എൻ്റെ മൺവീണയിൽ 22 [Dasan] 293

മേക്കിട്ട് കയറാൻ വരണ്ട എന്ന് കരുതി. അവനെ ആരോ പിടിച്ചു കൊണ്ടുപോയി അടുത്തുള്ള വീട്ടിൽ ഇരുത്തി. കൃത്യം നാല് മണിക്കൂർ മുമ്പായി തന്നെ ബോഡി അടക്കാനുള്ള പരിപാടികൾ തുടങ്ങി, വീട്ടിൽ തന്നെയായിരുന്നു. അടക്കം കഴിഞ്ഞ്, ഞാൻ പ്രദീപ് അങ്കിളിനോട് യാത്ര പറയാൻ പോയി. മറ്റുള്ളവരൊക്കെ കിളിയോടും കിളിയുടെ അമ്മയോടും സംസാരിച്ചിരിക്കുകയായിരുന്നു, കൂട്ടത്തിൽ സീതയും ഉണ്ട്. പ്രദീപ് അങ്കിളിനോട് സംസാരിച്ചു ഇരിക്കുന്ന സമയത്ത് പുറത്ത് ബഹളം കേട്ടാണ് ഞാൻ ഇറങ്ങുന്നത്. നോക്കുമ്പോൾ ഷിബു സീതയുടെ കയ്യിൽ കയറി പിടിച്ചു നിന്ന്
ഷിബു: ഇത് മറ്റവൻ്റെ പെണ്ണല്ലേ? ഇവളെ അങ്ങനെ വിട്ടാൽ പറ്റില്ല.
അവൻറെ ശിങ്കിടികൾ അവന് വട്ടം നിന്ന് മറ്റുള്ളവരെ അകറ്റുന്നു. ഞാൻ പതിയെ അടുത്തേക്ക് ചെന്നു. അമ്മയും അമ്മൂമ്മയും ചിറ്റയും കുഞ്ഞച്ഛനും അച്ഛനും എന്നെ നോക്കുന്നുണ്ട്. ഞാൻ പതിയെ കയ്യുംകെട്ടി പുഞ്ചിരിച്ചു നിന്നു. ഇത് കണ്ടപ്പോൾ മറ്റുള്ളവർ എന്നെ പകച്ചുനോക്കി. ഇവനാരെടാ ഇവൻറെ പെണ്ണിനെ കൈയ്യിൽ കയറി പിടിച്ചിട്ട് ഒന്നും ചെയ്യാതെ നോക്കുകുത്തിയായി നിൽക്കുന്നൊ? സീത എന്നെ നോക്കി ഞാൻ ഒന്ന് കണ്ണ് കാണിച്ചു. പിന്നെ അവിടെ നടന്നത് ഒരു പൂരം തന്നെയാണ്. കുറച്ചു കഴിഞ്ഞപ്പോൾ ഷിബുവിനെ ആരൊക്കെയോ എടുത്തു കൊണ്ടു പോകുന്നു. മറ്റുള്ള അവൻ്റെ ശിങ്കിടികളും ഒരു ഭാഗത്ത് കിടപ്പുണ്ട്. എല്ലാം കഴിഞ്ഞപ്പോൾ സീത എൻറെ അടുത്തേക്ക് വന്നു.
സീത: ഇനി നമുക്ക് പോകാമല്ലോ?
ഞാൻ: പിന്നെന്താ, എവിടെ മറ്റുള്ളവർ. അച്ഛനുമമ്മയും എങ്ങനെയാണ് വന്നത്?
അച്ഛൻ: ഞങ്ങൾ ഒരു വണ്ടി വിളിച്ചു പോന്നു, വണ്ടി അവിടെ കിടപ്പുണ്ട്.
ഇതൊക്കെ പറഞ്ഞപ്പോഴും എല്ലാവരുടെയും മുഖത്ത് ആശ്ചര്യമാണ്. പിന്നീട് അമ്മയും ചിറ്റയും അമ്മൂമ്മയും സീതയോട് സംസാരിക്കുന്നത് വളരെ സ്നേഹത്തോടെയാണ്. സീത എന്നെയും വിളിച്ച് കിളിയുടെ അടുത്ത് ചെന്നു. യാത്ര പറയുന്ന കൂട്ടത്തിൽ
സീത: ശരി ചേച്ചി ഞങ്ങൾ ഇറങ്ങട്ടെ, കയ്യിലിരുന്ന മാണിക്യത്തെ കളഞ്ഞിട്ട് ആണല്ലോ ചേച്ചി ഈ വിഷവിത്തിനെ എടുത്തു കയ്യിൽ വച്ചത്. അതുകൊണ്ട് എനിക്ക് ഈ മാണിക്യത്തെ കിട്ടി. ചേച്ചിയോട് എനിക്ക് നന്ദിയുണ്ട്.
അതും പറഞ്ഞു ചെയ്യുന്നതിനിടയിൽ ഒരു പൊട്ടി കരച്ചിൽ കേട്ടു. തിരിഞ്ഞുനോക്കാൻ നില ഞങ്ങൾ നേരെ നടന്നു. അവിടെ കൂടിയിരുന്ന മറ്റുള്ളവർ എല്ലാവരും സീതയെ അടിമുടി നോക്കുന്നുണ്ട്. വണ്ടിയുടെ അടുത്ത് പോയി ഞങ്ങൾ രണ്ടുപേരും നിൽപ്പായി.
സീത: ഒത്തിരി കൂടിപ്പോയോ ചേട്ടാ.
ഞാൻ: അവന് അത് അത്യാവശ്യമാണ്.
അതുകേട്ട് വഴിയിൽ കൂടി പോയ ഒന്ന് രണ്ടുപേരും പറഞ്ഞു അവനത് കിട്ടേണ്ടതാണ്. കുറച്ചുനാളുകളായി ഇവൻ ഇവിടെ വന്ന് ബഹളമുണ്ടാക്കുന്നത് പതിവാണ്. ആ പാവം പെങ്കൊച്ചിൻ്റെ വിധി എന്നു പറയാനെ പറ്റു. അപ്പോഴേക്കും അച്ഛനും അമ്മയും ചിറ്റയും കുഞ്ഞച്ഛനും അമ്മുമ്മയും പിള്ളേരും എത്തി. അമ്മ സീതയോട്
അമ്മ: മോളെ നാളെ കാലത്ത് കാപ്പികുടിയും കഴിഞ്ഞ് പോന്നേക്കണം.
സീത സമ്മതിച്ചു. എല്ലാവരും വണ്ടികളിൽ കയറി, വണ്ടി നീങ്ങി.

The Author

19 Comments

Add a Comment
  1. ❤️❤️❤️the great come back. Polichu dasappa. W8ing for next parat

  2. Next part eppo varum bro

  3. pande seetha aayirunnu ente fvrt character iniyum mattedthe twist kondu varalledaaa dasappoooo

  4. Bro ithinde thudakkamuthal ulla part undo

  5. Poli poli poli?

  6. It was a great comeback,,,,
    Excellent part ??

  7. പാലാക്കാരൻ

    നന്നായി

  8. Ithaan dasan bro heroism negative paranjavare kond nallath parayipichille thanik ezhuthaanulla kazhivu und ee kathayodu koodi ezhuth nirtharuthu iniyum kure romance type ezhuthanm ee katha kidukki katha back on track aayille ini pages um koodi kootaan nok bro next part in katta waiting

    Enn oru
    Aaraadhakan
    ?

  9. Eatha bro level? thrilling ?

  10. Muvattupuzhakkaaran

    കിളിയുടെ പേര്‌ ഇനി കഥയിൽ പറയല്ലേ ദാസ നെഞ്ചില്‍ ഇപ്പൊഴും ഒരു എരിച്ചില അവരുടെ love story ഇപ്പൊഴും മനസ്സിൽ കിടക്കുവാ. നെഞ്ചില്‍ ആരോ കുത്തുന്ന പോലെ തോന്നും കിളി എന്ന് കേള്‍ക്കുമ്പോള്‍. Kadha നന്നായിട്ടുണ്ട് കിളിയെ ഇനി ormippikkalle അത്രേ പറയാനുള്ളു. Seetha ആയിട്ടും അജയനു chemistry workout ആവുന്നില്ല കിളി ഇപ്പൊഴും ഉള്ളില്‍ കിടക്കുന്നതുകോണ്ട് ആയിരിക്കും അല്ലെ

  11. ഇതാണ് തിരിച്ചു വരവ്…. ആശംസകൾ!!!

    പിന്നെ ഓണാശംസകൾ ??

  12. നന്നയിട്ടുണ്ട് ബ്രോ

  13. Ente ponnu dasa kazhinja randu partukal vannappol undaya vishamathinte purathu enthokkeyo apranju ( cheetha vilichittilla ketto). Ippo nannyi varunnund keep going ini tempo nashtam aavathe irikkatte❤❤❤

  14. ഇപ്പോഴിക്കഥ മൺവീണയല്ല മരതകവീണയാ മരതകവീണ

  15. അടിപൊളി, ഇപ്പോ കഥ super ആകുന്നുണ്ട്. സീത കലക്കി. ഇനി അവര് ഒന്നിക്കുന്നത് കൂടി കാണണം

Leave a Reply

Your email address will not be published. Required fields are marked *