കുഞ്ഞിലേ മുതൽ അച്ഛന്റെ മടിയിലിരുന്ന് വളയം പിടിച്ച ഞാൻ ഡ്രൈവർ അല്ലാതെ വേറെ എന്താകാനാ..
ഡ്രൈവർ ആകാൻ അത്രയും ഇഷ്ട്ടമായിരുന്നു… അതുകൊണ്ടാണ് ഗൾഫിലേക്ക് ഒരു പണി ശെരിയായിട്ടും ഞാൻ പോകാതിരുന്നത്…
അങ്ങനെ വണ്ടി ഏത് ദുനിയാവിലും, എവിടെയും ഞാൻ ഒറ്റയ്ക്ക് ഓടിച്ചോളുമെന്നു അച്ഛന് പൂർണ ബോധ്യം വന്ന ദിവസം…
വണ്ടി എനിക്ക് ഒറ്റക്കായി തന്നുകൊണ്ട് അച്ഛൻ സ്വയം റിട്ടയർമെന്റ് പ്രഖ്യാപിച്ചു….
പറവൂർ റാവുത്തർ എന്ന മുതലാളിയുടെ ആയിരുന്നു വണ്ടി…. അച്ഛനോടുളള വിശ്വാസത്തിൽ മുതലാളിയും സമ്മതിച്ചു….
അങ്ങനെ പല ലോഡുകളും കയറ്റി പിന്നീടങ്ങോട്ട് ഇന്റർ സ്റ്റേറ്റ് കളികളായിരുന്നു…..
ഒരു വർഷം മുന്നേ ലോഡ് കയറ്റി കാശ്മീർ വരെ പോയതൊക്കെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകില്ല…. മഞ്ഞുമലകൾ കണ്ടതോടെ വണ്ടിയൊക്കെ നിർത്തി ഒരു കൊച്ചുകുട്ടിയുടെ ആവേശത്തോടെ ഓടി ചെന്ന് മഞ്ഞിൽ ചാടി മറിഞ്ഞതും ഒക്കെ ഞാൻ പറയുന്നത് ആവേശത്തോടെ
കേട്ടിരിക്കുകയാണ് രണ്ടും….
അങ്ങനെയിരിക്കെയാണ് സ്വന്തമായി ഒരു വണ്ടി വേണമെന്ന് ആഗ്രഹം തോന്നിയത്….
നടക്കില്ലെന്നു ഉറപ്പിച്ചുകൊണ്ട് ഇറയത്തു പത്രം വായിച്ചിരുന്ന അച്ഛനോടും അമ്മയോടും
കാര്യം തട്ടിയും മുട്ടിയും അവതരിപ്പിച്ചു…..
പക്ഷെ താങ്ങില്ല മോനെ…. നീ അത് ആലോചിക്കുകയെ വേണ്ട എന്നാകും
അച്ഛന്റെ മറുപടിയെന്നു കരുതിയിരുന്ന എനിക്ക് തെറ്റി….
ആഹ് ഏത് വണ്ടിയ നിന്റെ മനസ്സിൽ…
അച്ഛന്റെ ചോദ്യം എന്നെ ഞെട്ടിച്ചു കളഞ്ഞു …
അമ്മയും ആശ്ചര്യപ്പെട്ടു അച്ഛനെ നോക്കി…..
അത് 37 ടൺ കപ്പാസിറ്റയുളള ഭാരത്ബെൻസ് എടുക്കാമെന്ന കരുതിയെ…
ആഹ് ഡൗൺപേയ്മെന്റ് എന്ത് കൊടുക്കേണ്ടിവരും? അച്ഛൻ കുറച്ചുകൂടി താൽപര്യത്തിൽ ചോദിച്ചു…
ഒരു 12ലക്ഷം വേണ്ടി വരും…. ഇത്തിരി മടിച്ചാണ് ഞാനത് പറഞ്ഞത്…
ഒന്ന് ആലോചിച്ച ശേഷം അച്ഛൻ…
ആഹ് മാളയിലെ പറമ്പ് വെറുതെയിട്ടിട്ട് എന്തിനാ… അത് കൊടുത്തേക്കാം… കെട്ടിച്ചയക്കാൻ പെൺകുട്ടികളും ഇല്ലലോ നമുക്ക്……
പിന്നെ ആർക്ക് വേണ്ടിയാ കാത്തുവെക്കുന്നെ……
പറമ്പ് വിൽക്കുന്നതിനു അനുവാദം വാങ്ങിക്കാനെന്ന പോലെ അമ്മയെ നോക്കിയാണ് അച്ഛനത് പറഞ്ഞത്… ഒന്ന് ചിരിച്ചുകൊണ്ട് അമ്മയുടെ അനുവദവും കിട്ടി….
പക്ഷെ ഇപ്പോളാണെങ്കിൽ അച്ഛൻ പറമ്പ് വിറ്റു വണ്ടി വാങ്ങാൻ സമ്മതിക്കില്ലെന്ന് ഞാൻ അമ്മുവിനെ നോക്കിപറഞ്ഞു…
അതെന്താ ഏട്ടാ അങ്ങനെയെന്ന് നമ്മുടെ നസ്രിയ ഒക്കെ ആലോചിക്കും പോലെയുളള ആക്ഷൻ ഇട്ടോണ്ട് അമ്മൂസ്സും ആലോചിച്ചിരുന്നു…
ഹോ എന്റ ട്യൂബ് ലൈറ്റേ……
Bro njan eppo broyude Oru aradhakan annu ♥️ enthoru realistic annu story
Poli bro