?എന്റെ കൃഷ്ണ 2 ? [അതുലൻ ] 2096

എന്തിനാ കിച്ചൂസ്സേ മുഖം വീർപ്പിച്ചു ഇരിക്കണേ…. ഒരു ഫോൺ അത്യാവശ്യം അല്ലേ….. അതോണ്ടല്ലേ വാങ്ങിയേ….. (അവളുടെ പിണക്കം കാണാൻ നല്ല രസാട്ടോ…. )

അതുകൊണ്ട് …….? ഇത്രയും വിലയുളളതൊക്കെ വാങ്ങണോ?…എന്തിനാ ഇങ്ങനെ പൈസ കളയന്നെ……

അവളുടെ ചോദ്യത്തിന് ഞാനൊന്ന് ചിരിച്ചുകൊടുത്തു…

എന്നിട്ട് അവളോടായി പറഞ്ഞു…
ഇത്രയും നാളും വണ്ടിയോടിച്ചു കിട്ടിയിരുന്ന പൈസ സേവിങ്സ് ആയിരുന്നു…. ഫെബിൻ ആയിട്ട് വല്ലപ്പോഴുമുളള ബിയറടിക്കലും,സിനിമ കാണലും, ചെറിയ ഷോപ്പിംഗും ഒക്കെയേ ചിലവെന്ന് പറയാൻ ഉളളു….
വീട്ടിലെ കാര്യങ്ങൾ ഒക്കെ അച്ഛന്റെ ബാങ്ക് അകൗണ്ടിൽ നിന്നും നല്ല രീതിയിൽ തന്നെ നടക്കുന്നുണ്ട്…
പിന്നെ പൈസ ചിലവാക്കാൻ ആരുമെന്റെ ജീവിതത്തിലേക്ക് കടന്നുവന്നിട്ടുമില്ല…

പക്ഷെ ഇപ്പോൾ അങ്ങനെയല്ലല്ലോ ….. അതും പറഞ്ഞു ഇടം കണ്ണിട്ട് കിച്ചുവിനെയൊന്ന് നോക്കി…..

അവളെയെന്റെ പെണ്ണാക്കി എന്ന് പറയാതെ പറയുന്ന എന്നെ നോക്കാതെ ചുണ്ടിലൊരു ചിരി വരുത്തി ചെറുതായി തലകുനിച്ചു ഇരിക്കയാണ് അവൾ….

പറഞ്ഞ കാര്യം അവൾക് ഏറെക്കുറെ മനസ്സിലായെന്ന് എനിക്കും ബോധ്യമായി

അപ്പോളേക്കും നല്ല ചൂട് പിസ മുന്നിലെത്തി…..
അതിൽനിന്നൊരു പീസ് എടുത്ത് കിച്ചൂസിന്റെ നേർക്ക് കൊണ്ടുപോയി….

അപ്പോഴേക്കും പെണ്ണ് പിന്നെയും കളളപിണക്കം കാണിച്ചു ….

പിണങ്ങാതെ കഴിക്കെന്റെ കിച്ചുവേ…..
പ്ലീസ് മാഡം….. എന്ന് കൂടി പറഞ്ഞതോടെ പെണ്ണിന് ചിരിവന്നു….
ചിരിച്ചുകൊണ്ട് തന്നെയവൾ എന്റെ കയ്യിൽനിന്നുതന്നെ കഴിച്ചു…..

ഹോ എന്താ സ്നേഹം രണ്ടിനും… അമ്മൂസ് കളിയാക്കിയ പോലെ പറഞ്ഞു

അമ്മൂസും കൂടെയുണ്ടെന്ന് ഇപ്പൊ പലപ്പോഴായി ഞങ്ങൾ മറക്കുന്നു ??

ഇവളിപ്പോ പല വട്ടമായി നന്നായി തന്നെ താങ്ങുന്നു….
അത് മനസ്സിൽ കരുതി അവളുടെ ചെവിക്ക് പിടിക്കാൻ പോയതും അവളെന്റെ കയ്യിൽ പിടിച്ചു….
പ്ലീസ് പ്ലീസ് പ്ലീസ്… അമ്മൂസ് പാവല്ലേ എന്ന് പറഞ്ഞു കൊഞ്ചി….

ഞങ്ങളുടെ കാണിക്കൽ ഒക്കെ കണ്ടിട്ട് ക്ലീനിങ്ങിനു നിൽക്കുന്ന ചേച്ചിമാർ വരെ ചിരിക്കയാണ്…

അമ്മു അപ്പോൾ പെട്ടിതുറന്നു ഫോൺ എടുത്ത് അവളുടെ സെൽഫി എടുക്കാൻ ആരംഭിച്ചു… ഞങ്ങൾ അതൊന്നും മൈൻഡ് ചെയ്യാതെ ഓരോന്ന് ഒക്കെ പറഞ്ഞിരിക്കുകയായിരുന്നു…

ദേ രണ്ടുപേരും എന്റെ ഫോട്ടോസ് ഒക്കെയൊന്ന് നോക്കിയേ .. നേരിട്ട് കാണുബോളാണോ ഫോട്ടോയിൽ കാണുന്നതാണോ ഭംഗിയെന്ന് നോക്കി പറ എന്നുംപറഞ്ഞവൾ ഫോൺ എനിക്ക് നേരെ നീട്ടി…..

ഞാൻ ഫോൺ വാങ്ങിയതും ഫോട്ടോ കാണാൻ കിച്ചൂസും എന്നോട് ചേർന്നിരുന്നു….

The Author

274 Comments

Add a Comment
  1. Bro njan eppo broyude Oru aradhakan annu ♥️ enthoru realistic annu story
    Poli bro

Leave a Reply

Your email address will not be published. Required fields are marked *