എന്റെ നിലാപക്ഷി 6 [ ne-na ] 1409

“പനി കുറവില്ലേ സാർ?”
“ഈ പനി എന്നെയും കൊണ്ടേ പൊകുല്ലെന്ന തോന്നുന്നത്.”
ഒന്ന് തുമ്മിയ ശേഷം അവൻ പറഞ്ഞു.
“ഇവളുടെ വാക്കും കേട്ട് ഇവൾക്കൊപ്പം മഴയത്തു നടക്കാനിറങ്ങിയ എന്നെ പറഞ്ഞാൽ മതിയല്ലോ.”
ജീനക്കൊപ്പം മഴ നനഞ്ഞിട്ടാണ് അവന് പനി വന്നതെന്ന് അനുപമ അപ്പോഴാണ് അറിയുന്നത്. അവൾ ജീനയുടെ നേരെ നോക്കി.
“ഹലോ.. പനി വന്നെങ്കിൽ ഞാൻ വാക്ക് പറഞ്ഞപോലെ കൂടെ തന്നെ നിന്നു നോക്കുന്നും ഉണ്ട്.”
അനുപമ അവർ തമ്മിലുള്ള ബന്ധം എന്താണെന്ന് മനസിലാകാതെ നിൽക്കുക ആയിരുന്നു. ജീന എന്ത് പറഞ്ഞാലും ശ്രീഹരി അത് കേൾക്കുന്നു.. അവന്റെ ഓരോ കാര്യങ്ങളും അതീവ ശ്രദ്ധയോടെ അവൾ ചെയ്യുന്നു. എന്താണ് അവർക്കിടയിൽ ഉള്ളതെന്ന് എത്ര ആലോചിച്ചിട്ടും അനുപമക്ക് മനസിലായില്ല.
ജീന പെട്ടെന്ന് എന്തോ മണ്ടത്തരം കാണിച്ചു എന്നവണ്ണം തലക്ക് തട്ടി കൊണ്ട് പറഞ്ഞു.
“കഞ്ഞിക്കുള്ളത് അടുപ്പിൽ ഇരിക്കയാ, ഞാൻ അതങ്ങു മറന്നു.”
ജീന പെട്ടെന്ന് അടുക്കളയിലേക്ക് നടന്നു.
അവൾ പോകുന്നത് നോക്കി ശ്രീഹരി പറഞ്ഞു.
“ഒന്ന് പനി പിടിച്ച് എന്നും പറഞ്ഞു രണ്ടു ദിവസമായി അവൾ എനിക്ക് കഞ്ഞി മാത്രമേ തരുന്നേ.”
അനുപമ കൈയിൽ ഇരുന്ന കവർ സോഫയിലേക്ക് ഇട്ട ശേഷം ഒരു പുഞ്ചിരിയോടെ അടുക്കളയിലേക്ക് നടന്നു.
അനു ചെല്ലുമ്പോൾ ജീന കഞ്ഞി അടുപ്പിൽ നിന്നും ഇറക്കുകയായിരുന്നു.
“ഇന്ന് ഒന്ന് അഡ്ജസ്റ്റ് ചെയ്യണം കേട്ടോ. കഞ്ഞി ആണ് കഴിക്കാനുള്ളത്.”
അനു ചിരിച്ച് കൊണ്ട് പറഞ്ഞു.
“അതൊന്നും കുഴപ്പമില്ല.. ഇവിടെ നിങ്ങൾ രണ്ടുപേരും മാത്രേ ഉള്ളോ.”
“ആഹ്.. പകൽ ഒരു ജോലിക്കാരി വന്നു എല്ലാം വൃത്തിയാക്കിയിട്ടു പോകും.”
“ഇവിടെ സാറിന്റെ ഒപ്പം ഒറ്റയ്ക്ക് നിൽക്കുന്നതിനു ജീനയുടെ വീട്ടിൽ ആരും ഒന്നും പറഞ്ഞില്ലേ?”
ഒരു നിമിഷത്തെ നിശബ്ദ്ധതക്ക് ശേഷം അവൾ പറഞ്ഞു.
“അതിനു എനിക്കാരും ഇല്ല.. അപ്പനും അമ്മയുമെല്ലാം മരിച്ചു.”
അനുപമക്ക് ചോദിച്ചത് അബദ്ധം ആയി പോയപോലെ തോന്നി.
“അനു വാ.. നമുക്ക് കഴിക്കാനിരിക്കാം.”
മൂന്നുപേരും ആഹാരം കഴിക്കാനായി ഇരുന്നു. ജീന മൂന്നു പാത്രങ്ങളിൽ കഞ്ഞി പകർന്നു വച്ചു.
കഞ്ഞി കുടിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ ശ്രീഹരി പറഞ്ഞു.
“നാളെ എങ്കിലും എനിക്ക് ചോറ് കിട്ടിയേ പറ്റുള്ളൂ.”
ജീന പെട്ടെന്ന് തന്നെ പറഞ്ഞു.
“പനി കുറയുവാണേൽ ചോറ് തരും. അല്ലെങ്കിൽ കഞ്ഞി തന്നെയാ.”
“ഇത് കുറച്ച് കഷ്ടം ആണ് കേട്ടോ.”
“ഇച്ചായൻ മാത്രം അല്ലല്ലോ കഞ്ഞി കുടിക്കുന്നത്.. ഇച്ചായൻ കഴിക്കുന്നതെന്തോ അത് തന്നല്ലേ ഞാനും കഴിക്കുന്നത്.”
അവരുടെ സംസാരം കേട്ട് അനുപമ ചിരിച്ചു പോയി.
മൂന്നുപേരും കഞ്ഞി കുടിച്ച് കഴിഞ്ഞപ്പോൾ ജീന പത്രമെല്ലാം എടുത്തു അടുക്കളയിലേക്ക് പോയി. അനുപമയും അവളുടെ കൂടെ ചെന്നപ്പോൾ ജീന പറഞ്ഞു.

The Author

Ne-Na

68 Comments

Add a Comment
  1. മാല കൊടുത്തത് നന്നായി……. അതുകൊണ്ട് ആരോഹിക്ക് ഒരു മോതിരം കിട്ടി ???

  2. ഇതിപ്പോ എന്താ കഥ. എവിടെ നീ

  3. എന്താ വരാതെ ഒളിച്ചിരിക്കുന്നെ ??????

  4. അല്ലാ കാത്തിരിപ്പിനു വിരാമം ഇടുന്നില്ലേ ????. വേഗം തരണേ

    സ്നേഹപൂർവ്വം

    Shuhaib (shazz)

  5. അധികം വൈകാതെ അടുത്ത ലക്കം പുറത്തിറങ്ങി വായിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കട്ടെ

  6. Thirichu varan kanicha sanmanasinu nandi, thudarnu kanumenu vishwasikunnu. Ithupolulla kathakal oke idaku ninu pokumpol valiya vishamamane. Kathirikunnu adutha bagathinayi.

  7. എപ്പോഴാ തരാൻ പറ്റുക.വിരോധമില്ലെങ്കിൽ date പറഞ്ഞൂടെ plzzz

  8. സത്യം പറഞ്ഞാൽ ഞാൻ ഈ സ്‌റ്റോറി ഇപ്പോഴാ വായിച്ചതു ..
    പകുതി വെച്ച് നിർത്തി എന്നിട്ടു ആദ്യം പാർട്ട് മുതൽ വായിച്ചു ..
    എന്താ പറയേണ്ടത് എന്ന് അറിയില്ല …

    ഞാൻ ഈ സൈറ്റിൽ കയറുന്നത് തന്നെ ചിലരുടെ സ്‌റ്റോറി വായിക്കാൻ വേണ്ടി മാത്രമാണ് …ഇത്രയും ദിവസം വായിക്കാതെ പോയതിനു സങ്കടം ഉണ്ട് … പിന്നെ ഞാൻ എല്ലാ സ്‌റ്റോറി വായിക്കാം എന്ന് കരുതി ….

    1. ente ella kadhakalum samayam kittukayanenkil vaayichu nokkane

  9. ബ്രോ തിരിച്ചു വന്നതിൽ സന്തോഷം ബാക്കി വായിച്ചിട്ട് പറയാം

  10. Next part sent please

  11. Athe next part ithupole vechu late akalle, etranalayi waiting ayurunu

  12. ഇനിയിങ്ങനെ പകുത്തിക്കിട്ടു പോകല്ലേ… പ്രായശ്ചിത്തമായി അടുത്ത അടുത്ത അധ്യായങ്ങൾ പെട്ടന്ന് പെട്ടന്ന് ഇട്ടട്ടേ

    1. adutha azhcha thanne edunnathanu.

  13. അല്ല നീന ഒരു കംമെന്റിനും റിപ്ലൈ കാണുന്നില്ലല്ലോ. എന്തു പറ്റി

    1. kurachu thirakkilayi poyi.. atha comments nokki rply tharan late aayathu. sorry

  14. Sir nalla ezhuthanu . Inn nokiyapo ee stry kidakkunna kandu entho oru energy pole . Oru reqst und kazhiyumenkil adutha part ithra late aakathe vegam idumo

    1. eniyum nannayi thanne ezhuthan sramikkam. udane thanne next part edunnathanu

  15. വായിച്ചിട്ടു കൊതിതീരുന്നില്ല. അത്രക്ക് ഇഷ്ട്ടപെട്ടു. കഴിഞ്ഞ അദ്ധ്യായം എത്ര തവണ വായിച്ചെന്ന് എനിക്കുതന്നെ നിശ്ചമില്ല. എന്നാ അടുത്ത ഭാഗം വരുക. ഇപ്പൊ ഇരിക്കപ്പൊറുതി ഇല്ലാതായി. നീ തിരിച്ചു വന്നപ്പോൾ എന്നിൽ ഉണ്ടായ സന്തോഷം ഒരിക്കലും എഴുത്തിലൂടെ നിര്വചിക്കാനാവില്ല. I’m excited. എത്രയും പെട്ടന്ന് അടുത്ത ഭാഗം തരാൻ സാദിക്കണേ
    എന്ന പ്രാർത്ഥനയോടെ
    Shazz

    1. നിർവജിക്കാനാവില്ല

    2. ningal ororutharum tharunna ea support aanu enne veendum ezhuthilekk thirike ethichathu

Leave a Reply

Your email address will not be published. Required fields are marked *