പക്ഷെ ഗാലറി ഓപ്പൺ ചെയ്തപ്പോൾ കണ്ടത് എന്റെയും കിച്ചൂസിന്റെയും കുറെ കാന്റിഡ് പിക്സ് ആണ്….. അത് കണ്ടതും ഞങ്ങൾ പരസ്പ്പരം നോക്കി കണ്ണുമിഴിച്ചിരുന്നു…. വല്ലാത്തൊരു നാണം രണ്ടിനും…. ???
ആ ഫോട്ടോകൾ കണ്ടാൽ ശെരിക്കും ഭാര്യയും ഭർത്താവും ആണെന്നെ പറയു….. മോശം പറയരുതല്ലോ…. അത്രക്കും മാച്ച് ആണ് ഞങ്ങൾ ?..
ഒരു നന്ദി വാക്കെന്നോണം ഞങ്ങൾ അമ്മുവിനെ നോക്കി ചിരിച്ചു…
ഇതൊക്കെ ചെറിയ നമ്പർ എന്ന രീതിയിൽ അമ്മുവും ഞങ്ങളെ നോക്കി KFCയും കഴിച്ചു ഇരിക്കുകയാണ്….
ഇങ്ങനെയൊരു ചിക്കൻ കൊതിച്ചി….
അങ്ങനെ ഫുഡ് ഒക്കെ കഴിച്ചു അവിടെനിന്നും ഇറങ്ങിയപ്പോ സമയം 4 മണിയായി…..
നേരെ കാറിൽ കേറി വണ്ടിയെടുത്തു..
അമ്മുവാണ് ഇപ്പോൾ മുന്നിലിരിക്കുന്നത്…..
അവിടെനിന്നും കഷ്ട്ടിച്ചു 4 km മാത്രേ വീട്ടിലേക്ക് ദൂരമുളളു…
അപ്പോഴാണ് എന്റെ ഫോൺ ബെൽ അടിച്ചത്…
അമ്മു എന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ആരാണെന്ന് നോക്കി….
ഇതെന്താ ചിലന്തിവലയോ…..
എന്റെ ഫോണിന്റെ അവസ്ഥ കണ്ടിട്ട് അമ്മു സ്വയം ചോദിച്ചു…
ഒരു ഹോണർ 5x ആണ് എന്റെ ഫോൺ…ലോറിയിൽ ലോഡ് ഷീറ്റിട്ട് കെട്ടാൻ കേറുമ്പോളും ഇറങ്ങുമ്പോളും ഒക്കെ നിലത്തു വീണു വീണു അതൊരു പരിവമായി….
അച്ചുച്ചേട്ടാ അമ്മയാണ് വിളിക്കുന്നത്…
ഞാൻ നേരെ വണ്ടിയിലെ ബ്ലുടൂത് ഓൺ ആക്കി……
ഹലോ അമ്മേ പറഞ്ഞോ…..
പോയകാര്യമൊക്കെ ശെരിയായോഡാ …..ഉച്ചക്ക് വല്ലതും കഴിച്ചോ…. എവിടെയാ ഇപ്പൊ…. എന്റെ മക്കളെവിടെ…
ഇങ്ങനെ നോൺസ്റ്റോപ് ആയാണ് അമ്മ സംസാരിക്കുന്നത്….
ഹോ എന്റമ്മേ.. ഞങ്ങൾ ഇപ്പോ വീടെത്തും…. എന്നിട്ട് വിശദമായി തന്നെ പറഞ്ഞുതരാം…..
ആഹ് നീ എവിടേക്ക് പോയാലും ഞാൻ വിളിക്കാറില്ലലോ…
ഇത് ന്റെ കുട്ടികൾ ഒപ്പമുളളതുകൊണ്ട ഞാൻ വിളിച്ചേ…. എന്ന വേഗം എത്താൻ നോക്ക്… അതും പറഞ്ഞു അമ്മ ഫോൺ കട്ടാക്കി….
ഈ അമ്മ… എന്നും പറഞ്ഞു അമ്മുവിനെയും കിച്ചുവിനെയും നോക്കിയതും രണ്ടും അമ്മയുടെ സംസാരം കേട്ട് കണ്ണ് നിറച്ചിരിക്കുന്നതാണ് കണ്ടത്…..
അമ്മയുടെ കരുതലും അവരോടുളള സ്നേഹവും ഒക്കെ കേട്ടതുകൊണ്ടാവാം…ഇതൊന്നും ഇതുവരെ കിട്ടിയിട്ടില്ലലോ എന്ന് ഞാൻ ഊഹിച്ചു…
നേരെ കൊടുങ്ങല്ലൂർ അമ്പലമെത്തിയപ്പോൾ ചുണ്ടുകൾകൊണ്ട് എന്തോ മന്ത്രിച്ചു നെറ്റിയിലും കഴുത്തിലും വിരലോടിക്കുന്ന കിച്ചുവിനെ മിററിലൂടെ ഞാൻ കാണുന്നുണ്ട്…
അമ്മുവാകട്ടെ എവിടെയോ വായിനോക്കി ഇരിക്കുകയാണ്…
ഇവൾക്ക് കിച്ചുവിന്റെ സൗന്ദര്യം മാത്രേ കിട്ടിയിട്ടുളളു… അല്ലാതെ വേറെ ഒരു ഗുണവും ഞാൻ കാണുന്നില്ല…. അത് ഓർത്ത് അമ്മുവിനെ നോക്കി ചിരിച്ചുകൊണ്ട് വണ്ടിയോടിച്ച എന്നെ എന്തായെന്ന അർത്ഥത്തിൽ അമ്മുവും നോക്കി….
Bro njan eppo broyude Oru aradhakan annu ♥️ enthoru realistic annu story
Poli bro