?എന്റെ കൃഷ്ണ 2 ? [അതുലൻ ] 2129

അപ്പോൾ തന്നെ ക്ലാസ്സിലെ എല്ലാവരുടെയും ബാഗ് തപ്പാനായി ടീച്ചറും അമ്മുവും കൂടി ക്ലാസ്സിലേക്ക് പോയി…ഇമ്മാതിരി കുരുത്തക്കേടൊക്കെ നമ്മൾ ആമ്പിളേളർ അല്ലേ കാട്ടു…

അങ്ങനെ ആദ്യം ആണ്പിളേളരുടെ സൈഡ് ഒരറ്റത്ത് നിന്നും പരിശോധിച്ച് തുടങ്ങി….
സാധനം അടിച്ചുമാറ്റിയ തൊരപ്പൻ പിടിക്കപെടുമെന്നായപ്പോ അത് ഏറ്റവും അടുത്തായി തുറന്നിരുന്ന അമ്മുവിന്റെ ബാഗിലേക്ക് ഇട്ടു….
അവൾക്കിട്ടൊരു പണിയും കൊടുക്കാമെന്ന് വിചാരിച്ചിട്ടുണ്ടാവും

അങ്ങനെ അവസാനം ആ തൊരപ്പൻറെ ബാഗും പരിശോധിച്ച് പെൺകുട്ടികളുടെ സൈഡ് പരിശോധന തുടങ്ങി…
അമ്മു തന്നെയാണ് എല്ലാ ബാഗും പരിശോധിക്കുന്നതും….

അവൾ തന്നെ ബാഗെടുത്തു ഡെസ്ക്കിൽ വെച്ച് ഉളളിലേക്ക് കയ്യിട്ടതും സാധനം കയ്യിൽ തടഞ്ഞു… അവൾ അത് പുറത്തേക്കെടുത്തു ഞെട്ടിത്തരിച്ചു ടീച്ചറിനെ നോക്കി….

അപ്പോളേക്കും ക്ലാസ്സിൽ പിളേളർ തമ്മിൽ കുശുകുശുക്കൽ തുടങ്ങി….

ആഹാ അപ്പോ കളളി തന്നെ തൊണ്ടിമുതൽ കണ്ടെടുത്തു എന്നക്കെയുളള കമെന്റുകൾ പിളേളർ പാസ്സാക്കി…

അതൊക്കെ കേട്ട് ഒന്നും മിണ്ടാനാകാതെ നിൽക്കാനേ അമ്മുവിന് കഴിഞ്ഞുളളു

ഇതാരുടെ ബാഗാണ്?? ചോദിച്ചത് കേട്ടില്ലേ… ആരുടേയ ഈ ബാഗെന്ന്???
ടീച്ചർ ഒച്ചയെടുത്തു തന്നെ ചോദിച്ചു….

ഇതെന്റെ ബാഗാണ് ടീച്ചറെ….ഉളളിൽ സങ്കടവും പേടിയുമൊക്കെ നിറഞ്ഞ അവസ്ഥയിലും ടീച്ചറിന്റെ മുഖത്തു നോക്കി അവൾ പറഞ്ഞൊപ്പിച്ചു….

അപ്പോളും കുട്ടികൾ അടക്കിപിടിച്ചു സംസാരിച്ചു വലിയൊരു ഒച്ചപ്പാടുതന്നെയായി അവിടെ……..

……. സൈലെൻസ്…….
അമ്മുവും കൂടെ എല്ലാ പിളേളരും ഒരുപോലെ ഞെട്ടി…
ക്ലാസ്സ്‌ സൈലന്റായി….

അശ്വതി…. നേരെ നോക്ക്….
ടീച്ചർ കനത്ത ശബ്ദത്തിൽ തന്നെ പറഞ്ഞു….
അമ്മു കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു…

ടീച്ചറെ ഞാനല്ല… മറ്റാരോ എന്ന് പറയാൻ തുടങ്ങിയ അമ്മുവിന്റെ തോളിൽ കയ്യ് വെച്ച് ടീച്ചർ പറഞ്ഞു…..

അത് എനിക്കും മനസ്സിലായി കുട്ടി…. കാരണം കുട്ടി ലാബ് കഴിഞ്ഞ് ഇവിടേക്ക് വന്നില്ലലോ… എന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു… ഇതൊന്നും ഞാൻ കണ്ടില്ലായിരുന്നു എങ്കിലും, കുട്ടി അങ്ങനെ ചെയ്യില്ലെന്ന് ടീച്ചർക്ക്‌ അറിയാം….
അത് കേട്ടതും അമ്മു കരഞ്ഞു പോയി……

അപ്പോളാണ് ക്ലാസ്സിലെ മിണ്ടാപ്പൂച്ച എന്ന് എല്ലാവരും കളിയാക്കുന്ന വിദ്യ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് എണീറ്റു നിന്ന് താൻ കണ്ട കാര്യം പറഞ്ഞത്…..

ടീച്ചറെ ഈ ടോണി ലാബിൽ വെച്ച് അത് പോക്കറ്റിൽ ഇടുന്നത് ഞാൻ കണ്ടു….
അത് കേട്ടതും…….
ഡാാ എന്നലറികൊണ്ട് ടീച്ചർ അവന്റെ നേരെനിന്നു….
ടോണിക്കുട്ടൻ താനേ എണീറ്റ് നിന്നു….

അവനെ കണക്കിൽ പെട്ടതും പെടാത്തതുമായ ചീത്ത

The Author

274 Comments

Add a Comment
  1. Bro njan eppo broyude Oru aradhakan annu ♥️ enthoru realistic annu story
    Poli bro

Leave a Reply

Your email address will not be published. Required fields are marked *