?എന്റെ കൃഷ്ണ 2 ? [അതുലൻ ] 2096

നിനക്കറിയില്ലേ കുട്ട്യേ എനിക്ക് ഫോൺ ഇല്ലന്നുളളത്…… കിച്ചൂസ് അനഘയുടെ പിണക്കം കണ്ട് ചിരിയോടെയാണ് അത് പറഞ്ഞത്….

അങ്ങനെ പിളേളർ വിശേഷങ്ങളും തമാശകളും ഒക്കെ പറഞ്ഞു കഴിഞ്ഞതും….ഞങ്ങൾ ഇറങ്ങുകയാണെന്ന് അവരോട് പറഞ്ഞ് തിരിയാൻ പോയ ഞങ്ങളുടെ അടുത്തേക്ക് വന്ന അനഘ…….

എന്നെയും കിച്ചുവിനെയും ചേർത്ത് നിർത്തിക്കൊണ്ട്….
അടിപൊളി …ചേട്ടനും ചേച്ചിയും സൂപ്പർ മാച്ചാണെന്നുപറഞ്ഞു ആക്ഷൻ കാണിച്ചു ??….

ദൈവമേ ഈ പിളേളർ ഇത് എന്ത് ഭാവിച്ചാ…… കിച്ചൂസിനെ നോക്കിയതും ഞാൻ കണ്ടത് അവൾ വെട്ടിവിയർക്കുന്നതാണ്…. ചുണ്ടിനു മുകളിൽ വിയർപ്പ് പൊടിഞ്ഞിരിക്കുന്നു…. കഴുത്തിൽ ചെറുമുടികൾ വിയർപ്പിൽ പറ്റി പിടിച്ചിരിക്കുന്നു….. മുഖമാണെങ്കിൽ നാണം വന്നു ചൊക ചൊകാന്നു ആയി….

അങ്ങനെയൊരു കോലത്തിൽ അവളെ കണ്ടപ്പോ സത്യം പറയാലോ…. എനിക്കപ്പോൾ തന്നെ അവളെ കെട്ടിപിടിച്ചു കഴുത്തിൽ മുഖം ചേർത്ത് ഒരുമ്മ കൊടുക്കാൻ തോന്നി

പിന്നെ അധികനേരം അവിടെ നിന്നില്ല… എല്ലാവരോടും യാത്ര പറഞ്ഞു താഴെയിറങ്ങി ഞങ്ങൾ കാറിന്റെ അടുത്തെത്തി……

ഞാൻ നേരെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു….
വന്നപോലെതന്നെ അമ്മൂസ് മുന്നിൽ കേറുമെന്ന എന്റെ പ്രതീക്ഷ തെറ്റി…
അമ്മൂസ് എന്തോ മനസ്സിൽ കരുതിയ പോലെ ഓടി പിന്നിൽ കയറി…..

കിച്ചൂസിനു അതുകണ്ടതും ആകെ വെപ്രാളമായി……

അങ്ങനെ എന്നെയൊന്നു പാളി നോക്കി കിച്ചൂസ് പിന്നിലെ ഡോർ തുറന്ന് കയറിയിരുന്നു….

എന്നെ എന്താ ചേച്ചിയും അനിയത്തിയും കൂടി വെറും ഡ്രൈവർ ആക്കിയോ….ആരെങ്കിലുമൊരാൾ മുന്നിലിരിക്കു….

അമ്മൂസ് എണീക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു….

എന്റെ പറച്ചിൽ കേട്ട് കിച്ചൂസ് ആകെ ഷോക്കായി… അമ്മൂസ് എന്റെ ചോദ്യം കേട്ട് ചിരിക്കയാണുണ്ടായത്….

അയ്യോ ഏട്ടാ… അത് ഇവൾ മുന്നിൽ കയറുമെന്ന് കരുതി….
അതുകൊണ്ടാ ഏട്ടാ….
അല്ലാതെ വേറൊന്നും കരുതിയിട്ടല്ല…..
അത് പറഞ്ഞതും കിച്ചൂസിന്റെ കണ്ണൊന്നു നിറഞ്ഞു

പിന്നെ ഒട്ടും ആലോചിക്കാതെ അവൾ ഇറങ്ങി മുന്നിൽ കയറി….

എന്നിട്ട് എന്നെ നോക്കി……..

സീറ്റ്‌ ബെൽറ്റ്‌ ഇട്ടോളൂട്ടോ…..
അതും പറഞ്ഞു അവൾ മുഖം താഴ്ത്തിയിരുന്നു….

ഉവ്വ് സാർ… ഇട്ടോളാം എന്ന് ഞാനും ചിരിയോടെ പറഞ്ഞു

അപ്പോഴാണ് എന്റെ കിച്ചൂസ്സിന്റെ മുഖമൊന്നു തെളിഞ്ഞത്….
പോ ഏട്ടാ… കളിയാക്കല്ലേ എന്നും പറഞ്ഞു അവൾ സൈഡിലേക്ക് നോക്കിയിരുന്നു…

ഇതെല്ലാം കാണുന്ന അമ്മൂസിന്റെ കളളച്ചിരി മിററിലൂടെ ഞാൻ കാണുന്നുണ്ടായിരുന്നു…..

The Author

274 Comments

Add a Comment
  1. Bro njan eppo broyude Oru aradhakan annu ♥️ enthoru realistic annu story
    Poli bro

Leave a Reply

Your email address will not be published. Required fields are marked *