എൻ്റെ കിളിക്കൂട് 2 [Dasan] 341

 

അമ്മൂമ്മയും അവളും കൂടി യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി. അവളൊന്നു സംസാരിക്കുകയോ നോക്കുകപോലും ചെയ്തില്ല. ഞാൻ അമ്മൂമ്മയോട് കൊണ്ടുപോയി ആക്കി തരണം എന്ന് ചോദിച്ചു. ഉടനെ അവൾ അമ്മയോട് എന്തോ പറയുന്നതുപോലെ തോന്നി അമ്മൂമ്മ എന്നോട് പറഞ്ഞു വേണ്ടടാ മോനെ അപ്പോൾ മനസ്സിലായി അവളാണ് ഇതിനുപിന്നിലെന്ന് ഞാൻ ഒന്നും പറയാതെ ഗേറ്റ് അടച്ച് അകത്തേക്ക് പോയി.

 

ടിവി ഓൺ ചെയ്ത് പരിപാടികൾ കണ്ടെങ്കിലും എൻറെ മനസ്സ് അവിടെയെങ്ങും നിൽക്കുന്നു ഉണ്ടായിരുന്നില്ല. ഞാൻ ആകെ വിഷമത്തിലാണ്. വിശപ്പ് തോന്നുന്നില്ല ഞാൻ ചോറ് എടുത്ത് വെള്ളത്തിൽ ഇട്ട് കറി ഫ്രിഡ്ജിൽ കയറ്റി വെച്ചു. ലൈറ്റുകൾ ഒക്കെ ഓഫ് ചെയ്തത് അവരുടെ മുറിയിൽ കയറി അവൾ കിടക്കുന്ന ഭാഗത്ത് അവളുടെ തലയിണയിൽ മുഖം അമർത്തി കിടന്നു. എണ്ണ തേച്ച് മുടിയുടെ മണം തലയണകൾ തങ്ങി നിന്നിരുന്നു. അങ്ങിനെ കിടന്നു ഉറങ്ങിപ്പോയി ഗാഢമായ ഉറക്കത്തിൽ പല സ്വപ്നങ്ങളും കണ്ടു.

 

രാവിലെ എഴുന്നേറ്റ് ബാത്റൂമിൽ പോയി ഫ്രഷ് ആയി പുറത്തേക്കൊന്നും ഗേറ്റുകൾ തുറന്നു. ഇപ്പോൾ സമയം 6.45 ഇന്നലെ ഒന്നും കഴിക്കാത്തതുകൊണ്ട് വയറു വിശപ്പിൻറെ വിളി ഉയർത്തി തുടങ്ങി. ഞാൻ അടുക്കളയിൽ ചെന്ന് കട്ടൻ ചായ വെച്ച് കുടിച്ചു. സിറ്റൗട്ടിൽ പോയിരുന്നു ഏകദേശം ഏഴ് കാൽ ഓടുകൂടി അമ്മൂമ്മയും കിളിയും എത്തിച്ചേർന്നു. ഞാൻ അവൾ വരുന്നതും നോക്കിയിരുന്നു എന്നാൽ അവൾ എനിക്ക് മുഖം തരാതെ നേരെ അടുക്കളയിലേക്ക് പോയി.

 

സാധാരണയായി അവളാണ് മുറ്റമടിക്കുന്നത് പക്ഷേ ഇന്ന് അമ്മൂമ്മയാണ് മുറ്റമടിക്കാൻ വന്നത് അതുകൊണ്ട് എഴുന്നേറ്റ് എൻറെ റൂമിലേക്ക് തന്നെ പോയി. അവിടെ ചെന്നിട്ടും എൻറെ മനസ്സ് അസ്വസ്ഥമായ അതുകൊണ്ട് ഞാൻ അവളെ തിരക്കി അടുക്കളയിലേക്ക് ചെന്നു. ശബ്ദമുണ്ടാക്കാതെ ചെന്നതിനാൽ അവൾ അറിഞ്ഞില്ല ചായയുടെ പലഹാരത്തിന് പണിയിലായിരുന്നു അവളെ പുറകിൽ കൂടി ചെന്ന് കെട്ടിപിടിച്ചു.

 

പെട്ടന്ന് ഞെട്ടിത്തരിച്ച് ഉച്ച ഉണ്ടാക്കാൻ ശ്രമിച്ചു അവളുടെ വായ കൈ കൊണ്ട് മൂടി കൈകളിൽ കടിച്ചു ഞാൻ വിട്ടില്ല അവൾ നല്ല ശക്തിയിൽ കയ്യിൽ കടിച്ചു വേദനിച്ചെങ്കിലും ഞാൻ പിന്മാറാൻ തയ്യാറായില്ല. ഞാൻ അവളോട് “എന്താണ് നീ എന്നോട് പിണങ്ങിയിരിക്കുന്നത് ” ചോദിച്ചു. അവൾ – ” അതിന് ഞാൻ നിന്നെ സ്നേഹിച്ചിട്ടില്ലല്ലോ ” ഞാൻ – ” അപ്പോൾ നീ ഇന്നലെ രാവിലെ ചേട്ടാ എന്നും, ഇനി എന്നും ഞാൻ ചേട്ടൻറെ ആയിരിക്കും എന്നുമൊക്കെ പറഞ്ഞില്ലേ ” അവൾ – ” ഞാൻ നേരത്തെ രക്ഷയ്ക്ക് വേണ്ടി വിളിച്ചതാണ് അതൊക്കെ പറഞ്ഞതും ” ഞാൻ – “ശരി, ഞാൻ മോളോടു ചെയ്ത എല്ലാ തെറ്റുകൾക്കും ഞാൻ മാപ്പ് ചോദിക്കുന്നു.

The Author

5 Comments

Add a Comment
  1. ഞാൻ ഞാനാണ്

    ❤️??❤️❤️

  2. ഒരു തുടക്കക്കാരൻ ആയത് കൊണ്ട് തന്നെ കുറെ അധികം തെറ്റുകൾ ഉണ്ട്.ഒന്നാമത്തേത് ഇവൻ അവളെ മോളെ എന്ന് വിളിക്കുന്നു അവൾ തിരിച്ച് മോനെ എന്ന് വിളിക്കുന്നു എന്താണ് ബ്രോ ഇത് വെള്ളരിക്ക പട്ടണമോ.?കുറച്ച് ലാഗ് അടിക്കുന്നത് പോലെ തോന്നി ഞാൻ കഴിക്കാൻ ഇരുന്നു കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു ഇതേപോലെ കുറെ അടുത്ത് വായിക്കുമ്പോ ഒരു കല്ലുകടി ആയിട്ട് തോന്നി.പിന്നെ അവസാനം ഉണ്ടായിരുന്ന കരയുന്ന സീൻ അത്ര അങ്ങോട്ട് ശരി ആയില്ല.
    വരും പാർട്ടുകളിൽ തെറ്റുകൾ ഒന്നും ഉണ്ടാവാതെ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

    1. തെറ്റ് കുറ്റങ്ങൾ ചൂണ്ടി കാണിച്ചതിൽ വലിയ സന്തോഷം. എനിക്കും തോന്നിയിരുന്നു ആവർത്തന വിരസത തുടർന്ന് വരാതെ നോക്കാം. ഇനിയും തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാണിക്കണം എന്നാലെ എഴുത്തിൽ പുരോഗതി ഉണ്ടാവുകയുള്ളു. താങ്ക്സ്

  3. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *