?എന്റെ കൃഷ്ണ 2 ? [അതുലൻ ] 2129

അവൾ അന്നനുഭവിച്ച പൊളളലിന്റെ വേദനയും തീവ്രതയും ഓർമ്മിപ്പിക്കാൻ എന്നോണം കയ്യിലെ പാട് എന്നെ കാട്ടിത്തന്നു മുഖത്ത് ചിരി വരുത്തി …..

കൈമുട്ടിൽ ആയതുകൊണ്ടാണ് ഞാൻ അത് ഇതുവരെ കാണാതിരുന്നത്…
ആ സമയം എനിക്ക് നെഞ്ചിലേക്കൊരു ചൂട് കയറുകയായിരുന്നു…
മുഖം ആകെ ഇരുണ്ടു
അവളുടെ കൈയ്യിലെ പാടിൽ മെല്ലെ തഴുകികൊണ്ട് തലകുനിച്ചു തന്നെ നിൽക്കുകയാണ് ഞാൻ ….

അപ്പോഴേക്കും ചോറുണ്ണാനുളള ബെൽ അടിച്ചു….കുട്ടികൾ ഞങ്ങളുടെ ഇടയിൽകൂടി കലപില കൂട്ടി കൈയ് കഴുകാൻ ഒക്കെ പോകുന്നുണ്ട്….

അമ്മു പറഞ്ഞതെല്ലാം കേട്ട എനിക്ക് നമ്മുടെ ടോണികുട്ടനെ കാണണമെന്ന് ഒരാഗ്രഹം…….
അമ്മൂസിന്റെ കയ്യിലെ ഫയൽ കിച്ചുവിന് കൊടുത്തിട്ട്
അമ്മുവിന്റെ കയ്യിൽപിടിച്ചു ക്ലാസ്സ്‌ എവിടെയാണെന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു….

മുകളിലാണെന്ന് പറഞ്ഞതും ഞാൻ അവളെയും വലിച്ചു മുകളിലേക്കുളള സ്റ്റെപ്പിലേക്ക് കാലെടുത്തുവെച്ച് ഒന്ന് രണ്ട് പടികൾ കയറിയതും

ഞാൻ എന്തോ പ്രശ്നം ഉണ്ടാക്കാൻ പോകയാണെന്ന് മനസ്സിലായ കിച്ചൂസ് പിന്നിൽ നിന്നും

ഏട്ടാ……….എങ്ങോട്ടാ…… എവിടെക്കാ ഈ പോണേ….പ്രശ്നമൊന്നും വേണ്ട ഏട്ടാ……

അച്ചേട്ടാ………

എന്നൊരു വിളിയോടെ കിച്ചൂസ് നിർത്തി….

അത് കേട്ടതും ഹാൻഡ്ബ്രേക്കിട്ട പോലെ ഞാൻ നിന്നു…

അവളെ വല്ലാത്തൊരു ചിരിയോടെ ഞാൻ തിരിഞ്ഞു നോക്കി..

എന്റെ നോട്ടം കണ്ടിട്ട് അവളും എന്നെ തന്നെ നോക്കി നിൽക്കുകയാണ്….

എന്താ വിളിച്ചേ…..

എന്റെ ചോദ്യം അവളെ ഒന്നുലച്ചു… പയ്യെ നാണത്തോടെ അവൾ തല താഴ്ത്തി..

എന്താ വിളിച്ചേ എന്നെ ……?

ഒന്ന് പറ കിച്ചു …. ഞാൻ പിന്നെയും ചോദിച്ചു…

അച്ചേട്ടൻ…….

എന്തോ കേട്ടില്ല… ഇത്തിരി ഉറക്കെ പറ കിച്ചു….. ഞാൻ കേട്ടെങ്കിലും ഒന്നൂടി അവളുടെ നാണം കാണാൻ പിന്നെയും ചോദിച്ചതാ……

അച്ചേട്ടാന്ന്…………………

അവൾ മുഖമൊന്നുയർത്തി ഒരു പ്രത്യേക ഈണത്തിൽ വിളിച്ചു…

അപ്പോൾ പെണ്ണിന്റെ മുഖമൊന്ന് കാണണം….
ഹോ എന്താ ഭംഗി… ഇനി നാണം വരുമ്പോ ഭംഗികൂടണ വല്ല മരുന്നും കഴിക്കുന്നുണ്ടോ ഇവൾ… സംശയമില്ലാതില്ല…

കിച്ചൂസിന്റെ വിളി കേട്ട് അമ്മുവും കണ്ണ്മിഴിച്ചു നിൽക്കുകയാണ്..

എവിടെക്കാ ഏട്ടാ പോണേ… വന്നേ നമുക്ക് വീട്ടിലേക്ക് പോകാം….

കിച്ചൂസ്സേ എനിക്ക് വെറുതെ അവനെയൊന്ന് കാണാനാ… അല്ലാതെ വഴക്കിനൊന്നും അല്ലന്നേ… പിളേളർ അല്ലേ.. ഒന്ന് ഉപദേശിച്ചിട്ട് വരാം…. മോൾ പോയി കാറിലിരിക്ക് എന്ന് പറഞ്ഞു താക്കോൽ ഞെക്കി കാർ അൺലോക്ക് ആക്കി കൊടുത്തു…

The Author

274 Comments

Add a Comment
  1. Bro njan eppo broyude Oru aradhakan annu ♥️ enthoru realistic annu story
    Poli bro

Leave a Reply

Your email address will not be published. Required fields are marked *