?എന്റെ കൃഷ്ണ 2 ? [അതുലൻ ] 2125

പണി പാളിയല്ലോ…. ഇനി എന്താ ചെയ്യാ എന്നർത്ഥത്തിൽ ഞാൻ അമ്മൂസിനെ നോക്കി…..

( മണി ഹീസ്റ്റിലെ നമ്മുടെ പ്രൊഫസറെ ധ്യാനിച്ചപ്പോൾ ഐഡിയ കിട്ടി… ക്രിയേറ്റ് എ പ്ലാൻ A….ദെയർ ഈസ്‌ ഓൾവെയ്‌സ് എ പ്ലാൻ B )

എന്തുകൊണ്ട് അമ്മൂസിനെ എന്റെ കാമുകി ആക്കിക്കൂടാ ?
എന്റെ നോട്ടം കണ്ടപ്പോ തന്നെ അമ്മൂസിനു കാര്യം മനസ്സിലായി….
അങ്ങനെ ഞാൻ റെഡി….
കമോൺ ചെയ്‌സ് എന്ന് പറഞ്ഞു അമ്മു ആക്ഷൻ ഇട്ടതോടെ എനിക്കും കിച്ചൂസിനും ചിരി പിടിച്ചു നിക്കാനായില്ല…
അതോടെ കിച്ചൂസും കുറച്ചു താൽപ്പര്യത്തിലായി….

ശോ ഈ മൈരൻ വെടിയുണ്ട പോലെയാണല്ലോ പോകുന്നത്…ആരെങ്കിലും കാലകത്തി വെച്ച അതിന്റെയുളളിൽ കൂടി ബസ് ഓടിക്കുന്നവനാണ് ആഷിക്ക്… അങ്ങനെ മനസ്സിലോർത്തുകൊണ്ട് ഞാനും പുറകെ വിട്ടു…..

കൃത്യം ജെസ്സി ബസ്സിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ ഞങ്ങൾ അവിടെയെത്തി വണ്ടി നിർത്തിയിരുന്നു…

അപ്പോ എല്ലാം പ്ലാൻ ചെയ്ത പോലെയെന്ന് പറഞ്ഞു അമ്മുവിന്റേയും കിച്ചൂസിന്റെയും കൈയ്യിൽ അടിച്ചുകൊണ്ട് ഞാൻ ഇറങ്ങി നേരെ ജെസ്സിയുടെ അടുത്തേക്ക് ഓടി….

ജെസ്സീ…..

അവൾ തിരിഞ്ഞു നോക്കികൊണ്ട്….
ആഹ് ഇതാര് അച്ചുചേട്ടനോ…. വണ്ടി എന്താ അവിടെ നിർത്തിയിട്ടത്… അല്ല ആരാ അച്ചുച്ചേട്ടാ വണ്ടിയിൽ രണ്ട് പെൺകുട്ടികൾ…..
അത് പറഞ്ഞു അവൾ വണ്ടിക്കുളളിലേക്ക് നോക്കി…..

ഞാൻ ചിരി വരല്ലേ ഭഗവാനെ എന്ന് മനസ്സിൽ ധ്യാനിച്ച് അവളോടായി…..
ജെസ്സി…. അത് നിന്നോട് എങ്ങനെ പറയണം എന്ന് ഒരു….. എന്ന് പറഞ്ഞു വണ്ടിയിൽ നിന്നും അമ്മൂസിനോട് ഇറങ്ങാൻ കൈ കൊണ്ട് കോഡ് കാണിച്ചു….

പക്ഷെ അമ്മൂസിനു പകരം കിച്ചുവാണ് കാറിൽ നിന്നും ഇറങ്ങിയത്.. എനിക്ക് ഉളളിൽ സന്തോഷം വന്നിട്ട് വയ്യ…..

കിച്ചു അടുത്ത് വന്നതും ഞാൻ ജെസ്സിയോട്……
ഇതാണ് ജെസ്സി നിങ്ങളാരും അറിയാതെ ഇത്രയും നാൾ ഞാൻ സ്നേഹിച്ചിരുന്ന എന്റെ പെണ്ണ്… ഇന്ന് ഞാൻ ഇവളെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുവന്നു……

ഞെട്ടിതരിച്ചു നിൽക്കുകയായിരുന്നു ജെസ്സി…
ജെസ്സീ… എന്നുളള എന്റെ വിളിയാണ് അവളെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്….

ഞാൻ വീട്ടിലേക്ക് വിളിച്ചു ഇവളെ വിളിച്ചിറക്കി കൊണ്ടുവന്നത് പറഞ്ഞിട്ടുണ്ടെങ്കിലും… അമ്മയും അച്ഛനും വീട്ടിൽ കയറ്റില്ലെന്ന പേടിയുണ്ട്
വീട്ടിൽ കയറ്റിയില്ലെങ്കിൽ മരിക്കുകയല്ലാതെ വേറെ നിവർത്തിയില്ല….
അമ്മയോടും അച്ഛനോടും ഞങ്ങളെ സപ്പോർട് ചെയ്ത് സംസാരിക്കാൻ നീ കൂടി ഒപ്പം വേണം ജെസ്സീ….

കിളി പോയി നിക്കുന്ന ജെസ്സിയെ നോക്കി അവൾക്ക് ആലോചിക്കാൻ അവസരം കൊടുക്കാതെ കിച്ചൂസ്സിനോടായി ഞാൻ… നമുക്ക് ജെസ്സിയുണ്ട് കൂടെ എന്നും പറഞ്ഞു ചേർത്ത് കെട്ടി പിടിച്ചു……

The Author

274 Comments

Add a Comment
  1. Bro njan eppo broyude Oru aradhakan annu ♥️ enthoru realistic annu story
    Poli bro

Leave a Reply

Your email address will not be published. Required fields are marked *