എന്താടി….
നീ എന്തായാലും ആ ബെഡിൽ തന്നെ കിടന്നോ അവൾക് ഇനിയും കെട്ടിപ്പിടിക്കാൻ തോന്നിയാലോ
ചി… പൊടി
അപ്പോൾ നിനക്ക് നേരത്തെ മനസ്സിലായത് ആണ് പിന്നേ നീ എന്താ അവളെ പിടിച് മാറ്റാഞ്ഞേ…
ഹ ഇപ്പോൾ അങ്ങിനെ ആയോ…
ടാ നീ അവളെ നോകിയെ
മ്മ് എന്താ…
ടാ പൊട്ടാ ഫാരി..ഇത്ര ഭംഗി ഉള്ള ഒരു പെണ്ണ് ഈ കേരളത്തിൽ ഉണ്ടൊ… ശരിക്കും പറഞ്ഞ നമ്മള സിനിമ നടി മോക്ഷ ഒന്നൂടെ തുടുത്ത പോലത്തെ പെണ്ണ്.. അങ്ങിനെ ഒരു പെണ്ണ് നിന്റെ നെഞ്ചത്തു അതും അമർത്തി കരയുമ്പോൾ നീയും ഒരു ആണല്ലേ ആസ്വദിച്ചോട്ടെ എന്ന് കരുതി..
ചി… പൊടി തെണ്ടി നീ ഇത്ര വെകിളി ആയിരുന്നോ.
വെകിളി നിന്റെ മറ്റവൾ
ഫൈറു നീ പറഞ്ഞില്ലേ അവൾ നെഞ്ചത്ത് അമർത്തിയത് അത് കാരണം ആണ് ഞാൻ….
നിർത്ത് മോനെ ഞാൻ നാണം കേട്ടു ഞാൻ നാണം കെട്ടു ഒന്ന് മതിയാക്..
അത് കഴിഞ്ഞു…. എല്ലാരും മറന്നു നീ ഒഴികെ…
പോ അവളെ ഒന്ന് സമാധാനിപ്പിക്ക് ഞാൻ നാളെ വരാം
ബൈ
പിന്നേ ടാ നീ ഇനി മജീദ്ക്ക ആവുമോ…..
മജീദ്ക്കയോ… മനസ്സിലായില്ല….
പെണ്ണിന്റെ തുണി വല്ലതും…
അവിടെ ഉണ്ടായിരുന്ന വെള്ളത്തിന്റെ കാലി കുപ്പി എടുത്ത് ഞാൻ ഒരു എർ കൊടുത്തു അവൾ ചിരിച് കൊണ്ട് ഓടി…
രാത്രി… ഒരു 2:30 ആയപ്പോൾ ഷാഹിന എഴുനേറ്റു…. എന്നെ കണ്ടപ്പോൾ അത്ഭുത്തോടെ നോക്കി…
ട്രിപ്പ് കഴിഞ്ഞിട്ടുണ്ടായിരുന്നു അത് നിർത്താനും ഊരാനും ഒക്കെ അറിയുന്നത് കൊണ്ട് നഴ്സിനെ വിളിക്കാൻ ഒന്നും പോയില്ല…
എനിക്ക് ബാത്‌റൂമിൽ പോണം…
ഞാൻ പതിയെ കൈ കൊടുത്ത് എഴുനേൽപ്പിച്ചു…
പണ്ട് ഹോസ്പിറ്റലിൽ നിന്ന ഓർമ്മയിൽ ഞാൻ പറഞ്ഞു ഡോർ ലോക്ക് ചെയ്യണ്ട…

❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥