?എന്റെ കൃഷ്ണ 07 ? [അതുലൻ ] 1779

….?എന്റെ കൃഷ്ണ 7?….
Ente Krishna Part 7 | Author : AthulanPrevious Parts


വേഗം വണ്ടിയൊതുക്കി  ബജിക്കടയിലേക്ക് നടന്നു…

ചെന്നപ്പോഴുണ്ട് ബജി  എണ്ണയിൽ വറുത്ത്‌ കോരിയിടുന്നു…

ടൗണിൽ ഒരുപാട് പേര് വിശപ്പടക്കാൻ വരുന്നൊരു സ്ഥലമാണിത്, അതിനാൽ ചെറിയ തിരക്കുണ്ട്……

നല്ല ചൂട് മുട്ടബജിയും മുളക് ബജിയും സോസും വാങ്ങി വണ്ടിയെടുത്തു….. ?

 

സമയം  7. 30 ആയിട്ടുളളു…. വണ്ടി ഒതുക്കി പാർക്ക്‌ ചെയ്ത് വീട്ടിലേക്ക് നടന്നു…

അച്ഛനും മുത്തശ്ശനും ഇറയത്തിരുപ്പുണ്ട്….ഇനി കൈയിലെന്താണെന്ന് ചോദിക്കോ ?.

ആഹ് ചോദിച്ച തന്നിപ്പോ എന്താ.. കഴിക്കാൻ വാങ്ങിയതല്ലേ… അതും ആലോചിച്ചു  ഞാൻ ഗേറ്റ് തുറന്ന് കേറിയതും രണ്ടുപേരെയും നോക്കിയൊരു ചിരി പാസ്സാക്കി….

 

‘ആഹ് അച്ചുമോൻ വന്നോ…. ‘

മുത്തശ്ശൻ വാത്സല്യത്തോടെ ചോദിച്ചു….

 

ആഹ് വേഗം എത്തി മുത്തശ്ശാ…? എന്ന് ചിരിയോടെ പറഞ്ഞു നൈസ് ആയിട്ട് അകത്തേക്ക് കേറാമെന്ന് കരുതി നടന്നപ്പോഴുണ്ട്  കറക്ട് ആയിട്ട് മുണ്ട് അഴിഞ്ഞു…

കോപ്പ്.. ?

വേഗം കൈതണ്ട വെച്ച് താങ്ങി പിടിച്ചു ….

കയ്യിൽ വെളളം കുപ്പിയും, ബജിയും ഇരിക്കണോണ്ട് ആകെ പണിയായി…

 

കിടന്ന് സർക്കസ്സ് കാണിക്കാതെ കൈയ്യിലുളളത്‌ ഇങ്ങോട്ട് താടായെന്ന് പറഞ്ഞു അച്ഛൻ വേഗം പൊതിയും കുപ്പിയും വാങ്ങിപ്പിടിച്ചു….

പൊതിയൊന്ന് തിരിച്ചും മറിച്ചും നോക്കി എന്നെയൊരു നോട്ടം…..

 

‘അത് ബജിയാ അച്ഛാ…  വന്ന വഴി  വാങ്ങിയതാ ….. ?’

 

ആഹ് വാങ്ങിയതാണെന്ന്  മനസ്സിലായി… അല്ലാണ്ട് നീ ഇതുണ്ടാക്കാൻ എണ്ണയും ചട്ടിയുമൊന്നും കൊണ്ടോയിട്ടില്ലല്ലോ…..

The Author

670 Comments

Add a Comment
  1. ഇത്ര വേഗം കഴിഞ്ഞോ.. ഞാനൊന്ന് ആസ്വദിച്ചു വരുവായിരുന്നു.. ?

    വീണ്ടും അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ്..

    1. അയ്ശെരി ?ആസ്വദിച്ചു വരുന്നുണ്ടായിരുന്നുളളു ?
      അടുത്ത ഭാഗം സെറ്റ് ആക്കാം ബ്രോ ???

  2. എന്തോ..വീണ്ടും വീണ്ടും വായിക്കാൻ തൊന്നുവ…ന്നല്ല അവാതരണം ആണ്‌ ചേട്ടായി….luvd a lott

    ♥️♥️♥️♥️?

    1. Thank you Rambo?
      കഥയെ സ്നേഹിക്കുന്നതിൽ സന്തോഷം ?

      1. എപ്പഴും comment ഇടാതെ പോകാൻ ഒക്കണില്ല ചേട്ടായി….അസ്തിക് പിടിച്ചു ന്ന തൊന്നണെ ????

  3. ഒരേ വാക്ക് ആവർത്തിക്കുന്നില്ല പക്ഷെ പറയാതിരിക്കാൻ കഴിയുന്നില്ല മൃതുലം ഒരു പൂവിനെ പോലെ ,വായിച്ച് തീരുന്നത് അറിഞ്ഞില്ല , അത് തന്നെയാണ് ഇൗ കഥയുടെ ഫീലിംഗ് അത് നിലനിർത്താൻ ശ്രമിക്കണം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ok nice ??????❤️❤️❣️❣️♥️♥️

    1. Thank you my frnd?
      ആ ഫീലിംഗ് നിലനിർത്താൻ തന്നെ ശ്രമിക്കും ?

  4. Ee kadha vayyikumboo oru sandhoshaaaa.. ???????

    1. അത് മതി ബ്രോ എനിക്ക് സന്തോഷമാകാൻ… ????

  5. settoii ee partum kidukki….???

    1. ഹിഹി???

  6. hai athil.. kadha vaayichu..
    niranja punchiriyodeyallathe thankalude kadha vayikkan pattillaa.. athrakkum manoharamaanu thankalude kadha.. vaayikkumpo athilangane layichu povum.. bajji vaangikondu varumpo mundayinjathum, nerathe eneettathinulla ammayude kaliyaakkalokke aasvathichanne vaayichu.. ippo achuvum kichuvum ammuvumokke enikk vendappetta aarokkeyo aanu.. kaathirikkunu adutha bhagangalkkaayi..

    1. ഒരുപാട് സന്തോഷം ബ്രോ ?…
      താങ്കൾ ഒരു പ്രവാസി അല്ലേ….
      നമ്മുടെ സൈറ്റിൽ ഒരുപാട് പ്രവാസികളുണ്ട്….ഈ കഥ അവർക്കെല്ലാം കുറച്ചുനേരമെങ്കിലും നാടിനെയും വീടിനെയും ഓർമിപ്പിക്കുന്നു എന്ന് പലരും പറഞ്ഞു….
      അങ്ങനെയുളള വാക്കുകൾ കേൾക്കുമ്പോൾ എനിക്കുണ്ടാകുന്ന സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല ?

      1. shariyaanu bro.. nammade kodungallurinte oro bhagavum thankal eduthu parayunnundalloo.. sharikkum naattilulla oru feel aanu ee kadha vaayikkumpo kittunnath.. athu ningalude apaaramaya kazhivu kondu thanne aanu.. athrayum manoharamaayi thanne thankal ee kadha kondupovunnund.. ella vidha aasamsakalum nerunnu..

        vegam adutha bhagavumaayi vaaa.. adutha friday aavumpozhekk..?

  7. അടിപൊളി ???????

    1. താങ്കൂ ???

  8. World famous lover

    മുഖത്ത് ഒരു ചെറിയ പുഞ്ചിരി പോലും വരാതെ ഇത് വായിച്ച ആരെങ്കിലും ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല ❤️❤️❤️❤️❤️❤️❤️

    1. ലോക പ്രസിദ്ധ കാമുകാ ???
      എനിക്ക് ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ തെല്ലൊരു സന്തോഷമാണ് തോന്നുന്നത് ?

  9. അപ്പൂട്ടൻ

    കലക്കി… ഈ ഭാഗവും വളരെ ഇഷ്ടപ്പെട്ടു.

    1. ദത് മതി ബ്രോ ???

  10. Adipoli nn Allaathe vere onnum parayaanilla bro..!!
    Oro partum kazhiyumbol thonnaarund aduthathilum ith pole pranayam indaavumo ennu !
    Randperdem kallyanam udane onnum nadathiyekkalle bro ?
    (Kattu thinnunnathinte taste onnu vere thanne alle )

    1. എല്ലാ പാർട്ടിലും കഴിയുന്നത്ര പ്രണയവും കോമെഡിയും കുത്തിക്കേറ്റാൻ പരമാവധി നോക്കും ???

  11. വീണ്ടും ഒരു അടിപൊളി പാർട്ടും കൂടി. ഡാഡികൂളും അമ്മയും കൂടി നല്ല താങ് തരുന്നുണ്ടല്ലോ മുത്തശ്ശൻ എന്തേലും പറയട്ടെ പുള്ളിയെ പറയാൻ ഒന്നു സമ്മതിക്ക് ആഷിക് പാതിരാത്രി ഫോൺ ചെയ്യുന്നതും തസ്നിയുടെ വീട്ടിൽ പോന്നതും അവിടെ അച്ചു ജാങ്കോ നീയറിഞ്ഞോ ഞാൻ പെട്ടു എന്നു കരുതി അച്ചു ആഷിഖിനോട് പറയുന്നതും ആഷിക് നയെ കയ്യിൽ എടുക്കുന്നതും എന്നിട്ടു കേറുന്ന വഴിയും കണ്ട അച്ചു ഡൗട് അടിച്ചു അവനോട് ചോദിക്കുമ്പോ പറയുന്ന ഒരു ടൈഗർ ബന്ധം.കഥ വെറുതെ അങ്ങു പോകില്ല എന്നറിയാം ഒന്നുകിൽ മുത വിവാഹത്തിന് ഉടക്കിടും അല്ലെങ്കിൽ ബന്ധു ആണെന്ന് പറഞ്ഞു കേറി വരുന്ന ഏതോ അലവളത്തികൾ ഉടക്കിടും ഇപ്പോൾ വലിയ കുഴപ്പമില്ല ഈ ഗ്യാപ്പിൽ കൃഷ്ണയെ വിവാഹം കഴിക്കാൻ നോക്ക്. അമ്മ്യൂസിന്റ റോൾ കുറക്കുന്നുണ്ടോ ഒരു തോന്നലാണ്. ഓവർഓൾ കലക്കി?

    1. ഹിഹി ?… വേഗം കല്യാണം നടത്തണോ ബ്രോ ?… ഏത് അലവലാതികൾ വന്നാലും അച്ചുവിന്റെ സ്വഭാവം വെച്ച് വരുന്നവർ രണ്ടുകാലിൽ തിരിച്ചു പോകില്ല ?….

  12. ഒരു അടിപൊളി പാർട്ടുകൂടി താനത്തിന്നു ???
    ഓരോ പാർട്ട് കഴിയുമ്പോഴും സൂപ്പറാവുന്നുണ്ടെട്ടോ ?

    1. Max?ഞാൻ maxiമം ഇതിലും മികച്ചതാക്കാൻ ശ്രമിക്കാം ?

  13. അഭിമന്യു

    Enthanu machane ithrem late akkiye… enthayalum vayichittu bakki parayam

    1. അഭിമന്യു

      Ponnu mone onnum parayanilla kadha vere level.

      1. Thank you അഭിമന്യു ബ്രോ ?…
        ജോലിപരമായും കുടുംബപരമായും കുറച്ചു തിരക്കിലായി പോയി ?
        അതിനാലാണ് ഇത്രയും ഡിലെ വന്നത്

  14. സഹോ..
    മറ്റൊരു സുന്ദരി/രൻ ഭാഗം കൂടി…!
    അടിപൊളി ആയിരുന്നു.. സഫാരിയെ കുറിച്ച് പറഞ്ഞതിന് ഒരു സ്‌പെഷ്യൽ നന്ദി..ഞാനും ഒരു sgk സഫാരി ഫാൻ ആണ്.. ?
    സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ആണ് പ്രിയ പരിപാടി..
    പിന്നെ ഷർട്ട് ബ്ലാക്ക്‌ ആകിയപ്പോ നമ്മടെ നീലേനെ മറന്നോന്ന് വിചാരിച്ച് രണ്ടെണ്ണം പറയണന്നും കരുതി ഇരുന്നതാ പക്ഷെ പൊട്ടിന് നീല കൊടുത്ത് സോൾവ്‌ ആക്കി അതോണ്ട് മാത്രം നമ്മള് ഫ്രണ്ട്‌സ്..??

    1. നീൽ ബ്രോ ?
      ഞാൻ സഫാരി ടിവിയുടെ കടുത്ത പ്രേക്ഷകനാണ്….ഞാൻ വീട്ടിൽ ടീവി വെക്കുന്നത് തന്നെ സഫാരി ടീവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം കാണാനാണ് … മുൻ ഡിജിപി അലക്‌സാണ്ടർ ജേക്കബ് സാറിന്റെയും, മുൻ എസ് പി ജോർജ് ജോസഫ് സാറിന്റെയും അദ്ദേഹത്തിന്റെ മോഡസ് സൊപ്രണ്ടിയുടെയും കട്ട ആരാധകനാണ് ..
      പിന്നെ ഞാൻ എപ്പോഴും നീല ഷർട്ട് പറഞ്ഞു വെറുപ്പികണ്ടല്ലോ എന്ന് വിചാരിച്ചാണ് ബ്ലാക്ക് ആക്കിയത്… പക്ഷെ പൊട്ടിൽ നീലകളർ ചേർത്തത് മനഃപൂർവ്വം തന്നെയാണ് ???

  15. Super. Feel good story

    1. സിറിലെ ?… എന്റെ കഥ ഇവിടെ ആദ്യമായി പ്രസിദ്ധീകരിച്ചപ്പോൾ ആദ്യത്തെ കമെന്റ് താങ്കളുടേതായിരുന്നു ???

  16. അടിപൊളി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    1. Thank you sumesh bro?

  17. രാജു ഭായ്

    പൊളിച്ചു മുത്തേ പറയാൻ വാക്കുകളില്ല സുഖമല്ലേ നിനക്ക് അസ്സൈന്മെന്റ് ഒക്കെ പെട്ടന്ന് തീർത് വേഗം വരണം
    സ്നേഹപൂർവ്വം രാജു ഭായ്

    1. തിരക്കൊക്കെ ഒഴിഞ്ഞു ഞാൻ വരും ബ്രോ ???അടുത്ത പാർട്ടുമായി..
      കാരണം നിങ്ങൾ തരുന്ന സ്നേഹത്തിനു പകരം അത് മാത്രമേ തിരികെ തരാനുളളു ?

  18. Love u ❤️ bro super love story.also I can say its a family entertainer

    1. Thank you so much bro?
      Its all about family?

      1. Kalakky ee baghavum super potatte adutha bagham

  19. Onnum parayanda avishyam illallo❤️. Eee feel good ennoke paranja ithannu. Ithu vayikumbol manasinnu Nalla santhosham kittunudu?.

    1. അതാണ് എനിക്ക് വേണ്ടത്… നിങ്ങളെ കുറച്ചുനേരത്തേക്ക് എങ്കിലും എനിക്ക് സന്തോഷിപ്പിക്കാൻ പറ്റിയല്ലോ ???
      സ്നേഹത്തോടെ ???

  20. മോനേ അതുലാ.. ഇ കഥ വായിക്കുമ്പോൾ മനസ്സ് ഒരുപാടു പിന്നോട്ട് പോകുന്നു. പഴയ ഓർമ്മകൾ അയവിറക്കുമ്പോൾ മനസ്സിൽ സന്തോഷവും ഒപ്പം ദുഃഖവും ഉണ്ട്,

    1. സമി ?…ഞാൻ എല്ലാവരോടും പറയുന്ന ഒരു കാര്യമുണ്ട്… ഓർമകൾ നമ്മൾ മരിക്കുന്നവരെ കൂടെയുണ്ടാകും എന്ന്…..അത് ആർക്കും നമ്മളിൽ നിന്ന് എടുത്തുകൊണ്ടു പോകാൻ കഴിയില്ലലോ ?
      പിന്നെ കഥ വായിച്ചു ദുഃഖിക്കരുത്…അതിന്റെയൊരു അപേക്ഷയാണ്.. കാരണം ആരും ദുഃഖിക്കുന്നത് എനിക്കിഷ്ടമല്ല ?

  21. വിഷമം തോന്നരുത്..

    നല്ല വലിച്ചിൽ ആണ്.. ആദ്യ പാർട്ടിൽ നീങ്ങിയ കഥയുടെ പകുതി പിന്നെ ആറ് പാർട്ട് കൊണ്ട് നീങ്ങിയില്ല. ഇത്രയും നീണ്ട ഒരു കഥ എഴുതാൻ ആണ് ഉദ്ദേശിച്ചിരുന്നത് എങ്കിൽ character developmentഉം അവരു തമ്മിൽ ഉള്ള relationshipഉം ഒക്കെ പതുക്കെ സമയം എടുത്ത് ചെയ്താൽ നന്നായിരുന്നേനെ.

    1. എന്തിനാ ബ്രോ വിഷമം തോന്നുന്നത്…
      ബ്രോയുടെ അഭിപ്രായം അല്ലേ ഈ പറഞ്ഞത്…?
      പിന്നെ ഞാൻ ആദ്യപാർട്ടിൽ പറഞ്ഞല്ലോ ബ്രോ, ഇതെന്റെ ആദ്യത്തെ കഥയാണെന്ന്…. അതിനാൽ ആദ്യം സ്പീഡ് കൂടിപ്പോയി….. ബ്രോ പറഞ്ഞ വലിച്ചിൽ ഞാൻ ശരിയാക്കാം…. അത് പോരെ ???
      പിന്നെ കമെന്റ് ഇപ്പോഴാണ് കണ്ടത്… റിപ്ലേ തരാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു ?

      1. ആദ്യത്തെ കഥ ആയത് കൊണ്ട് ക്ഷമിച്ചിരിക്കുന്നു??

        അടുത്ത കഥ എഴുതുമ്പോൾ ശ്രദ്ധിച്ചാൽ മതി. നമ്മൾ ഒരാളെ ആദ്യമായി പരിചപ്പെടുന്ന സമയത്ത് അയാളെ കുറിച്ച് വളരെ ചുരുക്കം കാര്യങ്ങളെ മനസ്സിൽ ആകൂ. പോകെ പോകെ ആണ് അവരുടെ സ്വഭാവ വിശേഷങ്ങൾ തെളിഞ്ഞ് വരിക. ചില കാര്യങൾ ഒരിക്കലും നമുക്ക് മനസ്സിലാക്കാനും കഴിയില്ല.
        Character development ശ്രദ്ധിക്കണം എന്ന് മാത്രം പറയുന്നു.

  22. Pularche 4:30 urakam njetiyapo nokiyirunu. Kandila.
    Innum kandile nalla theri parayanirunatha ?

    Athulaa
    Thakarthutoo..

    Oru veetil nadakuna ella karyanghalum athupole varachu vechitundu.
    Chila scene oke nammale payaya ormakalileku ethi nokikum…

    Sathyam paranja ee sitil vannathu kambi stories vaayikan vendi aayrunu. Pakshe athulaa, neeyum malakade kamukanum harshanum okke koodi sheelam maatichu. Just addicted to love stories..

    Late aakale mone.. busy aanenu ariyam ennalum wait cheyan vayyeda muthe…

    Keep going bro…
    Cheerz ?

    1. ആഹ് നിതി മോൻ വന്നല്ലോ….
      അപ്പോ ഞാൻ ആണിവിടെ ലേറ്റ് ആയി എത്തിയത് അല്ലേ ?….
      പിന്നെ സുഖമല്ലേ ബ്രോ…

      അടുത്ത പാർട്ട്‌ ഇത്തിരി വൈകും ഡാ..
      ചെറിയ തിരക്കിലാണ് ഇപ്പോ…
      തിരക്കിലാണെന്ന് പറയുമ്പോ ചെറിയൊരു ചമ്മൽ വരും… എന്താണെന്നു വെച്ചാൽ കേൾക്കുന്നവർ വിചാരിക്കും ഓഹ് അവന് കളക്ടർ ഉദ്യോഗം ആണോയെന്ന് ?
      പക്ഷെ നമ്മുടെ കുഞ്ഞു തിരക്കുകൾ നമ്മൾക്കല്ലേ അറിയൂ ?

      1. No worries bro
        Take ur time
        Sanghathi adipoli aavunundu….
        Nammal pinne ivide pravasa jeevitham aayi ipo thalkalam vere pani onnum illathe choriyum kuthi irikuya…?
        Nee time eduthu adipoli aayi ezhuthiko…
        Nammade…. alla athu venda ninde kichunodu ende snehanweshanam paranjeku aliya…
        Apo tc and stay blessed
        With love
        Nithi

  23. അളിയാ അതു ….

    നല്ല രസമുണ്ടെടാ നിന്റെ കഥ കേൾക്കാൻ , ആരോ ഒരാൾ കഥ പറഞ്ഞുതരുന്ന ഒരു ഫീലാണ് . ഓരോ പേജ് വായിച്ചിട്ട് ഒന്നുകണ്ണടച്ചു അതെല്ലാം മനസ്സിൽ സങ്കല്പിക്കുമ്പോ എനിക്കെല്ലാം കാണാം കേൾക്കാം, പക്ഷെ ഒരു പ്രശ്നമുണ്ട് … നിനക്ക് എന്റെ മുഖമാണ്….. ???

    നിന്റെ അച്ഛനേം അമ്മേനേം എനിക്കിഷ്ടമായിട്ടോ , എന്റെ അച്ഛനെപ്പോലെ തന്നെ , വയറുനിറയെ മക്കളോടുള്ള സ്നേഹം മാത്രം, പക്ഷെ ഒരു പൊടിക്ക് പോലും പുറത്തു കാട്ടില്ല …

    കൊറോണയോട് എനിക്കിപ്പോ സ്നേഹം മാത്രേ ഉള്ളു , ആ സാധനം കാരണമാണല്ലോ തിരക്ക് പിടിച്ചുള്ള ഓട്ടം നിന്നതും ജീവിതത്തിൽ അത്യാവശ്യമുള്ളതും അല്ലാത്തതുമായ സംഗതികളെ എനിക്ക് മനസിലാക്കാനായതും . പിന്നെ ഈ സൈറ്റ്, നിന്റെ , ഹർഷന്റെ , ദേവന്റ്റെ, കാമുകന്റ്റെ കഥകൾ എല്ലാം കിട്ടിയത് .

    എല്ലാ ഭാഗങ്ങളും ഞാൻ വായിച്ചിട്ടുണ്ട് , ആ കറുത്ത ഹൃദയത്തെ എന്നാലാവും വിധം ചുവപ്പിച്ചിട്ടുണ്ട് …

    യദുവിനെ പോലെ നീണ്ട റിവ്യൂ എഴുതണം എന്നുണ്ട്, പക്ഷെ മടിയിലിരിക്കുന്ന കുഞ്ഞൻ സമ്മതിക്കുന്നില്ല … അടുത്ത ഭാഗത്തിലാവട്ടെ അല്ലെ ?… ?

    ഇനിയും എഴുതണേ.. കാത്തിരിക്കും, എത്ര വൈകിയാലും …

  24. മൂന്നാറിലെ അലോഷി

    മച്ചാനെ ……എന്തെങ്കിലും ഒരു twist ഉൾപ്പെടുത്തിയാൽ pwoli ആയിരിക്കും

    എഴുത്തുകാരന്റെ സ്വാതന്ത്രത്തിൽ കൈ കടത്തുകയാണ് എന്ന് കരുതരുത് .വായനക്കാരൻ എന്ന നിലയിൽ ഒരു അഭിപ്രായം ?

    1. തീർച്ചയായും ബ്രോ….. എന്റെ ചെറിയ ബുദ്ധിയുടെ അടിസ്ഥാനത്തിൽ ഉളള ട്വിസ്റ്റുകൾ ചേർക്കാൻ ശ്രമിക്കാം ബ്രോ ???

  25. അതുട്ട മോനെ തകർത്തുട്ട. ഇപ്പൊ ഞാൻ വെറുതെ ഒന്നും കേറിയത് ആയിരുന്നു പിന്നേ ഒന്നും നോക്കിയില്ല ഓഫീസിലെ തിരക്ക് അവിടെ മാറ്റി വച്ചു മുഴുവനും വായിച്ചു തീർത്തു.
    എന്റെ മുത്തേ അച്ഛനും അമ്മയും അത്രക്കും സൂപ്പർ ആക്കി. അച്ഛൻ കുറച്ചു സീരീസ് ആയിട്ട് ഉള്ള ആളാണ് എന്നാണ് കരുതിയെ എന്നാൽ അച്ഛൻ പൊളി മുത്തേ അവിടെ കോമഡിയും പറ്റും എന്ന് അച്ഛൻ നല്ല പോലെ തെളിയിച്ചു.ആഹ ബജ്ജി കൊണ്ട് പോകുമ്പോ ഉള്ള തഗ് കോമഡി ഇല്ലേ നീ ഉണ്ടാക്കാൻ വേണ്ടി ചട്ടിയും ചട്ടുകം ഒന്നും കൊണ്ട് പോയിട്ടില്ലല്ലോ അതൊക്കെ കാണിച്ച ആഹ ഭാഗം എത്ര മനോഹാര്യതയോടെ തന്നെ എഴുതി നല്ല ഫലിതത്തോടെ.
    അമ്മയിലേക്ക് വന്നാലും അച്ഛൻ എങ്ങനെ അതിനേക്കാളും മുകളിൽ ഒരു ഫ്രണ്ട് എങ്ങനെ പേര് മാറും അതു പോലെ ഉണ്ടായിരുന്നു.അതാണ് അച്ഛനിൽ നിന്നും ഏതൊരു അമ്മയെയും വേറിട്ടു നിർത്തുന്ന കാര്യവും അതെ പോലെ തന്നെ അമ്മയും ഇവിടെ നിന്നും അച്ചുവിനെ തേച്ചു ഒട്ടിച്ചില്ലേ അതൊക്കെ എങ്ങനെയാ മുത്തേ പറയുക ഞാൻ വാക്കില്ല അതു പറയാൻ തന്നെ.അമ്പലത്തിൽ പോകണം എന്ന് പറഞ്ഞ സമയം അച്ചുവിന്റെ വെപ്രാളം അതൊക്കെ ഒരു അമ്മക്ക് മാത്രമേ മനസിൽ ആകു അതൊക്കെ കണ്ടല്ലേ രാവിലെ അമ്മയുടെ വക ബാക്കി വന്നതും
    അമ്മുസിനു ഒരു മാറ്റം ഇല്ല കുസൃതികുടുക്ക അതാണ് അമ്മുസിൽ ഞാൻ കാണുന്നത്. ഏതൊരു ഏട്ടനും ആഗ്രഹിക്കും ഇത് പോലെ ഒരു കുഞ്ഞു പെങ്ങളെ കിട്ടാൻ വേണ്ടി. അതു കൊണ്ട് തന്നെ അല്ലെ അച്ഛനും അമ്മയ്ക്കും അവൾ എത്ര വാത്സല്യം ഉള്ള മോള് ആയി മാറിയത് അതൊക്കെ ശെരിക്കും ആസ്വദിച്ചു തന്നെ വായിച്ചിരുന്നത്.

    ശെരിക്കും കോമഡി ആയത് മതിൽ ചാട്ടം എന്റെ പൊന്നോ മനസു അറിഞ്ഞു ചിരിച്ചു കേട്ട. എനിക്ക് ആഹാ സമയം മനസ്സിൽ വന്നത് ദിലീപ് ഏട്ടന്റെ രസികൻ സിനിമയിലെ ഡയലോഗ് ആണ് ” ജാങ്കോ നീ അറിഞ്ഞ ഞാൻ പെട്ടു എന്നത് ” അതു മനസിൽ കണ്ടു തന്നെ ഞാൻ ആഹ സീൻ ഒഴുക്കോടെ വായിച്ചത്. അതിനേക്കാൾ ഉപരി ആഷിക്ക് നിന്നെ പോസ്റ്റ് ആക്കിയതും അവന്റെ തഗ് കോമഡി ഡയലോഗ്
    “അത് ഞാനും ആ പട്ടിയും തമ്മിൽ നല്ലൊരു ടൈഗർ ബന്ധമാടാ……ടൈഗർബന്ധം”?????പൊളിയെ അവന്റെ പെണ്ണിന്റെ അടുത്ത് കാണിക്കുന്ന കാണുമ്പോ പൊന്നു മോൻ പറഞ്ഞ കാര്യം ഇതൊക്കെ പിന്നേ ഞാൻ ചെയ്യാത്ത പോലെ ??..അവിടെ അതൊന്നും അല്ല നടന്നത് ചങ്ക് പറിച്ചു കൂടെ നിന്ന ഒരു സുഹൃത്തിന്റെ കടമ അല്ലെ അവിടെ നീ അത്രക്കും നന്നായി കാണിച്ചത് തന്നെ❤️❤️

    എന്തായാലും നമ്മളെ കഥനായികയും നായകനും അവർക്ക് വീണു കിട്ടുന്ന പ്രണയ നിമിഷം എങ്ങനെ ഒക്കെ ആനന്ദിക്കാൻ പറ്റുമോ അതൊക്കെ അവർ ചെയ്യുന്നു.അതാണ് മനസു തമ്മിൽ ഒന്ന് ആയി കാണുമ്പോ കാണുന്നത് ഒക്കെ നല്ല പ്രണയതുളുമ്പുന്ന കാര്യം ആകും എന്ന് പറയുന്നത് തന്നെ. എങ്ങനെ ഒക്കെ പറഞ്ഞാലും അച്ചുവിനെ കണ്ടപ്പോ ഉള്ള പെണ്ണിന്റെ സന്തോഷവും അതിൽ ഉപരി അമ്പലത്തിൽ അവളെ അമ്മ കൂട്ടി കൊണ്ട് പോകുമോ എന്ന് പറഞ്ഞ സമയം ഇതുവരെ പോകാതെ നിന്ന അവൻ അവന്റെ പ്രവർത്തികളിൽ നിന്നും തന്നെ മാറ്റം സംഭവിച്ചു അതു തന്റെ പെണ്ണിനോട് അളവ് അറ്റം സ്നേഹം ഉള്ളത് കൊണ്ടാണ് അവൻ ഇങ്ങനെ മാറുന്നത്. അച്ഛൻ ചോദിച്ച ചോദ്യത്തിനും അമ്മ ചോദിച്ച കാര്യത്തിനും അച്ചു പ്ലിംഗ് ആയതും അതു കൊണ്ട് തന്നെ എന്തായാലും ഇവരെ സ്നേഹം ഇതിനേക്കാൾ കൂടുതൽ ആണ് എന്ന് പറയുക ഒന്നും വേണ്ട അതു നിന്റെ ഇപ്പോഴും ഉള്ള സന്തോഷം കണ്ടാൽ നമ്മക്ക് ഓരോ പേർക്കും മനസിൽ ആകും. എന്തായാലും കാത്തിരിക്കുന്നു ഇനി വരുന്ന പ്രണയ രംഗങ്ങൾ ആസ്വദിച്ചു മനസിൽ തങ്ങി നിൽക്കുന്ന അടുത്ത ഭാഗത്തിന് വേണ്ടി…

    എന്തായാലും നിന്റെ ഇപ്പോഴു ഉള്ള അസിൻമെന്റ് ഒക്കെ എഴുതി കഴിഞ്ഞു മതി അതുവരെ ഞാൻ അടക്കം ഉള്ള ഓരോ വായന കരും കാത്തിരിക്കും. കാരണം നിന്റെ പഠിപ്പ് കഴിഞ്ഞു മതി നമ്മളെ സന്തോഷിപ്പിക്കുന്നത്. അതു കൊണ്ട് പൊന്നു മോൻ നല്ല പോലെ അതിനു വേണ്ടുന്ന കാര്യം ചെയ്തു തീർത്തു കഴിഞ്ഞു വാ.ദിവസം ഒന്നും വന്ന്‌ പോയാൽ മതി. എല്ലാവരോടും അന്വേഷിച്ചു എന്ന് പറഞ്ഞേക്ക് ???

    എന്ന് സ്നേഹത്തോടെ
    യദു ???

      1. ഇവിടെ ഉണ്ടായിരുന്നോ അവിടുന്ന് ???. ഇവിടെ നല്ല മഴയാണ് രാവിലെ മുതൽ

        1. ഇവിടെ നല്ല ചൂട് ആണ്…
          വീട്ടിൽ A/C ഉള്ളത് കൊണ്ട് ഒരു relaxation ഉണ്ട്?

          1. ഇവിടെ നല്ല തണുപ്പ് ഉണ്ട് മഴയുടെ ആണ് അല്ലാതെ വേറെ ഒന്നും അല്ല ??… അവൻ എവിടെ അസിൻമെന്റ് എഴുതുക ആയിരിക്കും ? എഴുതട്ടെ എന്നിട്ട് വന്നാൽ മതി

          2. നമ്മൾ ഒക്കെ ഒന്നറിഞ്ഞു മഴ പെയ്യുന്നത് കണ്ടിട്ട് തന്നെ കുറെ കാലായി…
            ഇവിടെ മഴ ഇല്ല.ഇടക്ക് ചിലപ്പോൾ 2 തുള്ളി പെയ്താൽ ആയി

          3. അത് വരും അല്ലോ സാരമില്ല

    1. ഡാ യദുവേ…രാവിലെ ഇവിടെ ഒപ്പിടാൻ വന്ന് പോയിട്ട് പിന്നെ ഇപ്പൊഴാടാ ഈ വഴിക്ക് വരുന്നത്…
      പിന്നെ നീ പതിവ് തെറ്റിച്ചില്ലലോ…
      സാധാരണ ഒന്നരകിലോമീറ്ററിന്റെ കമെന്റ് ഇടുന്ന നീ ഇന്ന് 3 കിലോമീറ്റർ ഇട്ടു ?അത്ര തന്നെ ?
      രാവിലെ പ്രതീക്ഷിച്ച കഥ 10 മണിയൊക്കെയായി വന്നപ്പോ എന്ന് തോന്നുന്നു… അതുകൊണ്ടു ഒക്കെയാവും രാവിലെ നീ കഥ കാണാഞ്ഞത്…പിന്നെ നിനക്ക്
      അവിടത്തെ സമയം വത്യാസം ഉണ്ടല്ലോ

      1. ഇവിടെ time jest 1:30 മണിക്കൂർ difference ഉണ്ട്?

      2. എനിക്ക് സമയം പ്രശ്നം ഇല്ലടാ ഞാൻ നാട്ടിൽ തന്നെ അല്ലെ.എന്തായാലും ഇഷ്ടം ആയിരുന്നു ഈ ഭാഗം അത്രക്കും ??

  26. ടാ… എഴുതുമ്പോ ഒരു പത്തമ്പത് പേജ് ഒക്കെ എഴുതണം… ഇതിപ്പോ പെട്ടെന്ന് തീരില്ലേ… നിനക്ക് ആത്മാർത്ഥതയില്ല സഹോ…. ഷോ ഷാഡ്…

    1. മുത്തേ അത് കൊണ്ട് തൃപ്തി പെട്ടന്നെ. അവൻ ഓട്ടവുംപോകണം അതിന്റെ ഇടയിൽ കിട്ടുന്ന ചില ഫ്രീ ടൈം അവൻ എഴുതുന്നത് അത് തന്നെ അവനു നമ്മളോട് ഉള്ള ആത്മാർത്ഥ കാരണം ആണ് അങ്ങനെ ഉള്ള അവനെ ആത്മാർത്ഥത ഇല്ല എന്ന് ഒരിക്കലും പറയരുത് അവന്റെ അവസ്ഥ കൂടി കണക്കിൽ നമ്മൾ ഓരോ പേരും എടുക്കണം ഇത് അവനെ സ്നേഹിക്കുന്ന അവന്റെ കൃഷ്ണയെ സ്നേഹിക്കുന്ന ഏവരോടും ഞാൻ അഭ്യർത്ഥിക്കുകയാണ്…

      ഇനി അവനു അസിൻമെന്റ് ഉണ്ട് എഴുതാൻ അത് അവന്റെ പഠിപ്പ് ആണ് അതൊക്കെ കാരണം ഇനി വരുന്ന ഭാഗം വൈകിയാലും ആരും ഒരു കുറ്റം പറയാതെ അവന്റെ കൂടെ നിക്കണം അതാണ് ഒരു യഥാർത്ഥ വായനക്കാരൻ ചെയ്യേണ്ടത്….

      ആരെയും കുറ്റം പറഞ്ഞത് അല്ല കേട്ടോ ??

      1. ഒന്ന് സർക്കാസിക്കാനും പാടില്ലേ….എന്നാലും യദുലെ… നീ പറഞ്ഞ് കളഞ്ഞല്ല…. നമ്മളില്ലേ….

        1. എന്റെ മുത്ത്മണിയെ അങ്ങനെ അല്ല ?? അവന്റെ കൂടെ നിക്കാല്ലോ നമ്മക്ക്

    2. എട aks മുത്തേ…. ?
      ഞാൻ ഇവിടെ വന്ന കാലം തൊട്ട് കേൾക്കണതാ നിന്റെ 50 പേജിന്റെ കണക്ക് ?
      മനുഷ്യനെ ചിരിപ്പിക്കാനായിട്ട് ???
      നീ സാർക്കസിക്കുന്നതാണെന്ന് യദുമോന് കത്തി കാണില്ല ???

      1. അപ്പോഴും നിനക്ക് അൻപതു പേജ് അയ്യം…. അല്ലേ…

  27. പ്രൊഫസ്സർ

    വായിച്ചിട്ട് കുറച്ചു നേരം ആയി, കമന്റ്‌ ഇടാൻ തുടങ്ങീപ്പോളാ covid test ചെയ്യാൻ health dept ആളുകൾ വന്നത് ടെസ്റ്റ്‌ ചെയ്തു ചെയ്തു ഇപ്പോള തിരിച്ചു വന്നേ,
    പിന്നെ കഥയെക്കുറിച്ചു എന്ത് പറയാനാ, ആഷിഖ് ന്റെ കൂടെ പെണ്ണിനെ കാണാൻ പോയപ്പോൾ ചെറുതായൊന്നു പേടിച്ചു ഇനി നാട്ടുകാര് എങ്ങാനും തെങ്ങിൽ പിടിച്ചു കെട്ടിയിടുവോയെന്നു…. കിച്ചുവെയ്ന്റെയും അച്ചുവിന്റെയും പ്രണയം വായിക്കാൻ തന്നെ സുഖാ… തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ച മുഖത്തോടെ വായിക്കാൻ പറ്റി… പിന്നെ പട്ടിക്ക് ബിസ്കറ്റ് കൊടുത്തപ്പോ ഞാൻ ഓർത്തു ഇനി ഫുൾ ടൈമ് കൊടുത്തോണ്ടു ഇരിക്കേണ്ടിവരും നിർത്തിയാൽ കടിക്കും എന്ന്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….
    ♥️പ്രൊഫസർ

    1. പ്രൊഫസ്സർ ബ്രോ ?, കൊറോണക്ക് പിടികൊടുക്കല്ലേട ?
      പിന്നെ പതിവുപോലെ അഭിപ്രായം പറഞ്ഞതിൽ സന്തോഷം ?

  28. അതുലാ….. എന്ത്‌ പറയാനാടോ… ഓരോ ഭാഗവും ഒന്നിനൊന്നു മികച്ചത്… ഓരോ വാക്കിനും ജീവനുള്ളപോലെ… പറയാൻ വാക്കുകളില്ല സഹോ… അമ്മുക്കുട്ടിയെപ്പോലെ ഒരു അനിയത്തി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുവാ… ???❤️❤️❤️

    1. ഡെവിൾ ബ്രോ ?
      അനിയത്തി ഉളളവരാണ് ഏറ്റവും ഭാഗ്യവാന്മാർ എന്ന് പറഞ്ഞാൽ അതിൽ തെറ്റില്ല ?
      സുഖമല്ലേ നിനക്ക് .. നീ തിരക്കിലാണെന്ന് തോന്നുന്നു ….
      ആഹ് പിന്നെ എനിക്ക് നിന്നോട് ഒന്നേ ചോദിക്കാനുളളു
      ശ്രീക്കുട്ടി എവിടെ?
      ???

  29. കാളിദാസൻ

    വായിച്ചു, വായിച്ചു..പേജ് തീർന്നത് അറിഞ്ഞില്ല. ???
    അതു തന്നെയാണ് ഈ കഥയുടെ വിജയവും.????

    അതുലൻസ് മാജിക്‌ ???????

    1. Thank you bro. ഒരുപാട് സന്തോഷം ?
      സത്യത്തിൽ വായനക്കാർ ഇവിടെ സപ്പോർട്ട് മാത്രമല്ല തരുന്നത്, ഒരുപാട് സ്നേഹവും കൂടിയുണ്ട് ???

  30. അതുലാാ….താനെതൊരു മനുഷ്യൻ ആടോ….തന്റെ കഥ വായിച്ച അന്നത്തെ ദിവസം പിന്നെ ഒന്നും നടക്കില്ല … ദിവ്സ്വപ്നം കണ്ട് അങ്ങനെ ഇരിക്കും…ഉടനെ ഞങ്ങടെ ഉറക്കം കളയാൻ വീണ്ടും വരണം…

    @ലോലൻ

    1. ഹിഹി… അത് കൊളളാമല്ലോ ലോലാ… ദിവാസ്വപ്നം കണ്ട് പണിയൊന്നും കളയല്ലേട്ടാ ?….
      അടുത്ത പാർട്ടിൽ കാണാം ബ്രോ ???

Leave a Reply

Your email address will not be published. Required fields are marked *