?എന്റെ കൃഷ്ണ 2 ? [അതുലൻ ] 2129

അങ്ങനെ ഞാൻ അമ്മുവിന്റെ കയ്യും പിടിച്ചു മുകളിലേക്ക് പോയി…
അവളുടെ ക്ലാസ്സിലേക്ക് തിരിഞ്ഞതും വരാന്തയിലെ തടയിണയിൽ കയ്യും കുത്തി നിന്ന് പുറത്തെ കാഴ്ച്ച കാണുകയാണ് ടോണികുട്ടൻ….

ഞങ്ങൾ അടുത്ത് ചെന്നപ്പോൾ അവന്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു തൊരപ്പൻ അവനെ തട്ടി വിളിച്ചു ഞങ്ങളെ കാണിച്ചു കൊടുത്തു ….
അപ്പോഴാണ് ഞങ്ങൾ അടുത്ത് നിക്കുന്ന കാര്യം അവനറിയുന്നത്….

ഞങ്ങൾ എന്തിനുളള പുറപ്പാടാണെന്ന് അവനു ചിന്തിക്കാനുളള അവസരം കൊടുത്തില്ല…..

അതിനു മുന്നേ കയ്യ് നീട്ടി ഒരു ഷെയ്ക്ഹാൻഡ് കാണിച്ചു… അവൻ തിരിച്ചും കൈ തന്നു ….

ഹായ്… ഐ യാം അതുൽ….

അവൻ തിരിച്ചു പേര് പറയാൻ വാ തുറന്നിട്ടും…….. പേര് പറയാൻ അവനു കഴിയുന്നില്ല…. പകരം വേദനയെടുത്തു പയ്യെ ഷോൾഡർ പൊക്കി കണ്ണിൽ നിന്നും വെളളം വരുന്ന അവസ്ഥയിലുളള ടോണിയെയാണ് അമ്മൂസ് കണ്ടത്…

അവന്റെ പുറകിൽ നിൽക്കുന്ന കൂട്ടുകാരൻ ഇവന്റെ എക്സ്പ്രഷൻ ഒന്നും കാണുന്നില്ല….

അമ്മൂസ് എന്താ ഇവിടെ നടക്കണേ എന്നാലോചിച്ചു കയ്യിലെ നഖം കടിച്ചുകൊണ്ട് താഴേക്ക് നോക്കി…

അപ്പോഴാണ് അവന്റെ സ്ലിപ്പർ ഇട്ട കാലിൽ എന്റെ ഷൂ ഇട്ട കാലുവെച്ച് അവന്റെ തളളവിരൽ അമർത്തി പിഴുതെടുക്കുന്ന കർത്തവ്യം വളരെ കൃത്യതയോടെ ഞാൻ നിർവ്വഹിക്കുന്നത് അമ്മു മനസ്സിലാക്കിയത്…. (ബാബ കല്യാണിയിൽ നമ്മുടെ ലാലേട്ടൻ ചെയ്യുന്നില്ലേ… അങ്ങനെ തന്നെ )
ഞാൻ ചിരിച്ചുകൊണ്ട് കൂടുതൽ കൂടുതൽ ഞെരിച്ചു ഉളളിലെ കലി തീർക്കുകയായിരുന്നു

ഇനിയും തിരുമ്മിയാൽ നഖം പൊളിഞ്ഞു മാംസം പുറത്തുവരുമെന്നു ഉറപ്പായതുകൊണ്ട് ഞാൻ അത് അവസാനിപ്പിച്ചു കാലെടുത്തു…

അവൻ പേടിച്ചു പിന്നിലേക്ക് മാറിയതും അമ്മൂസ് ഒരു പ്രേത്യേക ധൈര്യത്തോടെ സംസാരിച്ചു തുടങ്ങി….

ഡാ ചെക്കാ… നീയൊക്കെ എന്താ കരുത്യേ… എനിക്ക് ആരുമില്ലെന്നോ….
എന്നെ ഉപദ്രവിച്ചാൽ ആരും ചോദിക്കാൻ വരില്ലെന്നോ….. അതൊക്കെ പണ്ട്…..
ഇപ്പോ അതൊക്കെ മാറി പോയി ടോണി…..

ദേ ശെരിക്കും കണ്ടോ… ഇതെന്റെ ചേട്ടനാ….

അവൾ തെല്ലൊരു അഹങ്കാരത്തോടെ പറഞ്ഞുകഴിഞ്ഞതും…. വലതു കയ്യ് എന്റെ പിന്നിലേക്ക് കൊണ്ടുപോയി ഇടതു കൈ എന്റെ നെഞ്ചിലേക്കുമായി ചേർത്ത് വെച്ച് എന്നോട് ഒന്നുകൂടി ചേർന്ന് നിന്നു…..

ഞാൻ അവളെയും ചേർത്ത് പിടിച്ചു…. പാവം…

അമ്മു കുറച്ചുകൂടി കനത്ത ശബ്ദത്തിൽ അവനോടായി പറഞ്ഞുതുടങ്ങി….

ചേട്ടൻ പോലീസിൽ ആണ്…

അത് കേട്ടതും അവൻ ഞെട്ടി

ഏഹ് പോലീസിലോ…ഞാനോ … എപ്പോ… ഞാനും ഒന്ന് പരുങ്ങി

അപ്പോളാണ് എന്റെ വേഷമൊന്നു നോക്കിയത് ….

The Author

274 Comments

Add a Comment
  1. Bro njan eppo broyude Oru aradhakan annu ♥️ enthoru realistic annu story
    Poli bro

Leave a Reply

Your email address will not be published. Required fields are marked *