നല്ല അസ്സൽ പോലീസ് വേഷംഅങ്ങനെ ആലോചിച്ചു നിന്ന എന്നെനോക്കി കണ്ണിറുക്കികൊണ്ട് അവൾ പിന്നെയും സംസാരം തുടർന്നു…..
നീ എന്നെ പൊളളിച്ചതിനു നിന്നെ വേണമെങ്കിൽ എനിക്ക് അകത്താക്കാം… പക്ഷെ ഞാൻ അത് ചെയ്യിക്കുന്നില്ല….പക്ഷെ ഇനി നീ മേലാൽ ആരോടും ഇത് ആവർത്തിക്കരുത്…. അതിനാണ് ഇപ്പോ ചേട്ടൻ നിനക്കൊരു സമ്മാനം തന്നത്…..
അമ്മുവിന്റെ മുഖഭാവവും ഡയലോഗും ഒക്കെ കേട്ടെനിക്ക് ചെറിയൊരു രോമാഞ്ചം വന്നു…
ഞാൻ കൂടെയുളളതിന്റെ ധൈര്യം ആണെന്ന് എനിക്ക് മനസ്സിലായി… അതിൽ എനിക്ക് സന്തോഷവും തോന്നി…
അവൾ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ തുടങ്ങി…..
ഡാ മോനെ…. ഇനി……
ഇനി നീ ഇതുപോലത്തെ പണിയായിട്ട് വല്ല പിള്ളേളരേ ഉപദ്രവിച്ചു എന്ന് ഞാൻ അറിഞ്ഞാൽ…..
നിന്റെ അച്ഛനെയും അമ്മയെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി അവരുടെ മുന്നിൽ വെച്ച് നിന്നെ ഷെഡ്‌ഡി പുറത്ത് കുനിച്ചു നിർത്തി
ലാത്തികൊണ്ടടിച്ചു നട്ടെല്ലൊടിച്ചു പഞ്ചസാര വെളളം കുടിപ്പിച്ചിട്ടേ വീടു…..
ഇത്രയും കേട്ടതോടെ അവന്റെ കൂട്ടുകാരൻ തൊരപ്പൻ ഓടി…
ഇവളോട് ക്ഷമ പറയെടാ….
ഞാൻ ഇത്തിരി കനത്തിൽ തന്നെ പറഞ്ഞു….
പേടികൊണ്ട് വിക്കി വിക്കി സോറി പറഞ്ഞതും പിന്നെ അവിടെ നിൽക്കാൻ നമ്മുടെ ടോണിക്കുട്ടന് സാധിച്ചില്ല…
അവൻ പേടിയോടെ കാലും വലിച്ചു വെച്ച് അവിടെ നിന്നും ഓടി എന്ന് വേണം പറയാൻ….
അപ്പോഴേക്കും അമ്മൂസിന്റെ ഒരു കൂട്ടുകാരി അവളെ കണ്ടു……
ദേ അശ്വതി വന്നേക്കണു എന്ന് പറഞ്ഞു വിളിച്ചു കൂവി….
അത് കേട്ടതും ഒരു 5, 8 പിളേളർ ഞങ്ങളുടെ ചുറ്റും കൂടി….
അമ്മൂനോട് വിശേഷമൊക്കെ ചോദിക്കുന്ന കൂട്ടത്തിൽ ഞാൻ ആരാണെന്ന് ആരോ ചോദിച്ചു…..
അവൾ ഒന്നാലോചിച്ചിട്ടു…….
ഇതെന്റെ ചേച്ചിയെ കെട്ടാൻ പോകുന്ന ചേട്ടനാ……..അതും പറഞ്ഞു എന്നെ കളളകണ്ണിട്ടു നോക്കിചിരിച്ചു
അത് കേട്ടതും എന്റെ മുഖത്തേക്കുളള ചോരയോട്ടം കൂടി…. കാര്യം എന്തൊക്കെയാണേലും അമ്മൂസിന്റെ വായിൽനിന്നും പെട്ടെന്ന് അങ്ങനെ കേട്ടപ്പോ ഞാൻ തരിച്ചു നിന്നുപോയി….
അപ്പോളാണ് ഒരാൾ അവിടേക്ക് കേറി വരുന്നത് കണ്ടത്…. ഞങ്ങളെ കുറെ നേരമായി കാണാത്തതു കൊണ്ട് അന്വേഷിച്ചു വരികയാണ് കിച്ചൂസ്…
ദേ കിച്ചുചേച്ചിയും വന്നിട്ടുണ്ടോ….
അനഘയാണ് അത് പറഞ്ഞതെന്ന് പിന്നീടുളള പരിചയപ്പെടലിൽ എനിക്ക് മനസ്സിലായി….
അങ്ങനെ കിച്ചു നടന്നു ഞങ്ങളുടെ അടുത്തെത്തി…..
നല്ല ആളുകളാണ്…. പുതിയ സ്ഥലത്തു ചെന്നിട്ട് ഒന്ന് വിളിക്കുക പോലും ചെയ്തില്ല…. അനഘ പരിഭവം കാണിച്ചു പറഞ്ഞു
Bro njan eppo broyude Oru aradhakan annu ♥️ enthoru realistic annu story
Poli bro