?എന്റെ കൃഷ്ണ 2 ? [അതുലൻ ] 2129

അങ്ങനെ അമ്മയോടു പോയിട്ട് വരാമെന്നും… അച്ഛനോട് അനുവാദം ചോദിക്കുന്ന പോലെ തലയാട്ടി ചിരിച്ചും അവൾ ഇറങ്ങി കാറിനടുത്തേക്ക് നടന്നു….

ഇറങ്ങി പിന്നിലേക്ക് ഇരിക്കോ മോളെ എന്ന ഭാവം മുഖത്തു വരുത്തി അമ്മൂസിനെ ഞാൻ ദയനീയമായി ഒന്ന് നോക്കി….

നടക്കില്ല മോനെ….. എനിക്ക് മുന്നിലിരിക്കണം എന്ന് എന്റെ നോട്ടം കണ്ട് അവൾ അപ്പോൾത്തന്നെ മറുപടി പറഞ്ഞു….

എനിക്ക് ചിരി വന്നെങ്കിലും നിനക്ക് ഞാൻ വെച്ചിട്ടുണ്ടെന്ന ഭാവത്തിൽ അവളെയൊന്ന് നോക്കി…..

അപ്പോളേക്കും കിച്ചൂസ് കാറിനടുത്തെത്തി പിന്നിലെ ഡോർ തുറന്ന് കയറിയിരുന്നു…..

ആഹ് ഡ്രൈവർ വണ്ടിയെടുക്കു…..

ശബ്ദത്തിനു ഇത്തിരി കനം ഇട്ടുകൊണ്ട് അമ്മൂസ് പറഞ്ഞതും കിച്ചൂസ് ചിരിച്ചു… അമ്മുവിനെ മിണ്ടാതിരിക്കു പെണ്ണെ എന്നർത്ഥത്തിൽ തോളിൽ പയ്യെ അടിച്ചു….

ഒരു ഫോർഡ് ഫിഗോ ആണ് കാർ….

അങ്ങനെ വീട്ടിൽ നിന്നും ഞങ്ങൾ യാത്രതിരിച്ചു…മെയിൻ റോഡിൽ എത്തിയതും അവിടെ പാർക്ക്‌ ചെയ്തിട്ട എന്റെ അന്നദാതാവിനെ ഒന്ന് നോക്കിയിട്ട് ഞാൻ വീണ്ടും നേരെ ശ്രദ്ധ ഡ്രൈവിങ്ങിലേക്കാക്കി ….

അച്ചുച്ചേട്ടാ… നമുക്ക് ലോറിയിൽ പോകാമായിരുന്നു….. അമ്മൂസ് ഒരു തമാശ പോലെ പറഞ്ഞു….

ആഹ്ഹ് പിന്നെ…. ഒരു ടിസി വാങ്ങാൻ നിന്റെ സ്കൂളിലേക്ക് ഇനി ലോറിയിൽ പോകാം…..ഒന്ന് പോടീ…
അല്ല സ്കൂളിന്റെ ഗ്രൗണ്ടിലേക്ക് ലോറിയൊന്ന് കേറ്റി ഒരു റൗണ്ട് ഒക്കെ അടിച്ചു ചെന്നിറങ്ങുന്നത് ഒരു ഗമയല്ലേ… അതോണ്ട് പറഞ്ഞതാ…

എങ്ങനെ കിച്ചൂസിനോട് മിണ്ടിത്തുടങ്ങും എന്നാലോചിച്ചു ഇരുന്ന എനിക്ക് അതൊരു അവസരമായി…..

കിച്ചൂസ്സേ അനിയത്തീടെ ഓരോ ആഗ്രഹങ്ങൾ കേട്ടില്ലേ……
റിയർ മിററിലൂടെ അവളെയൊന്ന് നോക്കി ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു….

ഏട്ടൻ അതൊന്നും കേൾക്കണ്ടാട്ടൊ…. അവൾ അങ്ങനെ പൊട്ടത്തരം പറഞ്ഞു ഇരുന്നോളും…ബുദൂസ്സ്…

ആഹാ ഇപ്പോ നിങ്ങൾ രണ്ടും ഒരു ടീം ആയോ… അപ്പോൾ ഞാൻ ഒറ്റ… അതും പറഞ്ഞു കളള പിണക്കം കാണിച്ചു അമ്മു നേരെ നോക്കിയിരുന്നു….

ഏട്ടാ … സീറ്റ്‌ ബെൽറ്റ് ഇട്ടിട്ടില്ലാട്ടോ…..ഡ്രൈവിംഗ് സീറ്റിൽ പിടിച്ചു കുറച്ചു മുന്നോട്ടായി വന്നു കിച്ചൂസ് പറഞ്ഞു….

അപ്പോളാണ് ഞാൻ അത് ഓർക്കുന്നത്….
ആദ്യം ആയിട്ട ഞാൻ ഇതൊക്കെ ചെയ്യാൻ മറക്കണേ…. അത്രയും ശ്രദ്ധയാണ് എനിക്ക് വണ്ടിയിൽ കേറിക്കഴിഞ്ഞാൽ….

രാവിലെ തന്നെ എന്റെ പെണ്ണും കൂടെ വരുന്നു എന്ന് കേട്ടു കിളി പോയത് കൊണ്ടാവും ഇങ്ങനെയൊക്കെയുളള അബദ്ധങ്ങൾ പറ്റുന്നത്….
ഇനി എന്തൊക്കെയാണോ സംഭവിക്കാൻ പോകുന്നെ….
എന്നാലും കിച്ചൂസിനു നല്ല ശ്രെദ്ധയാണല്ലോ …..
അങ്ങനെ ഓരോന്ന് ഓർത്തുകൊണ്ട് സീറ്റ്‌ ബെൽറ്റ്‌ ഇട്ടു, അമ്മൂസിനെ കൊണ്ടും ഇടീപ്പിച്ചു ഡ്രൈവിംഗ് തുടർന്നു……

The Author

274 Comments

Add a Comment
  1. Bro njan eppo broyude Oru aradhakan annu ♥️ enthoru realistic annu story
    Poli bro

Leave a Reply

Your email address will not be published. Required fields are marked *