അമ്മൂസിന്റെ നിൽപ് കണ്ടിട്ട് അവളോടായി അമ്മയുടെ വക കമെന്റ് ….
മോളിതൊന്നും നോക്കണ്ട…പണ്ട് പഠിക്കാൻ പോകുന്ന സമയത്ത് 20 മിനുട്ട് ആയിരുന്നു ഇവന്റെ പ്രാഥമികകർതൃനിർവഹണ സമയം…
ഇപ്പോ അത് കൂടിയിട്ടുണ്ട്… പുരോഗമനം ???
അമ്മ പറഞ്ഞു തീർന്നതും ഞാൻ കണ്ടത് കയ്യിൽ ചായയുമായി ഒരു പ്രത്യേക മുഖഭാവത്തോടെ എന്നെ നോക്കിനിൽക്കുന്ന പെണ്ണിനെയാണ്……
എന്റെ കിച്ചൂസിനെ….
ഈശ്വര അമ്മ നാറ്റിച്ചല്ലോ…..
അവളുടെ മുഖത്തെ ഭാവം മനസിലാക്കാൻ അധികം സമയം വേണ്ടിവന്നില്ല….
ഇങ്ങനെയൊരു ജന്തു ആയിരുന്നോ ദൈവമേ ഇത്…. അത് അവൾ എക്സ്സ്പ്രഷൻ ഇട്ട് ചോദിക്കാതെ ചോദിച്ചു….
എന്തായാലും എന്നെ അവൾ കൂടുതൽ മനസ്സിലാക്കിയല്ലോ ?…അത് നന്നായി എന്ന് മനസ്സിൽ സമാധാനിച്ചു തീൻമേശയിലേക്ക് ഇരുന്നു ….
അമ്മ അടുക്കളയിലേക്ക് മാറിയതും എനിക്കുളള ചായ നീട്ടികൊണ്ട് കിച്ചൂസ്സൊന്ന് ചിരിച്ചു…
ഒരു റോസ് നിറമുളള ചുരിദാർ ആയിരുന്നു കിച്ചൂസിന്റെ വേഷം…
അവൾ അടുത്തേക്ക് വന്നപ്പോ അത്തറിനെക്കാൾ സുഗന്ധമുളള വിയർപ്പ്മണം എന്റെ മൂക്കിലേക്ക് അടിച്ചു കേറി….
എന്തൊരു മണമാണ് എന്റെ പെണ്ണിന്…
ഗ്ലാസ്സ് വാങ്ങിക്കൊണ്ടു ആഹാരം കഴിച്ചോ എന്ന് ഞാൻ പയ്യെ ചോദിച്ചു…
അവൾ കഴിച്ചെന്നു പറഞ്ഞതിനൊപ്പം തലയൊന്ന് പയ്യെ ആട്ടി കാണിച്ചു….
അവളുടെ അങ്ങനെയുളള ആക്ഷൻസ് കാണാൻ എന്താ രസം….ഒരു കുഞ്ഞു കുട്ട്യേ പോലെ തോന്നും അപ്പോൾ….
പെട്ടെന്ന് അമ്മ വന്നതും കിച്ചൂസ് കുറച്ചു ഗ്യാപ്പിട്ട് നിന്നു…
ഞാൻ സ്വല്പം ഗൗരവത്തിൽ അമ്മൂസിനോട്…
ഡി അമ്മു…..ടീവി കണ്ടിരിക്കാതെ കഴിക്കാൻ നോക്ക്….
ഞാൻ വീട്ടിൽ നിന്ന് കഴിച്ചു ചേട്ടാ… ചേട്ടൻ വേഗം കഴിക്ക്… എന്നിട്ട് വേഗം ഇറങ്ങാം നമുക്ക് ….
നീ ചാടല്ലേ പെണ്ണെ…. 10 മണിക്ക് ഓഫീസ് തുറന്നാലും 11 ഒക്കെയാവും മാനേജ്മെന്റ് സ്റ്റാഫ്‌സ് എത്തുമ്പോ…
അതും പറഞ്ഞു ഇഡലി കഴിച്ചു തുടങ്ങി…..
പ്ലേറ്റിൽ ഉണ്ടായ ഏഴാമത്തെ ഇഡലിയും തീർന്നു…. കിച്ചൂസ് വേഗം ഒരെണ്ണം കൂടി വെക്കാൻ പോയതും ഞാൻ അവളുടെ കയ്യിൽ പിടിച്ചതും ഒരുമിച്ചായിരുന്നു….
പെണ്ണിന്റെ മുഖത്തു പിന്നേം നാണം… അത് കണ്ടപ്പോ എനിക്കും ഒരു കൗതുകം…
ഇക്കണക്കിനു ഇവളെ പിടിച്ചൊരു ഉമ്മയെങ്ങാനും വെച്ച മുഖത്ത് നിന്ന് ചോര ചീറ്റുമല്ലോ
അത്രെയും നേരം എന്നെയവൾ ഒരു ഭാര്യയെ പോലെ അടുത്ത് നിന്ന് കഴിപ്പിക്കുകയായിരുന്നു….
അങ്ങനെ എണീറ്റ് കയ്യൊക്കെ കഴുകി വന്നു…
ഫയൽ ഒക്കെയെടുത്തു ഒരു മഞ്ഞ ടോപ്പും വെളള ലെഗ്ഗിങ്‌സ് ഒക്കെയിട്ട് ചുന്ദരിയായി അമ്മൂസും റെഡി……
അങ്ങനെ ബൈക്കിന്റെ അടുത്തേക്ക് പോയ എന്നെ കണ്ടപ്പോ ഇത്രയും ദൂരം ബൈക്കിൽ പോകാൻ നിനക്ക് വല്ല പ്രാന്ത് ഉണ്ടോടാ…? പത്രം വായന നിർത്തി അച്ഛൻ ചോദിച്ചു
Bro njan eppo broyude Oru aradhakan annu ♥️ enthoru realistic annu story
Poli bro