൾക്ക് മാധുര്യമേറും ജീവിതം ഒരു ചോദ്യചിഹ്നം കാലം അതിനുത്തരം
Raaja ഈ ഭാഗവും വളരെയധികം നന്നായിട്ടുണ്ട്. അപാരമായ ട്വിസ്റ്റ്‌ആണല്ലോ.?
കുരുവികൾ കരയുന്നതല്ലേ എത്തിയുള്ളു വൈകാതെ തന്നെ കൂടുകൂട്ടും എന്ന് പ്രതീക്ഷിക്കുന്നു.
കുരുവികളിലൊരാൾ ജിൻഷ ആകാനാണ് ആഗ്രഹം. എന്ന് വച്ച് കഥയിലെ ടിസ്റ്റ് തകർത്ത് പെട്ടെന്ന് അവസ്സാനിപ്പിച്ചാൽ രാജയുടെ കുരുവികൾ കിളികളായി പറക്കും പറഞ്ഞില്ലന്ന് പറയരുത്????????????
തമ്പുരാൻ ഈ കഥ Twist പരമ്പര തന്നാണ് എൻ്റെ കഥയുടെ ഓളം അതങ്ങനെ തന്നെ പോയാ ഒടുക്കം ആരും കരുതാത്ത കാണാത്ത പച്ചയായ ഭാര്യയെയും ഭർത്താവിനെയും അവരുടെ ജീവിതത്തെയും കാണാം. ഇതൊരു വലിയ തിം തന്നെയാണ് പ്രതീക്ഷകൾക്കും അപ്പുറം ആയിരിക്കും വരാനിരിക്കുന്ന വഴികൾ
Sentiments over valichu neetaruthe..bore adipikunnu aa partukal..baaki ellam adipoli
ചില ഫീലുകൾ കിട്ടാൻ കുറച്ച് വലിച്ചു നീട്ടട്ടെ സീരിയസ് റിലേഷൻ ബ്രേക്ക് ആയവർക്ക് അത് മനസിലാവും എന്നു കരുതുന്നു. എന്നാലും ശ്രമിക്കാം വലിച്ചു നിട്ടാതിരിക്കാൻ താങ്കളുടെ അഭിപ്രായപ്രകാരം
എന്താഭായി,ട്വിസ്റ്റോട് ട്വിസ്റ്റാണല്ലോ, സൂപ്പർ മറ്റൊന്നും പറയാനില്ല.ഇനി കാത്തിരിപ്പിന്റെ നാളുകൾ….
തീർച്ചയായും കാത്തിരുപ്പിൻ്റെ നാളുകൾ
ഇതുപോലെ ഉള്ള കഥകൾ ഇനി ഉണ്ടോ. ഉണ്ടെങ്കിൽ ആ കഥയുടെ പേര് പറഞ്ഞു തരാമോ
അനുപല്ലവി വായിച്ചു നോക്കു
വേറെ കഥയുണ്ടോ വായിക്കാൻ. ഇത് കിട്ടണമെങ്കിൽ 2ദിവസം പിടിക്കില്ലേ. അനുപല്ലവി ഞാൻ വായിച്ചുകൊണ്ടിരിക്കുകയാണ്. വേറെ കഥകൾ ഉണ്ടോ.
ദേവനന്ദ, അപരാജിതൻ
Poli raaja
അതെല്ലാം പൊളി കഥകളല്ലെ
ദേവനന്ദ അതും നല്ല കഥയാണ്
എന്തുവാടെ കാമുകി മാർക്ക് ഒരു അന്ത്യവും ഇല്ലേ??????????
കൊളളാം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
കാമുകിമാർക്ക് ആദ്യം ഒരു പുരുഷനും ഉണ്ടാവില്ല സ്വന്തം ഭാര്യയോടൊപ്പം നിന്നാലും മറ്റൊരുവളെ കാമനി ആയി നാം നോക്കാറില്ലേ
ഒരു സൈക്കോയുടെ രോദനമാണോ… പ്രണയമെന്നാൽ ഒരു വാക്കിനാലുള്ള തിരസ്ക്കരമാണോ… നിൻ്റെയുള്ളിലെ അഗാതമായ അന്തർധാരകളൊക്കെ ചില വാക്കുകളായ് കുറിച്ചിടുമ്പോൾ കനലെരിയുന്ന ചില വാക്കുകളന്നിൽ തോരാമഴയായി പെയ്തിറങ്ങുന്നു… മുന്നോട്ടുളള പാത വളരെ ജിബ്രാണിക്കൽ മൊമെൻ്റ്സായി കാണിച്ചു വളരെ മനസ്സിൽ തട്ടിയ ഹൃദ്യമായ അന്യായ പാർട്ട് ലവ് യൂ ടാ രാജാ… സസ്നേഹം MJ
ചില വാക്കുകൾ അതെൻ്റെ ജീവിതത്തിൽ നിന്നു തന്നെ ഉൾതിരിഞ്ഞു വന്നതാണ്.
“പുരുഷ മനസ് ദൃഡമാണ് അത് പ്രണയമാം മധു നുകർന്ന്… ” ആ വാക്കുകൾ എന്നെ അനുഭവം പഠിപ്പിച്ചതാ ബ്രോ വളരെ നൈസ് ആയിട്
പ്രണയം അതിൻ്റെ അനശ്വരമായ പല സ്റ്റേജുകളും ഞാനും താണ്ടിയവനാണ് ഇപ്പോഴുമതേ… കാലമേ മാറുന്നുള്ളൂ കോലം മാറുന്നില്ല…
സത്യം തകർന്ന എന്നെ കൈ പിടിച്ചുയർത്താൻ ആർക്കും കഴിഞ്ഞില്ല അന്നാഗ്രഹിച്ച ചില സ്വപ്നങ്ങൾ ആണ് ഈ കഥയിൽ അതിൽ കുറച്ചു ഫീലിംഗ് കിട്ടുവാൻ വേണ്ട ചേരുവയും
ചിലരുടെ ജീവിതത്തിൽ ഇങ്ങനെയാ…. പ്രേശ്നങ്ങൾ ഒന്നൊന്നായി വരത്തില്ല വരുമ്പോൾ എലാം കൂടി ഒന്നിച്ചേ വരൂ….
തര്കത്തുകളഞ്ഞ മൺശില്പം ചിലപ്പോൾ വീണ്ടും നിർമിക്കാം പക്ഷെ മനുഷ്യന്റെ മനസ്സ്….
സത്യമാണ് തകർന്ന മനസ് കൂട്ടി ചേർക്കണമെങ്കിൽ അത്രയം സഹന ശക്തിയുള്ള ഇണക്കിളി വേണം അവർക്കേ കഴിയു അത്.
karchilu nalla over aayi thnnundu baaki okke ok anu
നിത്യയുടെ കരച്ചിലാണോ ഉദ്ദേശിക്കുന്നത്
ellarudeyum
ഫീലിംഗ്സ് ചിലപ്പോ അങ്ങനാണ് ബ്രോ സത്യത്തിൽ . എന്തായാലും താങ്കളുടെ അഭിപ്രായത്തിനു നന്ദി.
എന്നാണ് അടുത്ത ഭാഗം വരുമെന്ന് പറയുമോ. ഒരു ആകാംഷ
രണ്ടു ദിവസം കൊണ്ട് ഞാൻ എഴുതി തീർക്കും
ഇതിപ്പോ എന്താ സംഭവം ഉള്ള കിളികൾ നീ പറപ്പിക്കും ല്ലേ. നായിക ആരാണാവോ???? ഇനി മഖ്‌റത്തിന്റെ പിന്നിൽ നിന്ന് ഇത് കേട്ടകുട്ടിയാന്നോ msg അയക്കുന്നെ അതോ ജിൻഷായെന്നോ???? ഹയ് വല്ലാത്ത ജാതി????????? അടുത്ത part പെട്ടന്ന് ഇങ്ങെത്തിക്കണേ
എന്ന്
കത്തിപ്പോടെ
Shuhaib(shazz)
പ്രതീക്ഷകൾ ഏറുന്നുണ്ട് ഇണക്കുരുവിയിൽ എന്നിൽ ഭയവും കഥയിലെ മാറ്റങ്ങൾ പോകുന്ന വഴികൾ നിങ്ങളൊക്കെ ഉൾക്കൊള്ളും എന്ന് പ്രതീക്ഷിക്കുന്നു
അപ്പൊ എന്തോ ഉണ്ട്. മിക്കവാറും ജിനുഷയെ അവൻ ഒഴിവാക്കും
അങ്ങനെ പെട്ടെന്ന് ഒഴിവാക്കാൻ പറ്റോ നല്ലൊരു തേപ്പല്ലേ നല്ലത്. ജിൻഷ അവൾ ഈ കഥയുടെ നെടും തുണല്ലേ അതങ്ങനെ കളയാനൊക്കൊ
Bro, സ്റ്റോറി കൊള്ളാം, ട്വിസ്റ്റുകളാണല്ലോ മുഴുവൻ. പുതിയ characters കൂടി വരികയാണല്ലോ. ഏതായാലും മ്മടെ നായകനു കുറെ പെങ്ങന്മാർ ഉറപ്പായി
തീർച്ചയായും
Dear Raja, ഓരോ ഭാഗവും അവസാനിക്കുമ്പോൾ ഓരോ ട്വിസ്റ്റ്. പ്രേമം അസ്ഥിയിൽ പിടിച്ച ആരതി, പ്രേമം തുടങ്ങിയ ജിൻഷാ പ്രേമിക്കാൻ സാധ്യതയുള്ള അനു. ഇതിനിടയിൽ പ്രേമംതന്നെ വേണ്ട എന്ന് തീരുമാനിച്ച അപ്പുവും. I appreciate your talents as an excellent story writer. Now waiting for the next part.
Thanks and regards.
നന്ദി , നിങ്ങളുടെ ഈ വാക്കുകൾ തരുന്ന സപ്പോർട്ട് അഭിപ്രായങ്ങൾ എല്ലാം എനിക്കു വിലപ്പെട്ടതാണ്
Ente rajetta adipoliyayi
Ammayenthanenn ningalude variyiloode theliyichu tharukayanu thangal.
Adutha part pettann undakumalle?
തീർച്ചയായും പെട്ടെന്ന് തന്നെ പ്രതീക്ഷിക്കാം
Twist വേണ്ട ബ്രോ വേഗം അടുത്ത ഭാഗം ഇടു ഇ പാർട്ട് pwlichu ??????????????????????
ഈ ഭാഗം ഇങ്ങനെ അവസാനിച്ചാലെ കഥ മുന്നോട്ടു പോകു . മനസിൽ അടുക്കിയ ഒരു ഓളം ഉണ്ട് ഈ കഥക്ക് ആ വഴി പോക്കുന്നു. ഇല്ലേ പോകുന്ന വഴി തളിക്കാം
തീർച്ചയായും ശ്രമിക്കാം പക്ഷെ ചില end വരുമ്പോ കഥ നിൽക്കുന്നതാണ് നല്ലത് അവിടെ വലിച്ചു നീട്ടിയാൽ ചിലപ്പോ നല്ലൊരു end tail കിട്ടില്ല
കഥ നല്ല twist ഉണ്ട്
twist ഇടക്കു വേണ്ടേ ”’
ആ ജിനുഷയെ പ്രേമിച്ചാൽ മതി. വേറെ അലവലാതികൾ വേണ്ട
കണ്ടറിയാം ബ്രോ അവൻ്റെ ‘ഇണക്കുരുവി ആരെന്ന് കണ്ടറിയ
Page kurachude ayal pwolichene
കൂട്ടാം പക്ഷെ നല്ല ഒരു end വന്നത് കൊണ്ട് നിർത്തിയത്
പൊളിച്ചു. പേജ് കൂട്ടണം ??
കൂട്ടണം ബ്രോ പക്ഷെ നല്ല end കിട്ടുമ്പോ നിർത്തി പോവുന്നു അതാ പ്രശ്നം.
ശ്രമിക്കാം ബ്രോ
Kollam nice story, bro daily erakkanel kathirikandayirunnu lockdown allea .
ബ്രോ 2 day ഗാപ്പിട്ടു ഞാൻ അയക്കാറുണ്ട് അതല്ലെ നല്ലത്
Eni pennugalude ennam kooduvooo…..????….athira chechi mathi….athira …chechi mathiiiii ….
കണ്ടറിയാം അവൻ്റെ ഇണക്കിളി ആരെന്ന് ഒന്നുറപ്പാണ് ആരും പ്രതീക്ഷിക്കാൻ സാധ്യത ഞാൻ തരൂല
പറയാനാവില്ല , നമുക്ക് പലരോടും പ്രേമം തോന്നാ നമ്മളോടും പലർക്കും തോന്നാ ചിലപ്പോ പ്രതീക്ഷിക്കാതെ വരുന്ന കിളി സ്നേഹിക്കുന്ന പോലെ മറ്റാർക്കും സ്നേഹിക്കാൻ കഴിഞ്ഞെന്നും വരില്ല.
പുതിയ വഴിത്തിരിവുകൾ പ്രതീക്ഷിക്കുന്നു പേജ് കൂട്ടാൻ ശ്രമിക്കണം please പെട്ടെന്ന് തീർന്നു പോകുന്നു☺️???
ശ്രമിക്കാം ഞാൻ മറ്റു രണ്ട് കഥയുടെ പണിപ്പുരയിലാണ്. അതാണ് ഇങ്ങനെ പിന്നെ നല്ല ഒരു end കിട്ടുപ്പോ അവിടെ നിർത്തുന്നു.
ശ്രമിക്കാം