എൻ്റെ കിളിക്കൂട് 2 [Dasan] 341

 

സാധാരണ ഞങ്ങൾ മൂന്നുപേരും കൂടി ഇരുന്നാണ് ഭക്ഷണം കഴിക്കാറ് ഇന്ന് ഇതെന്തുപറ്റി ഞാൻ അമ്മൂമ്മയോട് നിങ്ങൾ കഴിക്കുന്നില്ല എന്ന് ചോദിച്ചപ്പോൾ ആ പെൺകൊച്ച് പിന്നെ കഴിക്കാം എന്നാണ് പറഞ്ഞത്. ഏതായാലും ഞാനും അവളും കൂടി പിന്നീട് കഴിച്ചു കൊള്ളാം നീ കഴിച്ചോളൂ. എനിക്ക് വിഷമമായി ഇവൾ എന്താണ് ഇങ്ങനെ രാവിലെ ഒരു കുഴപ്പവുമില്ലാതെ എന്നോട് സംസാരിച്ചിട്ട് പോയ ആളാണ് അതു കഴിഞ്ഞ് എന്ത് സംഭവിച്ചു നേരിട്ട് കണ്ട് ചോദിക്കാം എന്നു കരുതിയിട്ട് അവൾ ഇതുവരെ എനിക്ക് മുഖം തന്നിട്ടില്ല.

 

എനിക്ക് ഭയങ്കര വിഷമമായി ഞാൻ ചോറ് കഴിച്ചു എന്ന് വരുത്തി അവിടെ നിന്ന് എഴുന്നേറ്റ് എൻറെ റൂമിൽ പോയി കിടന്നു. അമ്മൂമ്മ ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ട് ഒരു മയക്കം ഉള്ളതാണ് അപ്പോൾ ഒറ്റയ്ക്ക് കിട്ടുമല്ലോ അവളെ എന്ന് പ്രതീക്ഷിച്ചിരുന്നു പ്രതീക്ഷകൾ എല്ലാം തകിടംമറിച്ച് അവളും ആ റൂമിലേക്ക് കയറി വാതിൽ അടച്ചു. വെളുപ്പിനുള്ള കളിയുടെ ക്ഷീണത്തിൽ ഞാൻ മയങ്ങി പോയി. അമ്മുമ്മ തട്ടി വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത് അന്നേരം സന്ധ്യമയങ്ങി വരുന്നതേ ഉണ്ടായിരുന്നുള്ളൂ.

 

ഞാൻ എഴുന്നേറ്റു ചെല്ലുമ്പോൾ ഡൈനിംഗ് ടേബിളിൽ ചായ ഇരിപ്പുണ്ടായിരുന്നു. അവളെ അവിടെയെങ്ങും കണ്ടില്ല ഞാൻ ചായ കുടിച്ചു സിറ്റൗട്ടിൽ ഇരുന്നു. ഏകദേശം 6.30 മണി ആയപ്പോൾ അമ്മൂമ്മ സിറ്റൗട്ടിലേക്ക് വന്നു എന്നോട് പറഞ്ഞു ” അജയ് നിനക്കുള്ള ചോറ് ഡൈനിംഗ് ടേബിളിൽ എടുത്തു വച്ചിട്ടുണ്ട് നീ കഴിച്ചിട്ട് കിടന്നോളൂ, ഞാനും അവളും കൂടി പിള്ളേർക്ക് കൂട്ടു കിടക്കാൻ പോവുകയാണ്. ഞാൻ പോകുന്നു എന്നു പറഞ്ഞപ്പോൾ അവളും വരുന്നു എന്ന് എന്നോട് പറഞ്ഞു ഗേറ്റ് ഒക്കെ പൂട്ടി ലൈറ്റ് ഓഫ് ചെയ്തിട്ട് വേണം നീ കടക്കാൻ ” അപ്പോൾ തലയിൽ ഇടിത്തീ വീണത് പോലെ എനിക്ക് അനുഭവപ്പെട്ടു.

 

ഇവൾക്ക് എന്ത് പറ്റി രാവിലെ എന്നെ ചേട്ടാ എന്നൊക്കെ വിളിച്ച് അഭിസംബോധന ചെയ്തതാണ്. ക്ഷമാപണം നടത്താൻ പലപ്രാവശ്യവും ശ്രമിച്ചതാണ് പക്ഷേ അതിനുള്ള അവസരം അവൾ എനിക്ക് തന്നില്ല. ഞാൻ ചെയ്തത് തെറ്റാണ്. എന്നാലും എന്നെ ഇത്രയും വെറുക്കാൻ എന്താണ് ചെയ്തത്?

The Author

5 Comments

Add a Comment
  1. ഞാൻ ഞാനാണ്

    ❤️??❤️❤️

  2. ഒരു തുടക്കക്കാരൻ ആയത് കൊണ്ട് തന്നെ കുറെ അധികം തെറ്റുകൾ ഉണ്ട്.ഒന്നാമത്തേത് ഇവൻ അവളെ മോളെ എന്ന് വിളിക്കുന്നു അവൾ തിരിച്ച് മോനെ എന്ന് വിളിക്കുന്നു എന്താണ് ബ്രോ ഇത് വെള്ളരിക്ക പട്ടണമോ.?കുറച്ച് ലാഗ് അടിക്കുന്നത് പോലെ തോന്നി ഞാൻ കഴിക്കാൻ ഇരുന്നു കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു ഇതേപോലെ കുറെ അടുത്ത് വായിക്കുമ്പോ ഒരു കല്ലുകടി ആയിട്ട് തോന്നി.പിന്നെ അവസാനം ഉണ്ടായിരുന്ന കരയുന്ന സീൻ അത്ര അങ്ങോട്ട് ശരി ആയില്ല.
    വരും പാർട്ടുകളിൽ തെറ്റുകൾ ഒന്നും ഉണ്ടാവാതെ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

    1. തെറ്റ് കുറ്റങ്ങൾ ചൂണ്ടി കാണിച്ചതിൽ വലിയ സന്തോഷം. എനിക്കും തോന്നിയിരുന്നു ആവർത്തന വിരസത തുടർന്ന് വരാതെ നോക്കാം. ഇനിയും തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാണിക്കണം എന്നാലെ എഴുത്തിൽ പുരോഗതി ഉണ്ടാവുകയുള്ളു. താങ്ക്സ്

  3. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *