അതെ… ആ വെള്ളച്ചാട്ടം സൂപ്പര്‍. ഞാന്‍ കുറെ സിനിമയില്‍ കണ്ടിട്ടുണ്ട്.
ശരണ്യ വളരെ വേം ഭക്ഷണം കഴിച്ച് എണീറ്റു.
പാര്‍വതി…. മോളെ കുറച്ചു വെള്ളം. കൈകഴുകി വന്ന ശരണ്യ പറഞ്ഞു.
പാര്‍വതി സ്റ്റീല്‍ ്‌ളാസ്‌സില്‍ വെള്ളം കൊണ്ടുവന്നു കൊടുത്തു.
മോളെ…. ഞാന്‍ കിടക്കാന്‍ പോവ്വാ. ഭയങ്കര ക്ഷീണം. നിനക്കു പഠിക്കാനുണ്ടോ.
ഇല്ല ആന്റീ..
എന്നാല്‍ ലൈറ്റണച്ച് കേറിക്കിടന്നോ. പാത്രങ്ങള്‍ രാവിലെ സരോ’ം വന്നിട്ട് കഴുകി വച്ചോളം…
ശരി ആന്റീ…
വെള്ളം ്‌ളാസ് എടുത്തുകൊണ്ട് ശരണ്യ കിടപ്പുമുറിയിലേക്കു പോയി. അവള്‍ വാര്‍ഡ്‌റോബ് തുറന്ന് വിദേശ മദ്യത്തിന്റെ കുപ്പി പുറത്തെടുത്തു. എന്നിട്ട് ്‌ളാസ്‌സിലേക്ക് ഒരു ലാര്‍ജ്ജ് ഒഴിച്ച് ഒറ്റവലിക്ക് മദ്യം അകത്താക്കി. ചിറി തുടച്ചുകൊണ്ട് മദ്യക്കുപ്പി യഥാസ്ഥാനത്ത് വച്ച് ബെഡ്ഡിലേക്ക് കയറിക്കിടന്നു.
കുറച്ചുനാളായി ഉറങ്ങുന്നതിന് മുമ്പ് ഒരു ലാര്‍ജ്ജ് അടിക്കാറുണ്ട്. ‘യേട്ടനാണ് ആ ശീലം ഉണ്ടാക്കിയെടുത്തത്. ലഹരിയും പകലത്തെ യാത്രാക്ഷീണവും കാരണം ശരണ്യ വളരെ പെട്ടന്നുതന്നെ ഉറങ്ങിപ്പോയി.
രാത്രിയുടെ അവസാനയാമങ്ങള്‍ക്കിടയില്‍ എപ്പോഴോ അവള്‍ ഞെട്ടിയുണര്‍ന്നു. ആരോ ശക്തിയായി ശരീരം പിടിച്ചുലയ്ക്കുന്നതുപോലെ അവള്‍ക്കു തോന്നി.
പാര്‍വതിയാണോ…
ശരണ്യ കണ്ണു തുറക്കാതെ തന്നെ ബെഡ്‌ലാമ്പിന്റെ സ്വിച്ചമര്‍ത്തി. മുറിക്കുള്ളില്‍ നേരിയ മഞ്ഞവെളിച്ചം പടര്‍ന്നു.
ഭാരമേറിയ കണ്‍പോളകള്‍ ബന്ധപ്പെട്ട് അല്പം തുറന്നുനോക്കി.
കട്ടിലിന്റെ സമീപം ഒരു ഇരുണ്ട രൂപം നില്‍ക്കുന്നതുപോലെ അവള്‍ക്കു തോന്നി.
പാര്‍വതീ… എന്താ മോളെ… അല്പം ഉറക്കെ തന്നെ വിളിച്ചു ചോദിച്ചു. പക്ഷേ, അതിനു മറുപടി ഉണ്ടായില്ല.
തന്റെ തോന്നലാണോ. തലയ്ക്കു പിടിച്ച ലഹരിയുടെ കെട്ട് ഇതുവരെ ഇറങ്ങിയിട്ടില്ല. ആശ്വാസത്തോടെ വീണ്ടും ബെഡ്ഡിലേക്കു ചായാന്‍ തുടങ്ങുമ്പോഴാണ് ശക്തിയേറിയ പ്രകാശം മുഖത്തേക്കടിച്ചത്. ഒരുനിമിഷം ഷോക്കേറ്റതുപോലെ അവള്‍ നടുങ്ങിത്തെറിച്ചുപോയി. ഉറക്കവും ലഹരിയുമെല്ലാം ഒരു നിമിഷം കൊണ്ട് കെട്ടടങ്ങി. പേടിച്ചരണ്ട കണ്ണുകളോടെ ശരണ്യ ആകാഴ്ച കണ്ടു.
കറുത്തിരുണ്ട ഒരു രൂപം കിടയ്ക്കക്കരുകില്‍ നില്‍ക്കുന്നു. മൂന്നാം തൃക്കണ്ണില്‍ നിന്നെന്നവണ്ണം പ്രകാശം ഒഴുകുന്നത് തലയില്‍ ഘടിപ്പിച്ചിരിക്കുന്ന ലൈറ്റില്‍ നിന്നാണ്. എന്തു ചെയ്യണമെന്നറിയാതെ ശരണ്യ പകച്ചിരുന്നുപോയി. ഒരലര്‍ച്ച തൊണ്ടഴി കീറി മുറിച്ചുകൊണ്ട് പുറത്തേക്കു തെറിച്ചു വീഴാന്‍ തുടങ്ങുമ്പോള്‍ രക്തം മരവിച്ചുപോകുന്ന ശബ്ദം ഉയര്‍ന്നു.
അനങ്ങരുത്…. ശബ്ദമുണ്ടാക്കി ആളെക്കൂട്ടാന്‍ ശ്രമിച്ചാല്‍ കുത്തിക്കീറിക്കളയും.
മുഴക്കമുള്ള ആ പരുക്കന്‍ ശബ്ദം മറ്റേതോ ലോകത്തുനിന്നും വരുന്നതുപോലെ അവള്‍ക്കു തോന്നി.
സ്വന്തമായി എഴുതാൻ ശ്രെമിക്കു..
അതായിരുന്നു കൂടുതൽ നല്ലത്.
ഇത് ഞാൻ വളരെ മുമ്പേ മറ്റൊരു സ്ഥലത്ത് വായിച്ച കഥയാണ്
വർഷങ്ങൾക്കു മുൻപ് മുത്ത് മാഗസിനിൽ വന്ന കഥ ആണിത്
മാനസി വളരെ അധികം സാധ്യതകളുള്ള extraordinary ആയ തീം ആയിരുന്നു. ഒരു സീരിസിലേക്ക് എന്തുകൊണ്ടും apt, ആൻഡ് നിങ്ങൾക്ക് അതെഴുതി ഫലിപ്പിക്കാനുള്ള കഴിവും ഉണ്ടെന്നു വായിക്കുമ്പോൾ അറിയാം പക്ഷെ ഒറ്റ പാർട്ടിൽ ഇതുപോലെ ഓടിച്ചിട്ട് തീർക്കണ്ടായിരുന്നു.
എന്റെ അഭിപ്രായം മാത്രം നെഗറ്റീവ് ആയി കാണണ്ട.
സ്നേഹപൂർവ്വം….
കൊള്ളാം
നല്ലൊരു തീം ആയിരുന്നു വേഗത അൽപ്പം കൂടിപ്പോയി