എന്റെ ആമി [കുഞ്ചക്കൻ] 667

 

അയ്യോ എന്ത് പറ്റി… എന്തിനാ ഇത്താ കരയിണെ..? ഒന്നും മനസിലാവതിരുന്ന ജെസി ചോദിച്ചു.

 

ആമി ഇന്നലെ രാത്രി മുതൽ ഉള്ള എല്ലാ കാര്യങ്ങളും ജസിയോട് പറഞ്ഞു.

 

അത് കേട്ട് കഴിഞ്ഞപ്പോൾ ജെസിയും ആമിക്ക് പറ്റിയ അബദ്ധം ഓർത്ത് തലയ്ക്ക് കൈ വെച്ചിരുന്നു. “ഇത്ത പറഞ്ഞിട്ടല്ലേ ഞാൻ പൈസ എടുത്തത്…” അപ്പൊ ഇത്താക്ക് അത് ഓർമ്മയില്ലായിരുന്നോ…?

 

ഞാൻ അപ്പോഴത്തെ ആ തിരക്കിനിടയിലാ നിന്നോട് എടുക്കാൻ പറഞ്ഞത്. അത് ഞാൻ അപ്പൊ തന്നെ മറക്കുകയും ചെയ്തു.

 

എന്നാലും ഇത്ത അവനെ അടിക്കണ്ടായിരുന്നു. നിങ്ങക്ക് ഇന്നെങ്കിലും ദേഷ്യം കാണിക്കാതിരുന്നോടായിരുന്നോ..? ഇതിപ്പോ അറിയതെയാണെങ്കിലും ഞാൻ കാരണം നിങ്ങൾ രണ്ടാളും..!

 

നീ അല്ല. എല്ലാം ഞാൻ കാരണമാണ്. അവൻ എത്ര പ്രാവശ്യം പറഞ്ഞതാണ് അവൻ എടുത്തിട്ടില്ല എന്ന്. ഒന്നും ഞാൻ കേട്ടില്ല. എത്ര വിഷമിച്ചു കാണും പാവം..

 

ഇത്ത കണ്ണ് തുടയ്ക്ക് ആളുകൾ ശ്രെദ്ധിക്കും.. വൈകീട്ട്‌ ചെന്ന് ഒന്ന് സോപ്പിട്ടാൽ മതി അവൻ ഏതായാലും ഉമ്മാന്റെ കുട്ടിയല്ലേ.. ഉമ്മ ഒന്ന് അടിച്ചെന്ന് വെച്ച് അവൻ അത് അത്ര കാര്യമായി എടുക്കത്തൊന്നും ഇല്ല.

 

നീ അന്ന് പറഞ്ഞത് ശെരിയാണ് അവന് ഒരു ഫോൺ ഉണ്ടായിരുന്നെങ്കിൽ ഇപ്പൊ ഒന്ന് വിളിച്ച് സംസാരിക്കമായിരുന്നു..

 

അത് ഇനിയും ആവല്ലോ… പിണക്കം മാറ്റാൻ ഒരു സർപ്രൈസ് ആയിട്ട് ഒരു ഫോൺ അങ്ങ് വാങ്ങി കൊടുക്ക്…

 

ഹ്മ്…

 

എങ്ങനെയൊക്കെയോ ഒരു വിധം ഉച്ചവരെ ആമി പിടിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം ലീവ് എടുത്ത് ആമി ജസിയോട് പറഞ്ഞ് വീട്ടിലേക്ക് പോയി. എത്രെയും പെട്ടന്ന് ആസിയെ കാണണം എന്ന് മാത്രമേ അവളുടെ ഉള്ളിൽ ഉണ്ടായിരുന്നുള്ളു.

 

വീട്ടിലേക്ക് പോവുന്ന വഴിക്ക് അവൾ ഒരു ഫോണും അവന് ഇഷ്ട്ടപ്പെട്ട ബേക്കറി പലഹാരങ്ങളും വാങ്ങിയാണ് പോയത്.

 

വൈകുന്നേരം ആസി വരുന്ന സമയം കഴിഞ്ഞിട്ടും അവൻ വരുന്നത് കാണാത്തത് കൊണ്ട് ആമിക്ക് ടെൻഷൻ കൂടാൻ തുടങ്ങി. വെരുകിനെ പോലെ അവൾ സിറ്റ്ഔട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരുന്നു..

71 Comments

Add a Comment
  1. ഇതിന്റെ ബാക്കി ഒന്ന് എഴുതാമോ

Leave a Reply

Your email address will not be published. Required fields are marked *