?എന്റെ കൃഷ്ണ 2 ? [അതുലൻ ] 2129

അത് കേട്ടതും അമ്മ എന്നോട്….
ഡാ പോത്തേ ഇത്രയും ദൂരം നീ മോളായി ബൈക്കിൽ പോകാൻ പോകുവാണോ…. നിനക്ക് വെയിലത്തു പോയി ശീലമാണെന്ന് കരുതി കൊച്ചിനെയും വെയിൽ കൊളളിക്കാണോ……..?
നിങ്ങൾ കാറിനു പോയാമതി എന്നും പറഞ്ഞു അമ്മ താക്കോൽ എടുത്ത് തന്നു…

അങ്ങനെ കാർ പോർച്ചിൽ നിന്നിറക്കി അമ്മൂസിനോട് കയറാൻ പറഞ്ഞു…

അപ്പോളാണ് അച്ഛൻ ആഹ്ലാദകരവും ആനന്ദകരവുമായ കാര്യം മൊഴിഞ്ഞത്….

കാറിനാണ് പോകുന്നതെങ്കിൽ കൃഷ്ണമോൾക്കും ഒപ്പം പൊയ്ക്കൂടേയെന്ന് ..

അത് കേട്ടതും അവളുടെ മുഖത്തു സന്തോഷം അലതല്ലി… പക്ഷെ പെട്ടെന്ന് എന്തോ ഓർത്തെന്നോണം അച്ഛനോടായി പറഞ്ഞു…..

അത് അച്ഛാ….മുത്തശ്ശൻ ഒറ്റയ്ക്ക് ആവില്ലേ…..ചെറിയൊരു വേവലാതിയോടെയാണ് അവളത് പറഞ്ഞത് …..

അപ്പോൾ പെണ്ണിന് വരാൻ ആഗ്രഹമൊക്കെയുണ്ട്….
എന്നിലെ ആവേശം മുഖത്തു പ്രകടമായെങ്കിലും ആറ്റം ബോംബ് അടുത്തിരിക്കുന്നത്കൊണ്ട് വന്ന കളളച്ചിരി നൈസ് ആയിട്ട് വിഴുങ്ങി ?

പക്ഷെ അമ്മൂസ് ആരാ മോൾ…. കയ്യിലൊന്ന് നുളളികൊണ്ട് എന്നെയൊന്നു ആക്കി ചിരിച്ചു….

ഹിഹി….കൈ വിരൽ കൂട്ടിപ്പിടിച്ചു ചുണ്ടിൽ നിന്നൊരു ഉമ്മയെടുത്ത്‌ അവളുടെ കവിളിൽ കൊടുത്തതും…. അവൾ ചിരിച്ചു പോയി ….
എന്റെ ആഹ്ലാദം കണ്ടിട്ടാകണം…..

അതിനെന്താ മോളെ മുത്തശ്ശനെ ഞാൻ പോയി ഇങ്ങോട്ട് കൊണ്ടുവരാം… ഞാനും അമ്മയും ഇല്ലേ ഇവിടെ… ഞങ്ങൾ നോക്കിക്കോളാം
അച്ഛൻ ഉറപ്പിച്ചു പറഞ്ഞു….

ആഹ്ഹ് നല്ല കാര്യം…..നിങ്ങളുടെ ക്ലബ്ബിൽ പോക്ക് ഒന്ന് കുറയട്ടെ…. അമ്മയും അതിനെ പിന്താങ്ങി…..

അതുകൂടി കേട്ടതോടെ കിച്ചൂസ് ഉളളിലുളള സന്തോഷം മുഴുവൻ പുറത്തുകാട്ടി ചിരിച്ചു……
അവൾക്ക് യാത്ര വരാൻ ഇത്രയും ഇഷ്ട്ടം ഉണ്ടായിരുന്നോ ദൈവമേ….

ഷാളോക്കെ ഒന്ന് നേരെയിട്ട് ഇറങ്ങാൻ പോയ അവളെ പിടിച്ചു നിർത്തി ഒന്നുകൂടി ഒരുങ്ങിയിട്ട് പോയാമതിയെന്നു പറഞ്ഞു അവളെയമ്മ അകത്തേക്ക് കൊണ്ടുപോയി….

ഇതെല്ലാം അച്ഛൻ ചെറുപുഞ്ചിരിയോടെ നോക്കിയിരിക്കുകയാണ്…

ഒരു മകളെ ഒരുക്കുന്ന പോലെ മുഖം ഒക്കെ ഒന്നുകൂടി കഴുകിച്ചു,,,, ലേശം പൗഡർ ഒക്കെ ഇട്ട് കൊടുത്ത്….. ചന്ദനം കൂടി തൊടിയിച്ചു പുറത്തേക്ക് കൊണ്ടുവന്ന എന്റെ പെണ്ണിനെ കണ്ടപ്പോ ഉളളിൽ കൊളളിയാൻ മിന്നിയ അവസ്ഥയായിരുന്നു എനിക്ക് …..

ഇപ്പോ എന്റെ മോൾ ഒന്നുകൂടെ സുന്ദരിയായി എന്ന് പറഞ്ഞു അമ്മ അവളുടെ നെറ്റിയിൽ ചുംബിച്ചു…. അത് കണ്ടപ്പോളാണ് എനിക്ക് ബോധം വന്നത്….

മുഖം കഴുകിയ വെള്ളം ഇത്തിരി താഴേക്കിറങ്ങിയ കൃതാവിലും…. കഴുത്തിലുമൊക്കെ തുളളി തുളളിയായി പറ്റിയിരിക്കുന്നു…
എന്തിനാ ദൈവം എന്നെയിങ്ങനെ പരീക്ഷിക്കണത്….
ഞാൻ ചിലപ്പോ അവളെ എടുത്തോണ്ട് ഓടിയെന്ന് വരും…. അത്രക്കും സുന്ദരിയാണ് എന്റെ കൃഷ്ണ….

The Author

274 Comments

Add a Comment
  1. Bro njan eppo broyude Oru aradhakan annu ♥️ enthoru realistic annu story
    Poli bro

Leave a Reply

Your email address will not be published. Required fields are marked *