എൻ്റെ കിളിക്കൂട് 16 [Dasan] 341

ക്ഷീണം എല്ലാവർക്കും ഉള്ളതുകൊണ്ട് നേരത്തെ തന്നെ ഭക്ഷണം കഴിച്ചു കിടന്നു. രാവിലെ എഴുന്നേറ്റപ്പോൾ എനിക്ക് ഒരാളെ കാണാൻ പോകേണ്ടതുണ്ടെന്ന് പറഞ്ഞുവെച്ചു. പ്രഭാതഭക്ഷണം ഒക്കെ കഴിഞ്ഞപ്പോൾ സീത ചിറ്റയുടെ വീട്ടിൽ പോകുന്ന കാര്യം എടുത്തിട്ടു. അപ്പോൾ അമ്മൂമ്മ ഉച്ചയ്ക്കുള്ള ഭക്ഷണം റെഡി ആക്കിയിട്ടില്ല, അജയൻ ഇവരുടെ കൂടെ പോകുമെന്ന് പറഞ്ഞപ്പോൾ, എനിക്ക് ഒരാളെ കാണാൻ പോകേണ്ടതുണ്ട് അമ്മുമ്മെ എന്ന് പറഞ്ഞ് ഞാൻ റെഡിയായി. അപ്പോൾ കിളി എന്തോ അമ്മുമ്മയോട് പറയുന്നുണ്ടായിരുന്നു. അവസാനം അമ്മൂമ്മ അവരോടൊപ്പം പോകാൻ തീരുമാനിച്ചു. ഞാനും അവരും ഒരുമിച്ചാണ് ഇറങ്ങിയത്. പോകുന്ന വഴി സീത എന്നെ കണ്ണിറുക്കി കാണിച്ചു ചിരിക്കുന്നുണ്ടായിരുന്നു. അവർ അങ്ങോട്ട് പോയി മറഞ്ഞപ്പോൾ ഞാൻ തിരിച്ച് വീട്ടിലേക്ക് എത്തി. അപ്പോഴേക്കും വാതിലുകളെല്ലാം അടച്ചിരുന്നു. ഞാൻ കോളിങ് ബെൽ അമർത്തി, ജനലിലൂടെ കിളി ആരാണെന്ന് നോക്കി. ഞാൻ ആണെന്ന് മനസ്സിലായപ്പോൾ വാതിൽ തുറന്ന് തന്ന് അടുക്കളയിലേക്ക് പോയി. ഞാൻ ഡ്രസ്സ് ഒക്കെ മാറി, അടുക്കളയിൽ ചെന്നു. എന്നെ കണ്ടഭാവം വെച്ചില്ല, തകൃതിയായ പണി നടക്കുകയാണ്. ഞാൻ ആരോടെന്നില്ലാതെ ഒരു ഗ്ലാസ് വെള്ളം വേണം എന്ന് പറഞ്ഞു. ഗൗനിക്കാതെ പണിയിൽ മുഴുകിയിരിക്കുകയാണ്. ഞാൻ വീണ്ടും വെള്ളം ആവശ്യപ്പെട്ടു. അപ്പോൾ ഒരു ഗ്ലാസ് വെള്ളം എടുത്തു സ്ലാബിനു മുകളിൽ വച്ചു.
ഞാൻ: വെള്ളം എന്താ കൈയ്യിൽ തന്നാൽ?
മിണ്ടുന്നില്ല, ഞാൻ വീണ്ടും ചൂണ്ടയിട്ടു.
ഞാൻ: ചോദിച്ചത് കേട്ടില്ലേ?
എന്തെങ്കിലും മറുത്തു പറഞ്ഞിട്ട് വേണം ഒരു പെട കൊടുക്കാൻ. അതിനും മറുപടിയില്ല.
ഞാൻ: എന്താണ് ഊമയാണോ?
എന്നെ ഒന്നു നോക്കി.
ഞാൻ: നോക്കി പേടിപ്പിക്കുന്നോ? കണ്ണ് ഞാൻ കുത്തി എടുക്കും.
തുടർന്നുകൊണ്ടിരുന്ന പണി നിർത്തി, പഴയ ശൈലിയിൽ കത്തി കയ്യിൽ പിടിച്ചു. ഇതുതന്നെ തക്കം എന്ന് ഞാനും കരുതി.
ഞാൻ: കത്തിയെടുത്ത് പേടിപ്പിക്കുന്നൊ?
ഞാൻ അടുത്തേക്ക് ചെന്നു, കത്തി എൻറെ നേരെ നീട്ടി.
ഞാൻ: കത്തി നീട്ടി പേടിപ്പിക്കുന്നോടി….
എന്ന് പറഞ്ഞു കൈവീശി ഇടതു കവിളിന് ഒന്ന് കൊടുത്തു. ആള് പെട്ടെന്ന് സ്തബ്ധയായി എന്നെ നോക്കി.
ഞാൻ: നോക്കി പേടിപ്പിക്കുന്നോടി.
എന്നുപറഞ്ഞ് വലതു കവിളിലും ഒന്ന് കൊടുത്തു. ഇതുകൊണ്ടതോടെ ആൾ ഒറ്റ പൊട്ടിക്കരച്ചിലായിരുന്നു.
ഞാൻ: കരയുന്നോടി, എന്തായിരുന്നു നിൻറെ പെർഫോമൻസ്? നീ അത്രയും കുട്ടികളുടെ മുൻപിൽ വെച്ച് എൻറെ കരണത്തടിച്ചില്ലേ? അത്രയും വേദനയൊന്നും ഇതിന് ഉണ്ടാവില്ല. ഇവിടെ ഇപ്പോൾ നമ്മൾ രണ്ടുപേരും മാത്രമേ ഉള്ളൂ. നിനക്ക് എൻറെ പ്രവർത്തി കണ്ടിട്ട് ഇപ്പോൾ വിഷമം തോന്നുന്നുണ്ടല്ലേ?

The Author

44 Comments

Add a Comment
  1. ഈ പാർട്ടും ഇഷ്ടായി. കിളി ഒരു പൊട്ടി പെണ്ണാണ് പാവം. വൈകാതെ തന്നെ കിളിക്ക് അജയൻ അവളെ വിട്ട്പോവില്ല എന്ന് മനസ്സില്ലാക്കിയാൽ മതിയായിരുന്നു. അവളെ പറഞ്ഞിട്ടും കാര്യമില്ല കുട്ടികളുടെ മനസാണ് . പോരാത്തതിന് നിഷിദ്ധവും .അതായിരിക്കാം കിളി പെട്ടന്ന് ഇങ്ങനെ ഒക്കെ ചെയ്യുന്നത്.
    അജയൻ കരാട്ടെ ഒക്കെ പഠിക്കുന്നുണ്ട് .. ഒരു തല്ലിനുള്ള ചാൻസ് കാണുന്നുണ്ട്?.
    എന്തായി എന്ന് കാത്തിരുന്ന് കാണാം.

  2. Superb story bro ?❤?❤?

  3. വിനോദ്

    കൊള്ളാം ഗംഭീരം ആയിട്ടുണ്ട് ❤

  4. Bro ee part nice ayyittund.Expecting next part soon.

  5. രുദ്ര ശിവ

    ❤️❤️❤️❤️❤️

  6. Muvattupuzhakkaaran

    കിടിലൻ part ആയിരുന്നു ഒത്തിരി സന്തോഷം ആയി bro ഒരു suggestion ond കിളിക്ക് ആഹ് ജോലി കിട്ടുന്നത് ആവട്ടെ അടുത്ത part aval തിരുവനന്തപുരത്ത് വരട്ടെ shibu ഇനി വേണ്ട പുള്ളിയെ ഒഴിവാക്കാം പേര്‌ reference വരുന്നതില്‍ പ്രശ്നമില്ല കിളിയും അജയനും തിരുവനന്തപുരത്ത് താമസിക്കട്ടെ കുറച്ച് കാലം ശേഷം അവരടെ കല്യാണത്തെ പറ്റീ സംസാരിക്കാം

  7. Machane ee part polichu vere level waiting for next part❤️❤️

  8. ചങ്ക്ന്ന് ഒരു ഭാര്യമിറാക്കിവച്ച ഫീൽ ???

  9. ??വായിക്കാൻ ഏറെ ഇഷ്ടം??

    nannayitund bro ??????

  10. വേട്ടക്കാരൻ

    എന്റെ പൊന്നു ദാസോ,എനിക്ക് ഈ ഭാഗം വളരെയധികം ഇഷ്ട്ടപ്പെട്ടു. വെല്യപ്രശ്‌നങ്ങോന്നുമില്ലാതെ അവരോന്നായാൽ മതിയായിരുന്നു.സൂപ്പർ

    1. നമുക്ക് ശ്രമിക്കാം Bro.

  11. Kollam kazhinja partukale apekshich ee part orupad sandhosham thannu…
    Ee flowil ninnum thazhotte povathe ee tempo maintain cheyyuka….. Waiting for next part

  12. Superb
    മുത്തേ ഒരു രക്ഷയുമില്ല
    ഇപ്പോൾ നായകന് ഒരു maturity വന്ന ഒരു feel. എന്തായാലും അടിപൊളി.
    Waiting 4 next
    ❤️❤️❤️❤️❤️❤️❤️❤️❤❤

    1. കാത്തിരിക്കു….

  13. ശെരിക്കും ഒരടിപൊളി പാർട്ട് ആയിരുന്നു, കഴിഞ്ഞ രണ്ട് പാർട്ട് വായിച്ചപ്പോൾ ഇണ്ടായ ആമൂഡ് മാറിക്കിട്ടി ഒന്ന് സമാധാനത്തോടെ എന്ജോയ് ചെയ്തു വായിച്ച ഒരു പാർട്ട്… അടുത്ത പാർട്ട് അപ്പോ പോളിക്ക് ?

  14. Hi….bro ……njan ee story first thotte vayikkunnnude ……pakshe ethe vare comment edan pattiyilla ……nice story man ….I like it … next partine Katta waiting ❤️❤️❤️

  15. Hi….bro ……njan ee story first thotte vayikkunnnude ……pakshe ethe vare comment edan pattilla ……nice story man ….I like it … next partine Katta waiting ❤️❤️❤️

  16. Super….ഒരുപാട് ഇഷ്ടമായി…

  17. കൊള്ളാം, super ആകുനുണ്ട്, അതൊരു വല്ലാത്തൊരു പൊട്ടി പെണ്ണ് തന്നെയാണ്. എന്തായാലും നായകൻ ഒരുപാട്അ മെച്ചപ്പെട്ടു ഇപ്പൊ.അടുത്ത ഭാഗം വേഗം വരട്ടെ

  18. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
    Waiting for the next part??…

  19. വളരെയധികം ഇഷ്ടപ്പെട്ടു ❤️ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    ….

    1. ഉടൻ വരും…..

  20. പടയാളി ?

    എന്റെ ദാസാ നീ മുത്ത് ആട.പഴയത് പോലെ ഒരു ദിവസം ഇടവിട്ട് അടുത്ത പാർട്ട്‌ തരണേടാ. എന്തോ നീ പുതിയ പാർട്ട്‌ ഇടാതിരിക്കുമ്പോൾ ഒരു സങ്കടം ആണ്. ഇത് പോലെ ഇനിയും കഥ എഴുതാൻ പടച്ചോൻ നിനക്ക് കഴിവ് തരട്ടെ?❤️ എത്രയും പെട്ടന്ന് അടുത്ത പാർട്ട്‌ താരുമെന്ന വിശ്വാസത്തോടെ
    പടയാളി?
    ഒപ്പ്

    1. ശ്രമിക്കാം Bro.

  21. Poli bro??❤️❤️❤️❤️❤️

  22. Last പേജിൽ എവിടെയോ കുറച്ച് missing പോലെ… ബാക്കി എല്ലാം എല്ലായ്പോഴും പോലെ പൊളിച്ചു ?

    1. എനിക്കും തോന്നി എന്തോ ഒരപാകത…… ഞാൻ ഒരു തുടക്കക്കാനല്ലെ എല്ലാം വഴിയെ ശരിയാകും Bro.

  23. ആ വന്നു അല്ലെ
    വായിച്ചിട്ടു വരാം
    ❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *