അച്ചു : ഞാൻ ആരോടും പറഞ്ഞിട്ടില്ല ഇതുവരെ.പറഞ്ഞാലും മാറാൻ പോകുന്നില്ലല്ലോ ഒന്നും.ഇപ്പോൾ എല്ലാവരും പുറത്തുനിന്ന് നോക്കുമ്പോൾ ഞാൻ സന്തോഷവതിയായി കാണുന്നുണ്ടല്ലോ ഏതെങ്കിലും അങ്ങനെ ഇരിക്കട്ടെ എന്ന് വിചാരിച്ചു.നീയിങ്ങനെ ചോദിക്കുമ്പോൾ,എനിക്ക് പറയാതിരിക്കുവാനും പറ്റുന്നില്ല.എനിക്ക് നിന്നോട് എന്തും പറയാമെന്നൊരു തോന്നലാണ് ഇപ്പോൾ.
അതുകൊണ്ട് നിന്നെ വിശ്വസിച്ചു പറയുകയാണ്.അയാൾ ഇങ്ങോട്ട് വരുന്നത് എന്നെ കാണാൻ ഒന്നുമല്ല.അയാളുടെ കുറെ കൂട്ടുകാർ ഉണ്ട് അതേപോലെ തന്നെ അയാൾക്ക് അയാളുടെ തറവാട് വീടും അവിടത്തെ ആളുകളെയും മതി.ഈ വലിയ വീടും വചു എന്നെയും മക്കളെയും ഇങ്ങോട്ട് കൊണ്ടുവന്നത് ഞങ്ങളുടെ സന്തോഷത്തിനു വേണ്ടിയല്ല മറ്റു പലതിനുമാണ്.
ഞാൻ : മനസ്സിലായില്ല.
അച്ചു: വന്നാൽ ആ ദിവസം മുതൽ കൂട്ടുകാരുടെ കൂടെ കുടിയാണ്.അത് ഞാൻ ചോദ്യം ചെയ്യാൻ പാടില്ല.അതേപോലെ അയാളുടെ വീട്ടുകാരെ എത്ര സന്തോഷിപ്പിച്ചാലും മതിയാകില്ല.അവിടെ എന്ത് വേണമെങ്കിലും ഇയാളാണ് ചെയ്യുന്നത്.അതിലൊന്നും എനിക്ക് പരാതിയില്ല.എന്നാൽ അവിടെ അയാളുടെ ചേട്ടനും അനിയനും ഭാര്യമാരും ആണുള്ളത്.
അതിൽ അനിയനും വിദേശത്താണ്.അനിയന്റെ ഭാര്യ ആണെങ്കിൽ ചെറുപ്പവും.ഒരിക്കൽ ഞാൻ കാണാൻ പാടില്ലാത്തൊരു കാര്യം കണ്ടു അതിനു ശേഷമാണു ഈ വീടുപണിയും എന്നെ ഇങ്ങോട്ട് മാറ്റിയതുമെല്ലാം.അയാൾക്കറിയാം എനിക്ക് എന്റെ വീട്ടിലേക്ക് തിരിച്ചു ചെല്ലാൻ പറ്റിയ സാഹചര്യം അല്ലെന്നും അമ്മയുടെ ചികിത്സയും മറ്റുമായി നടക്കുന്ന അച്ഛനെക്കൊണ്ട് എന്നെയും മക്കളെയും കൂടെ നോക്കാൻ കഴിയില്ലെന്നും.

tharavattile virunnukaran evide ? adipoli katha ayirunnu.please continue
tharavattile virunnukaran evide ? adipoli story ayirunnu.please continue…