എൻ്റെ മൺവീണയിൽ 23 [Dasan] 294

സീത ചുണ്ടിൽ ചുംബിക്കുന്നതാണ് കണ്ടത്. ഞാനുണർന്നത് കണ്ടപ്പോൾ പെട്ടെന്ന് പിൻവാങ്ങി.
സീത: എന്താണ് മാഷേ ഭക്ഷണം കഴിക്കണ്ടേ?
എനിക്ക് പെട്ടെന്ന് ശ്രീകുമാരൻ തമ്പിയുടെ വരികൾ ആണ് ഓർമ്മ വന്നത്
ഞാൻ: അതിമനോഹരം ആദ്യത്തെ ചുംബനം.
അതിമനോഹരം ആത്മഹർഷോത്സവം.
മദന സൗഗന്ധികങ്ങളാ മാശകൾ…
മധുരമുണ്ണുമരന്ദ വർഷോത്സവം.
സീത: കൊള്ളാം നല്ല പാട്ട്. എന്താണ് പാട്ടുപാടി വയറു നിറക്കുവോ?
ഞാൻ: എന്നാൽ ദേ അടുത്ത പാട്ട്,
ഒരു കൊച്ചു ചുംബനത്തിൻ
മണി പുഷ്പ പേടകത്തിൽ
ഒരു പ്രേമ വസന്തം നീ ഒതുക്കി അല്ലോ….
സീത: മതി. ഇനി വന്ന് ഭക്ഷണം കഴിക്കാം. അവിടെ അച്ഛനും മറ്റുള്ളവരും കാത്തിരിക്കുന്നു.
ഇതും പറഞ്ഞ് സീത വെട്ടിത്തിരിഞ്ഞ് പുറത്തേക്ക് പോയി. ഈ പെണ്ണിന് ഒരു കലാബോധവുമില്ലെ? ഇനി കിടന്നാൽ ശരിയാവില്ല, ഞാൻ പെട്ടെന്ന് എഴുന്നേറ്റ് ബാത്റൂമിൽ പോയി, തിരിച്ച് ഡൈനിങ് ടേബിളിലേക്ക് പുറപ്പെട്ടു. അവിടെ ചെല്ലുമ്പോൾ എല്ലാവരും ഉപവിഷ്ടരായിരുന്നു എന്നുമാത്രമല്ല ഭക്ഷണവും സ്റ്റാർട്ട് ചെയ്തിരുന്നു. സീത മുൻപന്തിയിലായിരുന്നു കഴിക്കുന്നുണ്ട്, എന്നാൽ ഈ ചേട്ടൻ വന്നിട്ട് കഴിക്കാം എന്ന് പോലും വിചാരിച്ചില്ല. അമ്മായിയമ്മ അടുത്തിരുന്ന് കോരിക്കോരി ഇട്ടു കൊടുക്കുന്നു. ഞാൻ വന്നത് പോലും ശ്രദ്ധിച്ചതേയില്ല, അവിടെ കിടന്നിരുന്ന ഒഴിഞ്ഞ കസേരയിൽ കയറിയിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി. ഇങ്ങനത്തെ സ്നേഹപ്രകടനം ആണെങ്കിൽ, ഭാവി മരുമകൾ നാളെ എൻറെ കൂടെ വരാൻ തയ്യാറാവില്ല. അച്ഛനും മോൾക്ക് അത് ഇട്ടു കൊടുക്കുക ഇത് കൊടുക്കൂ എന്നു പറയുന്നുണ്ട്. ഞാൻ നേരത്തെ പറഞ്ഞാൽ കറികൾ കൂടാതെ കൂന്തൽ ഫ്രൈയും ഉണ്ട്. അതും അമ്മ പുതിയ മകൾക്ക് മാത്രമാണ് വിളമ്പുന്നത്. ഒന്നു രണ്ടു കൊല്ലമായി എരുവും പുളിയും ഇല്ലാത്ത കറി കഴിച്ചുകൊണ്ടിരിക്കുന്ന ഈ മകനെ കാണുന്നില്ല. ഇതിനൊക്കെ തിരുവനന്തപുരത്ത് ഇവളുടെ വീട്ടിൽ ചെല്ലുമ്പോൾ പകരം വീട്ടണം. അവിടെയും നമുക്ക് തന്നെ പണി കിട്ടുമോ ആവോ? ഞാൻ ഭക്ഷണം കഴിച്ചു എഴുന്നേറ്റു, അവിടെ ഇപ്പോഴും തീറ്റിച്ചു കൊണ്ടിരിക്കുകയാണ്. ഇനി ഇവിടെ നമുക്ക് വലിയ റോളില്ല എന്ന് കണ്ടതോടെ കൈ വാഷ് ചെയ്തു വീടിന് പുറത്തിറങ്ങി. ഒന്ന് രണ്ട് പഴയ ഫ്രണ്ട്സ് ഹാർബറിൽ ഉണ്ട് അങ്ങോട്ട് വെച്ചു പിടിപ്പിച്ചു. അവിടെ ചെന്നപ്പോൾ ഒരാളെ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ, അവനുമായി കുറച്ചുനേരം നാട്ടുവിശേഷം ഒക്കെ പറഞ്ഞിരുന്നു. തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ അഞ്ചു മണി കഴിഞ്ഞിട്ടുണ്ടായിരുന്നു, അവിടെ എല്ലാവരും ചായ കുടി കഴിഞ്ഞു, സീതയും അമ്മയും പെങ്ങളും കൂടി ഹാളിൽ ഇരുന്നു പെരിശ് പറയുന്നുണ്ട്. എന്നെ കണ്ടപ്പോൾ സീത കണ്ണുകൊണ്ട് എവിടെപ്പോയി എന്ന് ചോദിച്ചു. ഞാൻ കണ്ണ് അടച്ചു കാണിച്ചു. ഞാൻ നേരെ എൻറെ മുറിയിലേക്ക് പോയി, പഴയ ഒരു ലൈബ്രറി ബുക്ക് അവിടെയിരുന്നത് എടുത്തു വായന തുടങ്ങി. സീത ചായയുമായി മുറിയിലേക്ക് വന്നു, വാതിൽ

18 Comments

Add a Comment
  1. ഇഷ്ട്ട പെട്ട ഒരു കഥ അധഃപതിച്ചു എന്ന് വിചാരിച്ചതാ.. ഇന്നാണ് ഈ 2 part-um കണ്ടത്… പേര് മാറ്റിയത് അറിഞ്ഞില്ല.. 2പർട്ടും ഇപ്പോഴാ വായിച്ച് തീർത്തത്… പേര് മാട്ടിയപോ തന്നെ കഥ അടിപൊളി ആയി… പഴയ ഒരു ഓളം ഒക്കെ വന്നു..
    Waiting for next part broo❤️❤️

  2. മച്ചാനെ തുടർക്കഥ സൂപ്പർ ആയിരുന്നു, പിന്നെ കിളിയെ മാണിക്യത്തിന്റെ വില ശെരിക്കും മനസിലാക്കി കൊടുക്കണം

  3. Next part eppo varum bro

  4. ദാസാ അടിപൊളി കിളിക്കൂടിൻ്റെ 21-ാം പാർട്ട് നോക്കിയിരിക്കുവായിരുന്നു…..

    പിന്നെയല്ലെ മനസ്സിലായത്….

    എന്തായാലും പേര് മാറ്റിയത് നന്നായി…..

  5. ❤❤സോൾമേറ്റ് ❤❤

    ഞാൻ എപ്പോ കേറിയലും നോക്കും കിളിക്കൂടിന്റെ പാർട്ട്‌ 21 വന്നോന്നു , ഇന്ന് വെറുതെ സൈറ്റിൽ നോക്കിയപ്പോ ദാസന്റെ കഥ അതും പാർട്ട്‌ 23, ഡൌട്ട് തോന്നി കേറി നോക്കിയപ്പോ അല്ലെ മനസിലായത് ഇത് നമ്മുടെ കഥയാണെന്നു….

    എന്തായാലും കഥ സൂപ്പറായിട്ട് പോകുന്നുണ്ട്, കിളിയെ മാറ്റിയത് എന്തായാലും നന്നായി, over possesive ആയ character ആയിരുന്നു കിളിയുടെ, എത്രയാന്ന് വെച്ച ക്ഷമിക്ക, അതോണ്ട് മാറ്റം ഏറെ ഇഷ്ടപ്പെട്ടു…..

    സീത പൊളിയല്ലേ, എന്തുകൊണ്ടും ആണ് മാറ്റം അനിവാര്യമായിരുന്നു……

    എന്ത് നോക്കിയാലും നമ്മുടെ നായകനു നഷ്ടമൊന്ന്നുമില്ല,നല്ല കളിയും കിട്ടി?? പുതിയ പെണ്ണിനേയും കിട്ടി……

    1. ❤❤സോൾമേറ്റ് ❤❤

      So continue ur story……

  6. കൊള്ളാം,super ആകുന്നുണ്ട്, ഇനി അധികം വലിച്ച് നീട്ടാതെ അവരെ പെട്ടെന്ന് set ആക്കൂ. അമിതമായാൽ അമൃതും വിഷം എന്നല്ലേ, over ആയാൽ bore ആവും

  7. Muvattupuzhakkaaran

    ഇനിയൊരു ദുരന്തം ഉണ്ടാവില്ല എന്ന് ഉറച്ച് വിശ്വസിച്ചോട്ടെ daasan bro. നല്ല trackil aan ഇപ്പോൾ പോവുന്നത് ഇതുപോലെ തന്നെ ponam ഇനിയും

  8. നന്നായിട്ടുണ്ട് ബ്രോ

    പേജ് കുറച്ച് കൂട്ടി എഴുതാൻ ശ്രമിക്കൂ

  9. Nannayittundu bro

  10. Adi poli❤❤❤❤

  11. ഓണം ആയതു കൊണ്ടാണ്, കുറച്ചു തിരക്കുമുണ്ടായിരുന്നു. ക്ഷമിക്കുക ….. അടുത്ത പാർട്ട് പേജ് കൂട്ടി ഇടാം.

    1. Next part evide dasan bro naale enkilum varuo katta waiting aan

  12. Ippo oru nalla moodil ethi

  13. സൂപ്പർ ആയിട്ടുണ്ട്… പേജുകൾ വളരെ കുറഞ്ഞു വരുന്നു…!!!

  14. Machane super

  15. Be the first vayichittu varam

Leave a Reply

Your email address will not be published. Required fields are marked *