“നിനക്ക് ഒരു ഗിഫ്റ്റ് വാങ്ങാൻ പോയതാണ്.”
അവൾ ആശ്ചര്യത്തോടെ ചോദിച്ചു.
“എനിക്കോ.. എന്ത് ഗിഫ്റ്റ്?”
“അതൊക്കെ പറയാം. ആദ്യം നമുക്ക് എവിടെയെങ്കിലും പോയി കുറച്ച് നേരമൊന്ന് ഇരിക്കാം.. ഇവിടെ അടുത്തൊരു പാർക്ക് ഉണ്ട്, അവിടെ തന്നെ പൊയ്ക്കളയാം.”
അവൾ ചിണുങ്ങിക്കൊണ്ടു പറഞ്ഞു.
“എനിക്കെന്താ വാങ്ങിയതെന്ന് പറ ഇച്ചായാ.”
അവളുടെ കൈയിൽ പിടിച്ച് മുന്നോട്ട് നടക്കുന്നതിനിടയിൽ അവൻ പറഞ്ഞു.
“വയസ് പത്തിരുപത്തഞ്ചായി എന്നിട്ടും കൊച്ചു പിള്ളേരെ പോലെ റോഡിൽ നിന്ന് ചിണുങ്ങുന്നത് കണ്ടില്ലേ.”
പിന്നെ അവൾ ഒരക്ഷരം മിണ്ടാതെ അവന്റെ കൂടെ നടന്നു. ശ്രീഹരി ഇടക്ക് അവളുടെ മുഖം ശ്രദ്ധിച്ചപ്പോൾ വീർപ്പിച്ച് വച്ചിരിക്കുന്നതാണ് കണ്ടത്. അത് കണ്ടപ്പോൾ അവനു ചിരിയാണ് വന്നത്.
പണ്ടും അവൾ അങ്ങനെ ആയിരുന്നു. പിണങ്ങി കഴിഞ്ഞാൽ ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചു വച്ച് നടക്കും. പക്ഷെ അധികനേരം അവൾക്ക് പിണങ്ങി ഇരിക്കാനാകില്ലെന്ന് അവനു നന്നായി അറിയാം.
പാർക്കിലെത്തിയ അവൻ അവളെയും കൊണ്ട് ആളൊഴിഞ്ഞ ഒരു സ്ഥലത്തു പോയിരുന്നു. കൈയിലിരുന്ന കവർ അരികിൽ വച്ച് അവൾ ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി ഇരുന്നു.
അപ്പോഴും വീർപ്പിച്ച് വച്ചിരിക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി ഹരി ചോദിച്ചു.
“ഞാൻ ഒരു സൂചി കൊണ്ട് കുത്തി കവിളിൽ ഒരു ഹോൾ ഇടട്ടെ ആ എയർ ഒന്ന് പുറത്തു പോകാൻ.”
എന്നിട്ടും അവൾ ഒന്നും മിണ്ടിയില്ല.
“എന്തെങ്കിലും ഒന്ന് പറ കൊച്ചെ.”
“ഞാൻ മിണ്ടിയാലും കുറ്റം മിണ്ടിയില്ലെങ്കിലും കുറ്റം.”
“എങ്കിൽ ഞാനും ഒന്നും മിണ്ടുന്നില്ല.”
ശ്രീഹരി ദൂരേക്ക് നോക്കി ഇരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ അവന്റെ തോളിൽ ചുരണ്ടിക്കൊണ്ടു ഒരു കുസൃതി ചിരിയോടെ അവൾ ചോദിച്ചു.
“അതേ.. എനിക്കെന്താ വാങ്ങിയത്?”
അവളുടെ ആ കുസൃതി നിറഞ്ഞ മുഖം കണ്ടപ്പോൾ അവനും അറിയാതെ ചിരിച്ച് പോയി.
“നിന്റെ മുടിയൊന്നു പൊക്കി പിടിച്ചേ..”
“എന്തിനാ?”
“പറയുന്നത് ആദ്യം ചെയ്യ് നീ.”
ജീന കൈ പിന്നിലേക്ക് കൊണ്ട് പോയി മുടി ഉയർത്തിപ്പിടിച്ചു. ശ്രീഹരി അപ്പോൾ തന്നെ തന്റെ പോക്കറ്റിൽ നിന്നും മാല എടുത്ത് അവളുടെ കഴുത്തിൽ കെട്ടി.
അവൻ വിചാരിച്ചിരുന്ന പോലെത്തന്നെ ആ നേർത്ത മാലയും കുരിശും അവളുടെ കഴുത്തിന് നന്നായി ചേരുന്നുണ്ടായിരുന്നു.
“എന്റെ ‘അമ്മ നിനക്ക് തന്ന മാല എവിടെ പോയി എന്ന് ഞാൻ ചോദിക്കുന്നില്ല, പക്ഷെ… ഇത് നിന്റെയിൽ നിന്ന് എങ്ങും പോകരുത്.”
മാല കൊടുത്തത് നന്നായി……. അതുകൊണ്ട് ആരോഹിക്ക് ഒരു മോതിരം കിട്ടി ???
ഇതിപ്പോ എന്താ കഥ. എവിടെ നീ
എന്താ വരാതെ ഒളിച്ചിരിക്കുന്നെ ??????
അല്ലാ കാത്തിരിപ്പിനു വിരാമം ഇടുന്നില്ലേ ????. വേഗം തരണേ
സ്നേഹപൂർവ്വം
Shuhaib (shazz)
അധികം വൈകാതെ അടുത്ത ലക്കം പുറത്തിറങ്ങി വായിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കട്ടെ
Thirichu varan kanicha sanmanasinu nandi, thudarnu kanumenu vishwasikunnu. Ithupolulla kathakal oke idaku ninu pokumpol valiya vishamamane. Kathirikunnu adutha bagathinayi.
എപ്പോഴാ തരാൻ പറ്റുക.വിരോധമില്ലെങ്കിൽ date പറഞ്ഞൂടെ plzzz
സത്യം പറഞ്ഞാൽ ഞാൻ ഈ സ്റ്റോറി ഇപ്പോഴാ വായിച്ചതു ..
പകുതി വെച്ച് നിർത്തി എന്നിട്ടു ആദ്യം പാർട്ട് മുതൽ വായിച്ചു ..
എന്താ പറയേണ്ടത് എന്ന് അറിയില്ല …
ഞാൻ ഈ സൈറ്റിൽ കയറുന്നത് തന്നെ ചിലരുടെ സ്റ്റോറി വായിക്കാൻ വേണ്ടി മാത്രമാണ് …ഇത്രയും ദിവസം വായിക്കാതെ പോയതിനു സങ്കടം ഉണ്ട് … പിന്നെ ഞാൻ എല്ലാ സ്റ്റോറി വായിക്കാം എന്ന് കരുതി ….
ente ella kadhakalum samayam kittukayanenkil vaayichu nokkane
ബ്രോ തിരിച്ചു വന്നതിൽ സന്തോഷം ബാക്കി വായിച്ചിട്ട് പറയാം
Next part sent please
Athe next part ithupole vechu late akalle, etranalayi waiting ayurunu
ഇനിയിങ്ങനെ പകുത്തിക്കിട്ടു പോകല്ലേ… പ്രായശ്ചിത്തമായി അടുത്ത അടുത്ത അധ്യായങ്ങൾ പെട്ടന്ന് പെട്ടന്ന് ഇട്ടട്ടേ
adutha azhcha thanne edunnathanu.
അല്ല നീന ഒരു കംമെന്റിനും റിപ്ലൈ കാണുന്നില്ലല്ലോ. എന്തു പറ്റി
kurachu thirakkilayi poyi.. atha comments nokki rply tharan late aayathu. sorry
Sir nalla ezhuthanu . Inn nokiyapo ee stry kidakkunna kandu entho oru energy pole . Oru reqst und kazhiyumenkil adutha part ithra late aakathe vegam idumo
eniyum nannayi thanne ezhuthan sramikkam. udane thanne next part edunnathanu
വായിച്ചിട്ടു കൊതിതീരുന്നില്ല. അത്രക്ക് ഇഷ്ട്ടപെട്ടു. കഴിഞ്ഞ അദ്ധ്യായം എത്ര തവണ വായിച്ചെന്ന് എനിക്കുതന്നെ നിശ്ചമില്ല. എന്നാ അടുത്ത ഭാഗം വരുക. ഇപ്പൊ ഇരിക്കപ്പൊറുതി ഇല്ലാതായി. നീ തിരിച്ചു വന്നപ്പോൾ എന്നിൽ ഉണ്ടായ സന്തോഷം ഒരിക്കലും എഴുത്തിലൂടെ നിര്വചിക്കാനാവില്ല. I’m excited. എത്രയും പെട്ടന്ന് അടുത്ത ഭാഗം തരാൻ സാദിക്കണേ
എന്ന പ്രാർത്ഥനയോടെ
Shazz
നിർവജിക്കാനാവില്ല
ningal ororutharum tharunna ea support aanu enne veendum ezhuthilekk thirike ethichathu