എന്റെ ആമി [കുഞ്ചക്കൻ] 667

 

ഞാൻ അവരോട് ഒന്ന് വിനീതമായി ചിരിച്ചു കാണിച്ചു. അവര് എന്നോടും ഒന്ന് ചിരിച്ചു.

 

പിന്നെ ആന്റോ സാർ എന്റെ കോഴ്സിനെ പറ്റിയും കോളേജിനെ പറ്റിയും ഒക്കെ ചോദിച്ചു.

 

കുറച്ച് നേരത്തെ സംസാരത്തിൽ തന്നെ എനിക്ക് അയാളോടുള്ള പകുതി വെറുപ്പ് കുറഞ്ഞു. വെറുതെയല്ല ഉമ്മ ഇയാൾക്ക് വളഞ്ഞത്.

 

ജെസി ചേച്ചിയുമായി ഞാൻ അത്യാവശ്യം കൂട്ടാണ്.

ഞാൻ ജെസിച്ചേച്ചിയോടയി ചോദിച്ചു. ഇപ്പൊ ഈ വഴിക്ക് ഒന്നും തീരെ കാണാൻ ഇല്ലല്ലോ… ഇന്ന് എന്ത് പറ്റി ഇങ്ങോട്ട് ഒക്കെ ഇറങ്ങാൻ.

 

ഓരോ തിരക്കല്ലേടാ… ഇന്ന് നിന്റെ ഉമ്മാനെ ഒന്ന് പെണ്ണ് കാണാൻ വേണ്ടി ഇറങ്ങിയതാണ്.

 

ജെസി ചേച്ചിയുടെ വാക്കുകൾ എന്റെ ഉളിൽ ഒരു വെള്ളിടി വെട്ടിയ പോലെയാണ് എനിക്ക് തോന്നിയത്. അപ്പൊ ഇത് വെറുതെ ഒരു വരവല്ല. കാര്യങ്ങൾ ഞാൻ കരുതിയത്തിലും അപ്പുറം എത്തിയിട്ടുണ്ട്.

 

പിന്നെ എനിക്ക് അവിടെ ഇരിക്കാൻ തോന്നിയില്ല. ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം എന്ന് പറഞ്ഞ് എന്റെ റൂമിലേക്ക് നടന്നു.

 

എന്നാ പിന്നെ ഞങ്ങളും ഇറങ്ങിയെക്കുവാണ് എന്നും പറഞ്ഞ് ആന്റോ സാറും സോഫയിൽ നിന്ന് എഴുന്നേറ്റു.

 

ഞാൻ അവര് പോവാൻ ഒന്നും കാത്ത് നിൽക്കാതെ റൂമിൽ കേറി വാതിൽ അടച്ചു..

 

എനിക്ക് സങ്കടമാണോ ദേഷ്യമാണോ വരുന്നത് എന്ന് അറിയാൻ കഴിയാത്ത ഒരു അവസ്ഥയായിരുന്നു..

ഉമ്മയെ അയാൾ കെട്ടി കൊണ്ട് പോയാൽ പിന്നെ ഈ വീട്ടിൽ ഞാൻ ഒറ്റയ്ക്ക്.. എനിക്ക് പിന്നെ ആരും ഇല്ല.. ഉമ്മയ്ക്ക് വേറെയും കുഞ്ഞ് ജനിക്കും പിന്നെ ഉമ്മ എന്നെ കാണാൻ പോലും വരില്ല. ഉമ്മയ്ക്ക് ഭർത്താവ്, കുഞ്ഞ്, അവിടത്തെ അപ്പൻ, അമ്മ. അങ്ങനെ വേറൊരു കുടുംബം. ഇതിനിടയിൽ ഞാൻ ആരാ…

 

ഇങ്ങനെ എന്റെ മനസ്സിനെ വെട്ടി കീറുന്ന നൂറായിരം ചിന്തകൾ വന്ന് എന്നെ കൊത്തി വലിക്കാൻ തുടങ്ങി. എന്റെ കണ്ണൊക്കെ കലങ്ങി. ശെരിക്ക് ഒന്ന് അലറി കരയാൻ ആണ് എനിക്ക് തോന്നിയത്..

 

കുറച്ച് കഴിഞ്ഞപ്പോ ഉമ്മ വന്ന് വാതിലിൽ മുട്ടി എന്നെ വിളിച്ചു.

71 Comments

Add a Comment
  1. ഇതിന്റെ ബാക്കി ഒന്ന് എഴുതാമോ

Leave a Reply

Your email address will not be published. Required fields are marked *