എൻ്റെ കിളിക്കൂട് 5 [Dasan] 431

 

ചെറിയ രീതിയിൽ കാലുകുത്തിയ നടക്കുന്നുണ്ട്, കിടക്കാനും എഴുന്നേൽക്കാനും കുറച്ച് ബുദ്ധിമുട്ടാണ്. പക്ഷേ കഴിഞ്ഞ രാത്രിയിൽ എങ്ങനെ എൻറെ അടുത്ത് വന്നു കിടന്നു. ഏതുവിധേനയും വന്നു പോകും ആ വിധത്തിലുള്ള ഇടിവെട്ട് അല്ലേ ഇന്നലെ നടന്നത്. പേടി ആയാൽ ഏതു വേദനയും പമ്പകടക്കും. ഏതായാലും രാത്രിയിലെ സംഭവങ്ങൾ ഒന്നും മുഖഭാവത്തിൽ കാണുന്നില്ല. ഇതെന്തൊരു പെണ്ണ് ഈ പെണ്ണുങ്ങൾ ഒക്കെ ഇങ്ങനെയാണോ? ഒരു പിടിയും കിട്ടുന്നില്ലല്ലോ ഭഗവാനെ. എന്നാലോചിച്ചു നിൽക്കുമ്പോൾ പക്ഷി വാതിൽതുറന്ന് തൊങ്ങി തൊങ്ങി വരുന്നു,

 

ഞാൻ പിടിച്ച് കട്ടിലിൽ കൊണ്ടുപോയി ഇരുത്തി കാലുകൾ തുടച്ചു മുകളിലേക്ക് വച്ചുകൊടുത്തിട്ട് “കിടക്കണോ” എന്നു ചോദിച്ചു അതിനു പതിവു ശൈലി തന്നെ മിണ്ടുന്നില്ല. പിടിച്ചു കിടത്തി രാത്രിയിൽ ബാത്റൂമിൽ നനച്ചിട്ടിരുന്ന കിളിയുടെ വസ്ത്രവും എടുത്ത് പുറത്തേക്കിറങ്ങി. തലേദിവസത്തെ വസ്ത്രവും വാഷിംഗ് മെഷീനിൽ കിടക്കുകയാണ്. എൻറെ കഴിഞ്ഞദിവസം മാറ്റിയ തുണികളും അമ്മയുടെ തുണികളും എടുത്ത് സോപ്പുപൊടി ഇട്ട് മെഷീൻ ഓൺ ചെയ്തു. അടുക്കളയിൽ വന്നിരുന്നപ്പോൾ അമ്മുമ്മ ചിറ്റയുടെ വീട്ടിലെ വിശേഷങ്ങൾ പറയാൻ തുടങ്ങി, കുട്ടികളുടെ വികൃതിയും,

 

ചിറ്റക്ക് അവർ ഒരു സ്വസ്ഥതയും കൊടുക്കുന്നില്ല എന്നാണ് അമ്മുമ്മ പറയുന്നത്, ഞാൻ അതൊക്കെ കേട്ട് അങ്ങനെ ഇരുന്നു. എൻറെ മനസ്സിലപ്പോഴും കിളിയെ കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു. അമ്മയുടെ ചോദ്യം കേട്ടാണ് ഓർമ്മകളിൽനിന്നും ഉണർന്നത് ” എന്താടാ ചെക്കാ കട്ടിലിനരികിൽ ഒരു വടി ഇരിക്കുന്നത്?” ഞാൻ പറഞ്ഞു:- “ഞാനാ വാതിൽക്കൽ ആണ് കിടക്കുന്നത്, കിളിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തോണ്ടി വിളിക്കാൻ വേണ്ടി വെച്ചതാണ് ” അപ്പോഴാണ് അമ്മൂമ്മ വരുന്നതിനുമുമ്പ് ആ വടിയെടുത്തു മാറ്റണമെന്ന് മറന്നു പോയെന്നുള്ള കാര്യം ഓർമ്മിക്കുന്നത്.

 

അറിഞ്ഞ സ്ഥിതിക്ക് ഇനി ഒന്നും ചെയ്യാൻ കഴിയില്ല. വാഷിംഗ് കഴിഞ്ഞു എന്നുള്ള ബസർ കേട്ടപ്പോൾ അടുത്തഘട്ടം ചെയ്യാനായി ഞാൻ എഴുന്നേറ്റു ചെന്ന് വസ്ത്രങ്ങൾ അഴുക്കുവെള്ളം കളഞ്ഞു ടാപ്പ് തുറന്ന് വെള്ളം നിറച്ച് വീണ്ടും മെഷീൻ ഓൺ ചെയ്തു. ചായകുടിയും കഴിഞ്ഞ് മുറിയിൽ കയറി പുസ്തകം വായന തുടങ്ങി. അര-മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ അമ്മൂമ്മ വന്ന് ” എടാ തുണി ഒന്നു ഉണങ്ങാനിട്ട വന്നിരുന്നു വായിക്ക്” അപ്പോഴാണ് തുണിയുടെ കാര്യം ഓർമ്മ വരുന്നത് എഴുന്നേറ്റുപോയി പിഴിഞ്ഞ് ഡ്രയറിലേക്ക് ഇട്ടു അവിടെത്തന്നെ നിന്നു അതിൻറെ പ്രവർത്തനം നിന്നപ്പോൾ തുണിയെല്ലാം എടുത്ത് ബക്കറ്റിലിട്ട് അയയിൽ കൊണ്ടുപോയി വിരിച്ചു. എന്നിട്ട് വായനയിൽ മുഴുകി.

The Author

23 Comments

Add a Comment
  1. പാലാക്കാരൻ

    Bro kadha adipoly anu slow and steady. But ee dhinacharyakal epolum parayathe idakoke skip cheyumo change cheyumo avam

  2. കൊള്ളാം, super ആകുന്നുണ്ട്. ഒരു വെറൈറ്റി കഥ ആണല്ലോ

  3. ഇതിന്റെ ബാക്കി എവിടെ ഇത്രയും സൂപ്പർ ???ഒരു സിനിമയ്ക്കുള്ള lovestory ഉണ്ട് ????

  4. Ayyo machane nirthalle adipoli feel story aanu theerchayayum thudaranam adutha part nayi katta waiting ❤️❤️

  5. വായനക്കാരൻ

    കഥ സൂപ്പർ ബ്രോ
    ഇങ്ങനെ സ്ലോ ബിൽഡപ്പ് മതി
    ഇടക്ക് അമ്മ അമ്മൂമ്മ എന്ന് മാറുന്നത് മാത്രമാണ് ഒരു പ്രശ്നം

  6. ബ്രോ,
    നല്ല രീതിയിൽ തന്നെ ആസ്വദിച്ചു വായിക്കാൻ പറ്റുന്നുണ്ട്…….
    ഈ ഭാഗവും നന്നായിരുന്നു.
    തീർച്ചയായും ഇത് തുടരണം ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. ❣️

  7. എല്ലാ അഭിപ്രായങ്ങൾക്കും നന്ദി, ആവർത്തനവിരസത കഴിവതും ഒഴിവാക്കാൻ നോക്കാം. വിമർശനമാണ് എഴുത്തുതുകാരൻ്റെ വിജയം. വിമർശനം എപ്പോഴും സർഗ്ഗാത്മകമായിരിക്കണം. അല്ലാതെ ഒഴുക്കൻമട്ടിൽ വിമർശിക്കാൻ ആർക്കും സാധിക്കും. വിരസത തോന്നുന്നുവെങ്കിൽ അടുത്ത പാർട്ടോടുകൂടി നിർത്താം.

    1. Orikkalum illa iniyum orupad partukal venam nalla super feel anu bro de story vayikumbol kittunathu theerchayayum adutha partukal venam kaathirikunnu

      Abhijith

  8. നന്നായിട്ടുണ്ട് bro thudaruka

  9. കഥ തുടരട്ടെ ബ്രോ, നല്ല ഫീൽ ഉണ്ട് വായിക്കുമ്പോൾ

  10. Good,നന്നായിപ്പോകുന്നുണ്ട്,അങ്ങനെ തന്നെ പോട്ടെ

  11. BRo ഇതുപോലെ തന്നെ മുന്നോട്ടു പോവട്ടെ, നല്ല കഥ ശെരിക്കും ആസ്വദിച്ചു ഇരിക്കുവാൻ പറ്റുന്നുണ്ട് ❤❤

  12. ആവർത്തന വിരസത…
    ഇപ്പോൾ ചെറിയ വെറുപ്പിക്കൽ ആയി

  13. നിർത്തേണമെന്ന് ഞാൻ ഒരിക്കലും പറയില്ല….ഇപ്പൊ കിട്ടുന്ന സൂപ്പർ ഫീലുണ്ടല്ലോ ഉഫ്❤️?…. അപ്പൊ next പാർട്ട്‌ പോന്നോട്ടെ waiting???

  14. ചാക്കോച്ചി

    മച്ചാനെ സംഭവം കൊള്ളാം.. ഉഷാറായിട്ടുണ്ട്…..എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..

  15. ??വായിക്കാൻ ഏറെ ഇഷ്ടം??

    നല്ല രസമുണ്ട് വായിക്കാൻ
    ആവർത്തന വിരസത അറിയാന്നില്ല
    എത്രയും പെട്ടെന്ന് അടുത്ത ഭാഗം
    തരണം
    ????????????????????????????????????

  16. നന്നായിട്ടുണ്ട്. തുടരുക. അടുത്ത പാർട്ടിൻ വേണ്ടി വെയിറ്റ് ചെയ്യുന്നു

  17. വേട്ടക്കാരൻ

    എന്റെ ദാസോ,ഇങ്ങനെ തന്നെ മുന്നോട്ടുപോകട്ടെ.സൂപ്പർ നല്ല ഫീലുണ്ടായിരുന്നു.ഓരോ പാർട്ടും ഒന്നിനൊന്നു സൂപ്പറായിട്ടുണ്ട്.

  18. Enthayalum thudaruga oru nalla katha thanne ane so waiting

  19. പ്രിൻസ്

    കൊള്ളാം
    ഈ ഒരു ഫ്ലോയിൽ തന്നെ പോകട്ടെ

Leave a Reply

Your email address will not be published. Required fields are marked *