?എന്റെ കൃഷ്ണ 06 ? [അതുലൻ ] 1901

ഏയ്യ് ഇല്ല, ഒരുമിച്ച് കഴിക്കാമെന്ന് കരുതി ഇരുന്നതാ  എന്ന് ഒരു വിഷമത്തോടെ  പറഞ്ഞുകൊണ്ട്  അവളുടെ അടുത്തിരുന്നു… ചുമ്മാ ഒരു  നമ്പറിട്ടത്  ?…..

 

പിന്നൊന്നും ആലോചിക്കാതെ അവൾ ഒരു കൈകൊണ്ട് പ്ലേറ്റ് എടുക്കലും വിളംബലും ഒക്കെയായി അവസാനം  അവളുടെ ചായ വരെ എന്റടുത്തേക്ക് നീക്കിവെച്ചു…പാവം..

 

ഞാൻ കിച്ചുവിനെ കണ്ണെടുക്കാതെ നോക്കുന്ന കണ്ടിട്ട്, കണ്ണുകൊണ്ട് എന്താ എന്നർത്ഥത്തിൽ നോക്കിയിട്ട്  കഴിക്ക് അച്ചേട്ടാ എന്നൊരു ചിരിയോടെ പറഞ്ഞു….

 

ആഹാ  നിന്നോട് നേരത്തെ കഴിക്കാനിരിക്കാൻ പറഞ്ഞിട്ട് നീ തിരിഞ്ഞു നോക്കാതെ മുറിയിൽ കേറിയിട്ട്……

അമ്മ പിണങ്ങിക്കൊണ്ടാണ് അടുക്കളയിൽനിന്നും അമ്മുവിനുളള ചോറും കറിയും ഒക്കെയായി വന്നത്…

 

ഞാനൊന്നും മിണ്ടാൻ പോയില്ല ?…

 

അമ്മ അതൊക്കെ ബാഗിലാക്കി,   ഇറയത്തേക്ക് കൊണ്ടുപോയി വെച്ചു….

ഞാനും  കിച്ചുവും വേഗം ഭക്ഷണം കഴിക്കാൻ തുടങ്ങി…

ചായ കുടിക്കാൻ ഒരു പ്രത്യേക ഇഷ്ട്ടം…ഇത്തിരി കുടിച്ചിട്ട് മതിയായെന്ന് കാണിച്ചു ഗ്ലാസ്സ് അവിടെത്തന്നെ വെച്ച് ഞാൻ എണീറ്റു…… കൈ കഴുകാൻ നിന്നപ്പോൾ കണ്ണാടിയിലൂടെ

ഒന്ന് പാളി നോക്കി …….

ഹിഹി… പ്രതീക്ഷിച്ച പോലെ തന്നെ കിച്ചുപെണ്ണ് ബാക്കി കുടിക്കുന്നുണ്ട്…. ?

ചുണ്ടിലൊരു  ചിരിയോടെയാണ് കൈ കഴുകിയത്……..

 

സമയം 8.30 ആയിട്ടുളളു…..

നേരെ അമ്മൂന്റെ അടുത്ത് പോയിരുന്നു,………….

 

ഡീ പോകണ്ടേ…..സമയം 8.30 കഴിഞ്ഞു……

 

മ്മ്ഹ്…. കുറച്ച് നേരം കഴിയട്ടെ അച്ചുച്ചേട്ടാ….. എന്നും പറഞ്ഞു ചിണുങ്ങിക്കൊണ്ട് എന്റെ തോളിലേക്ക് തലചായ്ച്ചിരുന്നു …….