അങ്ങനെ പിന്നെയും വണ്ടി ഓടിക്കുന്നതിനിടയിൽ ഫോൺ ബെല്ലടിച്ചു…. വണ്ടി ഓടിക്കുമ്പോ ഫോൺ വരുന്നത് എനിക്ക് കലിയാണ്….
ഞാൻ ഫോൺ നോക്കാതെയിരിക്കുന്ന കണ്ടപ്പോ
അമ്മു തന്നെ ബ്ലുടൂത് ഗ്രീൻ ബട്ടൺ അമർത്തി കോൾ എടുത്തു…
ഡാ മോനെ അച്ചൂ ……
ആ വിളികേട്ടപ്പോ തന്നെ ആളെ മനസ്സിലായി….. തോമസ്സേട്ടൻ ആണ്…..
10 ml തോമസ് എന്ന് കളിയാക്കി വിളിക്കുന്ന തോമസ്സേട്ടൻ….
ഡാ നാളെ ഒരു ഓട്ടം തരാൻ വിളിച്ചതാടാ….
നിനക്കൊകെ ഓട്ടം തരുന്നത് ഇപ്പോ എന്റെ ആവശ്യം പോലെയായല്ലോ…
3 ദിവസമായി നിന്നെ ഈ വഴി കണ്ടിട്ട്… എന്താടാ മറുപടി ഇല്ലാത്തെ…
നീ എന്താ വണ്ടി ഓടിക്കുകയാണോ?
ആഹ് തോമസ്സേട്ട… ഒരു 15 മിനിറ്റ്… ഞാൻ വീട്ടിൽ എത്തീട്ട് വിളികാം…
നീ എപ്പോഴെങ്കിലും വിളിക്ക് എന്നും പറഞ്ഞു പുളളി ദേഷ്യത്തിൽ ഫോൺ കട്ടാക്കി….
ആരാ അച്ചുച്ചേട്ടാ ഇത്….എന്തിനാ അച്ചുചേട്ടനെ പിണങ്ങിയത്…ഓട്ടം പോകുന്ന കാര്യമൊക്കെ പറഞ്ഞല്ലോ. ..അമ്മൂസ് അത് പറഞ്ഞതും…… കിച്ചുവും അതേ കാര്യം മനസ്സിൽ കരുതിയെന്നോണം എന്നെ നോക്കി ..
ഞാൻ ചെറുതായി ചിരിച്ചു കൊണ്ട് കിച്ചുവിനോടായി ചോദിച്ചു….. കിച്ചു നേരത്തെ അമ്പലത്തിലേക്ക് നോക്കി കൊടുങ്ങല്ലൂരമ്മയെ പ്രാർത്ഥിച്ചല്ലോ…. എന്തുകൊണ്ട അങ്ങനെ ചെയ്തേ?…..
എന്തൊരു ചോദ്യ അച്ചേട്ടാ ചോദിക്കണേ…. കൊടുങ്ങല്ലൂരമ്മ ദൈവം അല്ലേ…ആപതൊന്നും വരാതെ നമ്മളെ കാക്കുന്നത് ദൈവങ്ങളല്ലേ… അപ്പോ നമ്മൾ അവരെ തൊഴുകണ്ടേ….
എന്റെ ചോദ്യം ഇഷ്ട്ടായില്ലന്ന് അവളുടെ പറച്ചിലിൽ തന്നെയുണ്ട്
ആഹ് അതുപോലൊരു ദൈവം ആണ് മോളെ ഈ തോമസ്സേട്ടൻ….എന്റെ ദൈവം….
അത് പറഞ്ഞതും ആകാംഷയോടെ കേട്ടിരിക്കുന്ന അമ്മുവിനെയും കിച്ചുവിനെയും നോക്കികൊണ്ട് ഞാൻ പിന്നെയും തുടർന്നു…
ഡ്രൈവിംഗ് തുടരുന്നതിനിടയിൽ എന്റെ കഥ പറഞ്ഞു തുടങ്ങി….
ഓർമ്മകൾ കുറച്ചു വർഷം പിന്നിലേക്ക് പോയി……
ചെറുപ്പം മുതലേ ഒഴിവ് കിട്ടുമ്പോളൊക്കെ അച്ഛന്റെ കൂടെ വണ്ടിയിൽ പോകുമായിരുന്നു…
തമിഴ്‌നാടൊക്കെ പോയി ലോഡ് ഇറക്കാതെ പെട്ട് പോയാൽ ഒരു ആഴ്ച ഒക്കെ കഴിഞ്ഞേ തിരിച്ചെത്താൻ പറ്റു..
അങ്ങനെ ക്ലാസ്സൊക്കെ കുറെ മിസ്സാക്കിയത് കൊണ്ടാണ് പ്ലസ് 2 എട്ടുനിലയിൽ പൊട്ടിയത്…
അങ്ങനെ അച്ഛന്റെ കൂടെ വണ്ടിയിൽ പോകുന്നതിനൊപ്പം
ഒരു കണക്കിന് പ്ലസ് 2 ഒക്കെ എഴുതിയെടുത്തു…
അത്കഴിഞ്ഞു ഐ ടി ഐയും…
21 വയസ്സ് തികഞ്ഞതോടെ നേരെ ഹെവി ലൈസ്സൻസ് എടുത്തു..
എന്റെ പ്രായത്തിലെ പിളേളർ ബൈക്ക് ഓടിച്ചു നടക്കുമ്പോ അച്ഛന്റെ കൂടെ ഞാൻ സെക്കന്റ് ഡ്രൈവറായി
ലെയ്‌ലാൻഡ് 10 വീൽ നാഷ്ണൽ പെർമിറ്റ് ലോറിയാണ് ഓടിച്ചത്….
Bro njan eppo broyude Oru aradhakan annu ♥️ enthoru realistic annu story
Poli bro