Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എൻ്റെ കിളിക്കൂട് 13 [Dasan] 322

Kambi Views 96849

എനിക്ക് ആവശ്യം. അതുകൊണ്ട് പെട്ടെന്ന് ഞാൻ മുറിയിലേക്ക് ചെന്നു. ഫോൺ എടുത്തു നോക്കിയപ്പോൾ അഞ്ച് മിസ്കോൾ, എല്ലാം ഭദ്രകാളിയുടെത്. അപ്പോൾ തന്നെ തിരിച്ചു വിളിച്ചു,എടുത്തില്ല. 8-10 തവണ വിളിച്ചു, നിഷ്ഫലം. എനിക്ക് ഓഫീസിൽ പോകാൻ സമയമായി, ഞാൻ പെട്ടെന്ന് റെഡിയായി. സീത വന്ന് എന്നെ കാപ്പികുടിക്കാൻ വിളിച്ചു. പോകുന്നതിനുമുമ്പ് ഒന്നുകൂടി കിളിയെ വിളിച്ചു, എടുത്തില്ല. ഇന്നലെ വൈകിട്ട് വിളിച്ചിട്ട് എടുക്കാൻ വൈകി എന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കിയത് സോൾവ് ചെയ്തതേയുള്ളൂ. ഞാൻ കരുതിയില്ല എത്ര രാവിലെ വിളി വരുമെന്ന്. പിന്നെ ചേട്ടനോട് സംസാരിക്കാനുള്ള വിഷയം ഗൗരവമുള്ളതായതിനാൽ ഫോണിൻറെ കാര്യം മറന്നു പോയി. കാപ്പികുടി പേരിനു വരുത്തി, ചേച്ചി തന്ന ഊണ് വാങ്ങി ഇറങ്ങി. ഓഫീസിലേക്ക് പോകുന്ന വഴി 2-3 തവണ വിളിച്ചു. ഇതെന്തൊരു പെണ്ണ്, പറഞ്ഞിട്ട് കാര്യമില്ല സ്നേഹം കൂടുതൽ ആയതുകൊണ്ടാണ്. ഓഫീസിൽ എത്തിയിട്ടും വിളിച്ചു. ഫീൽഡ് സ്റ്റാഫ് ഒക്കെ ഫീൽഡിൽ ആയിരുന്നതിനാൽ, വില്ലേജ് ഓഫീസറുടെ കൂടെ അന്നേദിവസം രാവിലെ ഫീൽഡിൽ പോകേണ്ടിവന്നു. ഫീൽഡിൽ നിൽക്കുമ്പോൾ ഒന്നുരണ്ടു തവണ തലകറങ്ങുന്നതുപോലെ തോന്നി, ഉള്ളിലെ വിഷമം കൊണ്ടാവാം. ഉച്ചക്ക് ഓഫീസിൽ തിരിച്ചെത്തി ഭക്ഷണം കഴിച്ചു കഴിഞ്ഞതും ശർദ്ദിച്ചു. ഇവിടെയുണ്ടായിരുന്ന സ്റ്റാഫുകൾ ഒക്കെ പറഞ്ഞു വെയിലത്ത് ഫീൽഡിൽ പോയത് കൊണ്ടാവാം. എഴുന്നേൽക്കുമ്പോൾ തലകറങ്ങുന്നതുപോലെ. എന്നിട്ടും വൈകുന്നേരം വരെ കഴിച്ചുകൂട്ടി, ഇതിനിടയിൽ പലതവണ ഞാൻ കിളിയെ വിളിച്ചു, എടുത്തില്ല. വൈകിട്ട് ഓഫീസിൽ നിന്നും കുറച്ചു നേരത്തെ ഇറങ്ങി, നടക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്. മനസ്സിലെ വിഷമം കൊണ്ടാവാം. റൂമിലെത്തി വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ സീത വന്നു നോക്കി. ഞാൻ അകത്തു കയറി ഡ്രസ്സ് മാറി കയ്യും മുഖവും ഒക്കെ കഴുകി ഫ്രഷ് ആയി വന്നപ്പോഴേക്കും വൈകിട്ടത്തെ ചായ സീത കൊണ്ടുവന്നു.
സീത: എന്താണ് അണ്ണാ, കണ്ണും മുഖവും വല്ലാതെ ഇരിക്കുന്നു.
ഞാൻ: വെയില് കൊണ്ടതാവാം. ഇന്ന് ഫീൽഡ് ഉണ്ടായിരുന്നു.
സീത നെറ്റിയിൽ കൈ വച്ചു നോക്കി.
സീത: എയ്…. ചൂട് ഒന്നുമില്ല. ചായ കുടിച്ചു കഴിയുമ്പോൾ എല്ലാം ശരിയാവും.
സീത തിരിച്ചുപോയി. ഞാൻ ചായ ഒരു മൊത്ത് മൊത്തിയതും ദേ വരുന്നു പുറത്തേക്ക്, ഞാൻ ബാത്ത്റൂമിലേക്ക് ഓടി. ശർദ്ദിച്ചു കഴിഞ്ഞ് കട്ടിലിൽ കയറി കിടന്നു. മനുഷ്യൻറെ മനസ്സമാധാനം നശിപ്പിക്കുന്ന ഭദ്രകാളി. ഞാൻ വീണ്ടും ഭദ്രകാളിയെ വിളിച്ചു. അമ്മുമ്മയാണ് എടുത്തത്.
അമ്മുമ്മ: ആ മോനെ
ഞാൻ: രാവിലെ തന്നെ ഓഫീസിൽ നിന്നും വിളിച്ചിരുന്നു അതുകൊണ്ട് ഫോൺ എടുക്കാതെ ആണ് ഞാൻ അങ്ങോട്ട് പോയത്.
അമ്മൂമ്മ: ഇന്ന് രാവിലെ പ്രകാശൻ ഇവിടെ വന്നിരുന്നു. കിളിക്ക് എന്തോ പരീക്ഷയുടെ പേപ്പറും ആയി വന്നതാണ്.
ഞാൻ: കിളി എവിടെ?
അവിടെ വർത്തമാനം പറയുന്നത് കേൾക്കുന്നുണ്ട്, അമ്മൂമ്മ പറയുന്നുണ്ട് ‘മോളു പറയ്’
കിളി: ഹലോ
ഞാൻ: പറയു മോളെ……
മിണ്ടുന്നില്ല, വീണ്ടും
ഞാൻ: മോളെ, ഞാൻ രാവിലെ ഫോൺ എടുക്കാതിരുന്നത്. ഫോൺ വീട്ടിൽ വച്ച് മറന്നിട്ട് ഒഫീഷ്യൽ മാറ്റർ സംസാരിക്കാനായി ഒരാളുടെ അടുത്ത്

The Author

29 Comments

Add a Comment
  1. നന്നായിട്ടുണ്ട് bro…❤️❤️

  2. Kadha ippol vere level anutto.orupadishttayi❤️
    Bakkikayi waiting ❤️

  3. Ivaree pirikaruth pls kiliyodu Elam thorannu parayanam pls nice thoughts

    1. പിരിക്കരുത് എന്നാണ് എൻ്റെയും ആഗ്രഹം. കിളിയെ പറഞ്ഞ് മനസ്സിലാക്കാൻ പറ്റുമൊ എന്ന് കണ്ടറിയാം

  4. Ivaree pirikaruth pls kiliyodu Elam thorannu parayanam pls

  5. ബ്രോ സെറ്റ് ആണ് ഇപ്പോൾ 👌.
    ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ 😇
    Waiting 4 Next പാർട്ട്‌….. ❣️

    1. Thanks💓💓💓

  6. പാലാക്കാരൻ

    Veendum adutha pani varunnund

    1. കിളിയുടെ മനോഭാവം പോലെയിരിക്കും പ്രശ്നത്തിൻ്റെ തീവൃത.

  7. YEs guys അടുത്ത പ്രേശ്നത്തിനുള്ള എല്ലാ വഴിയും കാണുന്നുണ്ട് 🤣🤣🤣
    Kiliyodu മുന്പ്പേ ഇവിടെ നടക്കുന്നത് മുഴുവൻ പറഞ്ഞാൽ പോരായിരുന്നോ 😁😁
    അടുത്ത പാർട്ടിൽ എന്താവും എന്ന് കണ്ടറിയാം 👍

    1. കിളി പ്രശ്നം ഏത് രീതിയിൽ ഉൾക്കൊള്ളുന്നതുപോലെയിരിക്കും.

  8. കൊള്ളാം, super ആകുന്നുണ്ട്

  9. ❤❤soulmate❤❤

    Nyz story bro
    Kilik kurach vaashi kooduthalalle….. Pavam kore kashtapeduthunnu.

    1. സ്നേഹക്കൂടുതൽ കൊണ്ടാണ് കിളി അങ്ങിനെ പെരുമാറുന്നത്, അത് അജയന് അറിയാവുന്നത് കൊണ്ടാണ് എല്ലാം സഹിക്കുന്നത്.💟

  10. രുദ്ര ശിവ

    🖤

  11. അവരുടെ ഇടയിലേക്ക്‌ പുതിയ പ്രശ്നം വരുന്ന പോലെ

    1. ശരിയാണ്. സ്നേഹക്കൂടുതൽ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ

  12. Adoor kaaran aano dasa 😂😂

    1. കാത്തിരുന്ന് കാണുക.

  13. Da nee adoor karan aanoda😂😂😂

  14. Ithintea partinayi najn ennum vannu nokkum athrekku istapetta oru story anithu

    1. ഞാൻ കന്നിക്കാരനാണ്.അതുകൊണ്ട് നിങ്ങളുടെയൊക്കെ ആശിർവാദത്തോടെ കഥ മുന്നോട്ട് കൊണ്ടു പോകുന്നു. ഈ കഥ എന്നെ വല്ലാതെ മാനസിക സംഘർഷം വരുത്തുന്നുണ്ട്. അതു കൊണ്ട് തുടർച്ചയായി എഴുതുന്നു. എനിക്ക് തന്നെ അടുത്ത ഭാഗം എന്ത് ആകുമെന്ന ആകാംഷയാണ് എന്നെ തുടർച്ചയായി എഴുതാൻ പ്രേരിപ്പിക്കുന്നത്.💕💕💕

  15. Ithum poliyayittundu

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: