പെട്ടെന്നെന്തോ ഓർത്തെന്ന പോലെ അമ്മു പറഞ്ഞു…
അപ്പോൾ മൂത്ത കുട്ടിയുടെ കല്യാണത്തിന് സ്ത്രീധനം കൊടുക്കണ്ടേ…..
ഏയ്യ്…. ഞാൻ സ്ത്രീധനതിന് എതിരാടി…. ഞാൻ ഒന്നും വാങ്ങില്ല എന്ന് പറഞ്ഞു കിച്ചുവിനെ കളള കണ്ണിട്ട് നോക്കി….
ചില നേരം കിച്ചുവും ട്യൂബ് ലൈറ്റ് ആണെന്ന് എനിക്ക് മനസ്സിലായി…. ഇത്തിരി കഴിഞ്ഞപ്പോളാണ് ഞാൻ ഉദ്ദേശിച്ചത് അവൾക് കത്തിയത്….
ദേ എന്റെ പെണ്ണ് കണ്ണൊക്കെ വിടർന്നു ഉളളിലെ ചിരിയടക്കാൻ കഷ്ടപ്പെടുന്നു…..
ഹോ കുറുക്കന്റെ ബുദ്ധി തന്നെ അച്ചുച്ചേട്ടന്…. അമ്മൂസ് അത് പറഞ്ഞു എന്റെ മുടിയിൽ പിടിച്ചു….
ആഹ്ഹ് ബാക്കി കഥ പറ അച്ചുച്ചേട്ടാ…. അമ്മൂസ് ഇന്ട്രെസ്റ്റ് ആണെന്ന് കാണിച്ചുകൊണ്ട് പറഞ്ഞു
അങ്ങനെ എന്നോട് ബാക്കി കാര്യങ്ങൾ എന്താണെന്ന് വെച്ച ചെയ്തോ… വണ്ടി നമുക്കെടുക്കാം… അത് എന്റെയും കൂടി ഒരു സ്വപ്നമായിരുന്നു…. അതും പറഞ്ഞു അച്ഛൻ പിന്നെയും പത്രം വായന തുടർന്നു…..
ഇതെല്ലാം കേട്ട എനിക്ക് വല്ലാത്ത സന്തോഷമായിരുന്നു… അങ്ങനെ യുദ്ധകാല അടിസ്ഥാനത്തിൽ 40 സെന്റ് പറമ്പ് നല്ല വിലക്ക് തന്നെ കച്ചവടമാക്കി ….
പിന്നെ ഫെബിനെയും കൂട്ടി ഷോറൂമിൽ ചെന്ന് വണ്ടി ബുക്ക് ചെയ്ത് ബാക്കി കാര്യങ്ങൾ ഒക്കെ ശെരിയാക്കി….
അങ്ങനെ വണ്ടി കിട്ടുന്ന ദിവസം അച്ഛനും അമ്മയും കൂടെ ഫെബിനെയും കൂട്ടി ഷോറൂമിൽ എത്തി…
അച്ഛനെ കൊണ്ട് താക്കോൽ വാങ്ങിപ്പിച്ചു… അച്ഛൻ തന്നെയാണ് വണ്ടി ആദ്യം എടുത്തതും…അത് എന്റെയൊരു ആഗ്രഹമായിരുന്നു…
അങ്ങനെ അമ്മയെയും കേറ്റി ഞാനും കയറിയിരുന്നതോടെ അച്ഛൻ വണ്ടിവിട്ടു…..
അല്ലെങ്കിലും ലെയ്‌ലാൻഡ് ഓടിച്ചിരുന്ന അച്ഛന് ഭാരത്ബെൻസ് ഒക്കെ പൂ പോലെ ആയിരുന്നു ….
ഫെബിൻ എന്റെ കാറായി പിന്നാലെയും….
അങ്ങനെ ദിവസങ്ങൾ കടന്നു പോയി…
സ്ഥിരമായി ഗോവയിലെ ഡിസ്റ്റിലറിയിൽ നിന്നും കേരളത്തിലേക്ക് മദ്യകുപ്പി കൊണ്ടുവന്നിരുന്ന ഓട്ടം കിട്ടിയതോടെ വരുമാനം കിട്ടിത്തുടങ്ങി….
പക്ഷെ എന്റെ തലയിൽ തേങ്ങ വീണപോലെയാണ് ബാർ ഒക്കെ പൂട്ടിയത്….
അതോടെ ഓട്ടവും കുറഞ്ഞു…. സീസിയും, ടാക്സും, ഇൻഷുറൻസും ഒക്കെ അവതാളത്തിലായി, ഇനിയെന്ത് കാട്ടുമെന്ന അവസ്ഥയിൽ വിഷമിച്ചിരുന്നപ്പോളാണ് ദൈവത്തെ പോലെ തോമസ്സേട്ടൻ വന്നത്…
നീയെൻറെ കൂട്ടുകാരന്റെ മോനാണ്.. ആ നിനക്കൊരു പ്രശ്നം വരുന്നത് എന്റെ മക്കൾക്കൊരു പ്രശ്നം വരുന്നത് പോലെയാണ്… അതുകൊണ്ട് എന്റെ ബാറിലേക്കുളള ഡിസ്റ്റിലറി ഓട്ടം ഇനി നിനക്കാണെന്നു പറഞ്ഞു കരകയറ്റിയ ദൈവമാണ് തോമസ്സേട്ടൻ..
കൂടാതെ സ്വന്തമായി ക്വോറിയും ബാറും ഒക്കെയുളള ചെറിയൊരു വേദനിക്കുന്ന കോടീശ്വരൻ കൂടിയാണ് തോമസ്സേട്ടൻ…
Bro njan eppo broyude Oru aradhakan annu ♥️ enthoru realistic annu story
Poli bro