എന്റെ നിലാപക്ഷി 2 [ ne-na ] 1483

അവൾ ബൈക്കിന്റെ പിന്നിലേക്ക് കയറി ഇരുന്നു. പോകുന്ന വഴിക്ക് അവന്റെ ചുമരിലേക്കു ചാഞ്ഞ് ഇരുന്നുകൊണ്ട് ആകാംഷയോടെ അവൾ വീണ്ടും ചോദിച്ചു.
“എവിടെക്കാ നമ്മൾ പോകുന്നെ?”
“ഓണം സെലിബ്രേഷന് നിനക്ക് ഉടുക്കാനുള്ള സാരി വാങ്ങാൻ പോകുവാ.”
അവൾ പെട്ടെന്ന് തന്നെ പറഞ്ഞു.
“വേണ്ട ഇച്ചായാ.. എനിക്ക് സാരി ഒന്നും വാങ്ങേണ്ട.”
“ഒരു രക്ഷയുമില്ല മോളെ.. നീ അന്ന് സാരി ഉടുത്തു ചെന്നില്ലെങ്കിൽ ക്ലാര പിന്നെ എന്നോട് മിണ്ടില്ലെന്നാ പറഞ്ഞേക്കുന്നെ.”
അവൾ കുറച്ചു നേരത്തേക്ക് ഒന്നും പറഞ്ഞില്ല.. പിന്നെ പറഞ്ഞു.
“സാരി വാങ്ങിയാലും എനിക്കതു ഉടുക്കാൻ അറിയില്ല.”
“അതിനെ കുറിച്ച് ഓർത്ത് നീ ടെൻഷൻ അടിക്കേണ്ട.”
“അതെന്തേ?”
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഞാൻ ഉടുപ്പിച്ചു തന്നോളം.”
അവന്റെ തോളിൽ നഖം അമർത്തികൊണ്ട് അവൾ പറഞ്ഞു.
“വാ തുറന്നാൽ വഷളത്തരമേ പറയുള്ളു.”
“ഞാൻ ചുമ്മാ പറഞ്ഞതല്ല.”
ജീന പിന്നെ ഒന്നും മിണ്ടിയില്ല. അവന്റെ തോളിലേക്ക് മുഖമവർത്തി അവളിരുന്നു.
കുറച്ചു സമയത്തെ യാത്രക്കൊടുവിൽ അവർ ടെക്സ്റ്റൈൽസിൽ എത്തി. ആദ്യം ശ്രീഹരി ജീനയെയും കൂട്ടി പോയത് സാരി എടുക്കാനായിരുന്നു.
അവന്റെ നിർദ്ദേശപ്രകാരം സെയിൽസ് ഗേൾ സാരികൾ എടുത്തിട്ടു. ശ്രീഹരി ഓരോ സാരിയും എടുത്ത് ജീനയുടെ ശരീരത്ത് ചേർത്ത് വച്ച് നോക്കി. ഒന്നും അവന് ഇഷ്ട്ടമാകുന്നില്ലായിരുന്നു.
ജീന ഒരഭിപ്രായവും പറയാതെ എല്ലാം അവന്റെ ഇഷ്ടത്തിന് വിട്ട് കൊടുത്ത് ഒരു പുഞ്ചിരിയോടെ അവന്റെ അടുത്ത് നിന്ന് കൊടുത്തു.
ഒരുപാട് നേരത്തെ തിരച്ചിലിനൊടുവിൽ ഇളം ഗോൾഡ് കളറിൽ ബ്ലാക്കും സിൽവറോടും കൂടി ബോർഡർ വരുന്ന ഒരു സാരി അവന് ഇഷ്ട്ടപെട്ടു.
ആ സാരി അവളുടെ ശരീരത്തോട് ചേർത്ത് വച്ച് അവൻ ചോദിച്ചു.
“നമുക്ക് ഈ സാരി എടുത്താലോ?”
അവൾ സാരിയുടെ വിലയിലേക്കു നോക്കി കൊണ്ട് പറഞ്ഞു.
“ഞാൻ സാരി ഉടുക്കണമെന്ന് ഇച്ചായനല്ലേ നിർബന്ധം, അപ്പോൾ ഏതെടുത്താലും ഞാൻ ഉടുത്തോളം.. പക്ഷെ ഇത്ര വില കൂടിയ സാരി എടുക്കണോ?”
“വിലയൊന്നും നീ നോക്കണ്ട.. ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന് മാത്രം പറഞ്ഞാൽ മതി.”
അവൾ ഒരു ചെറു പുഞ്ചിരിയോടെ ഇഷ്ട്ടമായി എന്നുള്ള രീതിയിൽ തലയാട്ടി.
അവൻ സാരി സെയിൽസ് ഗെർളിന്റെ കൈയിൽ കൊടുത്തു കൊണ്ട് പറഞ്ഞു.
“ഇത് എടുത്തൊള്ളൂ.. ഞങ്ങൾക്ക് ഇനി കുറച്ചു ചുരിദാർ എടുക്കണം.”
ശ്രീഹരി ഇത് പറയുന്നത് കേട്ട് ജീന ഒരു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി.

The Author

ne-na

26 Comments

Add a Comment
  1. Ayo kurachumunne njan oru comment ayachu ithanortha ayache … ..pls oru part kude ido oru padishittayi ipol kude vayikunnenta idatha comment cheyane plsssssssss

  2. പൊന്നു.?

    വളരെ നന്നായി തന്നെ എഴുതി.

    ????

  3. അത്യുജ്ജലം. പ്രണയം വാരിവിതറുന്ന വരികൾ… വീണ്ടുമാ പ്രണയമഴക്കായി കാത്തിരിക്കുന്നു.

    (വായിക്കാൻ വൈകിയതിന് ക്ഷമിക്കുക)

  4. Sreehari, Jina, Clara, Super. Baki koodi porate.

  5. നല്ലൊരു കഥ.അഭിനന്ദനങ്ങൾ

  6. കൊള്ളാം.. ബാക്കി കൂടി പെട്ടെന്ന് പോരട്ടെ ??

  7. സൂപ്പര്‍ story

  8. When u post your next part I really exited

  9. Super adutha part engage ennead parayamayirunu ???

  10. Super adutha part engage ennead parayamayirunu

  11. ജീനയ്ക്ക് അരുതാത്തത് ഒന്നും സംഭവിക്കരുത്….എന്റെ അനിയത്തിക്കുട്ടിയെപ്പോലെ മനസ്സിൽ കേറിപ്പോയി ജീന…. So please….

    1. എന്തോന്നാടെ ഇത്? ?

  12. ഈ ഭാഗവും അടിപൊളി, ഫ്രണ്ട്ഷിപ്പിലെ സഹോദര സ്നേഹം പ്രതിപാദിക്കാൻ നീനയെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ, ഹരിയുടേം ക്ലാരയുടേം തനിച്ചുള്ള പോക്ക് അത്ര പന്തി അല്ലല്ലോ,

    1. രണ്ട് ചാൻസ് ഉണ്ട്, ഒന്ന് ഹരിക്കും ക്ലാരക്കും ഇടയിൽ വല്ലതും നടക്കാൻ, രണ്ട് ശ്രീഹരിയുടേം ക്ലാരയുടേം അസാന്നിധ്യത്തിൽ ജീനക്ക് വല്ലതും സംഭവിക്കാൻ, എന്താകുമോ ആവോ

  13. Jeenaye orikkalum hari kalikkaruth ath angane thanne pokkotte

  14. സ്റ്റോറി നൈസ് ആയി മുന്നോട്ട് പോന്നുണ്ട്… അടിപൊളി.✊

  15. സൂപ്പർ അടുത്ത് പാർട്ട്‌ ഒത്തിരി താമസിക്കാതെ ഇടണേ?

  16. ചന്ദു മുതുകുളം

    ഈ part പോലെ lag ചെയ്യല്ലേ..
    കാത്തിരുന്നു മുഷിഞ്ഞു

  17. adipoli next part speed up plssssssssss

  18. അടുത്ത ഭാഗം വേഗം തരണം….
    ഒഴുക്കോടെ വായിച്ചു…. തീർന്നത് അറിഞ്ഞേ ഇല്ല….

  19. ????
    അടുത്ത ഭാഗം വേഗം തരണം….
    ഒഴുക്കോടെ വായിച്ചു…. തീർന്നത് അറിഞ്ഞേ ഇല്ല….
    തൂലിക…

  20. കുട്ടേട്ടൻ

    കെട്ടിപിടിച്ചു ഒരു ഉമ്മ തരട്ടെ? എഴുതുവാൻ ഉള്ള കഴിവ് ദൈവം എല്ലാർക്കും കൊടുക്കില്ല…. എനിക്ക് ഒക്കെ ഇതിലെ കഥാപാത്രത്തെ പോലെ സങ്കൽപ്പങ്ങളിൽ മാത്രമേ ആകാൻ കഴിയുള്ളു.. ആശംസകൾ

  21. adipoliyatto.അടുത്ത പാർട്ട് പെട്ടന്ന് ആയിക്കോട്ടെ

Leave a Reply

Your email address will not be published. Required fields are marked *