എന്റെ ജീവിതം ഒരു കടംകഥ 3 [Balu] 378

മാളു : അല്ല ……. അത് ……..

ഞാൻ : നീ ചോദിക്ക് പെണ്ണെ…..

മാളു : ഇന്നെന്താ ചേട്ടായി അങനെ പറഞ്ഞെ.

ഞാൻ : എങനെ ?

മാളു : അല്ല എന്നെ എന്നുകാണാൻ സുന്ദരി ആയിട്ടുണ്ടെന്നു. ഇതിനു മുൻപ് അങനെ പറഞ്ഞിട്ടില്ല.

ഞാൻ ബൈക്കിന്റെ കണ്ണാടിയിലൂടെ മാളുവിനെ ഒന്ന് നോക്കി അവൾ തല കുനിഞ്ഞാന് ഇരിക്കുന്നത്. അതിനാൽ മുഖഭാവം മനസ്സിലാകുന്നില്ല.

ഞാൻ : അല്ല ഇന്ന് നീ ഈ ഡ്രെസ്സിൽ ഇറങ്ങിവന്നപ്പോൾ, എന്തോ നീ വല്ലാതെ സുന്ദരിയായ പോലെ എനിക്ക് ഫീൽ ചെയ്തു.

മാളു : ഓ പിന്നെ ഞാൻ അത്ര സുന്ദരി ഒന്നുമല്ല.

ഞാൻ അവളെ ഒന്ന് പൊക്കി അടിക്കാൻ തന്നെ തീരുമാനിച്ചു.

ഞാൻ : പിന്നെ ആരു പറഞ്ഞു, നീ സുന്ദരിയാ. ആര് കണ്ടാലും ഒന്ന് നോക്കിനിന്നു പോകും.

മാളു : ഒന്ന് മിണ്ടാതെ ഇരിക്കാവോ?

അവൾക്കു ഞാൻ പറയുന്നത് നന്നായി ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്ക് അവളുടെ സംസാരത്തിൽനിന്നും മനസ്സിലായി. അതുകൊണ്ട് തന്നെ അത് തുടരാൻ തന്നെ ഞാൻ തീരുമാനിച്ചു.

ഞാൻ : പിന്നെ സത്യം പറയാൻ എന്താ പ്രശനം. കോളേജിൽ പോകുന്ന സമയമാണേൽ എല്ലാ ആണുങ്ങളും നിന്നെ തന്നെ നോക്കി നിന്നേനെ.

മാളു : മതി മതി…..

അവൾ എന്റെ തോളിൽ ചെറുതായി ഒരു നുള്ളുതന്നു. വേദനിച്ചില്ലേലും അവൾ അങനെ പെട്ടന്ന് ചെയ്തപ്പോൾ ബൈക്ക് പതിയെ ഒന്ന് പാളി. പക്ഷെ പെട്ടന്നുതന്നെ ഞാൻ കണ്ട്രോൾ ചെയ്തതിനാൽ ഒന്നും സംഭവിച്ചില്ല.

മാളു : കണ്ടോ ഞാൻ പറഞ്ഞതാ.

ഞാൻ : പിന്നെ നുള്ളി പറിച്ചിട്ടു പറയുന്നത് കേട്ടില്ലേ.

മാളു : സോറി വേദനിച്ചോ, ഞാൻ പെട്ടന്ന് ……. അറിയാതെ…… എല്ലാരും എന്നെ വായിനോക്കുമെന്നു പറഞ്ഞില്ലേ അതാ.

ഞാൻ : അതിനെന്താ?

മാളു : എനിക്കിഷ്ടമല്ല അങനെ എല്ലാവരും എന്നെ നോക്കുന്നത്.

ഞാൻ : പിന്നെ. എന്തിനാ ഇതുപോലത്തെ ഡ്രസ്സ് ഇട്ടു നടക്കുന്നത്.

മാളു : അത് ചേട്ടായിയുടെ കൂടെ പോരുന്നത് കൊണ്ടല്ലേ, ഞാൻ ഇത് ഇട്ടത്.

The Author

6 Comments

Add a Comment
  1. nannayitund bro

  2. സൂപ്പർ… മാളുവുമായി കൂടുതൽ രംഗങ്ങൾ പ്രതീക്ഷിക്കുന്നു

  3. കിടു ആയിട്ടുണ്ട്.

    അടുത്ത പാർട്ട്‌ പെട്ടന്ന് പോരട്ടെ. മാളുവിന്റെ കൂടെയുള്ള നിഷിമങ്ങൾക്കായി കാത്തിരിക്കുന്നു

  4. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *