പെട്ടന്നുള്ള എന്റെ പ്രയോഗത്തിൽ സുഖം കയറിയ അനുവിന്റെ ശബ്ദം പുറത്തു വരാൻ ആകാതെ മുറിഞ്ഞു….ഞാൻ അനുവിനെ ചേർത്തു പിടിച്ചു….. അനുവിന്റെ നെറുകിൽ ഞാൻ ചാർത്തിയ സിന്ദൂരം വിയപ് കണങ്ങളിൽ തട്ടി അലിഞ്ഞിട്ടുണ്ട്…
എന്റെ കണ്ണുകൾ അടഞ്ഞു.
“മതി മക്കളേ…. ഇനി പോയി ഉറങ്ങാൻ നോക്ക് നാളെ കാലത്ത് എണീറ്റു പോകാനുള്ളതാണ്….. “
ശ്യാമളച്ചേച്ചിയുടെ ശബ്ദമാണ് ഞങ്ങളെ സ്വബോധത്തിലേക്കു കൊണ്ടു വന്നത്..
“നാളെ എവിടെ പോകുന്നു??? “ ഞാൻ അനുവിനോടായി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു….
അനു എന്നെ നോക്കി ചുണ്ടുകൾ കൂട്ടിപിടിച്ചൊരു കള്ളച്ചിരി ചിരിച്ചു… എനിക്ക് ഒരേ സമയം ആകാംഷയും സന്തോഷവും ലഭിക്കുന്നു…. അനുവിന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയുടെ ഭാവങ്ങൾ എനിക്കൂഹിക്കാവുന്നതിലും ആപ്പുറമാണ്. ആ ചിരി എന്നിൽ വന്നവസാനിക്കുന്നത് എനിക്ക് സന്തോഷം നൽകുന്നു…..
അനു എന്നെ നോക്കി ചിരിച്ചു കൊണ്ട് പിന്നിലോട്ട് അടിവെച്ചു നടന്നു റൂമിൽ കയറി… ശ്യാമളച്ചേച്ചി എന്റെ അടുത്തു വന്നു നിന്നു… എന്റെ ചുണ്ടുകളിൽ വിരൽ വെച്ചുകൊണ്ട് അവയെ നുള്ളിയെടുത്തു….
“ആണൊരുത്തൻ എന്നതിനു ഒരു ഉദാഹരണം ചോദിച്ചാൽ ഞാൻ നിന്നെ ചൂണ്ടിക്കാണിക്കും… “
ഇതും പറഞ്ഞവർ എന്നെ ഉന്തി വിട്ടു…. ഞാൻ ആരാധന കിടക്കുന്ന മുറിയിൽ ഒന്ന് കയറി. നല്ല ഉറക്കമാണ്!!!! മുഖത്തേക്ക് വീണ മുടിയിഴകളെ ഞാൻ കൈകൊണ്ട് കോതി അരികിലേക്കിട്ട്… ആരാധനയുടെ മൂർദ്ധാവിൽ ഒരു സ്നേഹചുംബനം നൽകി… ഞാൻ റൂമിനു പുറത്തിറങ്ങി… ശ്യാമള ചേച്ചി അവിടെയും എന്നെ പിന്തുടർന്നു… അവരുടെ മുഖത്തെ ചിരി അതെന്നെ വല്ലാതെ ആകർഷിച്ചു…..
“ഡാ ഇന്നിനി കളിയൊന്നും വേണ്ട, ഉറങ്ങാൻ നോക്ക്… കളിയൊക്കെ നാളെ മതി മനസ്സിലായല്ലോ…”
ഞാൻ റൂമിൽ കയറി… ചെറിയ ഒരു ബെഡ്ഡ് അനു അരികിലേക്ക് നീങ്ങി കിടന്നു. ഞാൻ അനുവിനെ കെട്ടിപ്പിടിച്ചു കിടന്നു… കുറച്ചു സമയം ആയിക്കാണും എനിക്ക് പതിയെ ഉറക്കം പിടിച്ചു വരുന്നേ ഒള്ളു… അനു എനിക്ക് നേരെ തിരിഞ്ഞു കിടന്നു.. എന്തോ ഒരു ഉൾപ്രേണനയിൽ ഞാൻ കണ്ണുകൾ തുറന്നു നോക്കുമ്പോൾ അനു എന്നെ നോക്കി കണ്ണ് തുറന്നു കിടക്കുകയാണ്…. ഞാൻ ചോദ്യ ഭാവത്തിൽ പുരികം ഉയർത്തി. അനു കണ്ണുകൾ അടക്കാൻ, അവളുടെ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു….
ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു…
ബാക്കി ഭാഗം?
പ്രിയപ്പെട്ട ഫ്ലോക്കി…
ബാലു… ദേവ് ബാലകൃഷ്ണൻ…
ഇവർ തമ്മിൽ എന്തോ കണക്ഷൻ ഉണ്ടെന്ന ഒരു തോന്നൽ എനിക്ക് ഉണ്ടായിരുന്നു… എന്നാൽ.. അത് ഒരാൾ തന്നെ ആണെന്ന് ഒരിക്കലും മനസ്സിൽ വന്നതേ ഇല്ല…
Shocking ആണ് ഈ ഭാഗം…
കഥയുടെ ഒഴുക്ക് എങ്ങോട്ടാണ് എന്ന് ഏകദേശം മനസിലാകുന്നുണ്ട്.. പക്ഷെ 🥰🥰🥰… ആ ഒഴുക്കിനെ അതിമനോഹരമായി വായനക്കാർക്ക് കാണിച്ചു തരാൻ ഫ്ലോക്കിക്ക് മാത്രമേ സാധിക്കു…
പിന്നെ ഒരു കാര്യം ഞാൻ ശ്രേദ്ധിച്ചത്… Forced creativity 😅..
ചില ഇടങ്ങളിൽ മാത്രം ആണ് കേട്ടോ..
എനിക്ക് മാത്രം തോന്നിയത് ആയിരിക്കാം…
കഥ…
.
ദീപ്തി.. അനു…
രണ്ടു പേരും നിഗൂഢതകളാൽ മൂടപ്പെട്ട കഥപാത്രങ്ങൾ…
അതിൽ ദീപ്തിയെ analyse ചെയ്യാൻ മാത്രം details ഇല്ല.. പക്ഷെ ഒന്ന് ഉറപ്പാണ്.. അവളുടെ റോൾ.. അത് ഈ കാണുന്നതിലും വലുതാണ്…
അനു… സ്വാർത്ഥത?.. Survival? Forced?…
അനു ചെയ്ത പല കാര്യങ്ങൾക്കും hard ആയ ഒരു reason ഉണ്ട്.. അത് പക്ഷെ നല്ലതാണോ മോശമാണോ എന്നത് കാത്തിരുന്ന് കാണാം..
ഫൈസി…
Chaotic… ഇതാണ് എനിക്ക് ഇപ്പോൾ ഫൈസി എന്ന കഥപാത്രത്തോട് തോന്നുന്നത്…
തന്റെ ജീവിതത്തിൽ വന്ന സ്ത്രീകൾ… അവർ ഫൈസിക്ക് നൽകിയ പാഠങ്ങൾ…
വരും ഭാഗങ്ങളിൽ കുറച്ച് കൂടി ക്ലാരിറ്റിക്കായി കാത്തിരിക്കുന്നു 🥰🥰🥰..
ഹിബ…
മറ്റുള്ളവർ ഉണർത്തിയ കാമം… അതിനു ഫൈസിയെ sacrifice ചെയ്യുമോ… ഹിബ ചെയുന്ന പ്രവർത്തികൾ.. അതിനും ഒരു reason ഉണ്ട്.. But rigid അല്ല എന്നാണ് എനിക്ക് തോന്നുന്നത്… ഹിബ കാര്യങ്ങൾ എനിയും അറിയാൻ ഉണ്ട്..
ആരാധനയെ നഷ്ടപ്പെടാൻ മാത്രം എന്താണ് ഉണ്ടായത്?
ആരെയാണ് ഹിബയും ഫൈസിയും torture ചെയ്തത്?
ദേവ് or ബാലു… അവന്റെ റോൾ എത്ര മാത്രം വലുതാണ്?
അനുവിന്റെ end goal എന്തായിരുന്നു?
ഫൈസ്യുടെ ഉപ്പ..family…teachers… ഫ്രണ്ട്സ്….
കുറെ പുതിയ ചോദ്യങ്ങൾ ഉണ്ടാക്കി ഈ ഭാഗം.. എന്നാൽ.. അതാണ് ഇതിന്റെ uniqueness 🥰
എനിക്ക് ഇപ്പോഴും ഒരു calm മൈൻഡ്ഡ് ആയിട്ടില്ല…
അതുകൊണ്ടാണ് analysing ചുരുക്കുന്നത്…
ഈ ഭാഗതിൽ… അനുവും ഫൈസ്യും ചേർന്ന cuddling 🥰🥰🥰എനിക്ക് ഒരു കുളിർമ തന്നു…
ഇനിയുള്ള ഭാഗങ്ങൾ crucial ആണ്.. So പതുക്കെ മതി… Rush ചെയ്യണ്ട..
കാത്തിരിക്കുന്നു…
With love🥰🥰🥰
ഷിബിന
നിങ്ങളുടെ കഥ ആഴ്ചയിൽ ഒന്ന് പ്രതീക്ഷിക്കൻ. എല്ലാ കഥകളും സൂപ്പർ
“ദൈവങ്ങൾക്കു മുന്നിൽ വെച്ചാണ് താലി കെട്ടേണ്ടത് എന്നാണ് എല്ലാവരും പറയുന്നത്…. പക്ഷെ താലി കെട്ടുന്നത് ദൈവം ആണെങ്കിലോ????? “
എങ്ങനെയാണ് ബ്രോ ഇങ്ങനൊക്കെ എഴുതാൻ കഴിയുന്നത് 🙌❤️
ഈ അവതരണ ശൈലി എനിക്ക് മനോഹരമായ ഒരു വായനാസുഖം എനിക്ക് തരുന്നുണ്ട്
അനുവിന് എന്ത് സംഭവിച്ചു എന്ന് ചില തോന്നലുകൾ ഉണ്ട്
മുന്നോട്ടുള്ള യാത്രക്ക് എല്ലാവിധ ആശംസകളും
നന്നായി അടുത്ത ഭാഗം പെട്ടന്ന് വരട്ടെ
മൊത്തത്തിൽ തല തിരിയുന്ന പോലൊരു അവതരണം, എന്നാൽ എവിടെയൊക്കെയോ എന്തൊക്കെയോ ഒരു സൂചനകളും ഉണ്ട്, അനുവിനും ആരാധനക്കും എന്തോ സംഭവിച്ചിട്ടുണ്ട്. വേഗം വരട്ടെ അടുത്ത ഭാഗം
മച്ചാനെ…എന്താ ജ്ജ് കാട്ടി വെച്ചേക്കുന്നെ….. ഒന്നും അങ്ങോട്ട് മുഴുവനായും കലങ്ങിയില്ലേലും ഉള്ളടത്തോളം സംഭവം ഉഷാറായ്ക്കണ്…..ദീപ്തീടെ ചെറിയച്ചനും അനുവും തമ്മിൽ മുമ്പ് എന്തോ ബന്ധം ഉണ്ടോ…… അനൂനും ആരാധനയ്ക്കും എന്തോ അപകടം പറ്റിയ പോലെ…..പിന്നെ ഫൈസി ഹോസ്പിറ്റലിൽ ആ അവസ്ഥയിൽ എങ്ങനെ എത്തി…….ഹോ..ചിന്തിച്ചിട്ടു തല പുകയുന്നു… ഒക്കെ വിട്ട് കളഞ്ഞു… ഇനി ഒക്കെ ജ്ജ് എഴുതുന്ന പോലെ….. എന്തൊക്കെയായാലും അനൂനെ ഫ്ളാഷ്ബാക്കിനായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ബ്രോ…..
Pahaya ejj ashi ithu vare ezhuthiyilla??