എന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയെ നോക്കി അനു മന്ദസമിതം തൂകി. പഴകിയ മൺ ചുവരിൽ നിന്നും വരുന്ന പഴമയുടെ ഗന്ധവും എനിക്ക് മുന്നിൽ ഞാൻ പ്രാണനോളം സ്നേഹിക്കുന്ന അനുവിന്റെ നോട്ടവും എന്നിലെ കാമുകനെയും കാമുകനിലെ കാമത്തെയും ഉണർത്തുന്നുവോ????
അനു പൊഴിക്കുന്ന നിശ്വാസത്തിന്റെ ചൂട് പോലും എന്റെയുള്ളിൽ തളിർമഴ പോലെ പൈതിറങ്ങുന്നു. ജീവന്റെ പാതി പോലെ അവളെന്നിൽ അലിഞ്ഞു ചേരുമ്പോൾ എന്റെ ലോകം അവളിലേക്കും അവളിലൂടെ അവളുടെ ഇഷ്ടങ്ങളിലേക്കും ചുരുങ്ങുകയാണോ???
“ഫൈസി…… ഫൈസി…. എണീക്ക്…. “
എപ്പോൾ ഉറങ്ങി എന്നറിയില്ല രാവിലെ അനു വന്നു വിളിച്ചപ്പോഴാണ് കൺ തുറന്നത്. തുളസിക്കാതിർ ചൂടി, നെറ്റിയിൽ ചന്ദനം ചാർത്തി, ഈറൻ മുടിയുമായി സെറ്റ് സാരിയുടുത്ത് അനു എന്റെ കണിയായി നില്കുന്നു… അനുവിന്റെ നെറുകിൽ വരച്ച സിന്ദൂരം എന്റെ മനസ്സിനുള്ളിലെ കാമുകനെ പക്വതയുള്ളവയനാക്കുന്നോ???
ചെറിയ മുറിയിൽ തൂക്കിയ ക്ലോക്കിൽ സമയം 5 എന്ന് കാണിച്ചു. ഞാൻ അനുവിനെ നോക്കി ചിരിച്ചു…..
“എണീക്ക്…. പോയി കുളിച്ചു വാ…. “
ഞാൻ : ഇപ്പോഴോ?????? അനു ഈ സമയത്തൊന്നും കുളിക്കാൻ പറ്റില്ലടോ…
അനു എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു. വീടിനു പുറത്തുള്ള ചെറിയ കുളിമുറിയിൽ നിന്നും ഞാൻ കുളിച്ചിറങ്ങുമ്പോൾ അനു എന്നെ സൂക്ഷിച്ചൊന്നു നോക്കി പിന്നിലേക്ക് പിടിച്ച കൈകളിൽ അവൾ ഒളിപ്പിച്ച എന്തോ രഹസ്സ്യത്തിലേക്കു ഒളികണ്ണിടാൻ വെമ്പിയ എനിക്ക് മുന്നിലേക്ക് അനു കൈകൾ നീട്ടിപിടിച്ചു….
കസവു മുണ്ടും ജുബ്ബയും!!!!!
“ഇതെന്താ…..??? “
“ നമ്മളിന്ന് ഒരു സ്ഥലം വരെ പോകുന്നു. ഇവിടെ അടുത്തു തന്നെയ… നീ ചേഞ്ച് ചെയ്തു വാ അപ്പോഴേക്കും ഞാൻ ആരാധനയെ ഒരുക്കട്ടെ…. ഞാൻ റൂമിൽ പോയി ഡ്രസ്സ് ചേഞ്ച് ചെയ്തു അടുക്കളയിലേക്ക് വന്നപ്പോൾ അനു കാപ്പി ഉണ്ടാക്കലും ആരാധനയെ ഒരുക്കലും കൂടി ഒന്നിച്ചു നടത്തുകയാണ്….
ഞാൻ : ഏയ്…. നീ അങ്ങ് മാറി നിൽക്ക് മോളെ ഞാൻ നോക്കിക്കോളാം….
ഞാൻ ആരാധനയുടെ അടുത്തേക്ക് നീങ്ങി. എന്നെ കണ്ടതും ആരാധന പുഞ്ചിരി തൂകി. അനുവിന്റെ കയ്യിലെ ചീപ് വാങ്ങി ഞാൻ ആരാധാനായിടെ മുടി ചീകി ആ കുഞ്ഞ് കവിളുകളിൽ ഒരു സ്നേഹം മുത്തം നൽകി. അനു കോർത്തു വെച്ച മുല്ലപ്പൂക്കൾ അവളുടെ മുടിയിൽ ചൂടിച്ചു. അരികിൽ വെച്ച കൺമഷിക്കൂട്ടിലെ കറുപ്പ് അവളുടെ കുഞ്ഞ് കണ്ണിനു അഴക് പാകും വിധം എഴുതി…..
എല്ലാം കഴിഞ്ഞു ഞാൻ ആരാധനയെ നോക്കി. എന്റെ മനസ്സിന്റെ ഉള്ളറങ്ങളിൽ എവിടെയോ പൊട്ടി മുളക്കുന്ന ഒരു സ്നേഹം. ഒരു അച്ഛൻ മകൾക്ക് നൽകേണ്ട
പലതവണ വായിച്ചിട്ടും വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഇതിൽ ഉണ്ട്… 3വർഷത്തിന് ശേഷം ഇത് ഇപ്പോഴും വായിക്കുമ്പോൾ പഴയ അതേ ഫീൽ കിട്ടുന്നുണ്ട്.. ഇതിനൊരു തുടർച്ച ഉണ്ടാവുമോ… ഹിബ എന്ന character വല്ലാതെ മനസ്സിൽ പതിച്ചു നിൽക്കുന്നു
ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു…
ബാക്കി ഭാഗം?
പ്രിയപ്പെട്ട ഫ്ലോക്കി…
ബാലു… ദേവ് ബാലകൃഷ്ണൻ…
ഇവർ തമ്മിൽ എന്തോ കണക്ഷൻ ഉണ്ടെന്ന ഒരു തോന്നൽ എനിക്ക് ഉണ്ടായിരുന്നു… എന്നാൽ.. അത് ഒരാൾ തന്നെ ആണെന്ന് ഒരിക്കലും മനസ്സിൽ വന്നതേ ഇല്ല…
Shocking ആണ് ഈ ഭാഗം…
കഥയുടെ ഒഴുക്ക് എങ്ങോട്ടാണ് എന്ന് ഏകദേശം മനസിലാകുന്നുണ്ട്.. പക്ഷെ ???… ആ ഒഴുക്കിനെ അതിമനോഹരമായി വായനക്കാർക്ക് കാണിച്ചു തരാൻ ഫ്ലോക്കിക്ക് മാത്രമേ സാധിക്കു…
പിന്നെ ഒരു കാര്യം ഞാൻ ശ്രേദ്ധിച്ചത്… Forced creativity ?..
ചില ഇടങ്ങളിൽ മാത്രം ആണ് കേട്ടോ..
എനിക്ക് മാത്രം തോന്നിയത് ആയിരിക്കാം…
കഥ…
.
ദീപ്തി.. അനു…
രണ്ടു പേരും നിഗൂഢതകളാൽ മൂടപ്പെട്ട കഥപാത്രങ്ങൾ…
അതിൽ ദീപ്തിയെ analyse ചെയ്യാൻ മാത്രം details ഇല്ല.. പക്ഷെ ഒന്ന് ഉറപ്പാണ്.. അവളുടെ റോൾ.. അത് ഈ കാണുന്നതിലും വലുതാണ്…
അനു… സ്വാർത്ഥത?.. Survival? Forced?…
അനു ചെയ്ത പല കാര്യങ്ങൾക്കും hard ആയ ഒരു reason ഉണ്ട്.. അത് പക്ഷെ നല്ലതാണോ മോശമാണോ എന്നത് കാത്തിരുന്ന് കാണാം..
ഫൈസി…
Chaotic… ഇതാണ് എനിക്ക് ഇപ്പോൾ ഫൈസി എന്ന കഥപാത്രത്തോട് തോന്നുന്നത്…
തന്റെ ജീവിതത്തിൽ വന്ന സ്ത്രീകൾ… അവർ ഫൈസിക്ക് നൽകിയ പാഠങ്ങൾ…
വരും ഭാഗങ്ങളിൽ കുറച്ച് കൂടി ക്ലാരിറ്റിക്കായി കാത്തിരിക്കുന്നു ???..
ഹിബ…
മറ്റുള്ളവർ ഉണർത്തിയ കാമം… അതിനു ഫൈസിയെ sacrifice ചെയ്യുമോ… ഹിബ ചെയുന്ന പ്രവർത്തികൾ.. അതിനും ഒരു reason ഉണ്ട്.. But rigid അല്ല എന്നാണ് എനിക്ക് തോന്നുന്നത്… ഹിബ കാര്യങ്ങൾ എനിയും അറിയാൻ ഉണ്ട്..
ആരാധനയെ നഷ്ടപ്പെടാൻ മാത്രം എന്താണ് ഉണ്ടായത്?
ആരെയാണ് ഹിബയും ഫൈസിയും torture ചെയ്തത്?
ദേവ് or ബാലു… അവന്റെ റോൾ എത്ര മാത്രം വലുതാണ്?
അനുവിന്റെ end goal എന്തായിരുന്നു?
ഫൈസ്യുടെ ഉപ്പ..family…teachers… ഫ്രണ്ട്സ്….
കുറെ പുതിയ ചോദ്യങ്ങൾ ഉണ്ടാക്കി ഈ ഭാഗം.. എന്നാൽ.. അതാണ് ഇതിന്റെ uniqueness ?
എനിക്ക് ഇപ്പോഴും ഒരു calm മൈൻഡ്ഡ് ആയിട്ടില്ല…
അതുകൊണ്ടാണ് analysing ചുരുക്കുന്നത്…
ഈ ഭാഗതിൽ… അനുവും ഫൈസ്യും ചേർന്ന cuddling ???എനിക്ക് ഒരു കുളിർമ തന്നു…
ഇനിയുള്ള ഭാഗങ്ങൾ crucial ആണ്.. So പതുക്കെ മതി… Rush ചെയ്യണ്ട..
കാത്തിരിക്കുന്നു…
With love???
ഷിബിന
നിങ്ങളുടെ കഥ ആഴ്ചയിൽ ഒന്ന് പ്രതീക്ഷിക്കൻ. എല്ലാ കഥകളും സൂപ്പർ
“ദൈവങ്ങൾക്കു മുന്നിൽ വെച്ചാണ് താലി കെട്ടേണ്ടത് എന്നാണ് എല്ലാവരും പറയുന്നത്…. പക്ഷെ താലി കെട്ടുന്നത് ദൈവം ആണെങ്കിലോ????? “
എങ്ങനെയാണ് ബ്രോ ഇങ്ങനൊക്കെ എഴുതാൻ കഴിയുന്നത് ?❤️
ഈ അവതരണ ശൈലി എനിക്ക് മനോഹരമായ ഒരു വായനാസുഖം എനിക്ക് തരുന്നുണ്ട്
അനുവിന് എന്ത് സംഭവിച്ചു എന്ന് ചില തോന്നലുകൾ ഉണ്ട്
മുന്നോട്ടുള്ള യാത്രക്ക് എല്ലാവിധ ആശംസകളും
നന്നായി അടുത്ത ഭാഗം പെട്ടന്ന് വരട്ടെ
മൊത്തത്തിൽ തല തിരിയുന്ന പോലൊരു അവതരണം, എന്നാൽ എവിടെയൊക്കെയോ എന്തൊക്കെയോ ഒരു സൂചനകളും ഉണ്ട്, അനുവിനും ആരാധനക്കും എന്തോ സംഭവിച്ചിട്ടുണ്ട്. വേഗം വരട്ടെ അടുത്ത ഭാഗം
മച്ചാനെ…എന്താ ജ്ജ് കാട്ടി വെച്ചേക്കുന്നെ….. ഒന്നും അങ്ങോട്ട് മുഴുവനായും കലങ്ങിയില്ലേലും ഉള്ളടത്തോളം സംഭവം ഉഷാറായ്ക്കണ്…..ദീപ്തീടെ ചെറിയച്ചനും അനുവും തമ്മിൽ മുമ്പ് എന്തോ ബന്ധം ഉണ്ടോ…… അനൂനും ആരാധനയ്‌ക്കും എന്തോ അപകടം പറ്റിയ പോലെ…..പിന്നെ ഫൈസി ഹോസ്പിറ്റലിൽ ആ അവസ്ഥയിൽ എങ്ങനെ എത്തി…….ഹോ..ചിന്തിച്ചിട്ടു തല പുകയുന്നു… ഒക്കെ വിട്ട് കളഞ്ഞു… ഇനി ഒക്കെ ജ്ജ് എഴുതുന്ന പോലെ….. എന്തൊക്കെയായാലും അനൂനെ ഫ്‌ളാഷ്ബാക്കിനായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ബ്രോ…..
Pahaya ejj ashi ithu vare ezhuthiyilla??