?എന്റെ കൃഷ്ണ 2 ? [അതുലൻ ] 2129

കിച്ചൂസിന്റെയും അമ്മുവിന്റെയും കുട്ടിക്കാലത്തുണ്ടായ ഓരോ തമാശകളും…. ഞാനും ഫെബിനും ഒപ്പിച്ചിട്ടുളള കുസൃതികളും ഒക്കെ പറഞ്ഞു ചിരിയും കളിയുമായി ഞങ്ങൾ യാത്ര തുടർന്നു….സത്യത്തിൽ ഞാനും കിച്ചൂസ്സും കൂടുതൽ അടുക്കുകയായിരുന്നു….

അങ്ങനെ ഞങ്ങൾ 11 ആയപ്പോ ഗുരുവായൂർ സെന്റർ എത്തി….

അവിടെനിന്നും അമ്മൂസ് ആയിരുന്നു സ്കൂളിലേക്കുളള വഴി പറഞ്ഞു തന്നത്… അങ്ങനെ പുന്നത്തൂർ കോട്ട വഴി ഒരു 3 km ഓടിയതും അവളുടെ സ്കൂൾ എത്തി….

വണ്ടി ഇത്തിരി സ്പീഡിൽ തന്നെ ഉളളിലേക്കു കേറ്റി ചെറുതായൊന്നു കറക്കി ഓഫീസ് കെട്ടിടത്തിന് സമീപം പാർക്ക് ചെയ്തു…അത് ആഗ്രഹിച്ചെന്നോണം അമ്മൂസ് എന്നെനോക്കി ചിരിച്ചു…. ക്ലാസ്സ്‌ മുറിയിൽ നിന്നും കുട്ടികൾ ഇതെല്ലാം കാണുന്നുണ്ട്……

കിച്ചൂസ് ആകട്ടെ ഹാൻഡ് റെസ്റ്റിൽ പിടിമുറുക്കി ഇരിക്കുകയാണ്….

എന്താ ഏട്ടാ…. എന്തിനാ ഇങ്ങനെയൊക്കെ കാണിക്കുന്നേ…..

അവളെന്നെ ചെറുതായൊന്നു ശകാരിച്ചു…
അത് പിന്നെ നമ്മുടെ അമ്മൂസിനൊരു ത്രില്ല് ആയിക്കോട്ടേന്ന് വെച്ചല്ലേ ചെയ്തേ…. ഇനി കാണിക്കില്ലാട്ടോ… അവളുടെ ശകാരംഞാൻ ശിരസാ വഹിച്ചെന്ന രീതിയിൽ പറഞ്ഞു…..

ഒരു കളളച്ചിരി ചിരി അതിനവൾ പാസ്സാക്കി തന്നൂട്ടോ…

അങ്ങനെ പൊടിപടലം ഒന്നടങ്ങിയപ്പോൾ ഞങ്ങൾ പുറത്തേക്കിറങ്ങാൻ തയ്യാറെടുത്തു…

അച്ചുച്ചേട്ടാ… ആ ഗ്ലാസ്സ് എടുത്ത് വെച്ചിട്ട് വന്നാമതി….അമ്മൂസിന്റെ ഓഡർ വന്നു

ഞാൻ വേണോ എന്നർത്ഥത്തിൽ കിച്ചൂസിനെ നോക്കിയതും….

പുരികം ഉയർത്തി വെച്ചോളാൻ കിച്ചൂസും ആക്ഷൻ കാണിച്ചു….

അങ്ങനെ ഞങ്ങൾ മൂന്നുപേരും കൂടി ഓഫീസ് റൂം ലക്ഷ്യമാക്കി വരാന്തയിലൂടെ നടന്നു…. ഒരു കയ്യിൽ ഫയൽ ഉണ്ടെങ്കിലും എന്റെ കയ്യിൽ തൂങ്ങിയാണ് അമ്മു നടക്കുന്നത്….
കിച്ചൂസ് എന്റെ വലതുഭാഗത്തായി നടക്കുന്നു…

സ്കൂളിൽ വെച്ചുണ്ടായ സകല കാര്യങ്ങളും പറഞ്ഞാണ് അമ്മൂസ് നടക്കുന്നെ…..
ലവ് ലെറ്റർ കിട്ടിയതും, അനഘ എന്ന കുട്ടിയുമായി നടന്ന പൊരിഞ്ഞ വഴക്കും… പിന്നീട് അനഘ അമ്മുവിന്റെ ബെസ്റ്റ് ഫ്രണ്ട് ആയതും ഒക്കെ അവൾ പറഞ്ഞു തന്നു…

അങ്ങനെ ഓഫീസിൽ എത്തി സർട്ടിഫിക്കറ്റ് ഒക്കെ വാങ്ങി ടിസിയിൽ പ്രിൻസിപ്പലിനെക്കൊണ്ട് ഒപ്പിടീക്കാൻ കാത്ത് നിന്നപ്പോളാണ്….

രണ്ട് ചെക്കന്മാർ ഞങ്ങളുടെ മുന്നിലൂടെ പോയി … അതിലൊരുത്തൻ അമ്മുവിനെ ദഹിപ്പിക്കുന്ന ഒരു നോട്ടം കൂടി നോക്കിയിട്ടാണ് പോയത്…

എന്താ മോളെ അവൻ നിന്നെ ദേഷ്യത്തിൽ നോക്കിപോയതെന്ന് ചോദിക്കാൻ പോയതും പ്രിൻസി എത്തി…. അങ്ങനെ ഒപ്പൊക്കെ ഇടീച്ചു പുറത്തേക്ക് വന്നതും ഞാൻ അമ്മുവിനോട് കാര്യം തിരക്കി…..

അങ്ങനെയാണ് സ്കൂളിൽ ഉണ്ടായ സംഭവം എന്നോട് പറഞ്ഞത്….

ഒരിക്കൽ ഫിസിക്സ്‌ ലാബ് കഴിഞ്ഞു എല്ലാവരും തിരികെ ക്ലാസിലെത്തി….
ക്ലാസ്സ്‌ റെപ്പ് ആയിരുന്ന അമ്മൂസ് ട്യൂണിങ്ഫോര്ക് ഒക്കെ എണ്ണിത്തിട്ടപ്പെടുത്താൻ ലാബിൽ തന്നെ നിൽക്കുകയായിരുന്നു… അപ്പോളാണ് ഒരെണ്ണം കുറവുള്ളളതായി കണ്ടത്… നേരെ ബിന്ദു ടീച്ചറിനോട്‌ കാര്യം പറഞ്ഞു…

The Author

274 Comments

Add a Comment
  1. Bro njan eppo broyude Oru aradhakan annu ♥️ enthoru realistic annu story
    Poli bro

Leave a Reply

Your email address will not be published. Required fields are marked *