ഞാനവിടെ എന്നിൽ നിന്നും അടർത്തിമാറ്റി എന്നിട്ട് ചോദിച്ചു “എന്തിനാണ് കരഞ്ഞത്” അവൾ :-” ഭയന്നുപോയി ഇടി വെട്ടിയപ്പോൾ ” ഞാൻ പറഞ്ഞു ” സാരമില്ല പോയി കിടന്നോ ഞാൻ ഹാളിൽ വന്ന് ഇരുന്നുകൊള്ളാം” ഞാൻ അവളെയും കൊണ്ട് ഹാളിലേക്ക് വന്നു ഒരു കസേരയിൽ ഇരുന്നു അവളോട് കിടക്കാൻ പറഞ്ഞു അവൾ ഹാളിലെ സെറ്റിൽ കിടന്നു. അടുത്തുള്ള കസേരയിൽ ഞാനും ഇരുന്നു മഴ തകർത്തു പെയ്തു കൊണ്ടിരുന്നു ഇടിയും ശക്തിയിൽ വെട്ടുന്നു ഉണ്ടായിരുന്നു വെളിച്ചം ഇല്ലാതിരുന്നതിനാൽ ഞാൻ തപ്പിത്തടഞ്ഞ് ഒരു മെഴുകുതിരി ഡൈനിങ് ടേബിളിൽ കത്തിച്ചു വച്ചു,
ആ വെളിച്ചത്തിൽ അവൾ കിടന്നുറങ്ങുന്നത് ഞാൻ കണ്ടു പക്ഷേ ഉറങ്ങുകയായിരുന്നില്ല കുറച്ചുകഴിഞ്ഞ് അവൾ എഴുന്നേറ്റു അവൾ എഴുന്നേറ്റ് ഡൈനിങ് ടേബിൾ മേൽ പോയി തലചായ്ച്ച് കിടന്നു ആ വെളിച്ചത്തിൽ അവളെ കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു. ഞാൻ എഴുന്നേറ്റ് അവൾ ഇരിക്കുന്നതിന് ഓപ്പോസിറ്റ് കസേരയിൽ പോയിരുന്നു കിടന്നിരുന്ന അവൾ എഴുന്നേറ്റ് കൈകളിൽ കൈ താങ്ങി എന്നെ നോക്കിയിരുന്നു. ഞാൻ അവളോട് സംസാരിക്കാൻ മുതിർന്നു ” എന്തിനാണ് മോളെ നീ എന്നോട് ഇങ്ങനെ ദേഷ്യം കാണിക്കുന്നത്?” അപ്പോൾ അവൾ പറഞ്ഞു ” എന്നെ നീ എന്താണ് ചെയ്തത് നീ ചെയ്ത തെറ്റിനെ തീവ്രത നിനക്ക് ഇനിയും മനസ്സിലായില്ലേ?”
ഞാൻ അവളോട് മാപ്പുപറഞ്ഞു കാലുപിടിച്ചു മാപ്പ് പറയുന്നതുപോലെ മാപ്പുപറഞ്ഞു ഞാൻ കരഞ്ഞു എന്നോട് ക്ഷമിക്കണം എന്ന് ഞാൻ ആവത് പറഞ്ഞു. ഞാൻ പൊട്ടി പൊട്ടി കരഞ്ഞു എന്നോട് ക്ഷമിക്കൂ എന്നോട് ക്ഷമിക്കൂ എന്ന് ഞാൻ കരച്ചിലിനിടയിൽ പറയാനുണ്ടായിരുന്നു. അങ്ങനെ കരഞ്ഞു കൊണ്ട് ഞാൻ ആ ടേബിളിൽ തലചായ്ച്ചു കിടന്നു. അനക്കമൊന്നും കാണാതിരുന്നതിനാൽ ഞാൻ വീണ്ടും തലപൊക്കി നോക്കി അവൾ അങ്ങിനെ തന്നെ എന്നെ നോക്കിയിരിക്കുകയാണ്.
ഞാൻ പറഞ്ഞു: – എൻറെ മോളെ എനിക്ക് ഇന്നലെ അങ്ങിനെ ഒരു അബദ്ധം പറ്റി ഇപ്പോൾ എനിക്ക് മോളോട് അതിരില്ലാത്ത സ്നേഹം മാത്രമേയുള്ളൂ ഞാൻ നിന്നെ സ്നേഹിക്കുന്നു മോളെ ഞാൻ ഇനിയൊരിക്കലും മോളെ ശല്യപ്പെടുത്തില്ല സത്യം ഒരു നോക്കു കൊണ്ട് പോലും ശല്യം ചെയ്യില്ല. വീണ്ടും ഞാൻ കരയാൻ തുടങ്ങി എനിക്ക് സഹിക്കാൻ കഴിഞ്ഞിരുന്നില്ല അവൾ എന്നോട് കാണിച്ച പ്രവർത്തി ആലോചിച്ച് പൊട്ടി പൊട്ടി കരഞ്ഞു വീണ്ടും ഞാൻ തല ചായ്ച്ചു കിടന്നു. അപ്പോഴും പുറത്ത് മഴ തകർത്തു പെയ്യുകയായിരുന്നു.
❤️??❤️❤️
❤️❤️
ഒരു തുടക്കക്കാരൻ ആയത് കൊണ്ട് തന്നെ കുറെ അധികം തെറ്റുകൾ ഉണ്ട്.ഒന്നാമത്തേത് ഇവൻ അവളെ മോളെ എന്ന് വിളിക്കുന്നു അവൾ തിരിച്ച് മോനെ എന്ന് വിളിക്കുന്നു എന്താണ് ബ്രോ ഇത് വെള്ളരിക്ക പട്ടണമോ.?കുറച്ച് ലാഗ് അടിക്കുന്നത് പോലെ തോന്നി ഞാൻ കഴിക്കാൻ ഇരുന്നു കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു ഇതേപോലെ കുറെ അടുത്ത് വായിക്കുമ്പോ ഒരു കല്ലുകടി ആയിട്ട് തോന്നി.പിന്നെ അവസാനം ഉണ്ടായിരുന്ന കരയുന്ന സീൻ അത്ര അങ്ങോട്ട് ശരി ആയില്ല.
വരും പാർട്ടുകളിൽ തെറ്റുകൾ ഒന്നും ഉണ്ടാവാതെ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
തെറ്റ് കുറ്റങ്ങൾ ചൂണ്ടി കാണിച്ചതിൽ വലിയ സന്തോഷം. എനിക്കും തോന്നിയിരുന്നു ആവർത്തന വിരസത തുടർന്ന് വരാതെ നോക്കാം. ഇനിയും തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാണിക്കണം എന്നാലെ എഴുത്തിൽ പുരോഗതി ഉണ്ടാവുകയുള്ളു. താങ്ക്സ്
❤️❤️❤️